ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

കള്ളന്മാരേ, ജാഗ്രത

രചന : അഷ്‌റഫ് കാളത്തോട്✍️ രാത്രിമഞ്ഞുപോലെ വീണ മൗനത്തിൽഞങ്ങളുടെ ഉറക്കംഒരു കുട്ടിയുടെ ചിരിപോലെനിഷ്കളങ്കമായിരുന്നു.പെട്ടെന്നുപൂട്ടുകൾ പൊട്ടുന്ന ശബ്ദംസ്വപ്നത്തെ കീറിത്തെറിപ്പിച്ചു.കാമറയുടെ കണ്ണുകളിൽനിഴലുകൾ ഓടിമറഞ്ഞു,അവിടെ നിന്നു വളർന്നുവന്നത്ഭയത്തിന്റെ നടുങ്ങൽ.ഞങ്ങൾ വിറച്ചു.കുഞ്ഞുങ്ങളുടെ ശ്വാസംപിടയുമോ എന്ന ഭയത്തിൽഞങ്ങളുടെ ഹൃദയംപൂട്ടിന്റെ നടുക്കം പോലെതുടിച്ചു.ഇരുട്ടിന്റെ മറവിൽകള്ളൻ നടന്നത്വിശപ്പിന്റെ പിടിയിലായിരുന്നു.കൈകൾ,വെളിച്ചമില്ലാതെ വളർന്നകുട്ടിക്കാലത്തിന്റെ മുറിവുകൾ.വാക്കുകൾ,അവസരങ്ങൾ…

തുറക്കപ്പെടാത്ത അക്ഷരം

രചന : പ്രസീദ .എം.എൻ. ദേവു✍️ യാചിപ്പിൻ,എന്നാൽനിങ്ങൾക്കു കിട്ടും,അന്വേഷിപ്പിൻ ,എന്നാൽനിങ്ങൾ കണ്ടെത്തും,മുട്ടുവിൻഎന്നാൽനിങ്ങൾക്ക് തുറക്കും,ഏഴാമദ്ധ്യായത്തിലെഏഴും വായിച്ചിട്ടുംയാചിച്ചിട്ടും,അന്വേഷിച്ചിട്ടും,മുട്ടിയിട്ടും,എൻ്റെയുള്ളിലെകവിതയ്ക്കുള്ളഭിക്ഷയെവിടെ?എൻ്റെയുള്ളിലെവാക്കുകളുടെഅന്വേഷിയെവിടെ?എൻ്റെയുള്ളിലെകവിയുടെവാതിലെവിടെ?തുറക്കപ്പെടാത്തൊരക്ഷത്തിൻ്റെഓടാമ്പൽ കൊളുത്തിലൂടെയാണ്എൻ്റെ എത്തി നോട്ടം,തുറന്നിടാത്തൊരുവാക്കിൻ്റെ തുഞ്ചത്താണ്എൻ്റെ ഊയലാട്ടം,തുറന്നു വെയ്ക്കാത്തൊരുഉടലിലാണ്എൻ്റെ ഏറുനോട്ടം,

ആൽബം.

രചന : ഗഫൂർകൊടിഞ്ഞി ✍️ ഉറക്കുത്തിയ പഴയകല്യാണ ആൽബത്തിന്കൂറയും പാറ്റയും തിന്നു തീർത്തപഴമയുടെ പൂപ്പൽഗന്ധം.പിഞ്ഞിയ പേജുകളിലെകാർമേഘക്കറുപ്പിൽ നിന്ന്ഒളിഞ്ഞു നോക്കുന്നുണ്ട്ഏതോ ചെങ്ങാത്തക്കണ്ണുകൾപ്രണയത്തിന്റെ ചില കടുംവർണ്ണങ്ങൾഅപരിചിതത്വത്തിന്റെഇരുണ്ട മാളങ്ങളിലിരുന്ന്ഓർമ്മകളെ ധ്യാനിച്ചുണർത്തുമ്പോൾകുഷ്ഠം കവർന്ന ചിത്രങ്ങളിലൂടെചിതലുതട്ടിയ ചുമരടയാളം പോലെഎവിടെയോ കണ്ട് മറന്നചില സൗഹൃദപ്പുഞ്ചിരികൾ.ചിരപരിചിതത്വത്തിന്റെമംഗളാശംസകളുമായ്ജീവൻ വെച്ച മുഖങ്ങൾപേജുകളിൽ നിന്നിറങ്ങി വന്ന്ബന്ധങ്ങൾ…

കിറ്റ്ബോക്സ്‌.

