ആഫ്രിക്കൻബോൺസായ്കൾ
രചന : ദിനേഷ് ചൊവ്വാണ ✍️ കുറുകിനിൽക്കിലും നീയൊരു വമ്പനാംമരമൊളിപ്പിച്ച വിത്തായിരുന്നിടാം.അടവിയാകുവാനക്കുലം നീളുവാൻവനമൊളിപ്പിച്ച സ്വത്തായിരുന്നിടാം. വളരുവാൻ മനം കൂമ്പിട്ടുവെങ്കിലുംഇല ചുരുട്ടുംപുഴുക്കളാടുന്നിതാ.കനി നിറയ്ക്കുവാനാവേശമെങ്കിലും,കരളിനപ്പുറത്താടിൻകുളമ്പുകൾ. അണയുമിച്ഛയ്ക്കു വെട്ടിയൊതുക്കുവാൻ,പരുവമാക്കുന്നൊരീ കരിംമണ്ണിലുംവളരുവാനുള്ള തോതൊരുക്കുന്നവർ,ഭരണമെങ്ങുനിന്നോ തിരിക്കുന്നവർ. കറുകറുത്തൊരീ മണ്ണിന്റെ കാവലായ്,തണലു നൽകുവാനാണെന്നു ചൊല്ലിയുംവെളുവെളുത്തവർ ചികയുന്ന കുന്നുകൾപിടിയയഞ്ഞെത്തി നീട്ടുന്നു കണ്ണുനീർ.…
