Category: പ്രവാസി

ഞാനെന്നെതന്നെ

രചന : സെറ എലിസബേത് ✍️ ഞാനെന്നെതന്നെഎഴുതിവെക്കുന്നൊരിടമുണ്ട്—കാലത്തിന്റെ വിരലുകൾ തൊടാത്തഒരു അന്തർലിപി പോലെഅത് കടലാസ് അല്ല,ഒരു മനുഷ്യഹൃദയത്തിന്റെനിശ്ശബ്ദ ഗ്രന്ഥശാലഞാനെന്നെ ഒളിപ്പിക്കുന്നൊരിടം—വാതിൽ തട്ടാതെ തുറക്കുന്നഒരു ഹൃദയത്തിന്റെ ഉൾമുറിഒരേ മൃദുസ്പന്ദനത്തിൽഭയവും പ്രതീക്ഷയുംകൈകോർക്കുന്ന ഇടംനോവുകളെ അദൃശ്യമാക്കുന്നിടം—മറവിയാൽ അല്ല,രൂപാന്തരത്താൽ.അവിടെ മുറിവുകൾശ്ലോകങ്ങളായി പരിണമിക്കുന്നു ,കണ്ണീർ ഉപ്പുനീരല്ല,ആത്മാവിന്റെ തീർത്ഥജലംതകർച്ചകൾഅവിടെ അപമാനമല്ല—മണ്ണിൽ…

ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17, 2026-ന് ഷുഗർലാൻഡിൽ വമ്പൻ സാംസ്‌കാരിക ആഘോഷം.

ഫാ. ജോൺസൺ പുഞ്ചക്കോണം ✍️ ഹൂസ്റ്റൺ: ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ മോഹൻലാലിനെ ആദരിച്ച് സംഘടിപ്പിക്കുന്ന “കിലുക്കം 25 : മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ” 2026 ഏപ്രിൽ 17-ന് ടെക്സസിലെ ഷുഗർലാൻഡിലുള്ള സ്മാർട്ട് ഫിനാൻഷ്യൽ സെന്ററിൽ വച്ച് നടക്കുമെന്ന് സംഘാടകർ…

ഒരു വർഷത്തെ പ്രവർത്തങ്ങളിലൂടെ ഒരു തിരനോട്ടം: ഫൊക്കാനക്ക് അസൂയാവഹമായ നേട്ടം സമ്മാനിച്ച വർഷം .

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെ 1 വർഷം പിന്നിടുമ്പോൾ, സാമുഖ്യപ്രവർത്തനം ,കാരുണ്യ പ്രവർത്തനങ്ങൾ ,കലാ കായിക രംഗങ്ങളിലെ തിളങ്ങുന്ന പ്രവർത്തനങ്ങൾ അങ്ങനെ പ്രവർത്തനങ്ങളുടെ ചരിത്രത്തില്‍ മഹത്തായ ഒരു നേട്ടമാണ് പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വര്‍ഷം…

ഞാനും അവളും അവനും

രചന : നീലകണ്ഠൻ ഉണ്ണി ✍️ സന്ധ്യനേരിയ പ്രകാശംനീളമേറുന്ന നിഴലുകൾഅകത്ത് കുഞ്ഞിൻ്റെ കരച്ചിൽഅവളുടെ താരാട്ട്പുറത്ത് ഇരുട്ട്തട്ടിൻപുറത്തൂടെ എലികൾകലപില കൂട്ടി നിലത്തു വീണ്അല്പനേരം ചലനമറ്റ് കിടന്ന്പിന്നെ പിടഞ്ഞെണീറ്റ്ചുമരിലൂടെ വീണ്ടും മുകളിലേയ്ക്ക്അകത്തെ മൂലയിൽ ഇര പാർത്തിരിക്കുന്ന തടിച്ചു വീർത്തവൃണം പിടിച്ച് രോമം കൊഴിഞ്ഞ പൂച്ചഅതിൻ്റെ…

വൺസ് അപ്പോൺ എ ടൈം ഇൻ ഹെൽ ആൻഡ് ബാക്ക്.

രചന : ജോർജ് കക്കാട്ട് ✍️ രക്തത്തിന്റെയും വെടിമരുന്നിന്റെയും ഗന്ധം വായുവിൽ നിറഞ്ഞിരിക്കുന്നു. ഓടയിലെ വിസർജ്യത്തിന്റെ ഗന്ധം പോലും യുവാവായ വെൽവിന് കൂടുതൽ രുചികരമായി തോന്നുന്നു. ഈ ശപിക്കപ്പെട്ട യുദ്ധം. ജീവിതം ഇതിനകം തന്നെ ബുദ്ധിമുട്ടുള്ളത് തന്നെ , ശത്രുക്കൾ നിരന്തരം…

വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന് നവ നേതൃത്വം : പ്രസിഡന്റ് ദേവസി ഇട്ടൂപ്പ് , സെക്രട്ടറി: ടെറൻസൺ തോമസ് ,ട്രഷറര്‍ എ . വി . വർഗീസ്.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് :വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ ജനറൽ ബോഡിയോഗം 2026 ലെ ഭരണസമിതിയെ തിരഞ്ഞെടുത്തു. അര നൂറ്റാണ്ട് പിന്നിട്ട അമേരിക്കയിലെ പ്രബല സംഘടനകളിൽ ഒന്നുകുടിയാണ് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ. പുതിയ പ്രസിഡണ്ടായി ദേവസി ഇട്ടൂപ്പ് , സെക്രട്ടറി:…

