Month: March 2025

അവഗണിക്കപ്പെടുന്നവർ

രചന : അഡ്വ: അനൂപ് കുറ്റൂർ✍ അഭിനയിക്കാനറിയാതെന്നുംഅകമേയുള്ളതുയതുപ്പോലെഅരങ്ങത്തോതാനാകുന്നോർഅപരമാരായിയിന്നീയുലകത്ത്. അധികമൊന്നും മിണ്ടാത്തവരോഅഗ്നിയാളുവതൊളിപ്പിച്ചവരായിഅപഥസഞ്ചാരികളാണിന്നാദാനംഅപഹസിക്കാനുറച്ചവരായെന്നും. അനുനയമാരേംവെറുപ്പിക്കാതെഅവസരത്തിനൊത്താകല് പംഅരക്കെട്ടിളക്കിച്ചിരിക്കുന്നോരേഅഖിലരുമെന്നുമാരാധിക്കുന്നു. അനുകമ്പയുള്ളിലിന്നാർക്കുണ്ട്അടയാളമായുള്ളതുമഹങ്കാരംഅപരാധമല്ലാതൊന്നില്ലിരുട്ടിൽഅടുത്തവരോടുമാവർത്തിക്കും. അടിമയല്ലാരുമാർക്കുമെങ്കിലുംഅടിയാനല്ലാരുമൊരിക്കലുംഅവനത്തോടേവരോടൊപ്പംഅടക്കത്തോടാശ്രയമേകുന്നു. അബ്ദങ്ങളോളമയൽപ്പക്കത്ത്അറിഞ്ഞനുബ്ധമായവരെന്നുംഅപായമേറിയ രിപുക്കളായിഅങ്ങനെയിങ്ങനെയേറുന്നു. അരക്കന്മാരാണധികവുമിവിടെഅരങ്ങത്തൊന്നാളാകാനായിഅധമമാരുത്തമരെന്നഭിനയിച്ച്അന്യായമേയുള്ളിലെന്നാരറിവു . അനുമാനമേയുള്ളൊരാളേപ്പറ്റിഅകമെന്തെന്നളക്കാനാകാതെഅടുത്തെത്തുന്നോരാരെന്നുംഅഭിവാഞ്ഛയെന്തെന്നറിവീല . അട്ടിപ്പേറായിയൊട്ടുമണിയാകുംഅജ്ഞലിയോടൊത്താശപ്പാടുംഅണിയാണെന്നുമഭിമാനിക്കുംഅകത്തെന്നാലെതിരാളിയായും. അവസ്ഥയെങ്ങനെയുത്തമമാകുംഅധമമാരുടെയോരോവിധങ്ങൾഅതൊന്നുമുൾക്കൊള്ളാത്തോർഅവരെയെതരിരിടാനായിയുറച്ചും. അടിയോടടിയാണു തുടരെ തുടരെഅനാവശ്യമാവർത്തനങ്ങളായിഅനാദരിച്ചുമരങ്ങിൽ പുച്ഛിച്ചുംഅരങ്ങത്താരുവലിയവനെന്നായി. അന്തക്കരണമില്ലാത്തൊരജ്ഞതഅനിവാര്യമല്ലാത്ത അത്യാഗ്രഹവുംഅരങ്ങത്തവരോമാമുനിമാരായിഅനുഗ്രഹമേകുന്ന മാന്യന്മാരായി. അന്ത:സ്സില്ലേലും ധനമുണ്ടെന്നാൽഅവരേയാരുമെവിടെയുമാദരിക്കുംഅംഗീക്കരിക്കുവാനുള്ളാഢംബരവുംഅതിവേഗം ഗമിക്കുനൊരു…

സിംഹാസനം”

