ഫൊക്കാന മെൻസ് ക്ലബ്ബിന്റെ ഉൽഘാടനം പ്രൊഫ. ഗോപിനാഥ് മുതുകാട് ഈ ശിയാഴ്ച നിർവഹിക്കും.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാന മെൻസ് ക്ലബ്ബിന്റെ ഉൽഘാടനം പ്രമുഖ മജീഷ്യനും, സാമുഖ്യ പ്രവർത്തകനുമായ പ്രൊഫ . ഗോപിനാഥ് മുതുകാട് നവംബർ 22 ,ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ സെന്റ്. ജോർജ് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ…

ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ (83 years) നിര്യാതയായി.

Ginsmon Zacharia✍ Chicago: ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ (83 വയസ്സ് ) ചിക്കാഗോയിൽ നിര്യാതയായി. പരേത കരിങ്കുന്നം കളപ്പുരയിൽ കുടുംബാഗമാണ്.ഭർത്താവ് : പരേതനായ കുട്ടപ്പൻ കാഞ്ഞിരത്തിങ്കൽ.മക്കൾ: ബെസ്സി & സജി ഉതുപ്പാൻ (ചിക്കാഗോ, USA).സിറിൾ & ജോളി കാഞ്ഞിരത്തിങ്കൽ (റ്റാമ്പാ, USA). സംസ്കാര…

“എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്-2025” ഡോ. ബേബി സാം ശാമുവേലിന്; അവാർഡ് ദാനം 22 ശനി വൈകിട്ട് 6-ന് ബെത്‌പേജിൽ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ പന്ത്രണ്ട് വർഷമായി ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ ECHO-യുടെ (Enhance Community through Harmonious Outreach) “2025-ഹ്യുമാനിറ്റേറിയൻ അവാർഡ് (Humanitarian Award-2025)”, പ്രഭാഷകനും എഴുത്തുകാരനും കോർപ്പറേറ്റ് പരിശീലകനും “അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്”…

ചായം തേയ്ക്കാത്ത

രചന : ഷിഹാബ് സെഹ്റാൻ ✍ ചായം തേയ്ക്കാത്തവിണ്ടടർന്ന ഭിത്തിക്ക്മുകളിലൂടെ പറന്നുപോകുന്നപക്ഷിക്കൂട്ടം..അതിനുതാഴെ, ഇനിയുംനിലച്ചിട്ടില്ലാത്തൊരുഘടികാരത്തിൻ്റെ മിടിപ്പ്..അതിനുതാഴെ, തേരട്ടകളെപ്പോലെഇഴഞ്ഞുനീങ്ങുന്ന കുറെഫോൺനമ്പറുകൾ.(അവയെല്ലാം നിലവിലില്ലാത്തവയാണ്.അല്ലെങ്കിൽ പരിധിക്ക് പുറത്തുള്ളവ.).അതിനുതാഴെ പ്രാണികളെപ്പോൽപാറുന്നു കലണ്ടറിലെ അക്കങ്ങൾ.(വർഷങ്ങളും, മാസങ്ങളും,ചിലപ്പോൾ നിമിഷങ്ങൾ പോലുംഎത്രയോ വ്യർത്ഥം. അപ്രസക്തം!).അതിനുതാഴെ പുസ്തകങ്ങൾ,വാലൻമൂട്ടകൾ,ചിതൽപ്പുറ്റുകൾ…(ഭൂതകാലത്തെ വിവരിച്ചുതീർന്ന അക്ഷരങ്ങളുടെ ഊർധശ്വാസം!).അതിനും താഴെ കറുപ്പ്.ആഴക്കറുപ്പ്!!അതിൻ്റെയുമറ്റത്തെ…

