Category: പ്രവാസി

മതിലുകൾ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ മതിലുകൾ മതിലുകളെവിടെയുമൊരുപോൽമതിലുകൾ മതിലുകൾമാത്രം!കദനത്തിൻ പടുകുഴികളിലാണ്ടുമനുഷ്യർ പിടഞ്ഞുമരിക്കേ,ഹൃദയംനൊന്തുരചെയ്യുന്നേൻ നിജ-സങ്കടമൊന്നൊന്നായിഅതുകേൾക്കാനായവനിയിലൊരുവരു-മില്ലെന്നതുതാൻ സത്യംപുലരികൾ വീണ്ടുംവീണ്ടുംപുലരു-ന്നിളവേറ്റുണരുന്നീഞാൻ!പലപല വേഷംകെട്ടിമദിപ്പൂ,പലരും ഹാ!കൺമുന്നിൽഇടനെഞ്ചിൽനിന്നോരോനിമിഷവു-മുയരുന്നാത്മഗതങ്ങൾ!പടുതയൊടെങ്കിലുമെഴുതുകയല്ലോ,കവിതകൾ നിരവധിയീഞാൻ!യുഗപരിണാമങ്ങൾക്കങ്ങേപ്പുറ-മുണ്ടൊരു പരമശ്ശക്തി!അതിനെ നിരന്തരമെന്നകതാരി-ലുറപ്പിച്ചീഞാൻ നിൽപ്പൂഅവിടുന്നേകുന്നനിതരമെന്നിൽകവന മഹാസൂക്തങ്ങൾ!അവിടുന്നേകുന്നാത്മീയതതൻധ്വനിതനിനാദശ്രുതികൾ!അവിടുന്നുജ്ജ്വലദീപശിഖയാ-യെന്നിലെരിഞ്ഞേ,നിൽപ്പൂ!അഹന്തപാടേ,യകതളിരിൽനി-ന്നകന്നകന്നേ പോകാൻ,അറിയുക മാനവരറിയുകനിത്യവു-മായതിനെപ്പുനരേവംമതിലുകളില്ലാലോകമതത്രേ,കണികാണേണ്ടൂ നമ്മൾമതിലുകൾ,മതിലുകൾ ജീവിതയാത്രയ്-ക്കതിരുകൾ തീർക്കുകയല്ലോ!

കീനിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ENGAGE 2025 വൻവിജയം

ഫിലിപ്പോസ് ഫിലിപ്പ് (പി ആർ ഒ)✍ എൻജിനീയറിങ് പഠനം ആഗ്രഹിക്കുന്ന ഹൈ സ്‌കൂൾ വിദ്യാർത്ഥികൾക്ക് യഥാർത്ഥ ലോകവെല്ലുവിളികൾ എങ്ങനെ അഭിമുഖീകരിക്കാം എന്ന് മനസിലാക്കുന്നതിന് വേണ്ടി കീനിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മർ റിസേർച്ച് പ്രോജക്ട്സിന്റെ പ്രസന്റേഷനും ഒക്ടോബർ 18-ാം തീയതി റോയൽ ആൽബെർട്ടിൽ…

കീൻ ടെക്ക് നൈറ്റ് കിക്ക് ഓഫ് ആവേശകരം.

ഫിലിപ്പോസ് ഫിലിപ്പ് (പി ആർ ഒ) ✍ കേരള എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക(KEAN )യുടെ ഫാമിലി നൈറ്റ് പ്രോഗ്രാമിന്റെ (Tech Nite 2025)ന്റെ കിക്ക് ഓഫ് ന്യൂ ജേഴ്‌സിയിലെ എഡിസണിലുള്ള ഷെറാട്ടൺ ഹോട്ടലിൽ വച്ച് ENGAGE…

എൻ്റെ ഭാരതം

രചന : സി. മുരളീധരൻ✍️. ഈ മഹാ പ്രപഞ്ച ത്തിൽ ഭൂഗോളം തന്നിൽ ജംബൂദ്വീപിലെ തേജസ്സായി മിന്നുന്ന ഭൂഖണ്ഡമേ,അപ്രമേയമാം ശക്തി ആത്മീയമായി പണ്ടേകെൽപ്പാക്കി നിലക്കൊ ള്ളും എൻ്റെ ഭാരത ഭൂവേഎത്രയും വിശാലമായി വർത്തിച്ചു നാനാ ജനസംസ്കാരമുൾക്കൊണ്ടതിൽ വന്ദന മർപ്പിക്കുന്നു!വിജ്ഞാന മഹാഖനി സ്വന്തമായുണ്ടെന്നാലുംവിശ്വ…

