അമ്മമലയാളം
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ അറിവായെന്നുമീമധുപോലുള്ളിൽനിറഞ്ഞമലയാളം.അമ്മയെന്നാദ്യമേനാവിലുരുവിട്ടുഅക്ഷരപുണ്യമാംവശ്യമലയാളം.മാതൃഭാഷയായിഹൃത്തിൽ നിറച്ചുമാമലനാടിൻജ്ഞാനസുന്ദരീ.ശ്രേഷ്ഠമാണെന്നുമീമഹിമയുയർത്തുംനന്മമലയാളംഅന്നമലയാളം.വെൺമയുതിരുംപൈതലിൻചിരി –കണ്ടമ്മചൊല്ലുമാഉണ്മയാംമലയാളം.ഏതുദേശമാകിലുംഏതുഭാഷയാകിലുംഏതുമേവഴങ്ങിടുംഏറ്റമുള്ളൊരെൻ ഭാഷയാൽ!ആഴിയുമൂഴിയുംഉള്ളൊരുകാലമീഉയിരായ് നിറയുംഉത്തമഭാഷയാമെൻമലയാളം!