മഴക്കാലം.

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️.. മഴയിൽ കുളിച്ചെന്‍റെമുറ്റവും വിടും,വിറകൊണ്ടു നില്ക്കുന്നൂമുറ്റത്തു ഗോക്കൾ‍,വെറുതെ, ഇറയത്തു-നിന്നു ഞാന്‍ നോക്കി,കരയുന്നതെന്തിത്ര-വല്ലാതെ ഭൂമി?ഇഴയുന്ന ജീവിക-ളോരോന്നു മണ്ണിൽ,നീര്‍ച്ചാലിൽ നിന്നുംകരപറ്റുവാനായ്,വെറുതെശ്രമിക്കുന്നു,നീര്‍ച്ചാലില്‍ വെള്ളം,പെരുകുന്നു, പ്രാണിക-ളൊഴുകുന്നു വീണ്ടും!ഇറയത്തു നില്ക്കു-മെന്നുള്ളിന്റെയുള്ളിൽ,ഒരുനേര്‍ത്ത ഗദ്ഗദ-മൂയരുന്നപോലെ,മഴയെനിക്കിഷ്ടമാണെങ്കിലും, ചിത്തം,വെറുതെയെന്തിങ്ങനെഇടറുന്നു വീണ്ടും?!!

കാണ്മാനില്ല

രചന : അഹ്‌മദ് മുഈനുദ്ദീൻ ✍️.. ഈ ഫോട്ടൊയിൽ കാണുന്ന കുട്ടിയെനാല്പത്തിയഞ്ച് വർഷം മുമ്പ്കടപ്പുറത്ത് നിന്ന്കാണാതായതാണ്.ഫേസ്ബുക്കിൻ്റെ മുറ്റത്തുംഇൻസ്റ്റഗ്രാമിൻ്റെ കോലായയിലുംതെരച്ചിൽ നടത്തിനിരവധി പേരെ ഇവിടെ നിന്ന്കണ്ടെടുത്തിട്ടുണ്ടല്ലോപച്ച ലൈറ്റിട്ട്ഉറക്കമൊഴിച്ച്വാട്ട്സാപ്പ് വരാന്തയിൽഇരിക്കാൻ തുടങ്ങിയിട്ട്കുറേയായി.പ്രതീക്ഷയോടെകഥയിലും കവിതയിലുംതിരഞ്ഞുകുഞ്ഞാ,നീയില്ലാതെഎനിക്കെന്നെ വീണ്ടെടുക്കാനാവില്ല.ഓർമ്മകളുടെമധുരാനുഭവങ്ങളുടെതാക്കോൽ കണ്ടെടുക്കാനാവില്ലകണ്ടുമുട്ടുന്നവർഎന്നെ ബന്ധപ്പെടാൻഅപേക്ഷ.പ്രതീക്ഷയോടെ..

ബന്ധങ്ങള്‍ ബന്ധനങ്ങള്‍

രചന : ദീപ്തി പ്രവീൺ ✍️.. അലാറം ചെവിക്കുള്ളിലേക്ക് ഇരച്ചു കയറിയിട്ടും പുതപ്പ് കൊണ്ട് ഒന്നു കൂടി തല മൂടി കിടന്നു…. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും അലാറം…”’ഇവള്‍ എന്തിന് കിടക്കുകയാണ്…. നാശം എഴുന്നേറ്റ് പോയിക്കൂടെ….”പിറുപിറുത്തു കൊണ്ട് കണ്ണു തുറന്നപ്പോഴാണ് അവള്‍ ഇല്ലല്ലോയെന്ന…

സൗഹ്യദ ദിന ആശംസകൾ

രചന : ജോര്‍ജ് കക്കാട്ട്✍️. യോജിക്കുന്നത് ഒന്നിച്ചുചേരണം,പരസ്പരം മനസ്സിലാക്കുന്നത് പരസ്പരം കണ്ടെത്തണം,നല്ലത് ഒന്നിക്കണം,സ്നേഹിക്കുന്നത് ഒന്നിച്ചായിരിക്കണം.തടസ്സപ്പെടുത്തുന്നത് രക്ഷപ്പെടണം,വക്രമായത് തുല്യമാക്കണം,ദൂരെയുള്ളത് പരസ്പരം എത്തണം,മുളയ്ക്കുന്നത് തഴച്ചുവളരണം. നിങ്ങളുടെ കൈകൾ വിശ്വാസത്തോടെ എനിക്ക് തരൂ,എന്റെ സൗഹ്യദത്തിൽ കൈകോർക്കുനിങ്ങളുടെ നോട്ടം നമ്മിലേക്ക് എറിയുനമുക്കൊത്തുകൂടാം ..എല്ലാ സ്നേഹിതർക്കും സൗഹ്യദ ദിന…

‘രാധ…!!!’

