Month: August 2026

കർഷകൻ

രചന : കല്ലങ്ങാട്ട് പരമേശ്വരൻ നായർ ✍️ .കാലത്തെഴുന്നേറ്റൊരുകച്ചചുറ്റികാലിത്തൊഴുത്തിന്റെ സമീപമെത്തികാളയ്ക്കെഴും വാർമൃദുമെയ് തലോടികാടിപ്പഴങ്കഞ്ഞി കൊടുത്തൊരുക്കി കറുത്തിരുണ്ടോരുരുക്കുമെയ്യാൽകനത്ത മഞ്ഞും മഴയും സഹിച്ച്കലപ്പകൂന്താലികൾ സംഭരിച്ച്കരത്തിൽ മറ്റായുധവും ധരിച്ചും, സരാഗമോരോ വിധമോർത്ത് സപ്ത –സ്വരാഭമാം പാട്ടുകളൊട്ട് പാടിനിരാകുലം കാളയെ മുൻ നടത്തി –ട്ടൊരായിരം ചിന്തയിൽ മഗ്നനായി…

അരുവി,തടാകം, പുഴ,കടൽ

രചന : കെ.ആർ.സുരേന്ദ്രൻ ✍️ അരുവീ, നീ കൊലുസിട്ട സുന്ദരിയായൊരുപാവാടപ്പെൺകുട്ടി.നിന്റെ ചടുലമായ നടത്ത,ചടുലമായ നൃത്തം,ചടുലമായ വേഗത,എല്ലാം എത്ര മനോഹരം!തടാകം.തടാകം ശാന്തം, സ്വച്ഛം.തടാകം സൗമ്യം, സുതാര്യം.തടാകം എത്ര മോഹനം!തടാകം നീലവാനത്തിന്റെ കണ്ണാടി.ചിറ്റോളങ്ങൾ വിരളം,സഹനത്തിന്റെ അമ്മയെപ്പോലെ…..പുഴ,ആരെയും ആഹ്ളാദിപ്പിക്കുന്നഉപരിതല ശാന്തത.ഒറ്റനോട്ടത്തിൽകാണാതെ പോകുന്നമലരികൾ ചുഴികൾ,കയങ്ങൾ……..അകമേ ഒളിപ്പിച്ചഅടിയൊഴുക്കുകൾ….പുഴയൊരു മോഹിനി.കൈകാട്ടി,…

🎸അത്തം തുടങ്ങുന്ന പത്തു നാളുകളങ്ങനെചിത്തത്തിലെത്തുമ്പോൾ🎻

രചന : കൃഷ്ണമോഹൻ കെ പി ✍️ പുത്തൻ പൂക്കൾ നിരത്തിയൊരുക്കാം അത്തത്തിൻ നാളിൽപുഷ്പാഭരണം ചാർത്തിമിനുക്കാം സിംഹാസനമൊന്ന്പൂമഴതൂകീ വരവേറ്റീടാംമാബലി മന്നന്നേപൂരിതമാക്കാം മാനവഹൃത്തംപുഞ്ചിരി തൂകട്ടേപൂമാലകളായ് പൂഞ്ചോലകളും മന്ദഹസിക്കട്ടേപേലവയാമീ ഭൂമിയുമങ്ങനെ ചാരുതയണിയട്ടേപഞ്ചമരാഗം പാടിപ്പൂങ്കുയിൽപാറി നടക്കട്ടേപഞ്ചാമൃതവും പേറി,പ്രകൃതിവരമങ്ങരുളട്ടേപൂന്തേൻ ചൊരിയാൻ ചിത്തിരയങ്ങിനെപിന്നീടണയുമ്പോൾപാടലവർണ്ണപരത്തിയുമിന്നീ * ചോതിയിലെത്തട്ടേവൈഭവമുള്ളൊരു വൈശാഖത്തിൻ മേനി…

സി. അച്യുതമേനോൻ

രചന : ലെനീഷ് ലെനി ✍️ വർഷങ്ങൾക്കു മുൻപ്, ഒരു ഞായറാഴ്ച വൈകുന്നേരം കൊല്ലം സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട തിരുവനന്തപുരം ബസ്സിൽ ഇരിക്കുകയായിരുന്നു പ്രശസ്തകവി തിരുനല്ലൂർ കരുണാകരൻ.‘ഇപ്പോഴും ആഴ്ച തോറും വീട്ടിൽ പോയി വരാറാണോ പതിവ്?’ ആ സൗമ്യമായ ചോദ്യം കേട്ട…

