പിതൃതർപ്പണം
രചന : വെങ്ങാനൂർ ഗോപകുമാർ ✍ കറുത്ത വാവിൻ രാവിൽ,കടലലകൾ പാടുമ്പോൾ,ഓർമ്മകൾ തിരതല്ലി,ഹൃദയം തേങ്ങുന്നു.മൺമറഞ്ഞോരോർമ്മകൾ,ജീവിച്ചിരിക്കുന്നുവോ?ഒരുപിടി മണലിൽ,ജലകണങ്ങളിൽ.എള്ളും പൂവും ചേർത്ത്,കണ്ണീരുപ്പ് കലർത്തി,അച്ഛനും അമ്മയ്ക്കും,പിതൃക്കൾക്കുമെല്ലാം.കൈകൂപ്പി നിൽക്കുമ്പോൾ,ആത്മാക്കൾ സാക്ഷിയായി,അദൃശ്യമാം ബന്ധം,മനസ്സിൽ നിറയുന്നു.ഒരു തുള്ളി വെള്ളത്തിൽ,ഒരു ലോകം കാണുന്നു,സ്നേഹത്തിൻ നൂലിഴ,കാലങ്ങൾ താണ്ടുന്നു.കർമ്മത്തിൻ പൂർണ്ണത,ശാന്തിതൻ ദർശനം,പിതൃതർപ്പണം,പുണ്യമാം കർമ്മം