രചന : ഷാജി പേടികുളം✍ സിംഹാസങ്ങൾ പരിഭവിച്ചുകിണുങ്ങാൻ തുടങ്ങിഭരണാധികാരികളുടെഭാരം താങ്ങാനാവാതെ കിതച്ചു.അവരിരിക്കുമ്പോൾമുട്ടുകൾ വേദനിക്കുന്നുഅവർ ചാരുമ്പോൾമുതുക് വേദനിക്കുന്നു.അവരുടെ കൈകൾതാങ്ങാനാവാതെ ഞരങ്ങുന്നു.കാലുകളുറയ്ക്കുന്നില്ലഇത്രയും ഭാരമുള്ളഭരണവർഗ്ഗത്തെ ഇന്നേവരെചുമക്കേണ്ടി വന്നിട്ടില്ല.എത്രയെത്ര ഭരണാധികാരികൾക്ക്ഞങ്ങൾ ഇരിപ്പിടമായിട്ടുണ്ട്.അതോർക്കുമ്പോൾ രോമാഞ്ചമുണ്ടാകുന്നു.ഒട്ടും ഭാരമനുഭവപ്പെട്ടിട്ടില്ല.എന്തൊരഭിമാനമായിരുന്നു.സിംഹാസനമെന്ന നിലയിൽതെല്ലൊരഹങ്കാരമായിരുന്നു.മറ്റു ചെറു കസാലകൾഅസൂയയോടെ നോക്കുന്നത്കണ്ടു ഞെളിഞ്ഞിട്ടുണ്ട്.ഇന്ന് ചെറു കസാലകൾപരിഹസിച്ചു രസിക്കുന്നു.വയ്യ സഹിക്കാൻ…

വിദൂരതയിലേക്ക്.

രചന : സലൂജ ✍ എന്റെ തൂലിക തുമ്പിൽ വിരിഞ്ഞ പൂവുകളെല്ലാംനിന്നോടുള്ള പ്രണയമായിരുന്നു..എന്റെ ചിന്തകളത്രയും നിന്നെ കുറിച്ചുള്ളകിനാക്കളായിരുന്നുഎന്റെ കണ്ണുകളിൽ തിളങ്ങിയതത്രയുംനീയെന്ന നക്ഷത്രമായിരുന്നുഎന്റെ ഹൃദയ താളം നീയായിരുന്നുഎന്റെ ശ്വാസം പോലും നീ മാത്രമായിരുന്നുഎന്റെ പുലരിയും പൊൻസന്ധ്യയുംരാത്രികളുമെല്ലാം നിനക്കുവേണ്ടിയായിരുന്നു..എന്റെ മുഖം ചുവന്നു തുടുത്തതും നിശ്വാസങ്ങൾദ്രുത…

വിട പറയുമ്പോൾ .

രചന : ഗഫൂർ കൊടിഞ്ഞി ✍ വായിച്ച് തീരും മുൻപ്വടികുത്തി പിരിയുന്നവാക്കുകൾ പോലെനീ തിരിച്ചിറങ്ങുമ്പോൾകണ്ണുകൾ ഈറൻ തൂകുന്നു.വീണ്ടും വിരഹത്തിന്റെവേനൽ കിനാവുകളിലേക്ക്ഞാൻ എടുത്തെറിയപ്പെടുന്നു.നിൻ മടിത്തട്ടിൽആസ്വദിച്ച ഊഷ്മളതക്ക്ഞാൻ നന്ദി പറയുന്നു.നിന്റെ തണലിൽ നിന്ന് നുകർന്നആത്മീയ ഉൽക്കർഷതക്ക്കടപ്പാട് കുറിക്കുന്നു.തസ്ബീഹുകളുടെഅകമ്പടിയിൽകദനങ്ങളുടെ കെട്ടിറക്കും മുമ്പ്ആത്മ നിർവൃതിയുടെഅക്ഷയ പാത്രം നിറച്ചു…

വീണ്ടും ‘ഒരു ഭ്രാന്താലയമായി’ മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്

രചന : രവീന്ദ്രൻ മേനോൻ ✍ ‘ദൈവീകത’ എന്ന ബോധവും, അസൂയയുടെയും, സ്വാർത്ഥതയുടെയും, ദുഷ്ടതയുടെയും അഭാവവും, എല്ലാ മനുഷ്യരെയും സഹായിക്കണമെന്ന മനോഭാവവും ഉണ്ടാകുമ്പോഴാണ് ഒരു മനുഷ്യൻ മഹാനാകുന്നത് എന്നാണ് സ്വാമി വിവേകാനന്ദ പറഞ്ഞിട്ടുള്ളത്. ഇത് ആത്മീയതയുടെ ഭാഗം കൂടിയാണ്.ആത്മീയതയെ പറ്റി പറയുമ്പോൾ…

മഴ തോരുമ്പോൾ .

രചന : ടി.എം. നവാസ് വളാഞ്ചേരി✍ പുണ്യങ്ങളുടെ പൂമഴ വർഷിച്ച് ഒരു റമദാൻ കൂടെ വിട പറയുകയാണ്. സ്നേഹത്തിൻ്റെ കനിവിൻ്റെ കരുണയുടെ പാഠങ്ങൾ ചൊല്ലി പപഠിപ്പിച്ചു കൊണ്ട്. ആയിരം മാസത്തെ പുണ്യവും വർഷിച്ച്ഓടിയകലുന്ന പൂമഴയെ.സ്വാർത്ഥമാം മനസ്സിന്റഴുക്കു തുടക്കുവാൻഎന്നിൽ ഇറങ്ങിയ തേൻമഴയെ .എരിയും…

എന്നിനി ?