മതിയിതു

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ മാനസമന്നും പറഞ്ഞുമതിപിന്നെ,മതി പിന്നെമാനസമെന്നും പറഞ്ഞുമതിപിന്നെ,മതിപിന്നെമാനസമിന്നും പറഞ്ഞുമതിപിന്നെ,മതിപിന്നെമൂകവാചാല സമുദ്രമാനസ,മശരീരിയെൻ,എത്ര പൂക്കാലം കളഞ്ഞൂഎത്ര വരിഷം കളഞ്ഞൂക്ഷേത്രോത്സവങ്ങൾ കളഞ്ഞൂഗാത്രോത്സവങ്ങൾ കളഞ്ഞൂസന്ധ്യാംബരത്തിൻ കുങ്കുമംപൂർവ്വാംബരത്തിൻ ശോണിമമാനസമുള്ളിൽ പറഞ്ഞൂമതിപിന്നെ,മതിപിന്നെഅങ്ങിനെ കാലം കടന്നുഅങ്ങിനെ ഞാനും നടന്നു,ഇന്നെൻ്റെ മാനസവാസരംശതകോടി സൂര്യോദയംമാനസസൂരയൂഥങ്ങൾചൈത്രവൈശാഖപഞ്ചമിദിവാസ്വപ്നമേഖലകൾശതശത പൂർവ്വജന്മംഅനുഭവ ദർശനങ്ങൾപുനർജ്ജനിയേ, സ്വാഗതംമുന്നശരീരിയിതിനോ?” മതിപിന്നെ,മതിപിന്നെ…

കർമ്മമൊഴിമഴയായ്*..

രചന : അൻവർ ഷാ ഉമയനല്ലൂർ✍ അഴകിൽ തുളുമ്പും മധുരമാകട്ടെ നീ-യകമേ നിറയും മരന്ദമായീടട്ടെ.മഴവില്ലുപോലല്പ സമയമാണെങ്കിലുംഅഴലകറ്റുന്നതാം മിഴിവേകിടട്ടെ നീ. പുഴപോലെ നിർമ്മല സ്നേഹമോടൊഴുകുവാ-നിരവിലും നീ നിത്യ കവിതയായ് മാറട്ടെവഴിമാറിനിൽക്കാതൊരുമയോടണയുവാൻകരളിലായാർദ്രമാം പുലരികളുണരട്ടെ. മൊഴികളിൽ മിഴികൾതൻ കരുണയുണ്ടാകട്ടെമഴപോൽ ഹരിതാഭ ശോഭ നീ പകരട്ടെതാരാക്ഷരങ്ങളാലാദിത്യ ഹൃത്തടംതമസ്സകറ്റീടുന്നയുദയമായ്…

മടിയൻ പൂച്ച

രചന : കാവല്ലൂർ മുരളീധരൻ ✍ ജീവിതത്തിൽ എന്ത് സംഭവിക്കുന്നതിനും ഓരോരോ കാരണങ്ങൾ ഉണ്ടാകണം.മരുഭൂമിയിലെ കാലാവസ്ഥ പെട്ടെന്നാണ് മാറിയത്, ചൂടിൽ നിന്ന് അതിരാവിലെയുള്ള നല്ല തണുപ്പിലേക്ക് മാറിയപ്പോൾ, താമസസ്ഥലത്തുനിന്ന് ഓഫീസിലേക്ക് രാവിലെയുള്ള നടത്തങ്ങളിൽ പ്രകൃതിയുടെ കുളിര് അയാൾ വീണ്ടും അനുഭവിക്കാൻ തുടങ്ങി.…

നാനാത്വമായ ഏകത്വവിസ്മയം!!!

രചന : രഘുനാഥ് കണ്ടോത് ✍ നാനാത്വമാകവേഏകത്വമാർന്നൊരുവൈരുദ്ധ്യവിസ്മയമെന്റെ ദേശം!അസ്തമയങ്ങളി‐ലസ്തമിക്കാത്തൊരുഅസ്തിത്വമാണെന്റെ ജന്മദേശം!മൂന്നു സമുദ്രത്തിരക‐ളരഞ്ഞാണംചാർത്തുന്ന ഭൂമിക‐യെന്റെ ദേശം!കളകളം പെയ്യുന്നപലമൊഴിപ്പക്ഷികൾചേക്കേറും പൂവനമെന്റെ ദേശം!യക്ഷന്റെ ഹംസമായ്മേഘം നടകൊണ്ടവിന്ധ്യസാനുക്കളു‐മെന്റെ ദേശം!അധിനിവേശം കണ്ട്തീക്കനൽക്കണ്ണായസഹ്യതീരങ്ങളു‐മെന്റെ ദേശം!കലകളറുപതി‐നായിരം വർണ്ണങ്ങൾസപ്തസ്വരങ്ങൾക്ക്സഹസ്രരാഗം!മാ നിഷാദാ! പാടിനിഷാദനും കവിയായിപാരിന്റെ വിസ്മയ‐മെന്റെ ഭൂമി!ലോകമേ തറവാട്ജീവജാലങ്ങളോകൂടപ്പിറപ്പുകൾ!സമസ്തരും സൗഖ്യമായ്വാഴേണമെന്നതേസൈന്ധവം തന്നുടെപ്രാർത്ഥനാമന്ത്രണം!ഉണ്ണിയോരോന്നുമേ‐യമ്പാടിയുണ്ണിയെ‐ന്നെണ്ണുവോരല്ലിയീയമ്മമാരും!അതിരുകൾ മായിച്ചസ്നേഹവസന്തത്തിൻകൂട്ടായ്മയായിരു‐ന്നെന്റെ ദേശം!നാലുണ്ടു…

