ഫെയ്സ്ബുക്ക് ഉൽപത്തി
രചന : അനിൽ മാത്യു ✍ ആദിയിൽസുക്കർബർഗിന്ഒരു കമ്പ്യൂട്ടറും,അഗാധമായ അറിവും,ലോകത്തെ പരസ്പരംബന്ധിപ്പിക്കാനുള്ളഒരു അദമ്യമായആഗ്രഹവുമുണ്ടായിരുന്നു.എന്നാൽ, ഈഡിജിറ്റൽ ലോകംരൂപമില്ലാത്തതുംശൂന്യവുമായിരുന്നു.ആളുകൾ പരസ്പരംഅകന്നുംഒറ്റപ്പെട്ടുമിരുന്നു.ഒന്നാം ദിവസം : സുക്കർ ബർഗ് തന്റെകമ്പ്യൂട്ടർ തുറന്നു.“ഇവിടെ ഒരു പ്ലാറ്റ്ഫോംഉണ്ടാക്കട്ടെ’ എന്നവൻമനസ്സിൽ പറഞ്ഞു.അവൻ കോഡിന്റെആദ്യ വരികൾ എഴുതി.ആ കോഡാണ്ഇരുണ്ട ഡിജിറ്റൽലോകത്തിലെ ആദ്യത്തെവെളിച്ചം.അവൻ ആ…
ജയ്പൂർ കാൽ ലോകത്തെ ഞെട്ടിച്ച കണ്ടെത്തൽ.
രചന : വലിയശാല രാജു ✍ ദശലക്ഷക്കണക്കിന് ആളുകൾക്ക് ചലനശേഷിയും സ്വാതന്ത്ര്യവും തിരികെ നൽകിയ ഒരു വിപ്ലവകരമായ കണ്ടുപിടുത്തമാണ് ‘ജയ്പൂർ കാൽ’ (Jaipur Foot) അല്ലെങ്കിൽ ‘ജയ്പൂർ പ്രോസ്തെസിസ്’ എന്നറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള കുറഞ്ഞ വരുമാനമുള്ള വിഭാഗക്കാർക്ക് വേണ്ടി, ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത്…
പ്രണയം പ്ലാവായിമാറുമ്പോൾ ,
രചന : പ്രസീദ.എം.എൻ ദേവു ✍ ഉറപ്പും, ബലവുമില്ലാത്തതടിയാണെങ്കിലുംസൂക്ഷിക്കുന്തോറുംഏറെകാലം നിൽക്കാമെന്ന്പ്രണയിക്കുന്ന പ്ലാവ് മരം,കോരിക്കുടിക്കുന്തോറുംസ്വാദുള്ള കൈയ്യിലുകൾപോലെ എന്നും പ്രണയിച്ച്രുചി പകരാമെന്ന് പ്ലാവില,എത്ര ഉണക്കിയാലുംകത്തിക്കുമ്പോൾഞാൻ നിന്നെയോർത്ത്പുകയുമെന്ന് പ്ലാവിൻ കമ്പുകൾ,അത്രമേൽ ഒട്ടിയൊട്ടിനീയകറ്റി മാറ്റുമ്പോളുംവേർപ്പെടാൻ കൂട്ടാക്കാതെഞാനെന്ന് ചക്കമുളിഞ്ഞികൾ,വേദനയ്ക്കില്ലെങ്കിലുംനിന്റെ ഇടയ്ക്കത്തെ വാക്കുകൾഎന്നെ കുത്തി നോവിക്കാറുണ്ടെന്ന്പാകം വന്ന ചക്ക മുള്ളുകൾ…
ഒരാൾ വരും….