ജീവവൃക്ഷം

രചന : ജോർജ് കക്കാട്ട് ✍️ പച്ച ഇല മരത്തിന്റേതാണ്,അവിടെ അതിന് സുഖമായും സുരക്ഷിതമായും ജീവിക്കാൻ കഴിയും.അതിന്റെ ആകൃതിയും അരികും കൊണ്ട് നിർവചിക്കപ്പെട്ട ഇല,അതിന് അതിന്റെ ശരിയായ പേര് നൽകും.അതിന്റെ നിറം, ആകൃതി അല്ലെങ്കിൽ വീതി എന്തുതന്നെയായാലും,ഒരിക്കൽ ആസ്വദിച്ച വൃക്ഷം,ശക്തമായ ഒരു…

ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

ശ്രീകുമാർ ഉണ്ണിത്താൻ✍️ പെൻസിൽവാനിയ: ഫൊക്കാനാ അന്താരാഷ്ട്ര കൺവൻഷൻ 2026ന്റെ ഭാഗമായി സംഘടിപ്പിച്ച യുവജന കലാമത്സരങ്ങളിൽ നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ പുതുതലമുറ തങ്ങളുടെ കലാപാടവം തെളിയിച്ചു. നൃത്തം, സംഗീതം, പ്രസംഗം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾ യുവപ്രതിഭകൾക്ക് കേരളീയ കലാപാരമ്പര്യവുമായി…

ത്രിവർണ്ണ പതാക പാറിപ്പറക്കുമ്പോൾ🌹🌹🌹

രചന : ബിനോ പ്രകാശ് ✍️ ഇന്ന് ” സ്വാതന്ത്ര്യദിനമാണ്രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ത്രിവർണ്ണ പതാകകൾ ഉയർന്നു വാദ്യഘോഷങ്ങളോടെ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.ഹരിതാഭയാർന്ന എന്റെ ദേശം ഉത്സവത്തിമിർപ്പിലായിരുന്നു.ഞാനെന്റെ രാജ്യത്തെ സ്നേഹിക്കുന്നു.കൈകാലുകൾ നഷ്ടമായിട്ടും ഇനിയും മരിക്കാത്ത ശരീരത്തിനുള്ളിൽ അതിർത്തിയിലെ ഓർമ്മകൾ നൊമ്പരങ്ങളായും , അഭിമാനമായും…

മാവേലിക്കമ്മ്യൂണിസ്റ്റായി(ഹാസ്യകവിത)

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ മനസ്സിടിഞ്ഞുരുകുന്നൊരുമാവലിമനസ്സിരുത്തുന്നിതാപാതാളത്തിൽമുട്ടുകുത്തിച്ച വാമനനേയോർത്ത്മുട്ടിനോക്കി തറപ്പറ്റിക്കാനൊരുങ്ങി.മേളത്തുടികൊട്ടി ഹൃദതാരിലായിമുരളലോടെ പല്ലുഞറുമ്മുമ്പോൾമദിച്ചുണരുന്ന പകയേറുന്നൊരാമാനസമാകെപ്രതിജ്ഞാബദ്ധo.മുടിച്ചൂടാമന്നനാകൈരളിയിൽമഹത്വമേറുന്നഭരണത്താലെയാമേൽമേലുന്നതിയായൊരുനേരംമാറ്റൊലിയാകുന്ന രമണീയകം .മനഃസുഖമോടെ അധികക്കാലംമണിദീപമാകിയൊരുജ്ജ്വലനംമനഃസാക്ഷിയോടെമഞ്ജുളമാകെമംഗളമരുളുന്നോരികഴ്ത്തലാലെ.മഹിതാകാരനാംജയശീലനുള്ളിൽമഹാബലിയോടുള്ളസൂയയാലെമര്യാദക്കേടോടെയികഴ്ത്തുന്നുമന്നനേയിരപ്പനാക്കാനൊരുങ്ങി.മനഃപ്പീഢിതമനോരാജ്യത്തിൽമാവേലിയോന്നുമനസ്സിരുത്തേമഹാശക്തിയോടെതിരിടാനായിമണ്ഡലമാർന്നൊരുപാർട്ടി വേണം.മേധാവിയായ വാമനവിപ്രനോമൂർഖനാമുന്നത ബൂർഷയല്ലോമെല്ലെത്താന്നോരധകൃതനായിമാറിയതാപരുഷകാരണക്കാരൻ.മനഃപ്പൂർവ്വമാപാർട്ടിയാഫീസിൽമേൽപ്പടിയാനെത്തിയംഗമാകെമാവേലിച്ചെങ്കൊടികൈയിലേന്തിമുദ്രാവാക്യത്തോടെ മുന്നോട്ടായി .മഹാതെണ്ടിവാമനാമൂർദ്ദാബാദ്മേലേയേറുംകരിങ്കാലിച്ചതിയനേമുഷ്‌ടിയാലിടിച്ചിട്ടസ്തമിപ്പിക്കാൻമുഖമുള്ളോരതിശക്തരിവിടുണ്ട്.മുട്ടാളവിരുതനുവായ്ക്കരിയിടാൻമൃഗമാനസനേയികഴ്ത്താനായിമർത്യരായോരെല്ലാമൊത്തുകൂടിമാറ്റീടുകയഹന്തയങ്ങൊത്തവണ്ണം.മെല്ലെമേല്ലെ പ്രതികാരദാഹിയായിമുഖച്ചിത്രമെല്ലായിടവുംപ്രചരിക്കെമാവേലിമന്നനേപ്പിണ്ണതടിയനാക്കിമുഖം മുട്ടുന്നോരു കുടവയറനാക്കി.മുന്തിയവയറുമുന്തിയണയ്ച്ചിതാമാവേലിയെത്തുന്ന ശ്രാവണമാസംമന്നന്നേയുണ്ണാമനാംപ്പെരുവയറാൽമിണ്ടാതെനടക്കുന്നയുഗ്രനാക്കുന്നു.മൂലോകപത്രത്തിലീവിധവാർത്തകൾമാവേലി കണ്ടിതാ ദുഃഖാർത്തനായിമാലോകർമുന്നിലാപ്പരിഹാസപാത്രംമലയാളിത്തരവഴിനിർത്തൂന്നോതുന്നു.മഹാബലി മടുത്തങ്ങുഹതാശനായിമലയാളമുച്ചരിക്കാനിഷ്ടപ്പെടാതായിമഞ്ജുളമാർന്ന പാതാളഭാഷയുമായിമന്നവേന്ദ്രനോ കഴിച്ചു കൂട്ടാനുറക്കെ.മങ്ങിയറേറ്റിങ്ങൊന്നുയർത്തുവാൻമലയാള…

