ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ഹൃദയാഭിനന്ദനങ്ങൾ 🌷💖🌷വിസ്മയമീ..മോഹൻലാൽ🌷💖🌷

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ 💖ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരത്തിനർഹനായ നടനവിസ്മയം, പ്രിയ ലാലേട്ടന് ഹൃദയാദരവോടെ,💖 അഭിനയത്തികവിന്റെ ചക്രവർത്തീപദംചാർത്തിക്കൊടുത്തതി,ന്നാർദ്രാഭിനന്ദനംഹൃത്തിൽത്തെളിഞ്ഞിടുന്നൂർജ്ജ പ്രസന്നമായ്നിത്യമാം വിസ്മയ ചലച്ചിത്രരൂപമായ്വ്യതിരിക്ത ശൈലിയാൽ സുവ്യക്ത ഭാഷയാൽസുമുഖ,നന്മാർദ്രമാം ചിന്താപ്രദീപമായ്സ്തുത്യർഹ സേവന തല്പരനായതാംസ്നേഹപ്രഭാത താരത്തിനഭിനന്ദനംവാക്കുകൾക്കെല്ലാമതീതമായ്, ആർദ്രമായ്ചിന്തോദയം പകരുന്ന ഹൃദയത്തിനെൻഹാർദ്ദാഭിനന്ദനം, സുകൃതമേ,വന്ദനം;മഹനീയമാം…

മദപ്പാട്

രചന : ജയനൻ✍️ (സമർപ്പണം: പ്രജാസഭയിലെപൂവാലന്മാർക്ക് )കറവക്കാരൻ മണിയൻപിള്ളകമ്പിക്കഥയുടെരാജകുമാരൻകറവകഴിഞ്ഞ്കഴുകിയ പാത്രംവെയിലിൽ വച്ചുംപതിവു കണക്കെനാലും കൂടും കടയറ മുക്കിൽമാവിൻ ചോട്ടിൽമെത്താണത്തിൽനീട്ടി നിവർത്തിയപത്രത്താളിൽഅശ്ലീലത്തിൻകമ്പിക്കഥകൾമുക്കിനു മുക്കിനുപരതിനടന്നു….ശ്രോതാക്കൾമണിയൻപിള്ളയുടെതാത്ത്വികാവലോകനത്തിനായ്ചെവികൂർപ്പിച്ചുഒമ്പതാംനാളിലെഡെക്കാമറൻ കഥപോലെപ്രജാസഭയിലെകുലീനന്മാരുടെഅഗമ്യഗമനങ്ങൾസദാചാര സദൃശ്യസുവിശേഷങ്ങൾപറഞ്ഞു തുടങ്ങി….വിവരണം – 1 (Demonstration)കാമം കലഹംമദപ്പാട് മൂർച്ചിച്ചകലപ്രണയശരീരംപ്രളയശരീരം…പതിനാറാംരാവിലെചാറ്റ്:ഗജകാമിനിമോഹിനിശംഖിനിമാരുടെപിടയുന്നചുണ്ടിന്നുണക്കുഴി കവിളിന്വിഷബാധ….ബൈബിൾ ഉദ്ധരണി:പ്രേമത്തെ കെടുപ്പാൻനദിയിലെ ജലവും പോരാ…പ്രേമം മരണം…

നെല്ലും പതിരും

രചന : എം പി ശ്രീകുമാർ ✍️ കാർമുകിൽവർണ്ണത്തിൽകണ്ടതെല്ലാംനീർമണിയേന്തുന്ന മേഘമല്ലസ്വർണ്ണത്തളികപോൽ കണ്ടതെല്ലാംമാനത്തെയമ്പിളിമാമനല്ലചന്തത്തിൽ കേൾക്കുന്ന നാദമെല്ലാംഅമ്മതൻ താരാട്ടുഗീതമല്ലകുങ്കുമം തൂകിപ്പടർന്നതെല്ലാംപൂർവ്വാംബരത്തിൻ പുലരിയല്ലകൊഞ്ചിക്കുഴഞ്ഞ ചിരികളെല്ലാംഅഞ്ചിതസ്നേഹം വിരിഞ്ഞതല്ലവർണ്ണപ്പകിട്ടിൽ നിറഞ്ഞതെല്ലാംവണ്ണം തികയുന്ന നൻമയല്ലഎല്ലാ മധുരവും നല്ലതല്ലകയ്ക്കുന്നതൊക്കെയും മോശമല്ലവല്ലാതെ തുള്ളിക്കളിച്ചിടാതെനെല്ലും പതിരും തിരിച്ചറിക.

