പ്രയാണം

രചന : കെ.ആർ.സുരേന്ദ്രൻ.✍️ സമുദ്രമേ,നിന്നെയവൻഎത്രമാത്രംപ്രണയിക്കുന്നെന്നോ?നീയെന്നുംഅവനൊരു കാന്തമാണ്.സമുദ്രമേ,നിന്റെ അനന്തസൗന്ദര്യത്തിൽഅവൻ എത്രമതിമറക്കുന്നെന്നോ?അവനെത്തന്നെഅവൻമറന്നുപോകുന്നെന്നോ.സമുദ്രമേ,അവൻ പറയുന്നു,അവന്റേത് ഒരുഏകദിശാപ്രണയമെന്ന്.നീ എന്നുംനിർവ്വികാരയാണെന്ന്.നീ എന്നുംനിസ്സംഗയാണെന്ന്.സമുദ്രമേ,അവൻ പറയുന്നത്സത്യമോ?അവന്റെ ഓർമ്മകൾപിച്ചവെക്കാൻതുടങ്ങിയപ്പോൾ മുതൽഅവൻ നിന്നെസ്നേഹിക്കാൻതുടങ്ങിയതാണ്.സ്നേഹം പ്രണയമായി,ആരാധനയായി.എന്നിട്ടും സമുദ്രമേനീ പറയുന്നുഅവന്റേത് ഒരുഎകദിശാപ്രണയമെന്ന്!നീ വികാരരഹിതയെന്ന്!സമുദ്രമേ,അവൻ പറയുന്നത്സത്യമോ?അവന്റെ ജീവിതത്തിന്റെഒരു നല്ല പങ്കുംഅവൻനിന്നോടൊപ്പമാണ്.പായ് വഞ്ചിയിൽഅവൻ നിന്നിൽയാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു.കരകാണാത്തഅനന്തതയിലേക്ക്കണ്ണുകളെറിഞ്ഞ്,പായ് വഞ്ചിയിൽനീലാകാശത്തിന്റെ അനന്തയിലലിഞ്ഞ്,കനലെറിയുംസൂര്യനെ നോക്കികണ്ണുകൾ…

യവനിക

രചന : സതി സുധാകരൻ പൊന്നുരുന്നി .✍️ ജീവിതമാകുന്ന യവനികയ്ക്കപ്പുറംഎന്തൊക്കെ മോഹങ്ങളായിരുന്നുകയറിക്കിടക്കുവാൻ വീടൊന്നു വയ്ക്കണംമക്കളെ നന്നായ് പഠിപ്പിക്കേണംഞാനല്ലാതാരും തുണയില്ല മക്കൾക്ക്കടലുകൾ താണ്ടി ഞാൻ പോകവേണം.സമ്പാദ്യമായൊന്നുംഇല്ലയീഭൂമിയിൽ മക്കളെ നന്നായ് വളർത്തുവാനായ്പാറിപ്പറക്കാൻ കിടക്കും വിമാനത്തിൽഒരുപിടി മോഹമായ് ചെന്നിരുന്നു.റൺവേയിലൂടെ കറങ്ങും വിമാനവുംനിമിഷ നേരത്താൽ കുതിച്ചു പൊങ്ങിആകാശക്കാഴ്ചകൾ…

മറവി

രചന : മോഹനൻ താഴത്തെതിൽ അകത്തേത്തറ.✍ മതിലുകെട്ടി മതിലുകെട്ടിമനുഷ്യനിന്നെവിടെ എത്തി?മതിലു കൊണ്ടു മറച്ചുമറച്ചുമനുഷ്യത്വം പിടഞ്ഞുപോയ്രാജ്യമെന്ന മതിലുകൊണ്ട്ലോകം മുറിഞ്ഞു പോയ്അതിരു തീർത്തു പേരുനൽകിമനുഷ്യൻ തളർന്നു ഫോയ്ആകാശത്തു വര വരച്ചുഅവിടം സ്വന്തമാക്കിആഴക്കടലും പകുത്തെടുത്ത്തിരകൾ തിരിഞ്ഞു പോയ്രാജാക്കന്മാർ പണ്ടുതൊട്ടേഅതിരു വരച്ചവർപ്രഭുക്കന്മാരോ കാലാകാലംഅഹങ്കാരം കുറിച്ചവർഎല്ലാം കഴിഞ്ഞിന്നു നമ്മൾഅതിരു…

ഒരു മൗനത്തിന്റെ വില!