രചന : രാജേഷ് ദീപകം ✍️ കിറ്റ്ബോക്സ്‌ പോലീസ് ട്രെയിനിങ്ങിൽ തുടങ്ങി സന്തതസഹചാരിയായി കൂടെകൂടിയ അനുഭവങ്ങളുടെ ഓർമകളുടെ, രഹസ്യങ്ങളുടെ ഒരു ചെപ്പ് കൂടിയാണ്. നീണ്ടമുപ്പത്തിയഞ്ച് വർഷം കഴിഞ്ഞ് ഞങ്ങൾ ഒരു സ്മരണിക തയ്യാറാക്കാൻ ആലോചിച്ചപ്പോൾ പയ്യന്നൂർ മുരളി നിർദേശിച്ച പേരും മറ്റൊന്നായിരുന്നില്ല.…

വൃദ്ധ💐💐

രചന : സജീവൻ. പി.തട്ടയ്ക്കാട്ട് ✍️ വൃദ്ധയിവളിന്ന്വൃദ്ധിക്കായിരക്കുന്നുവാർദ്ധക്യനിഴലുകൾവർത്തമാനത്തിലുംവെറുക്കാതെകോടികോടിപിറവികണ്ടവൾകോമരങ്ങളിൽചകിതയാവാത്തവൾകാഴ്ചമങ്ങിലും മിഴവ്തീർത്തവൾകരുണതരുവിലുംചൊരിഞ്ഞവൾ..മാനവസൃഷ്ടിയെചാരെപൂണ്ടവൾമാലുകളെസ്വയംതപിച്ചവൾമൗനമായ്സഹനയായവൾഇവളല്ലോസർവ്വംസഹയായ ഭൂമി…പരിണാമത്തിലും പാരിന്റെപവിത്രതയ്ക്കകകണ്ണുംകരളുംകൊടുത്തതിൽനിർവൃതിപൂണ്ടവൾമാനവഹൃദയത്തിൻമാറ്റമറിയവേസർവ്വംസഹയാമിവൾകോപാഗ്നിയിൽ നിന്നുംഒരുകോമരമായ് ഉറഞ്ഞുതുള്ളുവാൻ ചിലങ്കയണിയുന്നു..മർത്യതവറ്റിയമർത്തിടങ്ങളിൽദുരമൂത്ത് പ്രകൃതിയെവിഴുങ്ങവെആവാസമിന്നാർത്തിയാൽതീരവെനന്മയും സ്നേഹവുംവറുതിയിലാകവെസഹനത്തിന്റെയവസാന കണ്ണിയുംതകർന്നിതാ കാറ്റായും, മഴയായുംഇടിത്തീയായും ഈ മണ്ണിലവതാരംപിറവികൊള്ളുമ്പോൾ നാമോർക്കുകസർവ്വം സഹിച്ചവൾ… ഇവൾ… ജനനിഇവൾധരിത്രി..സർവ്വംസഹിച്ചവൾ…..ഒത്തിരി സ്നേഹം🙏❤️💐

കടത്തുകാരൻ

രചന : ദുർഗ്ഗാ പ്രസാദ് ✍️ ആഴത്തിന്മേലിരുൾ മാത്രം,അനക്കമറ്റ പാതിരാഅക്കരയ്ക്കു കടത്താനാ-യാളില്ലാ വള്ളമൂന്നുവാൻതനിച്ചുതുഴയാമെന്നതീരുമാനമെടുത്തു ഞാൻഒഴുക്കിൻ ചുളിവിൽക്കുത്തി-ത്തെന്നിയാറുമുറിക്കവേഇക്കരയ്ക്കു കടക്കാനാ-യൊരാൾ കട്ടയിരുട്ടിൽനിന്നിരുകൈകളുയർത്തുന്നു-ണ്ടാരാണവ്യക്തമാമുഖം.കാത്തിരുന്നതുപോൽ, വള്ള-പ്പടി കേറിയിരുന്നയാൾഒന്നും നോക്കാതെ പിന്നോട്ടേ-ക്കൊന്നുകൂടെത്തുഴഞ്ഞു ഞാൻ.കടമ്പു ചാഞ്ഞു നിൽക്കുന്നകടവിൽക്കൊണ്ടിറക്കവേപടർന്ന മിന്നലിൽക്കണ്ടൂകടത്തുകാരനാണയാൾ.മുഖത്തേക്കൊന്നു നോക്കാതെമുട്ടറ്റം നീരിലേക്കയാൾഇറങ്ങി വേഗമെങ്ങോട്ടോനടന്നുനീങ്ങി മാഞ്ഞുപോയ്.വീണ്ടുമക്കരെയെത്തുമ്പോൾഓരോവട്ടവുമിങ്ങനെപലരും കാത്തുനിൽക്കുന്നുതുഴഞ്ഞൂ പകൽ തേടി ഞാൻ.രാവൊടുങ്ങുന്നതേയില്ല,പകരം…