ഹണി ട്രാപ്പിലൂടെ വേട്ടയാടൽവലയില്ലാത്ത ചിലന്തിയുടെ വിചിത്ര തന്ത്രം

രചന : വലിയശാല രാജു✍️ ചിലന്തികൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് അതിസൂക്ഷ്മമായി നെയ്ത വലയും അതിൽ കുടുങ്ങുന്ന ഇരകളെയുമാണ്. എന്നാൽ ഈ പൊതുധാരണകളെല്ലാം തെറ്റാണെന്ന് തെളിയിക്കുകയാണ് ബോലാസ് ചിലന്തികൾ (Bolas Spiders). ചിലന്തി ലോകത്തെ ‘ഹണി ട്രാപ്പ്’…

എണ്ണൽ സംഖ്യകൾ💐💐

രചന : സജീവൻ. പി.തട്ടയ്ക്കാട്ട് ✍️ ഞാനാദ്യമായ്ഗർഭാപാത്രത്തിൽസംഖ്യകളുടെകൂട്ടികിഴിച്ചിൽ കേട്ടു….അച്ചനുമമ്മയുംമാസത്തിന്റെ ദിനമെണ്ണിഏഴ്മാസത്തിനിനിയേഴ്ദിനംമാത്രമെത്തിയല്ലോവയറ്റ് പൊങ്കാലക്കായ്…ആശുപത്രിയിലെകമ്പ്യൂട്ടർ ഡാറ്റയിൽപതിഞ്ഞുകൃത്യകണക്കാംപ്രസവദിനത്തിന്റെ കൃത്യത…മുത്തച്ഛനിത്തിരിവശ്യമില്ലാതെചൊല്ലിരണ്ട്ദിനംതള്ളിയാൽഅത്തത്തിൽ പിറന്നാലിനിശുഭമാകില്ലമാതുലനത്അരിഷ്ടയായ്ത്തീർന്നിടാം..ജനിച്ചിട്ടിത്തിരി മാത്രകഴിയാതെകുഞ്ഞിനെകാണാനെത്തിയഅയൽപക്ക,ഭംഗിവാക്കായ് ചൊല്ലിഎറിപ്പുള്ളനാളാണിവൻതെറിച്ചവിത്തായ് തീർന്നിടും….ഗണിച്ച് ഫലംചൊല്ലി ഗണകനുംമുഖകാന്തിയില്ലാതെ….അന്തഛിദ്രമാകുമീതറവാട്മുജ്ജന്മകർമ്മഫലമായിടാം…ആദ്യാക്ഷരം കുറിച്ചപ്പോൾവികടസരസ്വതിയുംപിഴയിട്ടുവിധിവൈരൂപ്യമാംവിതുമ്പലിൽമറവിയൊരുഭൂതമായ്ഗമിച്ചിടാം..മനസ്സിലുറഞ്ഞാമുൻവിധികളെമനനം ചെയ്ത് ഞാനെന്റെശിഷ്ടകാലത്തിനായെണ്ണികണക്കിനെവശത്താക്കിയിനിതോക്കുകില്ലൊരുനാളും…നേടിടുമീയെണ്ണൽസംഖ്യയിൽകാലത്തിന്പോലുംതിരുത്തുവാനാകാത്തകണക്കിന്റെസ്പന്ദനമീഭൂഗോളത്തിന്റെആപ്തമാം സ്പന്ദനങ്ങൾവട്ടപൂജ്യത്തിലുംസംഭൂജ്യമായ്….

💜കാണാതായ പെൺകുട്ടി 💜

രചന : സഫി അലി താഹ.✍. ഇരുട്ട് പടരാൻ തുടങ്ങുന്ന ആകാശത്തിൻ കീഴിൽ ചേക്കാറാൻ പറന്നകലുന്ന കിളികളുടെ ശബ്ദങ്ങൾക്കിടയിലൂടെ മാനം നോക്കിനിൽക്കുന്ന കുടവൂർ പള്ളിമിനാരത്തിൽനിന്നും മഗ്‌രിബ് ബാങ്ക് അലയടിച്ചുയരാൻ തുടങ്ങി.പാരായണം ചെയ്തുകൊണ്ടിരുന്ന ഖുർആൻ അടച്ചുവെച്ച് ആയിഷുമ്മ ബാങ്കിന് ഉത്തരം കൊടുത്ത് പ്രാർത്ഥിച്ചുകൊണ്ട്…

