Category: ലോകം

നിദ്ര

രചന : എൻ.കെ.അജിത് ആനാരി✍ ഇരുപന്ത്രണ്ടു മണിക്കൂർ ചേർന്നൊരുദിനമുണ്ടാക്കിയ ഭൗമഭ്രമണേഒരു പന്ത്രണ്ടിൽ കർമ്മം, ബാക്കിയിലു-യിരിനു വിശ്രമമേകീ ഭഗവാൻ തനുവിന് വിശ്രമമേകുമ്പോഴും തളരാ-തെന്നുമിടിക്കും ഹൃദയംദഹനം, ശ്വസനം എന്നിവയൊപ്പം മൃതി –കൂടാതവ നിർവിഘ്ന്യേന സൃഷ്ടിസ്ഥിതിയുടെ നൈരന്തര്യം സംഹാ-രത്തെ തൊടുമൊരു നാളിൽനിർത്താതതുവരെയോടിച്ചെല്ലാനുണ്ടു –മുറങ്ങിയുണർന്നെഴുന്നേല്പൂ ! ഊർജ്ജവ്യയത്താലല്ലോ…

ചെന്തീയപ്പൻ’

രചന : ജീജോ തച്ചൻ ✍ അപ്രത്യക്ഷരാകുന്ന പെണ്ണുങ്ങൾ ജീജോ തച്ചൻ അവളുടെ വസ്ത്രങ്ങൾഓരോന്നായി ഉരിയപ്പെട്ടു:ആദ്യം സൽവാർപിന്നെ കമ്മീസ്പിന്നെ അടിവസ്ത്രങ്ങൾ.കേശഭാരംകൊണ്ടു മാറിടവുംകൈകൾ കൊണ്ട് ഉപസ്ഥവും മൂടികണ്ണുകൾ താഴ്ത്തിഅഴിയിട്ട മരക്കൂടിന്റെവെളിച്ചം കുറഞ്ഞ മൂലയിൽകണ്ണീരിൽ നനഞ്ഞദേഹം ആവുന്നത്ര മറച്ച്ഒരു പൂച്ചക്കുഞ്ഞിനെപ്പോലെഅവൾ പതുങ്ങിയിരുന്നു.കറുത്ത മേലങ്കിയണിഞ്ഞവിചാരണക്കാരുംതലപ്പാവുവെച്ച ഗുമസ്തരുംമൃഗശാലയിലെ…

സഹനാർദ്രസ്നേഹമേ ..

രചന : അൻവർ ഷാ ഉമയനല്ലൂർ✍ സന്മാർഗ്ഗദർശനമേകി നാഥൻസ്നേഹസ്വരൂപനാം യേശുദേവൻസഹനാർദ്രമായിത്തിളങ്ങി പാരിൻസൂര്യതേജസ്സായി ലോകപുത്രൻ. സ്തുത്യം നമിക്കുന്നു നിത്യ നിത്യംസാദരമോർക്കുന്നു ദിവ്യരൂപംസത്യസ്വരൂപനാമെൻ രക്ഷകൻസുവർണ്ണോദയത്തിലുയിർത്ത ദേവൻ. സഹനാർദ്രനായിത്തളർന്ന രംഗംസ്മരണയിലിന്നും നിണമണിഞ്ഞുസ്നേഹസ്വരൂപമേ, വാഴ്ത്തിടുന്നു;സ്തുതിയോടെ യോർത്തു വണങ്ങിടുന്നു. സംരക്ഷകാ, നാഥനാം ദർശകാ,സംവത്സരങ്ങൾക്കഴിഞ്ഞുമിന്നുംസംവർധനം ചെയ്തിടുന്നു ത്യാഗ-സ്മരണതന്നോരോ മഹിതരൂപംസുദിനമായുണരുന്നു തിരുവചനം.…

ആദ്യമായി രേഖപ്പെടുത്തിയ “ക്രിസ്മസ് കരോൾ” ❤

രചന : ജോർജ് കക്കാട്ട് ✍ ഇന്നലെ, മരം അലങ്കരിക്കുന്നതിനിടയിൽ, വ്യത്യസ്തമായ നിരവധി ക്രിസ്മസ് കരോളുകൾ ഞാൻ കേട്ടു… ഞാൻ സ്വയം ചോദിക്കുന്നതുവരെ, യഥാർത്ഥത്തിൽ ഏതാണ് “ആദ്യ” ക്രിസ്മസ് കരോൾ?ഒരു ചെറിയ സൂചന: അത് “അവസാന ക്രിസ്മസ്” ആയിരുന്നില്ല 😃അപ്പോൾ ഞാൻ…

