Month: March 2025

തിരകൾ

രചന : സുനിൽ തിരുവല്ല. ✍ കാറ്റിന്റെ തീരുമാനങ്ങളിലാണ്തീരം അണയുന്ന തിരയുടെ ജീവിതം,തീരത്തെ കണ്ടുമുട്ടി ഉളവാകുന്ന സന്തോഷം,സഫലമാകും മുമ്പേ മടക്കം!പങ്കുവയ്ക്കാനാവുന്നില്ല ഒന്നും,കഥകൾ പറയാനുമില്ല നേരം,എന്തൊരു ജീവിതം!കരയ്ക്കാണെങ്കിലോ?ഇനിയൊരിക്കൽ കാണാനാവുമോ?അലകളുടെ ആശയങ്ങൾ,കടലിന്റെ ഹൃദയത്തിൽ മറഞ്ഞു പോകുന്നു.ഒരു തിരമാലയുടെ യാത്ര,അതിന്റെ ആരംഭവും അവസാനവും ഒന്നായി,ഒരു നിമിഷത്തിന്റെ…

ബോൺസായ്കൾ

രചന : ബി സുരേഷ്കുറച്ചിമുട്ടം ✍ അംബരചുംബികളാകാൻഅടങ്ങാത്തമോഹമുള്ളവരാംഞങ്ങളെഅംഗംമുറിച്ചുനിങ്ങൾഅലങ്കാരങ്ങളാക്കിരസിക്കുന്നു!ആ വടവൃക്ഷക്കൂട്ടത്തിൽ നിന്നുംഅകറ്റിമാറ്റിയകത്തളങ്ങളിൽഅടിമയാക്കിനിരത്തിഅന്തിയും രാവും പകലുംഅനുഭവിക്കാൻ അനുവാദമില്ലാതെആജ്ഞാനുവർത്തികളാക്കി!അന്തരംഗം നിണഛലമൊഴുകി നീറുമ്പോൾആത്മാവിലുണരുന്നഭിമാനംഅടിയറവുവെയ്ക്കേണ്ടിവരുന്നബോൺസായ്കൾ ഞങ്ങൾ!ആടിയുലയുന്ന കാറ്റിലും പേമാരിയിലുംആടിത്തിമിർക്കാൻ അവസരമില്ലാതെആ ചില്ലുമേശയിലെ ബോൺസായ്കൾ ഞങ്ങൾ!അകലെപ്പറക്കുന്ന പക്ഷികൾ തൻ കൂടൊന്ന്അരികെ ശിഖരത്തിലൊന്നൊരുക്കാൻആശയേറുന്ന ബോൺസായ്കൾ ഞങ്ങൾ!അകലെയൊരാരുണകിരണം തെളിഞ്ഞിടാൻകൊതിക്കുന്നു ഞങ്ങൾ ബോൺസായ്കൾ.

എന്താണ് AI ഏജന്റ്‌?

രചന : ടോണി പോൾ ✍ കുറച്ചു നാളുകളായി ടെക് ലോകം ഊണിലും ഉറക്കത്തിലും പറയുന്ന സംഗതിയാണ് AI ഏജന്റ്‌. AI എന്താണെന്ന് പലർക്കും അറിയാമെങ്കിലും AI ഏജന്റ്‌ എന്താണെന്ന് സാധാരണക്കാർക്ക് വ്യക്തമായ ധാരണ ഇല്ല.ലളിതമായി പറഞ്ഞാൽ, നിങ്ങൾ കൊടുക്കുന്ന നിർദേശങ്ങൾ…

ജീവിതത്തിൽ തോറ്റുപോയി എന്ന് തോന്നുമ്പോൾ വായിക്കുക.

രചന : വൈറൽ മീഡിയ✍ കേറികിടക്കാൻ വീടുപോലുമില്ലാതിരുന്ന ഒരു മനുഷ്യൻ കോടിശ്വരനായ കഥ, അതും സ്വന്തം കഴിവിന്റെ വിശ്വാസത്തിൽ…Chris Gardner ഒരു സെയിൽസ്മാൻ ആണ്, അദ്ദേഹം വിൽക്കുന്നത് portable bone density scanner എന്ന ഉപകരണമാണ്. അദ്ദേഹത്തിന് അത് വിൽക്കാൻ ഒക്കെ…

ലോക കവിതാ ദിനം കവിതഇലഞ്ഞിപ്പൂ.

