Category: ജീവിതം

ഞങ്ങളുടെ ദൈവത്തെ അവർ മോഷ്ടിച്ചു…

രചന : ജിഷ കെ ✍ ഞങ്ങളുടെ ദൈവത്തെ അവർ മോഷ്ടിച്ചു…ഞങ്ങളുടെ വേദനകളും അത്താഴപട്ടിണികളുംവെളിച്ചെമെന്ന പ്രതീക്ഷയുംആരൊക്കെയോ ചേർന്ന് പങ്ക് വെച്ചു…ഇരുളിന് മറുവശംഞങ്ങൾ ഉറക്കം അണച്ചു വെച്ച്അതിന്കാവൽ കിടക്കുന്നുഞങ്ങളുടെ സ്വപ്നങ്ങളിൽവറ്റി പ്പോയ വീഞ്ഞു ഭരണികളുംവിജനമായ വിവാഹ പ്പന്തലുകളും മാത്രംആഘോഷങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടഞങ്ങളുടെ…

മൺകൂനയുടെ ദുഃഖം

രചന : രമേഷ് എരണേഴത്ത്.✍ പൗർണ്ണമി ചന്ദ്രികമാഞ്ഞുപോയികാർക്കോടകവിഷം തീണ്ടിയ രാവിന്ന്നിശയുടെ മുഖം മറച്ച് പെയ്തിറങ്ങിനനയുന്ന നിനവിൻ്റെ നീറുന്ന നോവിൽനനവാർന്ന ഭൂമി തൻ ആത്മാവിനുള്ളിൽമൺചീവിടുകൾ വാവിട്ടു കരഞ്ഞുകൺതടങ്ങളിൽ കണ്ണുനീർഒഴുകാതെ ചിതറി നിന്നുപേമാരിയിൽ പൊഴിഞ്ഞ പെരുംതുള്ളിയെമധുവായി നുകർന്നു മദിച്ച വൈരമുള്ളിലെഇളം നാമ്പുകൾ കാരിരുമ്പായി വളർന്നുകരളിൽ…

പ്രതികരണം

രചന : അൻസൽന ഐഷ ✍ അന്ധകാരത്തിൻ നിഴൽവീണ കണ്ണുകൾവിടർന്നിരുന്നിട്ടുംശൂന്യമായ നോട്ടത്തിനാൽനിശ്ചലമായിരുന്നു. മൂളിപ്പറക്കുന്ന വണ്ടുകൾതലയ്ക്കുള്ളിലെന്നപോലെഅങ്ങോട്ടുമിങ്ങോട്ടുംഇളക്കിയാട്ടിഅസ്വസ്ഥതകൾക്ക്അടിയറവു പറഞ്ഞു.. ശ്വാസമെടുക്കാൻ പേടിച്ചരണ്ടെന്നുതോന്നും വിധംഊർദ്ധം വലിക്കുന്നുണ്ട്നാസാരന്ധ്രങ്ങളും. എന്തിനെന്നറിയാതെവെപ്രാളപ്പെടുന്നു മനസ്സും.മുന്നിൽ കാണുന്ന പ്രതിബന്ധങ്ങൾഅന്യന്റെ കുശുമ്പിന്റെബാക്കിയെന്നറിഞ്ഞിട്ടുംപ്രതികരിക്കാനാവാതെകണ്ണുമടച്ചു ചെവിയുംകൊട്ടിയടച്ചുകൂനിയിരിക്കുന്നതെന്തിനാണോ? വായ കൂട്ടിയടച്ചുതാഴിട്ടു പൂട്ടിയതെന്തിനാവുംഭയമാണോ ഉള്ളിൽഅതോ എന്തും സഹിക്കാൻവ്രതമെടുത്തതാണോ?

രാമനാരായണഭയ്യാർ മാപ്പ്🙏ആൾകൂട്ടകൊല

രചന : സിന്ധു എം ജി ✍ ഇരുൾ ചക്രവാളങ്ങളിൽമിഴിനട്ടിരിക്കുന്ന പ്രതീക്ഷകൾഒടുങ്ങിയ ജീവിതങ്ങളെഊതികത്തിക്കാനെത്തുന്ന മനുഷ്യരുടെകുഴിമാടങ്ങൾ ഇനിയുമെത്രനിർമ്മിക്കും നിങ്ങൾ …??ഹേ ജനാധിപത്യ വാദികളെ..സ്ത്രീപക്ഷ മുന്നേറ്റങ്ങളിലെഅസ്വസ്ഥതയിൽപിഞ്ചു കുഞ്ഞുങ്ങളുടെ മുളപൊട്ടാത്തഗർഭപാത്രങ്ങളിൽ ത്രിശൂലമിറക്കുന്നകൽപ്രതിമകളുടെ കാവൽക്കാരെവളർത്തുന്നത് ആരാണ് …??സ്പാർട്ടക്കാസിൽ നിന്നുംറോമിലേക്കുളള വഴികളിൽചത്തളിഞ്ഞ ശവങ്ങളെകൊത്തിവലിക്കുന്ന കഴുകനെപോലും പേടിപ്പെടുത്തുന്നമരിച്ച പോരാളികളുടെതുറന്നു പിടിച്ച…