പ്രഭാതമായുണരുക

രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഹൃദ്യമായുണരുമാ, സൂര്യോദയംകരുണാർദ്രമാക്കുന്നുദയകാവ്യംനിത്യസ്വരൂപമാം നൽപ്രഭാതംഹൃദയത്തിനേകുന്നൊരാർദ്ര രൂപം. ചിന്തോദയത്തിൻ ചിറകടികൾവെള്ളരിപ്രാവായുയർന്നിടുമ്പോൾമന്ദസ്മിതത്തിൻ മലർമരന്ദംമനസ്സുകൾക്കേകുന്നതാത്മഹർഷം. നിമിഷനേരത്തേയ്ക്കുദിച്ച സ്വപ്നംഎഴുതിവയ്ക്കുന്നതായേഴുവർണ്ണംമിഴികളാലറിയേണ്ടതല്ല,സ്നേഹംകരളിൽത്തിളങ്ങട്ടെയാ,വെളിച്ചം. കണ്ണീർപ്പകലായി നിന്നു നമ്മൾവിണ്ണിൻ പ്രകാശമണയ്ക്കുമെങ്കിൽനിർണ്ണയമിരവിന്നുമില്ലെ ദുഃഖം;വർണ്ണങ്ങളേകുന്നതില്ലെ താരം? എണ്ണിക്കണക്കെടുക്കുന്നു ലോകംമണ്ണിൽമറയുന്നതെത്ര ജന്മംപാരിൻവെളിച്ചമേ, നിന്റെ സ്നേഹംതൂമലരാക്കുന്നുമീ,പ്രപഞ്ചം. ചെഞ്ചായമിട്ടപോലുള്ളധരംപിഞ്ചുകുഞ്ഞുങ്ങൾതൻ സ്നേഹകാവ്യംസഞ്ചാരമല്ലേ, മനുഷ്യ ജന്മംപുഞ്ചിരിയോടേ, സ്മരിക്ക…

തീർത്ഥയാത്ര

രചന : എം പി ശ്രീകുമാർ ✍ കാലത്തിന്റെ ചിറകടിയിൽചിലർ താഴേയ്ക്കു പോയി.കാലത്തിന്റെ ചിറകടിയിൽചിലർ മേലേയ്ക്കു പോയി.ചിലർക്ക് ആഘാതങ്ങളുംചിലർക്ക് ആഹ്ലാദങ്ങളുമേറ്റു.കാലവും കർമ്മവുംധർമ്മത്തെ ലക്ഷ്യമാക്കിയുംധർമ്മത്തെ സമ്പുഷ്ടമാക്കിയുംഒരുമിച്ചാണ് പ്രയാണം.മേലോട്ടു പോയവർ പലരുംകാലത്തെയും കർമ്മത്തെയും മറന്നു.ധർമ്മത്തെ അറിയാത്തവരായി.താഴോട്ടു പോയവർ പലരുംകാലത്തെയും കർമ്മത്തെയും വണങ്ങി.ധർമ്മത്തെ പൂജിച്ചു.കാലത്തിന്റെ ചിറകടിനാദംവീണ്ടും…

ഒരാളെ മനസിലാക്കാൻ

രചന : പ്രസീദ ദേവു ✍. ഒരാളെമനസിലാക്കാൻപഠിച്ചിട്ടു വേണംപ്രണയിക്കുവാൻ,ശേഷം വേണംഒന്നാകുവാൻ,ആവശ്യകതകൾകഴിഞ്ഞ് ഇട്ടെറിഞ്ഞുപോവുന്നത് പ്രേമമല്ല,ആവശ്യത്തിനായിഉപയോഗിച്ച്ഒഴിഞ്ഞു മാറുന്നതുംപ്രേമമല്ല,രണ്ടു പേരുടെ ഉടമ്പടി കരാർമാത്രമാണ് പ്രേമം,നല്ല സുഹൃത്തുക്കളുമായിനിങ്ങളത് പങ്കുവെച്ചാൽഅതിൽ 90% ആളുകളും അതിനെനശിപ്പിക്കും,10% പേർ മാത്രമാണ്യഥാർത്ഥത്തിൽ നിങ്ങളുടെസുഹൃത്തുക്കൾ,ആ പത്ത് പേര് മതിനിങ്ങൾക്ക് ,വിവാഹം കഴിഞ്ഞ്ഏറെ നാൾക്കു ശേഷമാണ്യഥാർത്ഥത്തിൽപ്രണയിക്കാനുള്ള…

