എൻ്റെ ദൈവം

രചന : ദീപക് രാമൻ ശൂരനാട്. ✍. എൻ്റെ ദൈവം മരിച്ചതല്ല,കൊന്നതാണ് നിങ്ങളാരോവിൽപനക്ക് നിരത്തിവച്ച്വിറ്റു നേടി ശതകോടികൾപട്ട് മുന്നിൽ വിരിച്ചുവച്ച്കൈ, ഇട്ടു വാരി പല നാളുകൾ.കണ്ടുകണ്ട് മനം മടുത്ത്ചങ്കുപൊട്ടി മരിച്ചു ദൈവം.കരിങ്കലിനുള്ളിൽ ബന്ധനത്തിൽകൊന്നതാണ് നിങ്ങളാരോ…എൻ്റെ ദൈവം മരിച്ചതല്ല,കൊന്നതാണ് നിങ്ങളാരോ… കതിര് കൊയ്ത്…

തിരികെ നടക്കുന്ന ചിന്തകൾ

രചന : രമേഷ് എരണേഴുത്ത്✍ കടും ചുവപ്പാർന്ന ദാരുകലകളോടെ /പടിഞ്ഞാറു ചാഞ്ഞു പരിരമ്യമായിമറയുന്നു സൂര്യൻ /കരയുടെ ലാളനമേറ്റു മടങ്ങും തിരകളിൽ /സാഗരസീമയിൽ ഉണർന്ന കുങ്കുമശോഭ മാഞ്ഞു /തമസിൻ്റെ ശീതളഛായയിൽ മയങ്ങുവാൻ തുടങ്ങും /പകലിൻ്റെ ചിത്തത്തിലുണരും ചിന്തകൾ നീഹാരമണിഞ്ഞു /തിരകളോടു യാത്രചൊല്ലി തിരികെ…

അയാൾ…..

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ മരണശേഷമുള്ള അവസ്ഥ ശൂന്യതയായതുകൊണ്ട്ശൂന്യതയിലേക്ക് നോക്കിയിരിക്കയാണയാൾ….പ്രപഞ്ചത്തിൽ മുളപൊട്ടിയഎല്ലാ വിത്തുകളും ജീവനുകളും ഒന്നുമില്ലാത്ത ശൂന്യതയിലേക്കാണ് കൂടുമാറുന്നത്….ശൂന്യതയിലേക്ക്……നോക്കിയിരിക്കുന്നതിനെക്കാൾ ഏകാന്ത സൗഖ്യം മറ്റൊന്നിനും ഇല്ലതന്നെ…..അത്യുഷ്ണത്തിൽ കത്തിനിൽക്കുന്ന പ്രകൃതി……“ഇനി……ങ്ങള് തിരിച്ചുപുവ്വില്ല്യേ….?”അയൽവക്കത്തെ ബീരാൻ ഇക്ക ഒരിക്കൽ ചോദിച്ചു…..“ഇല്ലിക്കാ…..തിരിച്ചെങ്ങട്ടും ല്ല്യാ….. അതിന്റെ ആവശ്യോം…..ല്യല്ലോ….ഭൂമീലെവടെ ജീവിച്ചാലും….ജീവിതം…

ഉള്ളാലുണരണം

രചന : അൻവർ ഷാ ഉമയനല്ലൂർ✍ സംസ്ക്കാര സമ്പന്നരാക, സ്തുത്യർഹമാംകരളിലായുദയനാളത്തെ ദർശിക്കുകതരംപോൽ കെടുത്തും മനസ്സായിരിക്കാതെ,നിത്യമൊരു കർത്തവ്യനാളമായ്ത്തുടരുക.വഞ്ചനാ,വൈകൃത ചിന്തകൾപ്പെരുകുകിൽനെഞ്ചിലായെന്നും പടർന്നുപോം കരിനിഴൽഞാനെന്ന ഭാവമല്ലതി ഹൃദ്യമുണരുവാൻകഴിയുന്നതാം സ്നേഹദീപമായ് നിറയണം.ഉള്ളിലന്നാർദ്രത നശിച്ച യൂദാസിനാൽതള്ളിവീഴ്ത്തിക്കെടുത്തീടാൻ ശ്രമിച്ചതിൻവെള്ളിക്കിലുക്കം വെറുത്ത സ്വപ്നങ്ങളായ്തീക്കനൽത്തുള്ളിപോൽ പൊള്ളിച്ചിടുന്നകം.ചേർത്തുവായിക്കുക, പ്രിയമോടൊരേ വിധംസഹനതയേകുമുണർവ്വിൻ കവിതകൾ;നേർത്തുപോകുന്നുദയാർദ്രമാം വാക്കുകൾതെളിക്കേണമഭയമായ് നൽക്കാവ്യ…