തൊട്ടാവാടി

രചന : ബി സുരേഷ്കുറിച്ചിമുട്ടം.✍ തൊട്ടുരുമ്മിഞാനൊട്ടുപോയതല്ല,തൊട്ടിടാനൊട്ടുനിനച്ചതുമില്ല.ഏറ്റമേറിവന്നിടും നേരത്തുഞാ-നറിയാതെചരിഞ്ഞങ്ങുതൊട്ടതല്ലോ?പാതയോരത്തെ മൺതിട്ടയിൽ,നീ ചാഞ്ഞങ്ങുനിന്നതും കണ്ടതില്ല.അറിയാതെമുട്ടിയനേരത്തുനീ,അമ്പുപോൽ കുത്തിനിൻമുള്ളിനാലേ!എന്നിട്ടുനീ തന്നെവാടിത്തളർന്നതെന്തേ?നിൻതലയിൽ ചൂടിയപൂവുംവാടിയല്ലോ!എന്തിനിത്രനാണം കൊള്ളുന്നുനീ,ഉശിരങ്ങുചേർക്കുക വീറോടെ നീ!വിശ്വംജയിച്ചിടാൻ കരുത്തുണ്ട്നിന്നിൽ,നിന്നെകടന്നുപിടിക്കുവാൻ മുതിരില്ലാരുമേ;നിന്നിലെമുള്ളിനാൽകുത്തിയകറ്റീടുക തളരാതെ നീ.വിശ്വസിച്ചീടുകനിയെൻ വാക്കിനെ!നാണംകുണുങ്ങിനിന്നീടുകിൽ,നാശംവരുത്തുവാൻ തുനിയുമീലോകം!നാണിച്ചിടാതെതളർന്നിടാതെ,നിൻശക്തിയറിഞ്ഞീടുക നിശ്ചയംനീ!നിന്നുടലിന്നുകവചമൊരുക്കുവാൻ,നീതന്നെ നിനയ്ക്കണം വാടിടാതെ.നിന്നിലെശക്തിയറിഞ്ഞിടാൻ നിന്നിലുമാരുണ്ടുവേറെ?ഉലകംനിനക്കേകിയൊരീശക്തിയെന്നുംനിനക്കുതുണ!

ഒരുവളുടെഇടനെഞ്ചിൽ

രചന : സിന്ധു എം ജി .✍ നിങ്ങൾ എപ്പോഴെങ്കിലും സ്നേഹംകൊതിക്കുന്ന ഒരുവളുടെഇടനെഞ്ചിൽഅടയാളമായിട്ടുണ്ടോ…?ദിവാസ്വപ്നങ്ങളിൽമാത്രം ജീവിതംകണ്ടാശിച്ചവളുടെശബ്‌ദത്തിനുകാതോർത്തിട്ടുണ്ടോ….?അവളുടെ കവിതകളുടെ വരിയോതാളമോ, രാഗമോആയിട്ടുണ്ടോ….?പറഞ്ഞുംപങ്കു വെച്ചുംമതി വരാത്തഒരുവളുടെപ്രാണനിൽ ചേർന്നലിഞ്ഞിട്ടുണ്ടോ….?പരിസരം മറന്നു നിങ്ങളിൽമാത്രം ഭ്രമിച്ചവളുടെകാത്തിരിപ്പിനു കാരണമായിട്ടുണ്ടോ…?എങ്കിൽ നിങ്ങൾ..*ആഴമറിയാത്തൊരുജലാശയത്തിൽഅകപ്പെട്ടു പോയിരിക്കുന്നു…!നിങ്ങൾക്ക് ഒരിക്കലുംമോചനമില്ലാത്തൊരുപ്രണയച്ചുഴിയിൽഅകപ്പെട്ടു പോയിരിക്കുന്നു..!!