രചന : ശാന്തകുമാരി . A P✍ ഇള വെയിൽ ഇലകളിൽകളഭച്ചാർത്തണിയിച്ചഇലഞ്ഞിപ്പൂമരച്ചോട്ടിൽപുലർ വേളയിൽമഴ മേഘം പൊഴിയ്ക്കുന്നനീർമണി മുത്തു പോൽഇളം തെന്നൽ തലോടുമ്പോൾകൊഴിയും പൂക്കൾഇലഞ്ഞിപ്പൂ സുഗന്ധത്താൽപരിസരമാകവേ സുഖമാർന്നശീതളക്കാറ്റൊഴുകിയെത്തുംകിതച്ചെത്തും കാറ്റേറ്റ്ഇലഞ്ഞിപ്പൂ കൊഴിയുമ്പോൾഇലക്കുമ്പിൾ നിറയെ ഞാൻപെറുക്കി വയ്ക്കാം.പനന്തണ്ടിൻ നൂലിൽ കോർത്തഇലഞ്ഞിപ്പൂമാല ഞാൻമുടിത്തുമ്പിൽ ചാർത്തിയബാല്യകാലംഇലഞ്ഞിപ്പൂ ചൊരിയുന്നപരിശുദ്ധ പരിമളംവീശുദ്ധമാം…

സമയമായി ✍️കവിതാ ദിനത്തില്‍ ✍️

രചന : ജോര്‍ജ് കക്കാട്ട്✍️ ഒരു നീണ്ട ജീവിതംആ മനുഷ്യന് പഴയ മതിലുകളുടെ തണുപ്പ് അനുഭവപ്പെടുന്നു.നിങ്ങളിലേക്ക് തന്നെ ഇഴഞ്ഞു കയറുക.ശരീരത്തിലും ആത്മാവിലും വിറയൽഅവൻ ജനാലയിലേക്ക് ശക്തമായി ഇളകി നീങ്ങുന്നു.അവൻ ആകാംക്ഷയോടെ പുറത്തേക്ക് നോക്കുന്നു…ലോകം കാണാൻ ആഗ്രഹിക്കുന്നു.ലോകം ഇവിടെ നിന്ന് വളരെ അകലെയാണ്.അവന്റെ…

ഇന്ന് ലോക കവിതാ ദിനം

രചന : റുക്‌സാന ഷമീർ ✍ നീയെന്നിലെന്നുമുറങ്ങിക്കിടന്നിരുന്നുനിദ്രയുടെ നിശ്വാസങ്ങളില്ലാതെഏതോ മധുരാനുഭൂതിയുടെതാഴ്‌വാരങ്ങളിൽ പരിലസിച്ചിരുന്നുപ്രണയത്തിൻ പനിനീർപ്പൂവിരിയുന്നസുഗന്ധാനുഭൂതിയിൽമെല്ലെ ഉറക്കമുണർന്ന്വരികളായ് എന്റെ പുസ്തകത്താളിൽനീ പെയ്തു നിറഞ്ഞിരുന്നുഹൃദയ ഭിത്തിയിൽ നൊമ്പരത്തിൻചോര പൊടിയുമ്പോൾഒരു നോവു കടലിന്റെ ഓളങ്ങളായ്എന്റെ പുസ്തകത്താളിൽതിരയടിച്ചു നീ നനഞ്ഞു കുതിർന്നിരുന്നുമഞ്ഞിന്റെ മഴയുടെ നിലാവിന്റെയുംസുന്ദര കാഴ്ചകളുടെ മിഴിവിൽഒരു വസന്തത്തിൻ…

