Category: ലോകം

കണ്ണുകളുടെ ഭാഷ

രചന : റഫീഖ് പുളിഞ്ഞൽ ✍️ ഒരു കാലത്ത്കണ്ണുകളുടെ ഭാഷ കൊണ്ട്പറഞ്ഞിരുന്ന കഥകൾഇന്ന് ചാറ്റ് ബബിൾസ് ആയി മാറി,കണ്ണുകളുടെ ചൂട്പിക്സലുകളുടെ തെളിച്ചത്തിൽഒലിച്ചുപോയി.ചിരി കൾ അയക്കാൻഎമോജികൾ മാത്രം മതി,കണ്ണുനീരിനും പോലും‘Seen’ എന്ന മറുപടി മാത്രം.ഒരുകാലത്ത് കത്തുകൾവിരലുകൾക്കിടയിൽനിന്നൊഴുകിയിരുന്നപ്രണയത്തിന്റെ സുഗന്ധമായിരുന്നു.ഇന്ന് ഓട്ടോ-കറക്ടിന്റെനിഷ്ഠൂര സ്പർശത്തിൽമങ്ങിയിരിക്കുന്നു.വീടിന്റെ നടുവിൽഓരോരുത്തരുംസ്വന്തം ലോകങ്ങളുടെ…

മാവേലിക്കൊരു കത്ത്

രചന : റഹീം പുഴയോരത്ത്✍ അത്തം പിറന്നുഅകം കരിഞ്ഞു മണക്കുന്നു.നിത്യത്തൊഴിലാളികൾകറുത്ത പൂവ് തേടുന്നുകാലം തെറ്റിയ മഴ!അത്തം കറുത്താൽഓണം വെളുക്കും.അത്തത്തിനു മുൻപേപൂക്കൾ വാടി കഴിഞ്ഞു.സമത്വത്തിൻ്റെ അതിരുകൾവിശപ്പ്തിന്നുകളഞ്ഞു.കവലയിലെ കുപ്പായ കച്ചവടക്കാരുടെകുടല് കരിഞ്ഞു മണക്കുന്നു.ഒരു കോടിയെടുക്കുവാൻഇസാഫിലഭയം.നാളെ ഒരു മുളം കയറിലൊതുങ്ങുംഅകം ചുവരുകളിൽഈർപ്പം,പുറം ചുവരുകളിൽമഴപ്പാടുകൾഇനിയെവിടെ ചായം പൂശും?ഈ…

സൈഡ് സീറ്റിലെ യാത്രക്കാരി

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ പകൽ വെളിച്ചത്തെവകഞ്ഞൊതുക്കിസന്ധ്യ ഇരുട്ടിനെകൂടെ കൂട്ടിയിട്ട്അധികമായിട്ടില്ല……..കടലിൽ മുങ്ങിആത്മാഹൂതി ചെയ്യാൻസൂര്യൻ തയ്യാറെടുത്തു കഴിഞ്ഞുവെന്ന്മങ്ങിമായുന്ന ശോണിമഉറക്കെയുറക്കെവിളിച്ചോതുന്നുണ്ട്ഇടയ്ക്കിടക്ക് താളം തെറ്റുന്നതീവണ്ടിയുടെ അലർച്ചയെതെല്ലിട പോലും ഗൗനിയ്ക്കാതെതാൻ തന്നെ പകൽ മുഴുവൻതിളിപ്പിച്ചാറ്റിയ വെള്ളത്തിൽപകലോൻ നിപതിച്ചുമുങ്ങി ഉറഞ്ഞ് താണ് താണ്അടിത്തട്ടിൻ നിഗൂഢതയിലേക്ക് ……..ജനൽ പക്ഷം…

കൃത്രിമം*

രചന : ഷിഹാബ് ✍️ മനുഷ്യ മനസ്സിൻചിറകിൽ വിടർന്നുകീറിമുറിക്കാൻസർവ്വവും സ്വന്തമാക്കാൻസ്വമനവും അഭിമാനപൂരം…..ഭൂവിലുംമറുഭൂവിലും….ശാസ്ത്ര മുഖമാകെമാറ്റപെടും…വരുയുഗത്തിൻപാറാവുകാരനായിശരിക്കും ശയിക്കുംവിദ്യതേടും മനങ്ങളിൽ….ചിന്തകൾ കൈമാറുംമനവും മനവുമായിദൂരദേശത്ത്നിന്ന് പോലുമേ….എന്ത് വിദ്യസരസ്വതി പോലുംചിരിക്കും വന്ദിക്കുംവീണ കമ്പിയതിൽവിരൽ തൊടാതെ ….നക്ഷത്ര വാനംഏറെ കൊതിക്കുംതിളങ്ങും ശുക്രനായ്വഴികണ്ണുകൾകഥപറയുംഅടക്കമായിചെവിയിലും മന്ത്രിക്കുംകേളികൾ ചുറ്റും നിന്നും..കണ്ണുനീരൊപ്പുംവെള്ളപ്രാവുകളിലുംആതിരാശാല നാഥനിലുംചേക്കേറി കഴിഞ്ഞുകുടപോൽ ചിറകുവിടർത്തീ…കാലത്തിൻ…

