ഇന്നു ഞാൻ, നാളെ നീ
രചന : കാഞ്ചിയാർ മോഹനൻ ✍️ ഖണ്ഡമാക്കല്ലെ ഭാരതംദണ്ഡമാക്കല്ലെ ജീവിതംപുണ്യമാം വഴിത്താരയിൽമുള്ളുകൾ, വിതറീടല്ലെ മണ്ണു പങ്കിട്ടെടുക്കല്ലെവിണ്ണിൽ വേലികൾ തീർക്കല്ലെസൗഹൃദങ്ങൾ തൻ തോണികൾമുക്കി വെള്ളത്തിലാഴ്ത്തല്ലെ. ചേരി തീർത്തീ പെരുവഴി,ചോര ചീന്തി പ്പരസ്പരംപോരു തീർക്കാനനശ്വരജീവിതം ഭൂവിലില്ല ഹേ….? അർത്ഥപൂർണ്ണമാംനിൻപദംവ്യർത്ഥമാകാതിരിക്കുവാൻഹൃത്തടങ്ങളിൽ സ്നേഹമാംവിത്തുകൾ പാകിവാഴുക. ജാതിഭേദമീ ഉർവ്വിയിൽവേണ്ട…
