Month: August 2025

ദണ്ഡാവത്ത്

രചന : പ്രകാശ് പോളശ്ശേരി✍️. കറുത്ത വാല്മീകിയുടെ വെളുത്ത മകൾതുറിച്ചു പറയുന്നു നീയാണെൻ്റച്ഛൻനിനച്ചിരിക്കാനേരത്തു കേട്ട സത്യംകുലച്ച കുച്ചിയെ തളർത്തിയല്ലോവെടിക്കു പോയവൻ നനഞ്ഞപടക്കമായ്പൂത്തിരിയൊന്നും കത്തിയതുതില്ലവെളിച്ചമില്ല കൊടിയേറിയുത്സവംആറാട്ടൊന്നും കഴിച്ചുമില്ലമദിച്ചയാനകൾക്കു രതിയൊരുക്കുവാൻഇണയില്ല തുണയില്ല ദേവദാസിയുമില്ലയെല്ലമ്മകൾ വിട്ടു തട്ടകംസോനാഗച്ചിതെരുവും വിജനമിന്ന്കറുത്ത മുറിയിൽ മുലയുണ്ണാൻപോയവർ കയ്ച്ച മുലയെ കണി…

മരിച്ചുപോവും മുൻപേ

രചന : ലിഖിത ദാസ് ✍️. താഴെ വീണങ്ങ് മരിച്ചുപോവും മുൻപേഅപ്പത്തിനുള്ള മാവ് തണുത്തവെള്ളമൊഴിച്ച്തേങ്ങ ചിരവിയിട്ടരച്ച്പാതകത്തിൽ വച്ചിരുന്നു.പാതികുടിച്ച കടും കാപ്പിയിൽ നെറയേഉറുമ്പു ചത്തുപൊന്തിയിരുന്നു.കുളിച്ചീറമാറിയ തോർത്തിന്റെതണുവാറിയിരുന്നില്ല.വൈകിട്ടലച്ചുവന്ന്നെഞ്ചത്തുവീഴുന്ന കുഞ്ഞീനേംഅടുക്കളത്തിണ്ണയിൽ കേറിയിരുന്ന്ചായ കുടിക്കാൻ ഓടിയെത്തുന്നഎന്നേം കാത്തിരിക്കാണ്ട്നിന്നനിൽപ്പിൽ ഓളങ്ങ്മറിഞ്ഞുവീണു ചത്തു.ചത്തുപോയതിന്റെ മൂന്നാം പക്കംഓളെ ബാഗൊന്ന് കുടഞ്ഞപ്പൊഅതിലൊരു കള്ളത്താക്കോല്.വീട്ടിലെ…

എൻ്റെ ഭാരതം

രചന : സി. മുരളീധരൻ✍️. ഈ മഹാ പ്രപഞ്ച ത്തിൽ ഭൂഗോളം തന്നിൽ ജംബൂദ്വീപിലെ തേജസ്സായി മിന്നുന്ന ഭൂഖണ്ഡമേ,അപ്രമേയമാം ശക്തി ആത്മീയമായി പണ്ടേകെൽപ്പാക്കി നിലക്കൊ ള്ളും എൻ്റെ ഭാരത ഭൂവേഎത്രയും വിശാലമായി വർത്തിച്ചു നാനാ ജനസംസ്കാരമുൾക്കൊണ്ടതിൽ വന്ദന മർപ്പിക്കുന്നു!വിജ്ഞാന മഹാഖനി സ്വന്തമായുണ്ടെന്നാലുംവിശ്വ…

കാറ്റത്തെ അപ്പുപ്പൻതാടികൾ

രചന : സതിസുധാകരൻ പൊന്നുരുന്നി .✍️ ആകാശo നോക്കി പറക്കുംകിളികളെകണ്ടു കൊതിപൂണ്ടു ഞാനിരുന്നുഒരുദിനം ഞാനും പറവയേപ്പോൽചിറകുവിരിച്ചു പറന്നുപൊങ്ങുംകാലങ്ങൾ ഓരോന്നു പോയ്മറഞ്ഞുകാറ്റിൽ പറക്കുവാൻ ഞാൻപഠിച്ചു.നാടൊന്നു കാണണം നാട്ടാരെകാണണംഎന്നിലെ മോഹം വളർന്നു വന്നുകാറ്റിൽ പറക്കുന്ന അപ്പുപ്പൻതാടിയായ്നാടാകെ ചുറ്റിനടന്നു കണ്ടുകുട്ടികൾ എന്നെ പിടിക്കുവാനായ്കുന്നിൻ മുകളിലേയ്ക്കേറിനിന്നു .കാറ്റെന്നെ…