ആഗസ്റ്റ് പതിനഞ്ചിന്റെ മറന്നുപോയ മുഖം

രചന : ബദറുദീൻ പികെ ✍️ ആഗസ്റ്റ് പതിനഞ്ചിന്റെ പ്രഭാതത്തിൽരാജ്യം മുഴുവൻ ത്രിവർണ്ണത്തിൽ കുളിക്കുമ്പോൾ,നാം പതാകയിലേക്ക് നോക്കി അഭിമാനത്തോടെ പറയുന്നു“ഇത് നമ്മുടെ സ്വാതന്ത്ര്യം.”പക്ഷേ…ആ സ്വാതന്ത്ര്യത്തിന്റെ വില ചോദിച്ചാൽചരിത്രം എത്ര പേരുകളാണ് പറയുക?അതിൽ ഒരു പേര് കൂടിയുണ്ട്എ. വി. കുട്ടിമാളു അമ്മ.സ്വാതന്ത്ര്യം എന്ന…

*സ്വാതന്ത്ര്യസ്മരണകൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ പുലരി പിറന്നൂ സ്വാതന്ത്ര്യത്തിൻചിറകടിയിന്നു മുയരുന്നൂഭാരത ഹൃദയൈക്യത്തിൻ സ്പന്ദന-മൊന്നാണെന്നുമുണർത്തുന്നൂ.നവനവ ചിന്തകൾ പൂത്തുതളിർക്കാ-നുദയത്തേൻമധുരം നുകരാൻസദയമുണർന്നൂ സ്മരണകൾ ഭാരത-ഹൃദയം തുടികൊട്ടീടുന്നു.വീര ചരിതമറിഞ്ഞു വളർന്നോർധീരസ്മരണകൾ കൈമാറാൻകാരുണ്യാമൃത ജീവിതമധുരംനുകരുന്നൂർജ്ജംപകരുന്നൂ.ഗാന്ധിജി തൻപ്രിയ നാടിന്നേകിയസ്വാതന്ത്ര്യത്തിൻ ദീപങ്ങൾതെളിച്ചുയർത്തുക നാടേയിനിയുംതിളങ്ങിടട്ടേ ഹൃദയങ്ങൾ.ബാലമനസ്സുകളാഹ്ലാദത്തിൻപുലർവെളിച്ചം നുകരുമ്പോൾഉണർന്നിടട്ടേ ദീപ്ത സ്മരണകൾനിറഞ്ഞിടട്ടേ,…