രചന : രേഷ്മ ജഗൻ ✍ നേർത്തതൂവലുപോലെമുറിവുകളിൽ തലോടും.ഏകാന്തതയുടെനോവുകളിലേക്ക്നിറയെകാത്തിരിപ്പുകളാൽഉമ്മ വയ്ക്കും.ഹൃദയം നിറയെവേലിയേറ്റങ്ങളുടെ തിരയിളക്കങ്ങളുണ്ടാക്കും.കണ്ണുകളിൽ കാന്തികതയുടെമിന്നലുണരും.ഉടലുരുക്കങ്ങളിൽ നിന്നും ഉള്ളുരുക്കങ്ങളിലേക്ക്മൊഴിമാറ്റം ചെയ്യപ്പെടും..എല്ലാ വേനൽ ദാഹങ്ങളിലേക്കുംമഴയുടെ വിത്തെറിയും.വസന്തത്താൽ ഉമ്മവയ്ക്കും.ഒടുവിൽ ഹൃദയത്തിൽനിന്റെ വേദന യുടെ ആഴമളക്കാൻ പാകത്തിന്‘മറക്കാം ‘എന്നൊരു പാഴ് വാക്കിൽ പടിയിറങ്ങിപ്പോവും..നോക്കൂ,പച്ചക്ക് ഉടലു കത്തുമെന്നുംഏതുതീരാപെയ്ത്തുകളിലുംഉരുകിത്തീരുമെന്നുംനിങ്ങളിപ്പോൾ അറിയുന്നില്ലേ…?
ആൾരൂപങ്ങൾ
രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ കനലെരിയുന്നനെഞ്ചിൽ സ്നേഹമൊളിപ്പിച്ചു,ഉള്ളുരുകിയവേദനകളെന്നുമടക്കി;ചുളിവുകൾ വീണമുഖത്തെ ചിരിമായാതെ,വിറയ്ക്കാത്തകരങ്ങളാൽ താങ്ങിനിർത്തി. തണലായ്മാറിയൊരുമഹാവൃക്ഷമാണച്ഛൻ,നോവിന്റെമുള്ളുകൾ സ്വന്തമായേറ്റുവാങ്ങി.കണ്ണുനീർക്കടലിന്റെയാഴങ്ങളുള്ളിൽപേറി,പുറമേചിരിച്ചുഭാരം ചുമക്കുന്നയന്ത്രമായി! അല്ലലിൻ കൂരിരുളകറ്റുവാൻ,അന്നമൂട്ടിയെന്നുംപോറ്റുവാൻ;അഴലിൻ നിഴലുമകറ്റീടുവാൻ,അന്തിയോളമധ്വാനിച്ചിരുന്നച്ഛൻ! വാക്കുകൾ കുറവെങ്കിലും കരുണാർദ്രൻ,കണ്ണിലെതിളക്കത്തിൽവഴികാട്ടി.നിറങ്ങൾമായും ലോകത്തുസത്യമായെന്നും,വീഴാതെതളരാതെകോട്ടകാക്കുംഭടനായി! മകനായ്മകൾക്കായ് സ്വപ്നങ്ങൾ നൽകി,സ്വയംമറന്നൊരുഹോമമീജീവിതം.ഈജന്മംതീരുന്നനാളിലുമണയാത്ത,സ്നേഹത്തിൻകൈത്തിരിയാണച്ഛനാമാൾരൂപം!
അവൾക്കൊപ്പം
രചന : തോമസ് കാവാലം ✍ “എനിക്കുവേണമിന്നെന്റെ കാവൽതനിച്ചു പോകാനിടങ്ങൾ തോറുംനിനച്ചിരിക്കാതെവിടെനിന്നോഎനിക്കെതിരെ ജനം വരവേ.ഉറച്ചുനിൽക്കാനീമണ്ണിലെന്റെഅറുത്തകാലും വിറച്ചിടുമ്പോൾനിറഞ്ഞകണ്ണീർക്കണങ്ങൾവീണുമറഞ്ഞ മണ്ണിതറിഞ്ഞിടുമോ?”കരുതിനമ്മളിരിയ്ക്കവേണംകുരുതിചെയ്യും മനുഷ്യരെ നാംമരണമില്ലാ മനുഷ്യരാണോതുരന്നുതിന്നാൻ വരുന്നമർത്യർ?അസുരവിത്തു വിതച്ചനമ്മൾഅസുഖമുള്ള സമൂഹമായിചിരിച്ചു നമ്മൾ ഒതുക്കിവെച്ചുമരിച്ചശവം ഉറക്കറയിൽ.നിറഞ്ഞുകത്തും മനസ്സിനുള്ളിൽമറഞ്ഞിരിക്കും തപമറിയാൻതണുത്തഹൃത്തിന്നുടമയായകഴുത്തറുക്കുവോരാരറിയാൻ?സ്വതന്ത്രരായ വനിതകൾക്ക്സ്തുതികൾചൊല്ലും സമർത്ഥരവർപാരതന്ത്ര്യപട്ടുമെത്തയതിൽപറിച്ചുകീറും മാനമവളിൻതുറിച്ചുനോക്കി പറിച്ചെടുത്തുമറിച്ചുവിൽക്കും മാനമവളുടെതുറുപ്പുചീട്ടാം കറുത്ത…