വായന

രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഋതുപരിണാമങ്ങളിൽ,നിന്റെരൂപപരിണാമങ്ങളെഞങ്ങൾ സാകൂതംവായിച്ചനാളുകളോർക്കാറുണ്ട്.മാനം നിന്നിലേക്ക്‌പെയ്തിറങ്ങുന്ന കാലത്ത്,നീ തളിരിടുന്നതും,പച്ചച്ചേലയുടുക്കുന്നതും,ജലാശയങ്ങൾനിറഞ്ഞുകവിഞ്ഞൊഴുകുന്നതുംഞങ്ങളുടെവായനയിൽഉൾക്കൊണ്ടിട്ടുണ്ട്.നിന്നിൽപൂക്കാലമെത്തുന്നതും,നീ വർണ്ണച്ചേലകൾമാറിമാറിയുടുത്ത്മനോഹാരിണിയാകുന്നതും,നിന്നെആഹ്ലാദവതിയാക്കുന്നതും,നിന്നെസമൃദ്ധിയുടെ നാളുകളിലേക്ക്ആനയിപ്പിക്കുന്നതുംഞങ്ങൾ വായിച്ചും,അനുഭവിച്ചുംഅറിഞ്ഞിട്ടുണ്ട്.നിന്നിൽ ശൈത്യംപെയ്തിറങ്ങുന്നതും,നീ ഞങ്ങളെശൈത്യത്തിന്റെപുതപ്പണിയിക്കുന്നതും,കുളിരണിയിപ്പിക്കുന്നതും,താരങ്ങൾ നിന്നിലേക്കിറങ്ങി,ക്രിസ്മസ് ലഹരിയിലാറാടിക്കുന്നതും,നിന്നിൽ പുളകം വിതക്കുന്നതും,ഞങ്ങളിൽ ആഹ്ലാദംവിതക്കുന്നതും,ഞങ്ങളുടെ വായനാനുഭവങ്ങളാണ്.നിന്നിലേക്ക്‌ സൂര്യൻകനലായിപെയ്യുന്നകാലവും,സൂര്യചുംബനങ്ങളിൽനീ വാടിക്കരിയുന്നതും,നിന്നെ ഊഷരയാക്കുന്നതും,ദാഹജലത്തിനായികൊക്കുപിളർത്തിനില്ക്കുന്നമഴയെ ധ്യാനിക്കുന്നവേഴാമ്പലാക്കുന്നതും,ഞങ്ങളുടെ വായനയിലേക്ക്പ്രവേശം നടത്തിയിട്ടുണ്ട്ഋതുപരിണാമങ്ങൾനിനക്ക് എന്തെന്ത്രൂപപരിണാമങ്ങളാണ്,വരുത്തുന്നതെന്നോർത്ത്ഞങ്ങൾഅതിശയിച്ചിട്ടുണ്ട്.കാലംഋതുപരിണാമങ്ങളെതകിടം മറിച്ച്,നിന്റെരൂപപരിണാമങ്ങളേയുംതകിടംമറിക്കുകയാണ്എന്നോർത്ത്ഞങ്ങളിന്ന്ദു:ഖാർത്തരാണല്ലോ….

സീനിയേഴ്‌സിന് തണലായി എക്കോ പുതിയ തലങ്ങളിലേക്ക്; ഓണാഘോഷം സെപ്തംബർ 5 വെള്ളിയാഴ്ച

മാത്യുക്കുട്ടി ഈശോ ✍️ ന്യൂയോർക്ക്: വാർദ്ധക്യം പലപ്പോഴും പലർക്കും സ്വമനസ്സിൽ ചിന്തിക്കാൻ പോലും താൽപ്പര്യമില്ലാത്ത ജീവിത സാഹചര്യമാണ്. ജീവിത സായാഹ്നത്തിൽ ആരോഗ്യ പ്രശ്നങ്ങളാലും അവഗണനയുടെ അനുഭവങ്ങളാലും നട്ടം തിരിയുമ്പോൾ അൽപ്പം ആശ്വാസ വാക്കുമായും “സുഖമാണോ അച്ചായാ/അമ്മാമ്മേ/ചേട്ടാ/ചേച്ചി” എന്ന ഒരു ചോദ്യവുമായും ആരെങ്കിലും…

ന്യൂയോർക്ക് കേരളാ സമാജം പിക്‌നിക് പൈതൃകം നിലനിർത്തി അവിസ്‌മരണീയമായി

മാത്യുക്കുട്ടി ഈശോ ✍️ ന്യൂയോർക്ക്: വേനൽക്കാലം ആകുമ്പോൾ അമേരിക്കയിലെ എല്ലാ സ്ഥലങ്ങളിലുമുള്ള പാർക്കുകൾ വിവിധ ഗ്രൂപ്പുകളുടെ പിക്‌നിക്കിനാൽ നിബിഢമായിരിക്കും. വിവിധ പള്ളികളും, മത സ്ഥാപനങ്ങളും, ക്ലബ്ബ്കളും, സംഘടനകളും നാനാ ദേശക്കാരും അവരുടെ അംഗങ്ങളെ സംഘടിപ്പിച്ച് പിക്‌നിക്ക് സംഘടിപ്പിക്കുന്നത് പതിവ് കാഴ്ചകളാണ്. ധാരാളം…