കണ്ണേമടങ്ങുക

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️. കരൾ തുടിക്കയാണെന്നുമേകനവുകൾനിറം ചേർക്കവേകാലമോടിമറയുന്നതിവേഗംകരഗതമായില്ലിനിയൊന്നുമേ! കാര്യകാരണങ്ങൾ നിരന്നിട്ടുംകടുകോളം കടന്നില്ലചിന്തയിൽകണിശമീച്ചിന്തക്ഷയിച്ചുവോ?കൗതുകമേറുകയാണിന്ന്! കനലിൽചവിട്ടിപ്പുളഞ്ഞിട്ടുംകൺമുമ്പിലെല്ലാം തെളിഞ്ഞിട്ടുംകണ്ടിട്ടുംകാണാതന്ധരാകുന്നുവോ?കനിവല്പമേകാതങ്ങനെജന്മങ്ങൾ! കാവലായുണ്ടെന്നുധരിച്ചതുംകല്ലെടുക്കുംത്തുമ്പികളാക്കിയതുംകഥയറിയാതെയാട്ടം കണ്ടുംകതിരൊളിദിനങ്ങൾ കൊഴിച്ചിടുന്നു! കർത്തവ്യമെന്നുനിനച്ചങ്ങനെകടമിടങ്ങളൊരുപാടേറിയിന്നുകരകാണക്കടൽപോലെയുഴറുന്നുകടമകൾ നിറവേറ്റുമീ പരാക്രമം! കരുതലായ് കൂട്ടിനൊരു കരമുണ്ടായിരുന്നുകാലദോഷത്തിൻ പിടിയിലമർന്നതോകർമ്മദോഷത്തിൽ കുരുങ്ങിയതോകൺമുമ്പിലിന്നുവെറും ശിലയായിരിപ്പൂ! കണ്ണേമടങ്ങുക കാഴ്ചകൾനൊമ്പരംകളിചിരിസ്നേഹമൊഴിഞ്ഞൊരിഗേഹംകടത്തുവഞ്ചിതുഴയുകയാണീ ജീവിതത്തിരകളിൽകരംതന്ന് കരകാട്ടിടാൻ കരുതിയവരാരുമില്ല! കണ്ണേകരളേയെന്നുനിനച്ചതുംകടങ്കഥയായിമാറിപോയികാക്കുകയിനിയൊരുവിധിയെന്തെന്നാരറിവൂകരളിൻനൊമ്പരമകലട്ടെയിനിയൊരുനന്മപുലരുമോ!

മറിയയുടെ സ്വർഗ്ഗാരോഹണം നാം ആഘോഷിക്കുന്നതിന്റെ കാരണം.

രചന : ജോര്‍ജ് കക്കാട്ട്✍️. ഓഗസ്റ്റ് 15 പല ക്രിസ്ത്യൻ രാജ്യങ്ങളിലും ഏറ്റവും പ്രധാനപ്പെട്ട മരിയൻ തിരുനാൾ ദിനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു, ഇതിനെ മറിയയുടെ സ്വർഗ്ഗാരോഹണം എന്ന് വിളിക്കുന്നു.ഈ ദിവസം, യേശുവിന്റെ അമ്മയായ മറിയയെ ദൈവം തന്റെ ജീവിതാവസാനത്തിൽ സ്വർഗ്ഗത്തിലേക്ക് ശരീരവും ആത്മാവും…

കടുത്ത വേദനയിൽ

രചന : ജിഷ കെ ✍️ കടുത്ത വേദനയിൽ കടൽ പോലെഅന്തമില്ലാതെകവിതയിലേക്ക്ഒഴുകി നിറഞ്ഞകണ്ണു നീർച്ചാലുകൾ മുഴുവനും കാണാതെ പോയിരിക്കുന്നു…വരൾച്ചയുടെ വിണ്ട് കീറിയ ദേഹത്തെമരുഭൂമികളിൽ നിന്നും അടർത്തി യെടുത്ത്വരികൾക്കിടയിൽ നട്ട് വെച്ച്പെയ്യാത്ത മഴയെ ഉപാസിക്കുന്നആഭിചാരിണിയായഉന്മാദം ഉന്മാദ മെന്ന്ആർത്തട്ടഹസിക്കുന്നആ മന്ത്രവാദിനിയുടെമേഘങ്ങൾഓരോന്നുംനാട് കടത്തപ്പെട്ടിരിക്കുന്നു..കൊടും തണുപ്പിൽ ഉറഞ്ഞു…