ആദ്യമായി രേഖപ്പെടുത്തിയ “ക്രിസ്മസ് കരോൾ” ❤
രചന : ജോർജ് കക്കാട്ട് ✍ ഇന്നലെ, മരം അലങ്കരിക്കുന്നതിനിടയിൽ, വ്യത്യസ്തമായ നിരവധി ക്രിസ്മസ് കരോളുകൾ ഞാൻ കേട്ടു… ഞാൻ സ്വയം ചോദിക്കുന്നതുവരെ, യഥാർത്ഥത്തിൽ ഏതാണ് “ആദ്യ” ക്രിസ്മസ് കരോൾ?ഒരു ചെറിയ സൂചന: അത് “അവസാന ക്രിസ്മസ്” ആയിരുന്നില്ല 😃അപ്പോൾ ഞാൻ…
വിൺചിരാതുകൾ
രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ അഖണ്ഡ ജ്യോതീജ്വലനംഅഖണ്ഡ ജ്യോതീജ്വലനംവിൺചിരാതിൽ വട്ടം വയ്ക്കുംഅഖണ്ഡ ജ്യോതീജ്വലനം കൺമിഴി വാതിലടയ്ക്കേവിൺമിഴി വാതിൽ തുറന്നുഅനന്ത ചിദാകാശത്തിൽസഹസ്രകുടന്നകളിൽ ആയിരംവിൺചിരാതുകൾഉഴിയുന്നൂ പരസ്പരംഇതിലെങ്ങാണ്ടൊരിടത്തോഎന്നുടെ കൺചിരാതുകൾ ഇതിലൂടൂളിനടക്കാൻഎൻ്റെ വിളക്കു തിരയാൻതീരരുതീവഴിയൊട്ടുംഈവഴിയെന്നത്യാനന്ദം! അഖണ്ഡ ജ്യോതീജ്വലനംഅഖണ്ഡ ജ്യോതീജ്വലനംവിൺചിരാതിൽ വട്ടം വയ്ക്കുംഅഖണ്ഡ ജ്യോതീജ്വലനം !!
യു.എൻ സഭയിൽ വൈസ്മെൻ ഇൻറർനാഷനൽ അമേരിക്കൻ പ്രതിനിധിയായി ന്യൂയോർക്കിൽ നിന്നും സിബി ഡേവിഡിനെ തെരഞ്ഞെടുത്തു.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: യുവശാക്തീകരണം, സാമൂഹിക വികസനം, മനുഷ്യസേവനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഫോറത്തിലേക്ക് അമേരിക്കയിലെ വൈസ്മെൻ ഇന്റർനാഷണൽ ക്ലബ്ബിനെ (Y’s Men International Club) 2026-ൽ പ്രതിനിധീകരിക്കുന്നതിനായി ന്യൂയോർക്കിൽ നിന്നും മലയാളിയായ തോമസ് ഡേവിഡ് (സിബി…
യുദ്ധം അവസാനിക്കുന്നില്ല.
രചന : അഹ്മദ് മുഈനുദ്ദീൻ✍ തനിച്ചാവുമ്പോൾഏറെ സങ്കടം വരുമ്പോൾഞാൻആകാശനീല നിറമുള്ളപഴയ ഷർട്ടണിയും.വയർ വഴങ്ങാതെ പുറത്ത് ചാടുംകണ്ണാടി നോക്കി ഉറക്കെ പറയുംയുദ്ധം അവസാനിക്കുന്നില്ല.ഇത്തിരി കഴിക്കുംചാരുകസേരയിൽ ഒന്നുമയങ്ങുംഭാര്യയും മക്കളുംതിരിച്ചെത്തും മുന്നേഅലമാരയിൽ മടക്കിവെക്കുംഅതവൾ വാങ്ങിത്തന്നതാണ്അമ്മയുടെ പേരിൽനുണ പറഞ്ഞാണ്ഞാനത് സൂക്ഷിക്കുന്നത്.അവളെഴുതിപ്രണയമൊരു യുദ്ധമാണ്തുടങ്ങാൻ എളുപ്പവുംഅവസാനിപ്പിക്കാൻ പ്രയാസവും.ഞാൻ മറുപടിയെഴുതിഎല്ലാ തരം…
