ഉടുപ്പു തുന്നുന്ന പെൺകുട്ടി.
രചന : ഷിബിത എടയൂർ✍ അവളാകാശംകൈനീട്ടിപ്പിടിച്ച്ഉടലിൽ ചുറ്റിഅളന്നെടുക്കുന്നു.വെളുത്തനീലിമയിൽമേഘനൂലു നെയ്തനനുത്ത കുപ്പായത്തുണിഅളവുകൾക്കുപാകമാകുവാൻമലർന്നും ചെരിഞ്ഞുംഒത്തുനോക്കുന്നു.കൃത്യമെന്നുതോന്നുന്നിടത്തുവെച്ച്ജീവിതംവളച്ചുവെട്ടുന്നുകൈകളുംകഴുത്തുംഉണ്ടെന്നുറപ്പിക്കുന്നു.കൂട്ടിത്തുന്നലിലാണ്അതൊരുടുപ്പാകുന്നതെന്ന്വഴക്കമില്ലാത്തസൂചിക്കുഴയിലൂടെമെരുങ്ങാത്തസ്നേഹംസസൂക്ഷ്മംകടത്തിവിടുന്നു,തുന്നിത്തുടങ്ങുന്നു.നല്ലൊരുടുപ്പിലേക്ക്താരകക്കല്ലുകൾകൊഴിഞ്ഞു വീഴുകയുംതിരയതിന്റെഅറ്റങ്ങളിൽവെളുത്ത ലേസായിപറ്റിനിൽക്കുകയുംചെയ്തു.മറിച്ചുകുടഞ്ഞഉടുപ്പിലേക്കവൾകയറി നിന്നു,മുറിഞ്ഞുപോയതിൽബാക്കിയാകാശംസംഗീതമയക്കുകയുംപ്രകൃതിവിരൽകോർക്കുകയുംഉടുപ്പണിഞ്ഞവൾതിരപോലെനൃത്തമാവുകയാണുണ്ടായത് പിന്നെ.ഒരുവൾക്കു കേവലംഉടുപ്പുത്തുന്നലാണ്ജീവിതം ,അതെങ്ങനെയെന്നതാണ്തെരഞ്ഞെടുപ്പ്.
