അന്തരം
രചന : കെ.ആര്.സുരേന്ദ്രന്✍️ ഉദയാസ്തമയങ്ങൾനിന്റെ വരദാനങ്ങളെങ്കിൽ,എനിക്കോ തിളയ്ക്കുന്നപകലുകളുടെ ശാപവചനങ്ങൾ.സമയം നിനക്ക്കെട്ടിക്കിടക്കുന്ന ജലാശയമെങ്കിൽ,എനിക്കോ സമയംകുതിച്ചൊഴുകുന്ന പുഴ.അല്ലെങ്കിൽ പറക്കുന്നഒരു ബുള്ളറ്റ് ട്രെയിൻ.ശ്യാമനിബിഡതകൾനിന്നെപ്പുണരുമ്പോൾ,എന്നെപ്പുണരുന്നു കോൺക്രീറ്റ് കാടുകൾ.രാപ്പാടിയുടെ സംഗീതംനിനക്ക് താരാട്ടെങ്കിൽ,വന്യതാളങ്ങൾഎനിക്ക് ഉറക്കുപാട്ട്.അരുവികളുടെ പാദസരക്കിലുക്കങ്ങൾ,മന്ദമൊഴുകുന്ന പുഴ, ശാന്തമായ തടാകം,നിന്റെ കണ്ണുകൾക്ക് കുളുർമ്മയെങ്കിൽ,ടാറിട്ട കറുത്ത പുഴകളും,പ്ളാസ്റ്റിക് പൂക്കളുംഎനിക്ക് വരവേൽപ്പ്.പാറിപ്പറക്കുന്ന പക്ഷികളും,…
