ഡയറി -(ഗദ്യ കവിത)
രചന : സുരേഷ്നായർ മങ്ങാട്ട് ✍ ഒരുഡയറി വാങ്ങി,പേനയും.പേരും വിലാസവുംനമ്പരും കുറിച്ചു.ആദ്യപേജിലൊരുകരയുന്ന കുഞ്ഞിന്റെചിത്രം പതിപ്പിച്ചു,അടുത്ത പേജിൽചിരിയ്ക്കുന്നകുഞ്ഞിന്റെയും.പിന്നെ കുറച്ചുപേജുകളിൽശൂന്യതയെഴുതിമറച്ചു.കുറച്ചു പേജുകളിൽപിച്ച വച്ചു നടന്നു,നിലത്തു വീണു.കുസൃതികളുംപള്ളിക്കൂടവുംപ്രണയവുംപ്രതീക്ഷയുംകാഴ്ചകളുംവരച്ചു വച്ചു.സൂര്യനെയുംമഴയെയുംസ്വപ്നങ്ങളെയുംപലവർണ്ണങ്ങളിൽവരച്ചു ചേർത്തു.അറിയാത്ത വഴികളുംതെറ്റിയ വഴികളും,അടയാളപ്പെടുത്തി.വിവാഹം, ഭാര്യ,കുഞ്ഞുങ്ങൾ,എല്ലാം ചിത്രങ്ങളായിഒട്ടിച്ചു ചേർത്തു.വിശപ്പിന്റെയുംവരുംകാലത്തിന്റെയുംമരണങ്ങളുടെയുംജനനങ്ങളുടെയുംപേജുകൾമടക്കിവച്ചു.നഷ്ടങ്ങളുംനേട്ടങ്ങളുംവിവിധ വലിപ്പത്തിൽ,വർണ്ണങ്ങളിൽ,എഴുതി ച്ചേർത്തു.അവസ്സാനപേജിൽകറുത്ത മഷിപടർത്തി,മടക്കി വച്ചു.പുറം ചട്ടയിൽ,ആത്മകഥയെന്നെഴുതി,ആത്മാവിനെയതിൽതളച്ചുവച്ചു.