ജീവിതം.കോണകം

രചന : സുരേഷ് പൊൻകുന്നം ✍ ജീവിതം, ഒരു കോണകം പോലെയാണ്,ഇടയ്ക്കിടയ്ക്കൊന്നലക്കണം,മുഷിവും നാറ്റവും മാറ്റി, പുത്തൻപോലൊന്നുടുക്കണം,വിസർജ്ജ്യവാഹിയെങ്കിലുംശരീരം പഥ്യ,മതേ പോലെ തന്നെ കൗപീനവും,ഉടുത്തൊരുങ്ങി സ്പ്രേയടിച്ചുവരുന്നവ. ൻ(ൾ)അലക്കിത്തേച്ച കോണകം പോൽ,മുഷിഞ്ഞു നാറുമ്പോൾ-മൂലയ്ക്കെറിയുമ്പോൾ,മനുഷ്യ, അത് തൻ നിൻ ഗതി,നിന്നെച്ചുരുട്ടിക്കൂട്ടിയൊരു മൂലയിൽചവുട്ടിക്കൂട്ടി…ഇപ്പോളിടയ്ക്കിടയ്ക്ക് നീ,നിൻ ഗരിമപറഞ്ഞു കൊണ്ടിരിയ്ക്കുന്നു,ഒരിയ്ക്കൽ ഞാനവളെ,-അല്ലെങ്കിലവളുമാരെ,നിരന്തരം,…

നരഭോജികൾ

രചന : ബിന്ദു അരുവിപ്പുറം✍ ഹൃദയത്തുടിപ്പിന്റെ താളമായെന്നുമെൻജീവനിൽ ചേർന്നങ്ങലിഞ്ഞതല്ലേ!മഴവില്ലുപോലെ തെളിയുന്നു നിന്മുഖം,കരളിലായ് മായാതെ നിൽക്കയല്ലോ.എവിടെ തിരിഞ്ഞാലും കുസൃതിയോടെപ്പൊഴുംകുശലങ്ങൾ ചൊല്ലി വരുന്നതല്ലേ,എന്നുമെനിയ്ക്കൊരു കാവലാളായെൻ്റെ –യരികിത്തുതന്നെ നീ നിന്നതല്ലേ!ഓർമ്മകൾ മുള്ളുകളായ് തറച്ചീടുന്നുസോദരാ, നീയിന്നിതെങ്ങുപോയി?നിന്റെയാപ്പുഞ്ചിരിയൊന്നു ഞാനോർക്കവേനെഞ്ചകമിത്രമേൽ നീറുകയോ!സൗഹൃദം തീർത്തൊരാവാരിക്കുഴിയിൽ നീചിറക്കറ്റു വീഴുമെന്നോർത്തതില്ല.മരണം വരെയും മറക്കുവാനാകാത്തതീരാത്തനോവായ് നീ…

പ്രബോധനം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ അങ്ങേമാനത്തെ വാതിൽ തുറന്നുഞാ-നങ്ങനെ പാറിപ്പറക്കുമ്പോൾ,സന്തതമന്നവിടൊക്കെ സകൗതുക-മെന്തെന്തുകാഴ്ചകൾ കണ്ടെന്നോ!അമ്പിളിമാമനെക്കണ്ടരികത്താ-യമ്പമ്പോ,കണ്ടു ഗ്രഹങ്ങൾ പിന്നെ!കണ്ടൂ,നക്ഷത്രകോടികളെങ്ങെങ്ങുംകണ്ടൂ,ദിനകര ബിംബത്തെ!എങ്ങുംതൊടാതെ പറന്നുനടന്നേ-നങ്ങനെയന്നൊരു പക്ഷിയെപ്പോെൽ!എത്രമനോഹരമെത്ര മനോഹരമത്രേ,യാനിമിഷങ്ങളെല്ലാംനക്ഷത്രംപെറ്റുപെരുകുന്നൂമാന-ത്തിക്ഷിതിയിങ്കൽ നാം കാഴ്ചക്കാർ!സൂര്യനും ചന്ദ്രനും സർവഗ്രഹങ്ങളുംനേരുപറഞ്ഞാൽ കാഴ്ചക്കാർ!ഈ വിശ്വമാകെക്കറങ്ങുന്നൂ,ഈ നമ്മളൊപ്പം കറങ്ങുന്നൂആർക്കറിയാവൂ,കറക്കത്തിൻ പൊരു-ളോർക്കി,ലനന്തമജ്ഞാതം ഹാ!സ്വപ്നങ്ങൾകണുക നമ്മൾനിരന്തരംസ്വപ്നമാണേതേതുമെന്നറിവൂനമ്മളിക്കാണുന്ന കാഴ്ചകൾ സർവവുംചുമ്മാതെ,ചുമ്മാതെയെന്നറിവൂ!ബോധമാണേതിനുമാധാരംസാദരമായതൊന്നോർപ്പൂ നാംബോധമീ…

കാർത്തിക വിളക്കുകൾ.

