ഭാരമാണേലുംതലയിൽ..
രചന : അലി ചിറ്റയിൽ .✍️ ഭാരമാണേലുംതലയിൽ..ഭാരംകുറക്കുന്നു പോക്കറ്റിൽവീഴുന്ന നാണയത്തുട്ടുകൾ.പ്രാരാബ്ധങ്ങളെക്കാളുംഭാദ്യതയെക്കാൾ ഭാരമറ്റൊന്നിനുമുണ്ടോ?നടന്നുതീർക്കൂമെൻ ജീവിതമത്രയും .അറിയുന്നില്ലതാണ്ടിയദൂരമെത്രയെന്ന്..വഴിയോരങ്ങളിലെകുട്ടികൾകരഞ്ഞാലെ..സ്വന്തം വീട്ടിലെ കുട്ടികൾ ചിരിക്കൂ.ഓരോപാത്രങ്ങളും. ചിലവാകുമ്പോൾ..സ്വാന്തം വിശപ്പകലുന്നുവീട്ടിലടുപ്പ് പുകയുന്നു..നേരം മഗ്രിബിയോടടുത്ത് വീക്കിലേക്ക്.കയറിവരുന്ന വാപ്പാടെടുത്തേക്ക്കയറിവരുന്ന മക്കളും പേരക്കുട്ടികളും .മടിയിൽപൊതിഞ്ഞ കടല മുട്ടായിയും തേൻമുട്ടായിയുംഎടുത്തു മക്കൾക്ക് കൊടുക്കുമ്പോൾ.നടന്നദൂരം മറക്കുന്നു… ചുമന്നഭാരവുംമറക്കുന്നു…
