ക ( വിത,ടൽ,ത്ത്)
രചന : രാഗേഷ് ✍ ഇനിയെന്നിലൊരു കവിതപോലും ശേഷിക്കുന്നില്ലഎന്നൊരു വരിമാത്രം തെളിയുന്ന,ഒട്ടും ഭാരമില്ലാത്ത വിളറിയ വെള്ളക്കടലാസ്സായ്അയാൾ…അതിനുമൊരുപാട് മുൻപ്തിരമാലകളാൽ ചുംബിക്കപ്പെടുന്നഅവളുടെ കാൽവിരലുകൾ കണ്ണിമവെട്ടാതെനോക്കിയിരിക്കുമ്പോൾഅയാൾ പറഞ്ഞിരുന്നു“ഈ ലോകത്തിലെ ഏറ്റവും മനോഹരമായ പലതും‘ക’യിൽ തുടങ്ങുന്നു’വെന്ന്.കവിത,കടൽ…അതിനുമൊരുപാട് നാൾകൾക്ക് ശേഷംഅവളുടെ നിശ്ചലമായ കാലുകൾനിറഞ്ഞ മിഴികളോടെനോക്കിയിരിക്കുമ്പോൾഅയാൾ അവളെ“എന്റെ ശലഭമേ” എന്ന്…