വിധവയുടെ രാവുകൾ—

രചന : സെറ എലിസബത്ത് ✍ ഇരുളിൽ തീർത്തവേദനയുടെ ശില്പങ്ങൾ;രാത്രി അതിന്റെ ഇരുൾപുതപ്പ്നീർത്തുമ്പോൾവീടിന്റെ മുഴുവൻ ശബ്ദങ്ങളുംഒന്നൊന്നായി മാഞ്ഞു പോകുന്നു—അവളുടെ ശ്വാസങ്ങൾ മാത്രംഭിത്തികളിൽ പ്രതിധ്വനിക്കുന്നുശയ്യയുടെ ഒരു വശംഎപ്പോഴും ശൂന്യം—പഴയ തലയണയിൽഓർമ്മകളുടെ ഭാരം മാത്രംനിശ്ശബ്ദതയ്ക്ക് പോലുംഅവളോട് എന്തോ പറയാനുണ്ട്;ചന്ദ്രപ്രകാശം ജനലിലൂടെ വീണുഅവളുടെ കണ്ണുനീരുമായി കലരുന്നുകാലത്തിന്റെ…

🌷 മഹാത്മാ .. അയ്യൻകാളി

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ജ്ഞാനബോധത്തെയുണർത്തിയധഃസ്ഥിത-ജനതയ്ക്കൊരാത്മ ധൈര്യത്തിൻ പ്രതീക്ഷയായ്നിലകൊണ്ടൊരാർദ്ര മനസ്സിൻ മഹാ ധർമ്മ-മിന്നും സ്മരിപ്പി താ,യഭിമാന കേരളം.മഹാത്മാ അയ്യൻകാളിതൻ ശ്രമഫലംമഹാത്യാഗ സന്നദ്ധ സന്മാർഗ്ഗ ബോധനംകൈരളിക്കഭിമാന സൂര്യപ്രതീകമായ്നിത്യം നിറയുമാ, ദീപ്ത സ്മരണയും.വഴിവിളക്കായ്, കർമ്മ സവിശേഷ സിദ്ധിയായ്സ്തുത്യാദർശ മനോജ്ഞമാം ചിന്തയാൽ;അവഗണനയ്ക്കറുതിയായെന്നുറപ്പാക്കാൻസദാ ജാഗരൂകമായ് പ്രവർത്തിച്ച…

ദുഷിച്ചമനുഷ്യരെ കണ്ടാൽ

രചന : ശാന്തി സുന്ദർ ✍️ മാറ്റങ്ങളൊന്നുമില്ലാതെഞാനാ..ദിനങ്ങളെ അക്ഷരങ്ങൾ കൊണ്ട്ആവർത്തിച്ചെഴുതും.എത്ര പാഴ് നിഴലുകളാണ്ആ ദിനങ്ങളിൽമറഞ്ഞുനിൽക്കുന്നത്.വാക്കുകൾ കൊണ്ട്നോവിച്ചവർ,പരിഹസിച്ചവർ,എത്ര വല്യദുഷിച്ചകണ്ണുകളോടെയാണവർതുറിച്ചനോട്ടമെറിഞ്ഞത്.സ്നേഹം കൊണ്ട്മൗനം കൊണ്ട്എത്ര ശക്തമായാണ്ഉയിരിന്റെ ചുറ്റികകൊണ്ട്അവർക്ക് മേലെഞാൻ ആഞ്ഞടിച്ചത്.ചിന്തകളുടെ പെരുമരത്തടിയിൽപാഴ് വാക്കുകളെ ബന്ധിച്ചത്.എന്നിൽ വരിഞ്ഞുമുറുകിയനോവിനെ മിഴിയാകുന്ന കടലിലേക്ക്ഒഴുക്കിയത്.ഇന്ന് അവരിലൊരാൾഎനിക്ക്മുന്നിൽ അപ്രതീക്ഷിതമായിഎത്തിപ്പെട്ടാൽചുണ്ടിൽ നിറച്ചൊരുചിരികൊണ്ട് പകത്തീർക്കും.ദുഷിച്ച മനുഷ്യരെന്ന്മതിയാവോളംവിളിക്കും.മാറ്റങ്ങളൊന്നുമില്ലാതെഞാനാ..പോയദിനങ്ങളെഓർത്തെടുക്കും..വീണ്ടും…

