എവിടെയാ നഷ്ടമായത്.
രചന : ദീപ്തി പ്രവീൺ ✍️ ഒരിക്കലും നഷ്ടപെടില്ലെന്ന മൂഢവിശ്വാസത്തോടെ,അത്രമേല്‍ പ്രിയപ്പെട്ടതായി ചേര്‍ത്തു പിടിച്ച കൈകള്‍….എവിടെയാ നഷ്ടമായത്……..എപ്പോഴൊക്കെയോ അമിത സ്നേഹവും സ്വാര്‍ത്ഥതയും ചേര്‍ന്നപ്പോള്‍ ഉണ്ടായ പിണക്കങ്ങള്‍…അവഗണിച്ചു പോയപ്പോഴൊക്കെയും പിന്തുടര്ന്നിരുന്നു…….ഒരിക്കലും മടങ്ങി വരില്ലെന്നു കരുതിയപ്പോഴൊക്കെ ഭ്രാന്തമായ സ്നേഹത്തോടെ കാത്തിരുന്നിരുന്നു….ഉറക്കെ കരയാനാകാതെ ഉള്ളിലടക്കിയ വേദനകള്‍…