☘️ വീരപ്പൻ ☘️

രചന : ബേബി മാത്യു അടിമാലി ✍ കൊടിവെച്ചു പറന്നില്ലകടം വാങ്ങി മുടിച്ചില്ലകോഴ വാങ്ങിജനത്തിൻ്റെനടുവൊടിച്ചില്ലാനായകനായ് കോടികട്ടുമാളികകൾ പണിതില്ലനാട്ടിലാകെ മതഭ്രാന്തുവിളമ്പിയില്ലാകാട്ടുകള്ളനെന്നുനമ്മൾവിളിച്ചെങ്കിലുംഈ നാട്ടുകള്ളന്മാരെക്കാൾഎത്രയോഭേദംഅമ്പലം വിഴുങ്ങിയില്ലവിശ്വാസം വിറ്റതില്ലഅയ്യൻ്റെ സ്വർണ്ണവുംകട്ടെടുത്തില്ലാനാട്ടിലാകെ വിദ്വേഷംപടർത്തിയില്ലഓട്ടിനായിതെണ്ടിയെങ്ങുംനാടുചുറ്റി നടന്നില്ലനാട്ടുകാരേ കൂട്ടത്തോടെപറ്റിച്ചുമില്ലാനാരികളെപീഡിപ്പിച്ചുനശിപ്പിച്ചില്ലകോടതിയിൽകള്ളസാക്ഷിമൊഴി കൊടുത്തുജയിച്ചിട്ട്അട്ടഹാസചിരിമുഴക്കിവിലസിയില്ലാഅയാൾകാട്ടുപെണ്ണിനുകാവലായിനിന്നവനത്രേപടംവെച്ചുതൊഴുകൈയ്യാൽനമിക്കണംവീരപ്പനേനാട്ടുകള്ളരതുകണ്ടുതലതാഴ്ത്തണം

വിവാഹo………(അഖ്യാന കവിത )

രചന : മേരിക്കുഞ്ഞ് ✍ “പുതിയ കുടുംബത്തിൻകതിരുകളുയരുന്നുതിരുസഭ വിജയത്തിൻമകുടം ചൂടുന്നു “കെട്ടു കുർബ്ബാന കഴിഞ്ഞിരിക്കുന്നു.അരികിൽ നിന്ന ചെക്കൻതന്നെയല്ലയോ അവൻ ?ഒരു നാളൊന്നു –മിന്നായമായികണ്ടവൻ;പേരു ചോദിച്ചവൻചൂടു പിശകിയ ചായമുഖം പിശകാതെവാങ്ങിക്കുടിച്ചവൻ !പൂമാലയിടും നേരമാ –മുഖമൊന്നുശരിക്കു നോക്കണം.അപ്പുറത്തകത്തുനിന്ന്കപ്യാരടച്ചിട്ടആനവാതിലിന്നിപ്പുറത്ത്പള്ളി മോണ്ടകത്തു നിന്ന്പടം പിടുത്തത്തിനായ് –മധുമന്ദഹാസമണിഞ്ഞ്പൂമാലയിടീക്കവേ നോക്കി;ഒട്ടുമില്ലാ….…

മേല്‍വിലാസങ്ങള്‍

രചന : ശങ്ങൾ ജി ടി ✍ പുഴയുടെ രുചിയെന്തെന്ന്സമുദ്രത്തോടുതന്നെ ചോദിക്കണംതനിയേയിരിക്കുമ്പോള്‍താനേ പൊഴിയുന്ന കണ്ണീര്‍ക്കണത്തോടുതിരക്കേണ്ടിവരുംഅജ്ഞാത ദുഖങ്ങളുടെ രാസനാമങ്ങള്‍….കൊടുങ്കാറ്റുകളുടെ നാടും വീടുംചെറു കാറ്റുകളോടു ചോദിച്ചാലവപറഞ്ഞെന്നുവരും…ഓരോ പച്ചിലയിലുമുണ്ട്കൊടുങ്കാടുകളുടെ മേല്‍വിലാസങ്ങള്‍ഓരോ മണല്‍ത്തരിയിലുമുണ്ടാവുംമരുഭൂമിയുടെ ഇതുവരെ മറിച്ചുനോക്കാത്തവെയില്‍ താളുകള്‍…ഓരോ നാഡീമിടിപ്പിലുമുണ്ട്മഹാവിസ്ഫോടനത്തിലെഅടങ്ങാത്തയലയൊലികള്‍…മാറോടണയ്ക്കുന്ന ഓരോ സ്നേഹത്തിലും കാണാംഭഗുരുത്വ ബലരേഖകള്‍…പ്രപഞ്ചത്തിന്റഒറ്റ സ്പന്ദനത്തില്‍ത്തന്നെനാം കോടിവട്ടം…