രചന : ശ്രുതി സൗപർണിക ✍ “ഒന്നുമറിയാത്ത ആ കുഞ്ഞിനെയെങ്കിലും വെറുതെ വിടാമായിരുന്നു”. അങ്ങങ്ങ് കൂട്ടംകൂടി നിൽക്കുന്ന ആളുകളുടെ അടക്കം പറച്ചിലുകൾ അയാളുടെ കാതുകളിൽ അവ്യക്തമായി പതിഞ്ഞു കൊണ്ടിരിക്കെ, തലേന്ന് രാത്രിയിൽ വന്ന അവളുടെ ഫോൺകാൾ അയാളുടെ ഓർമ്മകളിൽ തെളിഞ്ഞു നിന്നു.…

മൂന്നു പേർക്ക്

രചന : ശിവദാസൻ മുക്കം ✍ കവിതഎഴുതുന്ന പുഴകരയിൽകവിത നിറഞ്ഞ പുഴപുഴയാഴത്തിൽ കണ്ണീരുകലക്കികവിതയുടെ മിടുപ്പുതേടുന്നവർപരസ്പരം വിലപറയാതെ നാളെയെന്നവാക്കുറപ്പിൽപുഴയോരത്ത് കിന്നാരം പറഞ്ഞും ചിരിച്ചും കളിച്ചുംപിരിയാതെ പിരിഞ്ഞവർ.തൃവേണി സംഗമം പരിപാവനമായപോലെ വളപട്ടണം പുഴയുടെആഴങ്ങളേയും കോൾമയിർ കൊള്ളിക്കുന്നകവിതയുടെ ഒഴുക്ക്.വീരനായകന്മരുടെ സ്മൃതി മണ്ഡപമാകുന്നവളപട്ടണം പുഴക്കരയിൽഞാനൊരു സുര്യനായിഅവൾ ചന്ദ്ര…

എന്നും തൊഴാൻ

രചന : ലേഖ വാസു✍ എന്നും തൊഴാൻ എനിക്കുമൊരുദൈവമുണ്ടല്ലോയെന്ന്ഓർക്കുമ്പോൾ തന്നെഎവിടെനിന്നോ അയാളെന്റെകണ്മുന്നിൽ പ്രത്യക്ഷപ്പെടും..സങ്കടങ്ങളുടെ നീണ്ടയൊരുപായനിവർത്തിയിട്ട്ഞാനതിലയാളെയുംഎന്റെ കൂടെ പിടിച്ചിരുത്തും..ആ വിരിഞ്ഞ നെഞ്ചിലെരോമക്കാടുകൾക്കിടയിലേക്ക്മുഖംപൂഴ്ത്തിവെച്ചുകൊണ്ട്ഞാനൊരുപാടുനേരമിരിക്കും..അയാളുടെ ഇരുകരങ്ങളുമെന്റെകരങ്ങൾക്കുള്ളിലാക്കിചുണ്ടോടുചേർത്തുപിടിച്ച്എങ്ങലടിച്ചു വിതുമ്പിക്കരയും..പിന്നെയെന്റെ മാറോടുചേർത്തുപിടിച്ചാ ഇരുകരങ്ങളിലുംഞാൻ തെരുതെരാ ചുംബിക്കും ..എന്റെ അവസാന സങ്കടത്തുള്ളിയുംപെയ്തൊഴിയും വരെഞാനയാളുടെ മടിയിൽതലവെച്ചേറെനേരമങ്ങനെ കിടക്കും..അയാളുടെ ഹൃദയത്തിലെചുറ്റമ്പലങ്ങളിൽ ഞാൻമതിവരുവോളവുംവലംവെച്ചു തൊഴും,അയാൾ…