തൃപ്പാദം

രചന : ഷിബു കണിച്ചുകുളങ്ങര✍️ കണ്ണിമചിമ്മാതെ കണ്ണനെ നോക്കിപീലിത്തിരുമുടിയിൽ കണ്ണൊന്നുടക്കികളഭത്തിൽമുങ്ങിയ കണ്ണനെകണ്ടതാംകണ്ണിലെ കൃഷ്ണമണിക്കും താളമേറെ.തൊഴുതു നില്ക്കുമ്പോൾ നിർവൃതിയുംകാണാതെ നില്ക്കും നേരമുന്മാദവുംനിൻ തൃപ്പാദസേവകനടിയനു മാത്രമോകാണാനഴകുള്ള കാർമുകിൽവർണ്ണാ..കണ്ണിമചിമ്മാതെ കണ്ണനെനോക്കിപീലിത്തിരുമുടിയിൽ കണ്ണൊന്നുടക്കികളഭത്തിൽ മുങ്ങിയ കണ്ണനെകണ്ടതാംകണ്ണിലെ കൃഷ്ണമണിക്കും താളമേറെ.ശോഭിതഗ്രാത്രൻ്റെ പൂമേനി പുൽകിയമലരണിമാല്യങ്ങൾക്കും വർണ്ണചാരുത.ചന്തത്തിൽ ഭവാൻ്റപാതിമെയ്യ് മറക്കുംമഞ്ഞണിപ്പട്ടുടയാടക്കും തിളക്കമേറെ.കണ്ണിമചിമ്മാതെ…

പാളം തെറ്റിയമഴത്തുള്ളികൾ

രചന : ഷാജു. കെ. കടമേരി✍️ നിങ്ങളെപ്പോഴെങ്കിലുംവിശക്കുന്നവരുടെകണ്ണുകളിലേക്ക്സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ.ചിത്രശലഭങ്ങളായ്പാറി പറക്കാൻ കൊതിക്കുന്നഉച്ചവെയിലിനെ കരയിപ്പിച്ചമഴ കുഴച്ചിട്ട കുപ്പതൊട്ടിയിലെഎച്ചിലിലകളിൽ ജീവിതം വരച്ചിട്ടകുഞ്ഞ് നക്ഷത്രക്കണ്ണുകളിലേക്ക്അവർ കാതോർത്തിരിക്കുന്നകാലൊച്ചകൾ . തേടുന്ന വഴികൾഒറ്റയ്ക്ക് നിന്ന് പിടയ്ക്കുന്നനെഞ്ചിടിപ്പുകളായ്പെരുമഴയിലലിയുന്നവർ.അധികാര സിംഹാസനങ്ങൾഒരിടത്തും അടയാളപ്പെടുത്താതെപോയ ചവിട്ടിമെതിക്കപ്പെടുന്നപട്ടിണി കണ്ണീർപൂവിതളുകൾ .അവരുടെ കണ്ണുകളിൽആട്ടിപ്പായിക്കപ്പെടുന്നവരുടെവിലാപമുണ്ട്.പാതി മുറിഞ്ഞ്നെഞ്ച് കുത്തി പിടയുന്നകവിതയുണ്ട്…

തുമ്പപ്പൂവ്

രചന : സതി സുധാകരൻ പൊന്നുരുന്നി.✍️ ഓണം വരുന്നെന്നു കേട്ടപ്പോൾ തൊട്ടേവഴിയോരത്തുമ്പയ്ക്കു ചാഞ്ചാട്ടംനീയറിഞ്ഞില്ലേടി മുക്കുറ്റിപ്പെണ്ണേതിരുവോണത്തപ്പൻ വരവായിപൂക്കളിറുക്കേണം പൂമാല കെട്ടേണംകുരുത്തോല കൊണ്ടൊരു പന്തൽ വേണംപൂക്കളം വേണം പൂവട വേണംപൊന്നോലക്കുടയുoകരുതേണംകാതിൽകുണുക്കിട്ട് പൂത്തനുടുപ്പിട്ട്തിരുവോണപ്പാട്ടുകൾ പാടേണം.തിരുവോണമുണ്ണുവാൻ തൂശനിലയിട്ട്തുമ്പപ്പൂ പോലുള്ള ചോറു വേണംപാലട വേണം പാൽപ്പായസം വേണംഉപ്പേരി നാലുതരത്തിൽ…