അനാഥൻ.
രചന : അജിത്ത് റാന്നി . ✍ അമ്മയ്ക്കുമ്മ കൊടുത്തു വളർന്നുഅച്ഛൻ വിരലിൻ തണലുമറിഞ്ഞുസോദരർ നന്മയറിഞ്ഞു തഴച്ചുഎങ്കിലുമെന്നുമനാഥൻ. ബാല്യം മറു മേലങ്കിയണിഞ്ഞൊരുകാലം വരയും സൗഹൃദമെന്നിലുംപൂക്കളിയാട്ടമുയർത്തേ കരളിൽനോവിന്നലതീർക്കുന്നൊരനാഥൻ. പ്രേമപരാഗമുണരേ തരുണികൾമോഹവിതാനമൊരുക്കി മനസ്സിൽകൂടുംകൂട്ടി കുളിരായ് മാറിലുംനേരിൽ ഞാനൊരനാഥൻ. വാമഭാഗത്തിലൊരാളേയിരുത്തിവായ്ക്കരിനല്കുവാൻ ബീജവുമേകിവാക മരത്തണലേകി ബന്ധങ്ങളുംഎങ്കിലും ഞാനോരനാഥൻ.…