നിഴൽ

രചന : ജി.വിജയൻ തോന്നിയ്ക്കൽ✍ സ്വർഗ്ഗം മറന്നു ഞാൻ വെട്ടിപ്പിടിച്ച….സ്വപ്നങ്ങളൊക്കെ അന്ധമായോ… ?എൻ സ്വപ്നങ്ങളിൽ ഞാൻ കോട്ടകെട്ടി..അന്തരംഗങ്ങൾ കൊതിച്ചു ആർത്തനാദം….ബന്ധങ്ങളൊക്കെ മറന്നൊരു ലോകത്ത്….ഞാൻ ആജ്ഞാനുവത്തിയാം രാജാവായി..പ്രാണൻ പിടയുന്ന വേദന കണ്ടില്ല…..രക്തബന്ധം പോലും മറന്നു പോയി….ശാപം ഫലിച്ചൊരു പാവിയാണെ ….പെറ്റമ്മയെ പോലും മറന്നുപോയെ……കല്ലായ…

യുദ്ധവും* – സമാധാനവും

രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഹൃദയത്തിൽനിറയും വെറുപ്പിനാലാദ്യമായ്മനസ്സിൽത്തുടങ്ങുന്നു യുദ്ധം;കരളിൽപ്പെരുക്കുന്ന തീവ്ര വിചാരങ്ങൾസൃഷ്ടിച്ചിടുന്നുലകിൽ യുദ്ധം. ബാലഹൃദയങ്ങൾത്തകർക്കുന്നുപരിയായ്ദുരിതങ്ങൾ നിറയുന്നു ചുറ്റും,തീക്ഷ്ണ യുദ്ധാഗ്നിയാലുരുകുന്നു നിത്യാർദ്ര-സ്വപ്നം കെടുത്തുന്നു വീണ്ടും. സൈനികജീവിതങ്ങൾ,ത്തുടർന്നെത്രപേർകത്തിയമരുന്നെത്ര കഷ്ടം!എത്രയോ ശൈശവങ്ങൾ പ്പൊലിഞ്ഞാകവേ-യാർത്തനാദങ്ങൾതൻ ചിത്രം. മാനവരാശിക്കൊരുപോൽ നിരാശകൾചാർത്തിക്കൊടുക്കുന്നു യുദ്ധംതീർത്തുമനാഥരാക്കു,ന്നഭയമില്ലാത്ത-ലോകമാക്കുന്നെത്ര വ്യർത്ഥം? ഉലകിൽ സമാധാനമസ്തമിപ്പിക്കുവോർനിത്യം മുറിപ്പെടുത്തുമ്പോൾസ്നേഹാശയാദർശമില്ലാത്ത…

പണാധിപത്യം– (ഓട്ടം തുള്ളൽ)

രചന : ഉള്ളാട്ടിൽ ജോൺ✍ ( ഇലക്ഷൻ കാലത്തെഴുതിയ ഓട്ടം തുള്ളൽ ശൈലിയിൽ എഴുതിയ ഈ ഹാസ്യ കവിത വീണ്ടും ഇലൿഷൻ വന്നപ്പോൾ പോസ്റ്റ് ചെയ്യാൻ തോന്നി. ) എന്നാലിനിയൊരു കഥയുര ചെയ്യാംഎന്നുടെ ചിന്ത ക്കുതകിയ പോലെചുട്ടു പഴുക്കും നാട്ടിലിതെന്തൊരുകഷ്ടമിലക്ക്ഷനു ചൂടതികഠിനം…