രചന : ശ്രീജിത്ത് ഇരവിൽ ✍️. ചിത്രയുമായി പിരിഞ്ഞു. വിഷമിക്കാനൊന്നും നിന്നില്ല. നേരെ വൈശാഖ് ഹോട്ടലിലേക്ക് പോയി. അവിടുത്തെ തേങ്ങാക്കൊത്തിട്ട് ഇളക്കി വരട്ടിയെടുക്കുന്ന ബീഫ് ഫ്രൈക്ക് ഒടുക്കത്തെ രുചിയാണ്. അതും കൂട്ടി നാല് പൊറോട്ട തിന്നു. അല്ലെങ്കിലും, സങ്കടമെന്ന് വന്നാൽ ഭക്ഷണത്തോട്…

തിരികെ കറങ്ങുന്ന ചക്രം

രചന : കഥ പറയുന്ന ഭ്രാന്തൻ ✍️. തെരുവിന്റെ ഓരത്ത്, കാലത്തിന്റെ അഴുക്കുപുരണ്ട ഭിത്തിയിൽ ചാരിയിരുന്ന് അയാൾ ചിരിച്ചു. ആ ചിരിയിൽ ഭ്രാന്തിന്റെ നേർത്തൊരു മുഴക്കമുണ്ടായിരുന്നു. അല്ലെങ്കിൽ, ലോകത്തിന്റെ മുഴുവൻ വിവേകവും ആ ഭ്രാന്തിൽ ഒളിപ്പിച്ചുവച്ചിരുന്നു. അയാളുടെ കണ്ണുകൾക്ക് മുന്നിലൂടെ മനുഷ്യർ…

മതിലുകൾ പണിയുന്നവർ

രചന : വർഗീസ് വഴിത്തല✍️. മതിലുകളില്ലാതിരുന്നഒരു നാട്ടിലാണ് ഞാൻ ജനിച്ചത്..ആകപ്പാടെയുള്ളത് വേലിച്ചീരയും ചീമക്കൊന്നയുമാണ്..അപ്പുറവും ഇപ്പുറവും താമസിക്കുന്ന ആളുകൾവേലിച്ചീരയുടെ കൂമ്പ് നുള്ളി തോരൻകറി വെയ്‌ക്കും..എന്റെ വീട്ടിൽ നിന്നാൽഒരു കല്ലേറ് ദൂരത്തായി രാജേഷിന്റെയും ബഷീറിന്റെയും വീട് കാണാം..ഒരു കൂവലിന്റെ രണ്ടറ്റത്തേയ്ക്കുംഓടിക്കളിച്ചു തളരുന്നഞങ്ങൾക്ക് ഒരേ വിശപ്പും,ഒരേ…

അതിജീവനം

രചന : മധു നമ്പ്യാർ, മാതമംഗലം✍️. ജന്മസുകൃതമായ്‌ പകർന്ന പാഠങ്ങൾ തളി-രായ് തന്നിൽ കൊരുക്കുവാനിടം നൽകാതെവിതച്ച വിത്തുകൾ കിളിർത്തു പൂക്കുവതിൻകാലം വരെയും നിനച്ചു നിൽപ്പാതങ്ങനെ!പിഴുതുമാറ്റുന്നൊരു വികൃത ജന്മങ്ങളിവിടെപഴിക്കു പ്രാസം ചൊല്ലി പുരോഗമനത്തിന്വിരോധികളെന്നു വിധിപ്പകർപ്പും നൽകിവിലാസബന്ധുരം കാഴ്ച്ചകൾ മാറും കാലം!തളിർത്തു വന്നൊരു മാവിൻ…

മറന്നുപോകുമ്പോൾ

രചന : ശിവദാസൻ മുക്കം✍️. ഇതാ ഇപ്പൊൾ വരെഎന്നോടൊപ്പം കളിച്ചു ചിരിച്ചുകൂട്ടുകാരൊടൊപ്പം പന്തുകളിച്ചവനെന്റെആരോമൽആറ്റു നോറ്റുണ്ടായതാണെന്റെ മടിയിൽചോറുണ്ടുതാരാട്ടു പാട്ടുകൾ പാടിയുറക്കിയോൻഎങ്ങോട്ട് എങ്ങോട്ടാണവൻ ഓടുന്നതേഎത്ര വിളിച്ചു ഞാൻ എൻ്റെ പൊന്നിനെതിരികെ വരാതെ പരിചയം ഭാവിക്കാതെഓടി അകലുന്നുവോഎത്ര ഇഷ്ടമായിരുന്നവനു പന്തുകൾകളിപ്പാട്ടങ്ങൾ ഇന്നവനറിയുന്നില്ലഭക്ഷണം പോലും കഴിക്കാതെഓടുന്നുഅമ്മയെ മുത്തശ്ശിയെ…

ആത്മസത്യം

രചന : ബീന ബിനിൽ* ✍️. ഏതോ ജന്മപുണ്യത്തിൻപിറവിയിൽ ഭൂമിയാംവാസയിടത്തിൽവിധിയുടെ പ്രവാഹത്തെ തടഞ്ഞുനിർത്താൻആവാതെ ഒഴുകുന്ന നദിപോൽ പ്രണയമാംഓർമ്മകളെ ശൂന്യമാക്കാൻ അവൾക്കായില്ലല്ലോ,ഹൃത്തിലെ സ്പന്ദനങ്ങളിൽ ആത്മാവിൻ്റെഅകത്തളത്തിൽ മൗനമായി പ്രതിധ്വനിക്കുന്നനേർത്ത കാറ്റിൻ തലോടലായി വിരഹത്തിൻ നോവിനെനഷ്ടത്തിൻ സൃഷ്ടിയെ നിശയുടെ നിശബ്ദതയിൽതേങ്ങലായി അവശേഷിക്കുന്നല്ലോ,പൂനിലാവിലെ ചിരിയിൽ നീയെന്നഹൃദയ താളങ്ങൾ…