പാളം തെറ്റിയമഴത്തുള്ളികൾ

രചന : ഷാജു. കെ. കടമേരി✍️ നിങ്ങളെപ്പോഴെങ്കിലുംവിശക്കുന്നവരുടെകണ്ണുകളിലേക്ക്സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ.ചിത്രശലഭങ്ങളായ്പാറി പറക്കാൻ കൊതിക്കുന്നഉച്ചവെയിലിനെ കരയിപ്പിച്ചമഴ കുഴച്ചിട്ട കുപ്പതൊട്ടിയിലെഎച്ചിലിലകളിൽ ജീവിതം വരച്ചിട്ടകുഞ്ഞ് നക്ഷത്രക്കണ്ണുകളിലേക്ക്അവർ കാതോർത്തിരിക്കുന്നകാലൊച്ചകൾ . തേടുന്ന വഴികൾഒറ്റയ്ക്ക് നിന്ന് പിടയ്ക്കുന്നനെഞ്ചിടിപ്പുകളായ്പെരുമഴയിലലിയുന്നവർ.അധികാര സിംഹാസനങ്ങൾഒരിടത്തും അടയാളപ്പെടുത്താതെപോയ ചവിട്ടിമെതിക്കപ്പെടുന്നപട്ടിണി കണ്ണീർപൂവിതളുകൾ .അവരുടെ കണ്ണുകളിൽആട്ടിപ്പായിക്കപ്പെടുന്നവരുടെവിലാപമുണ്ട്.പാതി മുറിഞ്ഞ്നെഞ്ച് കുത്തി പിടയുന്നകവിതയുണ്ട്…

വെറുതേയീമോഹങ്ങൾ..

രചന : ബിനു. ആർ ✍ ബാല്യത്തിലേക്കൊരുവട്ടംകൂടി പോകാ-മൊരിക്കലെങ്കിലുമൊന്നു,മടങ്ങി,യെന്റെ അതിമോഹം,തുകൽചെരിപ്പണിഞ്ഞുകല്ലുവെട്ടാൻകുഴിയിലെകപ്പലുമാവിലൊ-ന്നോടിക്കയറുവാൻ,കൊമ്പിലൂടൊന്നുഞാന്നുമറിഞ്ഞുകളിക്കാൻ മോഹം!ഒരിക്കലെങ്കിലുമെനിക്കൊന്നുബാല്യത്തി-ലേക്കുമടങ്ങിപ്പോകാൻ കഴിഞ്ഞെങ്കിൽ;മരത്തിൽനിന്നും മരത്തിലേക്കുപാറുന്നമലയണ്ണാനെ പാറിപ്പറക്കുമ്പോളൊന്നെറിഞ്ഞുവീഴ്ത്തുവാനൊന്നുകൂടി പരിശ്രമിക്കാൻ, മോഹം!ഒരിക്കൽക്കൂടിയെനിക്കൊന്നുബാല്യത്തി-ലേക്കുമടങ്ങാൻകഴിഞ്ഞിരുന്നെങ്കിൽ;കപ്പക്കായയിൽ ഈർക്കിൽ കുത്തിയവണ്ടിയുണ്ടാക്കി കമ്മ്യുണിസ്റ്റുപച്ചതൻകവരക്കമ്പിനാലോടിച്ചുകൊണ്ട് കൂട്ടിന്റെവട്ടി*നെ തോൽപ്പിച്ചൊന്നുപാളിച്ചിരിക്കാൻ മോഹം!ഒരിക്കൽക്കൂടിയെനിക്കൊന്നുബാല്യത്തി-ലേക്കുമടങ്ങുവാൻകഴിഞ്ഞെങ്കിൽ;ചൂണ്ടലിടുന്ന മൂന്നാളാഴമുള്ളകുളത്തി-ന്നടുവിൽ വിലങ്ങനേകിടക്കും മര-പോസ്റ്റിലൂടെ അക്കരെയിക്കരെയൊന്നുനടന്നു,നീന്തലറിയാ,യെന്നെയന്നുതള്ളി-യിട്ടവനെ,യൊന്നുതള്ളിയിട്ട്, യവന്റെവെപ്രാളവും തപ്പുംതുടിയും കണ്ടാർത്തു-കൈകൊട്ടി ചിരിച്ചുമറിയാനൊരു മോഹം!ഇനിയൊരിക്കലെങ്കിലുമെനിക്കുബാല്യ-ത്തിലേക്കൊരു മടക്കയാത്രക്കിടമു-ണ്ടെങ്കിൽ…

സമയം

രചന : ലാൽച്ചന്ദ് മക്രേരി ✍ സമയമതിങ്ങിനേ മുന്നോട്ടു പോകുമ്പോൾആയുസ്സതെന്നത് പിന്നോട്ടുപോകുന്നു.ഓരോ ജൻമദിനങ്ങളിലുമോർക്കുകമരണം അടുത്തേക്ക് വന്നുചേരുന്നെന്ന്.സമയമതിങ്ങിനേ അനുസ്യൂതമായായിസഞ്ചരിച്ചിടുന്നതിൻ ഒപ്പമായ് നാമുംശ്രമിച്ചിടുന്നുണ്ടതിൻ കൂടെയായ് എത്തുവാൻ.ഒരുപക്ഷേ സമയത്തേ തോൽപ്പിച്ചു കൊണ്ടായിവിജയതീരത്തിലേക്കെത്തിടും നമ്മൾ ,അല്ലെങ്കിൽ സമയത്തേ തോൽപ്പിക്കുവാനുള്ളനിതാന്തമായോരാ ശ്രമത്തിന്നിടയിലായ് –കാലിടറിവീണു നാം കാലത്തെ പുൽകിടും.ഓർക്കുക നമ്മൾ…