ഉള്ളാലുണരണം

രചന : അൻവർ ഷാ ഉമയനല്ലൂർ✍ സംസ്ക്കാര സമ്പന്നരാക, സ്തുത്യർഹമാംകരളിലായുദയനാളത്തെ ദർശിക്കുകതരംപോൽ കെടുത്തും മനസ്സായിരിക്കാതെ,നിത്യമൊരു കർത്തവ്യനാളമായ്ത്തുടരുക.വഞ്ചനാ,വൈകൃത ചിന്തകൾപ്പെരുകുകിൽനെഞ്ചിലായെന്നും പടർന്നുപോം കരിനിഴൽഞാനെന്ന ഭാവമല്ലതി ഹൃദ്യമുണരുവാൻകഴിയുന്നതാം സ്നേഹദീപമായ് നിറയണം.ഉള്ളിലന്നാർദ്രത നശിച്ച യൂദാസിനാൽതള്ളിവീഴ്ത്തിക്കെടുത്തീടാൻ ശ്രമിച്ചതിൻവെള്ളിക്കിലുക്കം വെറുത്ത സ്വപ്നങ്ങളായ്തീക്കനൽത്തുള്ളിപോൽ പൊള്ളിച്ചിടുന്നകം.ചേർത്തുവായിക്കുക, പ്രിയമോടൊരേ വിധംസഹനതയേകുമുണർവ്വിൻ കവിതകൾ;നേർത്തുപോകുന്നുദയാർദ്രമാം വാക്കുകൾതെളിക്കേണമഭയമായ് നൽക്കാവ്യ…

ശിശുദിന ഗാനം

രചന : തോമസ് കാവാലം.✍️ നമിക്കുക നമിക്കുകനായകനെ നമിക്കുകനെഹ്റുവിന്റെ ജന്മദി നംനിനച്ചിടാം നമിച്ചിടാം.നമുക്കു നന്മയാം ദിനംവിളക്കായി ഭൂവിൽ വന്നോൻവിളിക്കുന്നു മക്കൾ നമ്മെകളിച്ചിടാൻ തന്നൊപ്പമായ്.പുഞ്ചിരി വിരിയും ചുണ്ടുംഅഞ്ചിതമാം പൂവതൊന്നുംമഞ്ജിമയുള്ളൊരു കാലംമനതാരിലെത്തിക്കുന്നു.ചാച്ചാജിയെ പോലാവേണംഉച്ചനീചത്വങ്ങൾ വേണ്ടസ്വച്ഛമായ ശീലങ്ങളുംവെച്ചുപുലർത്തുകയെന്നും.നിർമ്മലമാം ചിന്തയാലേനന്മവഴി തേടീടേണംനല്ലവനാം നെഹ്റുവിന്റെനടവഴി തുടരേണം.

പുതിയ നേതൃത്വവുമായി നയാഗ്ര പാന്തേഴ്സ്. പ്രസിഡന്റ് ഡെന്നി കണ്ണൂക്കാടൻ, ഡയറക്ടർ ബോർഡ് ചെയർമാൻ ആഷ്‌ലി ജെ മാങ്ങഴാ.

ജിൻസ്മോൻ സ്കറിയ ✍ നവംബർ 1ന് നയാഗ്രയിലെഹോട്ടൽ റമദയിൽ വച്ച് നടന്ന ആനുവൽ ജനറൽ ബോഡി(AGM) മീറ്റിങ്ങിൽ വെച്ച് 2025-2026 കാലാവധിയിലേക്കുളള പുതിയ കമ്മറ്റിയെ ബോർഡ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്തു. ഒരു സ്പോർട്സ് ക്ലബ് ആയി തുടങ്ങി, ചുരുങ്ങിയ കാലം കൊണ്ട്…