നിഴൽവീണവഴി
രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍. അടഞ്ഞൊരാവാതിലിൻ പിന്നിൽഞാനുണ്ട്,നഷ്ട്ടസ്വപ്നങ്ങളെ താലോലിച്ചുകൊണ്ട്.കാലംമായ്ക്കാത്തൊരീമുറിവിൻ്റെനോവ്,ഹൃദയതന്ത്രിയിലിപ്പോഴും വിങ്ങുന്നു! ഒടുവിൽകെട്ടുപോയദീപനാളങ്ങൾ,ഇരുട്ടിൻകൂടുപോലെന്നെമൂടുന്നു.ഓർമ്മകൾവെള്ളിനൂൽപോൽനേർത്തവ,ഒരുനേരിയവിരൽത്തുമ്പാലറുത്തെറിഞ്ഞു! ചിരിയുടെമുഖംമൂടിഞാനണിഞ്ഞപ്പോൾ,ഉള്ളിൽകരഞ്ഞത് നിഴൽ മാത്രമറിഞ്ഞു.നീതന്നകനവുകൾമണ്ണടിഞ്ഞുപോയി,ഇനിയെൻ്റെലോകമീയേകാന്തതമാത്രം! വെളിച്ചമില്ലാത്തപാതയിൽതനിച്ചാക്കി,നീ നടന്നകന്നപ്പോൾ ഞാനൊരുശിലയായി.മൗനത്തിൽപൊതിഞ്ഞൊരുചോദ്യചിഹ്നം,ഉത്തരമില്ലാതാകാശത്തേക്ക് നോക്കി! മഴത്തുള്ളിപോലെൻ്റെകണ്ണീര് വീഴുമ്പോൾ,ഈമണ്ണുമെൻ്റെദുഃഖം പങ്കിടുന്നുവോ?ഒരുജന്മംമുഴുവൻകാത്തിരുന്നസ്വരം,ഇനിയൊരുതിരികെവരവില്ലെന്നതുസത്യം