ദുഷിച്ചമനുഷ്യരെ കണ്ടാൽ

രചന : ശാന്തി സുന്ദർ ✍️ ദുഷിച്ചമനുഷ്യരെ കണ്ടാൽമാറ്റങ്ങളൊന്നുമില്ലാതെഞാനാ..ദിനങ്ങളെ അക്ഷരങ്ങൾ കൊണ്ട്ആവർത്തിച്ചെഴുതും.എത്ര പാഴ് നിഴലുകളാണ്ആ ദിനങ്ങളിൽമറഞ്ഞുനിൽക്കുന്നത്.വാക്കുകൾ കൊണ്ട്നോവിച്ചവർ,പരിഹസിച്ചവർ,എത്ര വല്യദുഷിച്ചകണ്ണുകളോടെയാണവർതുറിച്ചനോട്ടമെറിഞ്ഞത്.സ്നേഹം കൊണ്ട്മൗനം കൊണ്ട്എത്ര ശക്തമായാണ്ഉയിരിന്റെ ചുറ്റികകൊണ്ട്അവർക്ക് മേലെഞാൻ ആഞ്ഞടിച്ചത്.ചിന്തകളുടെ പെരുമരത്തടിയിൽപാഴ് വാക്കുകളെ ബന്ധിച്ചത്.എന്നിൽ വരിഞ്ഞുമുറുകിയനോവിനെ മിഴിയാകുന്ന കടലിലേക്ക്ഒഴുക്കിയത്.ഇന്ന് അവരിലൊരാൾഎനിക്ക്മുന്നിൽ അപ്രതീക്ഷിതമായിഎത്തിപ്പെട്ടാൽചുണ്ടിൽ നിറച്ചൊരുചിരികൊണ്ട് പകത്തീർക്കും.ദുഷിച്ച…

എയർ മെയിൽ

രചന : രാജേഷ് കോടനാട് ✍ ദുബായീന്ന്ഉണ്ണിടെ കത്ത് വന്നാൽപുഞ്ചവരമ്പ്ആമയെയുംഅടയ്ക്കാമണിയനെയുംആകാശത്തേയുംഉയർത്തിക്കാട്ടിപൂമുഖത്തേക്കോടിക്കേറുംവീട്ടിലെല്ലാവരുംഉമ്മറത്ത്വട്ടളഞ്ഞിരിക്കുംവല്യേട്ത്തി കത്ത് പൊട്ടിച്ച്ഉറക്കെ വായിക്കുംചാരുകസാലയിലിരുന്നവല്ല്യമ്മാമൻകൈകൾ കോർത്ത്തലക്ക് പിന്നിൽ വെച്ച്പടിപ്പുരക്കൊളുത്തിൽദൃഷ്ടി തൂക്കുംഅമ്മ,“കുട്ടി വരണ്ട വിവരൊന്നൂല്ല്യേ “എന്ന് ഉൽക്കണ്ഠപ്പെട്ട്കണ്ണ് തോർത്തുംമുത്തശ്ശികാലു നീട്ടിയിരുന്ന്ചെല്ലം തുറന്ന്അടയ്ക്കാമൊരി ചുരണ്ടുംചെറേമവായിച്ച വാക്കിലെവിടെയോ തടഞ്ഞ്കടിച്ച ഈരിനെവലിച്ച് മുട്ടുംഉണ്ണിക്ക് വറുത്ത്കൊടുത്തയയ്ക്കാൻപാകത്തിൽമേലേപ്പറമ്പിലെവരിക്ക പ്ലാവ്തൻ്റെ കന്നിച്ചക്കയെമൂത്ത്…

സർവ്വം മറയ്ക്കും മതിലുകൾ.

രചന : ബിനു ആർ✍ ദിനംദിനം പലതും മറയ്ക്കുന്നു, ദിക്കുകൾപോലും, പലമതിലുകൾ,പലജാതിയിൽമതവും പലവുരുജാതിയും അഹന്തയുംഅജ്ഞതയും മുയലിന്റെ മൂന്നുകൊമ്പും.മറയ്ക്കുവാൻ ഒന്നുമില്ലാത്തവർ ചുഴിഞ്ഞുകാണുന്നു, ചുഴികുത്തിയുണർത്തും പലചിലഓർമ്മകൾ മതിൽമറയ്ക്കാനേർക്കാഴ്ചകൾഒരിക്കലും ചതിക്കാസൗഹൃദനേരമ്പോക്കുകൾ.അല്പത്തരംകാട്ടാൻപോലും മടിയില്ലാത്തവർചുമക്കുന്നു പലതും,അല്പവും അർത്‌ഥവു-മില്ലാതെ അർദ്ധരാത്രിയിൽ പോലും,മടിയേതുമേയില്ലാതെ കുടപിടിക്കുന്നവർ.പകലിൽ ഞെക്കുവെട്ടം തിരയുന്നവർകാല്പനികതയുടെ അതിർവരമ്പിനിടയിലുംകാലനീതിയ്ക്കു തുണയും തുണിയുമില്ലാതെചേലുള്ള…