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ പൊഴിയുവാൻ വെമ്പിനിൽക്കുന്നഒരുമിഴിനീർക്കണം നീയേഎങ്ങിനെ പൊഴിയുവാനാകുംഎന്നിനി പൊഴിയുവാനാകുംഭൂഗുരുത്വംവിട്ടു പോയില്ലേഎന്തൊക്കെയായിരുന്നു അന്ന്ആശിച്ച വസ്ത്രം ലഭിച്ചുവോകൊതിച്ച ജീവിതം കിട്ടിയോനീകണ്ട പൂക്കളും കായ്കളുംനീകൊണ്ട വേനൽ മഞ്ഞുകാലംനീക,ണ്ടഭയോ,മാശ്രയവുംഓർക്കുന്നൊരു മിഴിനീർക്കണംആയതിൽ സൂര്യവെളിച്ചത്തിൽമഴവിൽ വരഞ്ഞുമായുന്നുമാറത്തടുക്കിയ പുസ്തകംചോറും മെഴുക്കുപുരട്ടിയുംകൊണ്ടുപോയ വിദ്യാലയവുംഇവിടെയുണ്ടിവിടെയുണ്ട്എന്തിനിനിയും പൊഴിയണംഈ മിഴിനീ,രന്നെങ്ങോപോകുംപൊഴിയാൻ വെമ്പിനിൽക്കുന്നഒരുമിഴിനീർക്കണം നീയേഎങ്ങിനെ…

നിന്നിലലിയുമീ കർമ്മകാണ്ഡം.

രചന : ലത അനിൽ ✍ നാലുമണിക്കനവുകളെ വാട്ടിവെച്ചേ…നോവാൽ പത്തായം നിറച്ചുവെച്ചേ…നിരാശ പാഥേയമായെടുത്തു വെച്ചേ…വികാരകാളിന്ദിയ്ക്കണ കെട്ടിവെച്ചേ….സ്മൃതിഗോക്കളെയെല്ലാം തഴുകിനിർത്തീ,കായാമ്പൂസങ്കല്പങ്ങൾ കോർത്തുകെട്ടീ…നിന്നെ പിണക്കിയതോർത്തു വിങ്ങിനിൽക്കുന്നീ ഗോപിക ശ്യാമവർണാ….നീയെന്റെ ചാരത്തു ചേർന്നുനിന്നാൽ…നീളെ പ്രതീക്ഷകൾ പൂത്തുനിൽക്കും.ആ മണിവേണു സ്വരമുതിർത്താൽആനന്ദമധുരം കിനിഞ്ഞിറങ്ങും.നിന്നോടൊത്തിറങ്ങുന്ന നേരം..അഴലങ്ങു ദൂരെ പോയൊളിക്കും.നീയെന്നെയെന്നേ കവർന്നതല്ലേ…നശ്വരശരീരമേ ബാക്കിയുള്ളൂ?…അനുവാദമാരോടിനി…

നോർത്ത് അമേരിക്കൻ മലയാളികൾക്ക് സ്നേഹസമ്മനമായി ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക് .

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനയുടെ പ്രവർത്തന മേഖലയിൽ അഭിമാനമായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ പ്രവർത്തനം അവസാന ഘട്ടത്തിലേക്ക്. സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഫൊക്കാനയുടെ ഈ ഭരണസമിതി വാഗ്‌ദാനം ചെയ്‌ത യൂണിക്ക് പദ്ധതികളിൽ ഒന്നാണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്. അമേരിക്കയിലെഹെൽത്ത്…

പ്രണയം❤️

രചന : ദീപ്തി പ്രവീൺ ✍ ” നീയൊരു കൊലപാതകിയാണ് വിപിന്‍…. ക്രൂരനായ ഒരു കൊലപാതകി….. ”സായാഹ്ന സൂര്യന്‍റെ സിന്ദൂരവര്‍ണ്ണത്താല്‍ സുന്ദരമായ ബീച്ചിന്‍റെ ആളൊഴിഞ്ഞ കോണിലിരുന്നു കല്യാണി അത് ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ വിപിന്‍ അവളെ പകച്ചു നോക്കി……” ഞാന്‍ ആരെ കൊന്നു…..…