ഇലകൊഴിഞ്ഞ മരം
രചന : നസ്രേത്തിൽ ജോസ് വർഗ്ഗീസ് ✍️ ഒരു നിനവിൽ നീയെൻകനവായ്പെയ്തപ്പോൾനിൻകുടിലിൽ ഞാൻ തനിച്ചായിരുന്നു,ഒരു നിശയിൽ ഞാൻനിൻ കുടിലായിരുന്നപ്പോൾനിലാശലഭമായ് നീ പെയ്തിറങ്ങി!അരുണോദയത്തിന്നരുമകളെപ്പോ-ളവയെല്ലാം നിൻതരുവിൽകുളിർമുത്തുകളായ്;കരയുവാനറിയാതെകളിചിരിയറിയാതെകരളിൽ കാതരയായ്നീയുറങ്ങി!ഒരു പൂവടർന്നപ്പോ-ളറിയാതെ ഞാനെന്റെഅനുരാഗവല്ലികൾ ചേർത്തുവച്ചു,ആരുമറിയാതെ മനതാരി-ലെഴുതിവെച്ചു!നിന്നിതളിൻനിറങ്ങളിൻനിറവായ് നിന്നിട്ടും,നിന്നഴകിന്നാണത്തി-ന്നെഴവായിരുന്നിട്ടുംനിന്നിഴവോലയെന്തേയെനിക്കെഴുതിയില്ലാ,ശിശിരമൊരു മിഴിദൂരമെന്തേ നടന്നതില്ല!?എങ്കിൽ ഞാനൊരിലകൊഴിഞ്ഞമരമായ് മാറുകില്ല,മഴനിറഞ്ഞമിഴിയായ് മാറുകില്ല!