രചന : ഷാനവാസ് അമ്പാട്ട് ✍ കാർത്തിക വിളക്കുകൾ തെളിയുന്നുകണ്ണിൽ നേർത്തൊരു ലജ്ജപടരുന്നുകാൽനഖം കൊണ്ട് കളങ്ങൾ വരച്ചവൾനാട്ടുമാം ചോട്ടിൽ വന്നിരിക്കുന്നു. മെടഞ്ഞിട്ട കാർകൂന്തൽ ചെപ്പിലൊളിപ്പിച്ഛുവാസന തൈലമാം തേൻകിനാക്കൾതുളസി കതിർ ചൂടും പൂന്തേനഴകേതുമ്പപ്പൂവിൻ നിറമുള്ള മലരേമധുരമായ് പെയ്യുന്ന പനിനീർ മഴയേനാണംകുണുങ്ങിയാം പ്രണയാർദ്രമൊഴിയേഅടച്ചിട്ട വാതിൽ…

അമ്പലംവിഴുങ്ങികൾ

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ അംബരത്തപ്പൻ തിടമ്പേറി എഴുന്നള്ളേഅലങ്കാര കാന്തികളുജ്ജ്വലമാകുന്നുഅകമ്പടിയായാനയുമമ്പാരിമേളവുംഅമ്പമ്പോയെന്നോർത്തുപ്പോമുദ്ഗീതി. അകത്തെഴുള്ളിച്ചിരുത്തിയാലോർക്കഅടിമോപദങ്ങൾകൂമ്പാരമാക്കാഴ്ചകൾഅറയിലായേറെയർത്ഥമുണ്ടധികമായിഅബ്ജകാഞ്ചനമടിമലിരിലിണകളായി. അതിരില്ലാത്തതാം സ്ഥാവരജംഗമങ്ങൾഅണിയത്തുണ്ടൊരാസ്വർണ്ണപ്പടികളായിഅകത്തൂണിലായി മിന്നുന്ന വകകളുംഅകത്തളമന്ത്യത്തിലാഢംബരാലയം. ആർജ്ജനമീവിധമടിഞ്ഞീടുകിലോആക്രാന്തമേറുമാവേശക്കടലിലായിആലോകനത്തിനെല്ലാം വികർഥനംആശയേറുമാർക്കും അടിച്ചുമാറ്റാൻ. ആവശ്യമുണ്ടോ ;ദേവനീയാസ്തികൾആലസ്യമില്ലാതാർക്കുമേകുമെങ്കിൽആസ്ഥയുള്ളോർക്കാശ്വാസമായതുആദായമേകുന്നതാമന്യാപേക്ഷയായി. അമരനായോൻ അംഗാരകനായുലകിൽഅണിയിലലിയും ഊർജ്ജാവാഹനംഅപാരമായതാം അന്യൂനങ്ങളിൽഅലിയുവാനായിയനസ്യൂതമഭിമതം. അച്ഛനായിയമ്മയായി ബന്ധുത്വമോടെഅഖിലമൻപാലാശ്രയമേകുവോൻഅടവിയിലും അകിലിലിലുമിന്ദ്രജാലംഅന്തരമില്ലാതൊരുമയാമിറവനായി. ആധിയില്ലുടക്കുമില്ലുടയുകില്ലധിപൻആസ്തിയായുണ്ടീരേഴുലക ഖനികൾആസനമായുണ്ടിതാഉറവിടമാകുന്നിടംആസന്നമായിമൗനത്തിലുമീരണയിലും. ആലേഖനങ്ങളിലക്ഷരകൂട്ടങ്ങളായിആർഷനാദമായി…

ലോക ഭിന്നശേഷി ദിനം

രചന : ഗംഗ കാവാലം✍ ചേർത്ത് നിർത്താം, ഒന്നിച്ചു മുന്നേറാം​എല്ലാ വർഷവും ഡിസംബർ 3 ലോകമെമ്പാടും ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളെയും ക്ഷേമത്തെയും കുറിച്ച് അവബോധം വളർത്താനായി ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു. ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്ന മനുഷ്യരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക്…