ഹേമന്തത്തിൻ്റെ വസന്തം

രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഹേമന്തത്തിന്റെ വസന്തത്തിലാണ്നാട്ടിൽ മരങ്ങൾ പെയ്യുക.മരങ്ങൾ പഴുത്ത്ചുവന്ന ഇലകൾ പൊഴിച്ച്ഭൂമിയിൽ വർണ്ണപ്പരവതാനി തീർക്കുക.മനുഷ്യർ ഉഷ്ണസൂചികളെ തടയാൻനിറമുള്ള കമ്പിളിപ്പുതപ്പുകൾ തേടുക.സ്വറ്ററും, മഫ്ളറും, തൊപ്പിയും അണിയുക.ഹേമന്തത്തിന്റെ വസന്തത്തിലാണ്ഞെട്ടറ്റ് വീഴുന്ന പച്ചിലകൾനമ്മെ വേദനയുടെആഴക്കടലുകളിലേക്ക് വലിച്ച് താഴ്ത്തുക.ഹേമന്തത്തിന്റെ വസന്തത്തിലാണ്പാതയോരങ്ങളിലെപൂന്തോട്ടങ്ങൾ നമ്മിലാനന്ദം ചൊരിയുക.ഞെട്ടറ്റ് വീണഒരു…

അപ്പൂപ്പൻതാടി

രചന : കല ആർ ✍️ കാറ്റിലോളംതല്ലിപോകുന്നഅപ്പൂപ്പൻതാടിക്കറിയില്ലല്ലോഎവിടെയെങ്കിലുംവച്ച് ഉപേക്ഷിക്കപ്പെടാനുള്ളകൗതുകമേ തനിക്കുള്ളുവെന്ന്കൊളുത്തിവലിക്കുന്നതിൻ്റെ നോവ്ചൂണ്ടല് കണ്ണിലൂടെ തുളച്ചിറങ്ങിയമത്സ്യത്തിനും പിന്നെ,കിം കി ഡൂക്കിൻ്റെ നായകനുമേ അറിയൂതീൻമേശകളിലെ നാടകങ്ങളിൽഓർമ്മകൾ കുരുക്കിയിടാതിരിക്കണംഅപ്പൂപ്പൻതാടിയെ നനയിച്ച മഴത്തുള്ളിയുംകൊളുത്തിവലിച്ച ചൂണ്ടലും വേഷക്കാർഇറങ്ങിനടന്നാൽ കുറ്റബോധമില്ലാതെമടങ്ങിയെത്തുന്നിടത്ത്ചാരംമൂടിയ കാടിൻ്റെ ഏകാന്തതയിൽപറക്കാൻശ്രമിക്കുന്നൊരു തൂവലുകാണാംവാഴക്കയ്യിലെ ചെറിയ കിളിക്കൂട്ടിൽമൂന്നു ചെറിയ പച്ചനിറ…

മമ്മൂക്ക 🥰(ലോകാവസാനത്തിനു മുൻപുള്ള ആദ്യ കവിത, വായിക്കുന്നവർക്ക് പുണ്ണ്യം ഉറപ്പ്)

രചന : രാഗേഷ് ✍️ മമ്മൂക്കയുടെ ഗാനരംഗമാണ്,നടക്കുന്നു,ഇരിക്കുന്നു,നടക്കുന്നു,ഇരിക്കുന്നു,അതൊരു ലൂപ്പിൽ…പക്ഷേനായിക മനോഹരമായി നൃത്തം കളിക്കുന്നു.ഞാൻ ഒരു കടുത്ത മമ്മൂക്കാ ഭക്തൻ;പുള്ളി നടക്കട്ടെ,പുള്ളി അവിടിരിക്കട്ടെ.നായികശോഭനയോ! ഉർവ്വശ്ശിയോ!ആരായാലുംഅവർ എന്തിനാണ്ഇത്ര നന്നായി നൃത്തം കളിക്കുന്നത്!എന്തിനാണ് എന്റെ മമ്മൂക്കയെഇങ്ങനെ കൊച്ചാക്കുന്നത്!സ്ത്രീകൾ നൃത്തം ചവിട്ടുന്നത്സദാചാര വിരുദ്ധം എന്നൊരുനിയമം ഉണ്ടാക്കാൻ ആവശ്യപ്പെടാം,ശോഭനയെയും…

രണഭൂമി

രചന : ബി.സുരേഷ്കുറിച്ചിമുട്ടം ✍️ അങ്കത്തിൻ കാഹളം മുഴങ്ങുന്ന വീഥിയിൽ,അലറുന്ന കാറ്റുപോൽ പായുന്നു യോദ്ധാക്കൾ.ചടുലമാം പദതാളം ഭൂമിയെ വിറപ്പിക്കെ,ചുടുരക്തം വാർന്നുതുടുക്കുന്നു മണ്ണാകെ!ഉയരുന്ന വാളുകൾ മിന്നൽപ്പിണരുകൾ,ഉലയുന്ന മനസ്സില് കത്തുന്ന കനലുകൾ.ഉറ്റവർ തൻ മുഖം ഓർമ്മയിൽ മായവേ,ഉയിർ വെടിയാൻ വരുന്നു പടയാളികൾ!മരണത്തിൻ ശംഖൊലി കാതുകളിൽ…