വയസ്സൻ

രചന : ശിവദാസൻ മുക്കം ✍. ഞാൻ ജനിച്ചപ്പോയെ വയസ്സനായിരുന്നു.മുട്ടിലിഴഞ്ഞു നീങ്ങി അമ്മ യുടെയുംഅച്ഛന്റെയും കൈവിരലുകൾ പിടിച്ചുചുമരുകൾ പിടിച്ചു നടന്നു.ചുവരുകൾ ഊന്നു വടി കളായിഞാനെൻ്റെവയസ്സിലേയ്ക്ക് നടന്നു .ഭക്ഷണം ക്ഷണികജീവനെതാലോലിച്ചു വളർത്തിനട്ടെല്ലിന് ഉറപ്പു കൂടി കൂടിതണ്ടെല്ലിന്റെ ബലം ബാലനായിബലവാനായി.;എന്നെതാങ്ങി നൃത്തി നൃത്തം ചെയ്യ്തു.കൊഴിയുന്ന…

പ്രണയ സ്വപ്നങ്ങൾ…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍. എൻരാഗരേണുക്കൾനിന്നിലേക്കെത്തിയതെവിടെവെച്ചാണെന്നതോർമ്മയുണ്ടോ…..അറിയില്ല ഭാവനാ നയനങ്ങൾകൊണ്ടൊന്നുമിഴിതുറന്നൊരുനോക്കുനോക്കിയാലും…..വെറുതേ വിചാരിച്ചുപോകുന്നുകാലങ്ങൾപൂക്കാതിരിക്കുമോഎന്നെങ്കിലും,അല്ലെങ്കിലെന്തിന്ന് നാം,അനുരക്തരായ്ഉള്ളുപൊള്ളാനോ….അകന്നിടാനോ…..വെറുതേ വിചാരിച്ചുജീവിതം മേൽക്കുമേൽഅഴകുള്ള മലർപോലെയായിരിക്കും….കരിയാതിരിക്കുമീ കുസുമങ്ങൾനാൾക്കുനാൾഇരുളിനും പകലിനുംകൂട്ടുപോകും………..വിരിയാതെ വീണുപോയ്മുകുളത്തിൽപ്രണയങ്ങൾഒരു വേളപോലുംവിടർന്നതില്ലാ….,കൊതിതീരുകില്ല….നടക്കാത്തസ്വപ്നത്തിൻപുറകേ നടപ്പാണുനമ്മളെന്നും….!!

അരുന്ധതി.……(ആഖ്യാന കവിത ).

രചന : മേരിക്കുഞ്ഞ്. ✍. അരുന്ധതി ചെറുതായപോലൊരു പെൺകുട്ടി !കൂടെയുണ്ടവൾക്കച്ഛ –നായൊരു സുമുഖനും.അപരിചിതത്തത്തിൻനീർക്കുമിളകൾ പൊട്ടി –ച്ചിതറുന്നു ” ഞാൻ ഷംസുഇത്‌മൂത്തവൾ ഗായത്രി. “കലച്ചെട്ടി കുഞ്ഞാമൻചൂള വച്ച മൺപാത്ര –ച്ചുമടേറ്റിവിറ്റുപോറ്റിഅരുമയയായ് മക്കളെ ;സമ്പാദ്യം സ്വരുക്കൂട്ടി ,കുഞ്ഞൂരിൽ കൈത്തോടിൻചാരത്ത്സ്ഥലം വാങ്ങിപുര വച്ചു, ഓടിട്ടു.കൂർക്ക ചേന…

കണ്ണീർവാതകം💐💐

രചന : സജീവൻ. പി. തട്ടയ്ക്കാട്ട്✍. മനസ്സിന്റെ കണ്ണാടിമുഖമാണെന്നാൽമുഖത്തിന്റെയഴക്കണ്ണിണകളാകുംമനസ്സിലെകനലുകൾഎരിഞ്ഞുമെരിയാതെയുംപുകഞ്ഞുംപുകയാതെയുംവാതകമായ് കെട്ടികിടക്കെകണ്ണിലീറനായ്പൊഴിയുമീകണങ്ങളൊക്കെയുമൊരുവാതക ചോർച്ചയായ്മാറവെചോർച്ചക്ക്കാരണം തേടുക…സ്നേഹത്തിന്റെകുറവുകൾമനസ്സിൽ തുരുമ്പായിമാറിയാതുരുമ്പുകളതിവേഗംകറുത്തവടുക്കളായ്പരിണമിക്കുമ്പോൾഭാവിയിലത് വാതകചോർച്ചകൾവേഗത്തിൽകണ്ണീരായൊലിച്ചിടുംപുതിയലോകത്ത് പരുക്ഷമാംവാക്കുകൾ തീർക്കുമീതുരുമ്പിനെമനസ്സിൽനിന്നുംചുരണ്ടിമാറ്റുവാൻഅൻപാകുന്നയുളിയും,തലോടലുകളാകുമീയെമരിേപേപ്പറുമല്പംചേർത്ത്നിർത്തലുമുണ്ടെങ്കിൽകണ്ണീർവാതകംചോരാതെപ്രകാശപൂരിതമാകിലും……..