ഒതുക്കവുമൊടുക്കവും

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഒതുക്കമോടല്ലേ, കിടത്തുകാ, ഖബറിൽഒതുങ്ങാത്തതെന്തു,നാം ജീവിതത്തണലിൽ ?ഒടുക്കത്തെ യാത്രയോർത്തിവിടെ വസിക്കിൽഒരുമതൻ കാവ്യം രചിക്കാം കരളിൽ. ഓരോ വചനമുണർന്നില്ലെ പണ്ടുംഓർത്തുണർത്തീടാം നമുക്കുപരി വീണ്ടുംഓർമ്മതൻ മുള്ളുകൾക്കൊണ്ടും മുരണ്ടുംഓതാം മധുപമായ് മധുരംപുരണ്ടും. എഴുതിവയ്ക്കുന്നു,നാമലിവാർന്ന ദാഹംഎന്തെയിന്നപരനോടുണരത്തെ, സ്നേഹം ?എല്ലാം സുഭഗമാക്കീടുവാൻ…

കുഴി കുത്തി കഞ്ഞി

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ കുലടയ്ക്കുണ്ണാൻ മണ്ണിൽ കഞ്ഞികുഴി കുത്തിയ കണ്ടകരെല്ലാംകിഞ്ചനരായി കുടിലും കെട്ടികണ്ണുമുന്തി ഇരുപ്പാണിന്നയ്യോ ! കലത്തിലായൊന്നും തിന്നാനില്ലകർഷണമൊന്നും ചെയ്യാനാവാതെകലവിയിൽ തിന്നു മുടിച്ചതോർത്ത്കോരികയെല്ലാം കാലിയെന്നായി. കോട്ടയിലാകെ ജന്മകളന്നവർകോളാമ്പിലായി മുറുക്കി തുപ്പികൂട്ടം കൂടിവെടിവട്ടമാക്ഷേപവുംകൃപയില്ലാത്തവർതെണ്ടുന്നിന്ന് ! കുഴി കുത്തിയിലയിട്ടവരെല്ലാംകാലം തന്നൊരു…

ആൾരൂപങ്ങൾ

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ കനലെരിയുന്നനെഞ്ചിൽ സ്നേഹമൊളിപ്പിച്ചു,ഉള്ളുരുകിയവേദനകളെന്നുമടക്കി;ചുളിവുകൾ വീണമുഖത്തെ ചിരിമായാതെ,വിറയ്ക്കാത്തകരങ്ങളാൽ താങ്ങിനിർത്തി. തണലായ്മാറിയൊരുമഹാവൃക്ഷമാണച്ഛൻ,നോവിന്റെമുള്ളുകൾ സ്വന്തമായേറ്റുവാങ്ങി.കണ്ണുനീർക്കടലിന്റെയാഴങ്ങളുള്ളിൽപേറി,പുറമേചിരിച്ചുഭാരം ചുമക്കുന്നയന്ത്രമായി! അല്ലലിൻ കൂരിരുളകറ്റുവാൻ,അന്നമൂട്ടിയെന്നുംപോറ്റുവാൻ;അഴലിൻ നിഴലുമകറ്റീടുവാൻ,അന്തിയോളമധ്വാനിച്ചിരുന്നച്ഛൻ! വാക്കുകൾ കുറവെങ്കിലും കരുണാർദ്രൻ,കണ്ണിലെതിളക്കത്തിൽവഴികാട്ടി.നിറങ്ങൾമായും ലോകത്തുസത്യമായെന്നും,വീഴാതെതളരാതെകോട്ടകാക്കുംഭടനായി! മകനായ്മകൾക്കായ് സ്വപ്നങ്ങൾ നൽകി,സ്വയംമറന്നൊരുഹോമമീജീവിതം.ഈജന്മംതീരുന്നനാളിലുമണയാത്ത,സ്നേഹത്തിൻകൈത്തിരിയാണച്ഛനാമാൾരൂപം!