തിരയും തീരവും 🌊🏖️
രചന : അബു താഹിർ തേവക്കൽ ✍️ വാസന പരിമളംമഴവില്ലായ് വിരിയുമ്പോൾസുസ്മിതേ നിൻമുഖംമാറിലായ് ചാഞ്ഞതുംപൂമെത്തതലോടി നാംചേർന്നങ്ങിരുന്നതുംനാണത്തിൻ ചൂടിനാൽകവിൾമെല്ലെ തുടുത്തതുംപരിണയകാലത്തെ-പരിഭവച്ചോറയുംപരിണയരാവിലായ്-പരിണീതയായതുംകാർമേഘക്കോളൊഴിഞ്ഞ-മാനത്തുദിച്ചു നാംവീശിയ കാറ്റിനെ-വിശറിയുമാക്കിനാംജാതിയാൽ കെട്ടിയ-വേലിയും പൊളിച്ചുനാംസ്നേഹത്തിന്നതിരുകൾ-ദൂരത്തെറിഞ്ഞു നാംപ്രണയത്തിൻ കടലായ്-ഇരമ്പിയ തിരയായ് നീതിരവന്ന് തലോടിയ-കരയായ് ഇന്നുഞാൻ..