മതിലുകൾ
രചന: ലാൽച്ചന്ദ് മക്രേരി✍ വീട്ടുവളപ്പിലും വരമ്പിലൂടെയുമായിഞാൻപോയ വഴികളവ വിസ്മൃതിയിലായ്…വീട്ടിൻ്റെ പിന്നാമ്പുറത്തു നിന്നങ്ങോട്ടുമിങ്ങോട്ടും,ആമിനത്താത്തയും ചിരുതേടത്തിയുംകുശുമ്പും കുഞ്ഞായ്മയും സ്നേഹവുമൊക്കേ ….വിളിച്ചുപറഞ്ഞോരാ കാലവും ഓർമ്മയായ്.പരസ്പര സ്നേഹസ്സഹായസൗഹാർദത്തിൻനൻമയാം കാലമതും വിസ്മൃതിയിലായ്.വഴിപോകും വരമ്പുകളും ചെറിയൊരാ ഇടവഴിയുംഅതിർത്തി നിർണ്ണയിച്ചൊരാ കാലവും കാലമായ്.വഴിപോകും അതിർവരമ്പുകളതൊക്കേയുമിന്ന്…കൂറ്റൻമതിൽക്കെട്ടുകളായങ്ങു മാറി.വരിവരിയായ് കോൺക്രീറ്റു വീടുകളുയരുന്നു…വീടേക്കാൾ വലുതായ മതിലും…