അന്യവീട്

രചന : വത്സല ജിനിൽ ✍ അതുവരേം:ദാരിദ്രത്തിൽ ജനിച്ചുദാരിദ്ര്യത്തിൽ ഓടി കളിച്ചു വളർന്ന എന്നെ വിവാഹത്തിന്റെ അന്ന് സ്വന്തം വീട്ടുകാർ തന്നെ അതീവസമ്പന്നയാക്കി മാറ്റി.ഒരു പൊട്ടുകമ്മലിന് വേണ്ടി കൊതിച്ചിട്ടുണ്ട്കിട്ടിയിട്ടില്ലഒരു സ്വർണ്ണനൂലിടാൻ കൊതിച്ചിട്ടുണ്ട്ലഭിച്ചിട്ടില്ലഎന്നാൽ വിവാഹത്തിന്റെ അന്ന് അൻപത് പവന്റെ അല്ല അൻപത്തി ഒന്ന്…

ലോക കവിതാ ദിനം കവിതയുണരുന്നു

രചന : പ്രിയബിജൂ ശിവകൃപ ✍ കാവ്യദേവതേ നിൻ നിഴൽ പതിയുമൊരുകല്പകോദ്യാനവാടിയിൽഅഞ്ചിതൾപ്പൂവുകളനേകമുണ്ടെങ്കിലുംകുഞ്ഞിളം പൂവായി ഞാനുംഅക്ഷരപ്പെയ്ത്തിനാൽ നിറയുന്ന നിന്റെപുൽത്തകിടി തന്നിലായെന്നിതളുകൾകാലമൊരുക്കുന്ന ശയ്യയിൽകവിതയായി വീണുറങ്ങുന്നുവരികളിൽ തെളിയുന്ന വർണ്ണങ്ങളെല്ലാംശ്രുതി താളങ്ങൾ ഉയരുന്ന ഗാനമായിചെറു കാറ്റിൽ അലയടിച്ചൊഴുകിയാഗിരിയുടെ താഴ്‌വാരമാകവേ പൂത്തിറങ്ങിവാകയുടെ ചില്ലയിൽ രണ്ടിണക്കുരുവികൾആ ഗാനധാരയിൽ മുഴുകീടവേരാഗാർദ്ര സംഗമം…

നഷ്ടപ്രണയം

രചന : ഗീത മുന്നൂർക്കോട് ✍ കാറ്റിൽ നിന്നുംമുല്ലമൊട്ടിന്റെപരാഗത്തുണ്ടുകൾപ്പോലെഅവനെന്നെ ഇറുത്തെടുത്ത്മുത്തം തന്നിരുന്നുനീർച്ചോലകളിൽ നിന്നുംകുമ്പിൾ കോരികുളിർമാരിയാക്കിഎന്നെ നനച്ചിരുന്നുമഴച്ചാറ്റലിന്റെയീണമൂറ്റിഎന്റെ വിതുമ്പലുകളെഅവൻ ലാളിച്ചിരുന്നുസായന്തനപ്പടവുകളിൽഓടിക്കേറിചുവന്നു പുഷ്പിച്ചിരുന്നഎന്നെനെഞ്ചിൽത്തിരുകികൊഞ്ചിക്കുമായിരുന്നുവെൺ നിലാപ്പുതപ്പു കീറിഎന്നെയാശ്ലേഷത്തിൽപുതപ്പിക്കുമായിരുന്നുകടൽക്കോളുകളെ ശാസിച്ച്കുഞ്ഞോളങ്ങളുടെതരിവളകളിടുവിച്ച്അവനെന്റെ കൈത്തലങ്ങളിൽസ്വാന്തനമമർത്തിയിരുന്നുഅവനെവിടെ…?അവൻ പോയ വഴികളിൽസായന്തനക്കാറ്റിൽമഴച്ചാറ്റലിൽത്തേങ്ങുന്നനീർച്ചോലകളിൽഅലറിയടുക്കുന്നകടൽക്കോളുകളിൽഅസ്ഥിപഞ്ഛരത്തിന്റെമൃതാവസ്ഥയിലെത്തിഞാനിന്നുമവനെ തേടുന്നു..