ആമോസിനെ

രചന : വൈഗ ക്രിസ്റ്റി ✍️ ആമോസിനെഅവസാനമായി കണ്ടത്ശലഭങ്ങളുടെകല്ലറയ്ക്കരികിൽ വച്ചാണ്(അതോ പൂക്കളുടെയോ?)ആമോസ്ഒരു വിപ്ലവമാകുന്നുതുറന്നു പറയാനോതുറന്നു വയ്ക്കാനോ മടിക്കുന്നതെല്ലാംഎനിക്ക് ,അശ്ലീലമാകുമ്പോൾആമോസ്അവയെ ആഘോഷമാക്കുന്നുസത്യത്തിൽ ,അയാൾക്ക് ഒന്നുംഒളിവിൽ ചെയ്യാനാവില്ലആമോസ്ഇരുളിനെ തിരഞ്ഞു നടക്കുന്നുഒരിക്കലും കണ്ടെത്തുന്നുമില്ലആമോസ്വെളിച്ചമാകുന്നുഅപ്രിയങ്ങളുടെ ,അശ്ലീലങ്ങളുടെ വെയിൽഇരുട്ട്അയാളിൽ നിന്നുംഓടിയൊളിക്കുന്നുആമോസ്എൻ്റെ കാമുകനല്ലഎൻ്റെ തൃഷ്ണകൾക്കുമേൽഅയാളുടെ പേര്ആളിപ്പടരാറില്ലആമോസ്എൻ്റെ സുഹൃത്തല്ലഎൻ്റെ നിസ്സഹായതകൾ,എൻ്റെ രഹസ്യങ്ങൾ…

മരണത്തിലെ മതം

രചന : പ്രസീദ.എം.എൻ ദേവു ✍️ നിൻ്റെ മരണമറിഞ്ഞ്എത്തുന്നവരിൽഏറ്റവുംഅവസാനത്തെആളായിരിക്കണംഞാൻ,നിന്നെ കുളിപ്പിച്ചുകിടത്തുന്നതും,മൈലാഞ്ചിലയിട്ട്ഒരുക്കുന്നതും,ഒന്നുമെനിക്ക്കാണാനാവരുത്,പളളിക്കാട്ടിലേയ്ക്ക്ആളുകൾആനയിക്കുമ്പോളും,മണ്ണിട്ടു മൂടുമ്പോളും,തസ്ബീഹ്നമസ്ക്കാരത്താൽഎല്ലാവരുംകണ്ണടയ്ക്കുമ്പോൾ,നിന്നെ പൊതിഞ്ഞവെള്ളതുണിയിൽനിന്ന് ഒരു മുഴം തുണ്ട്ഞാനാരും കാണാതെ കട്ടെടുക്കും,ശേഷം തുന്നൽക്കാരിയല്ലാത്തഞാനെനിക്കായ്അപ്പോൾ തന്നെഒരു മുലക്കച്ച തുന്നും,ആ തുണി കൊണ്ട്അവർ പൊതിഞ്ഞു കെട്ടീട്ടുംനിൻ്റെ സ്വേദമൊറ്റുന്നിടമൊക്കെയുംഞാൻ ഒപ്പി വെയ്ക്കും,കൺ പീളയും,ഉമിനീരും,വിയർപ്പുപ്പും,ശുക്ലവും,എല്ലാമെല്ലാംഅതിൽ നനയും,ശേഷംപള്ളി കോലായിലെആളൊഴിഞ്ഞമൂലയിൽമുട്ടു കുത്തിമെഴുകുതിരി…

യമലോകത്തെ വിശേഷങ്ങൾ.. ഹാസ്യ കഥ.

രചന : ലാലിമ ✍️ സ്വർഗ്ഗത്തിൽ രാവിലെ തന്നെ ഓഫീസ് ജോലിയുടെ തിരക്കിൽ മുഴുകി ഇരിക്കുകയായിരുന്നു ചിത്രഗുപ്തൻ. അപ്പോഴാണ് ഒരപേക്ഷയുമായി അന്തേവാസിവാമദേവൻ കടന്നുവന്നത്. ഏകദേശം എൺപത് വയസ്സോളം പ്രായം വരും.സ്വഭാവ സർട്ടിഫിക്കറ്റിൽ ക്ലീൻ ഇമേജുള്ള ആളായതുകൊണ്ട് അയാൾക്ക് ഓഫീസിൽ നേരിട്ട് കടന്നു…