വായിക്കാനാളില്ലാത്തകവിതകൾ

രചന : എം ബഷീർ ✍️ വായിക്കാനാളില്ലാത്തകവിതകൾഎന്റെ ചങ്ങാതിമാർകൂടുകൾ വേണ്ടെന്ന് വെച്ച്മേഘങ്ങൾക്കിടയിലലയുന്നപക്ഷികൾഎന്റെ ചിറകുകൾകഴുത്തറുത്തിടുമെന്നറിഞ്ഞിട്ടുംകാറ്റിനെ പ്രണയിക്കുന്ന ഇലകൾഎന്റെ കണ്ണാടികൾകരയുടെ കരവലയത്തിലൊതുങ്ങാനാവാതെതിരിച്ചുപോകുന്നകരയുന്ന തിരകൾഎന്റെ ചുണ്ടുകൾനിറം മായാതിരിക്കാൻചിറകുകൾ കവിതകൾക്ക്മുറിച്ചു നൽകിയ ശലഭങ്ങൾഎന്റെ കാമിനിമാർപ്രണയനദികളിലെഭ്രാന്ത്‌ കുടിച്ച് ചുവന്ന് തുടുത്തചെമ്പരത്തിക്കാടുകൾഎന്റെ സ്വപ്‌നങ്ങൾവെയിലേറ്റ് കരിഞ്ഞുണങ്ങിയിട്ടുംതണലായ്‌ നിവർന്നു നിന്നകാട്ടുമരത്തിന്റെ വേരുകൾഎന്റെ ഹൃദയഞരമ്പുകൾ…..

അകം

രചന : മധുശങ്കർ മീനാക്ഷി ✍️ ഈ കാറ്റിൽഞാനുണ്ടെന്നുറപ്പ്…ഈ മഴയിൽ, ഉച്ചവെയിലിൽ,മഞ്ഞിൽ, വേനലിൽ.!വസ്ത്രം മാത്രമേമാറുന്നുള്ളൂ..അപൂർവമായി ചെരിപ്പും.!അകത്ത് പിറന്നപടിഉണർന്നിരിപ്പുണ്ട് ഞാൻ.!തണുപ്പില്ല, ചൂടും മഴയും എന്നെപൊള്ളിക്കുന്നേയില്ല.!ഈ കാറ്റിന്ഇന്നലെക്കണ്ടചിറകുണ്ടെന്ന് ഒരുറപ്പുമില്ല…ഇന്നലെവരെ പെയ്ത മഴയേയല്ല,കുടചൂടിച്ച് മാറ്റിനിക്കുപോയ വെയിലല്ല,ഇടവഴികളിൽ മുട്ടിയുരുമ്മി നടക്കാൻഅനുവാദം തന്ന മഞ്ഞല്ല,ദാഹജലംതേടിയെത്തിയവേനൽപ്പക്ഷികൾ അല്ലേയല്ല.!അടുക്കളയിൽഅടുപ്പുമാത്രമുണ്ടിപ്പോഴുംചുട്ടുപഴുത്ത് കിടക്കുന്നു.!ജനലിനപ്പുറത്താണോഇപ്പുറത്താണോഎന്റെ വീട്.?

ഓർമ്മയും ആദരവും – സഖാവ് വി. എസ്. അച്യുതാനന്ദൻ.

രചന : മുരളി രാഘവൻ ✍️ വി. എസ്. അച്യുതാനന്ദൻ എന്ന പേര്ഒരു വ്യക്തിയുടെ പേരിലൊതുങ്ങുന്നതല്ല.അത് ഒരു സമരചരിത്രമാണ്,ഒരു ജനകീയ രാഷ്ട്രീയ പാഠപുസ്തകമാണ്,അധികാരത്തോട് ചോദ്യം ചോദിക്കാൻധൈര്യം നൽകിയ ഒരു കാലഘട്ടമാണ്.പുന്നപ്ര–വയലാർ സമരത്തിന്റെ തീയിൽതന്നെ തന്നെ ഉരുക്കിയെടുത്തആ ധീര വിപ്ലവകാരിയുടെ ജീവിതംഅധഃസ്ഥിതരുടെ പക്ഷത്ത്നിലകൊള്ളുന്നതിന്റെഅർത്ഥം…

ലോക കേരള സഭ ആർക്കു വേണ്ടി ?

രചന : അഫ്സൽ ബഷീർ തൃക്കോമല✍️ അഞ്ചാമത് ലോക കേരള സഭ സമ്മേളിക്കുമ്പോൾ പ്രവാസികൾ അത്ര പ്രതീക്ഷയിലൊന്നുമല്ല. കാരണം കഴിഞ്ഞകാല അനുഭവങ്ങൾ അത്രശുഭകരമല്ല. സമസ്ത മേഖലയിലും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന പ്രവാസികളുടെ പ്രതിനിധികൾ(?)പങ്കെടുക്കുന്ന സമ്മേളനങ്ങൾ പ്രവാസികൾക്ക്കൂടി വേണ്ടിയാകണം എന്നതാണ് പ്രധാനം.കേരള നിയമ സഭയിലെ…

ഒറ്റപ്പെടൽ

രചന : മംഗളൻ. എസ് ✍️ ഒറ്റുകാർതന്നുടെ കൺകെട്ടു വിദ്യയുംഒറ്റപ്പെടുത്തുവാനുള്ളിൽ പ്രയത്നവുംഒറ്റപ്പെടുത്തുവാനൊത്ത കുതന്ത്രവുംഒറ്റുകാർക്കൊത്തരുളുന്ന സഭകളും..ഒട്ടും നിരക്കാത്ത കള്ളപ്രചാരവുംഒട്ടുംനിനക്കാത്തൊരൊറ്റപ്പെടുത്തലുംഒറ്റു കാരൻതൻ്റെ ദൂതനെത്തുന്നതുംഒറ്റപ്പെട്ടോൻ്റെ മനോഗതമറിയലും..ഒറ്റപ്പെട്ടോനസംതൃപ്തനായ് തീർന്നതുംഒറ്റപ്പെട്ടോൻ്റെ വിഷാദ ഭാവങ്ങളുംഒറ്റയ്ക്കവൻ തുഴയുന്നതു കണ്ടതുംഒറ്റുകാരന്നു സുഹൃതമായ് തീർന്നതും..

പണ്ഡിതനും വള്ളക്കാരനും

രചന : റഹീസ് മുണ്ടക്കര ✍️ അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ആറ്റുപുഴയിലെ ഓളങ്ങളിൽ തട്ടി ചിതറുന്ന ഒരു വൈകുന്നേരം. അക്കരെയെത്താൻ വള്ളം കാത്തുനിൽക്കുകയാണ് പ്രശസ്ത സാഹിത്യകാരൻ ‘വിശ്വരൂപൻ പിള്ള’. അഗാധമായ പാണ്ഡിത്യവും അതിലേറെ അഹങ്കാരവും പിള്ളയുടെ മുഖമുദ്രയാണ്. ഒരു പഴയ വള്ളവുമായി…

എൻ്റെ ജീവിതമേ !

രചന : വൈഗ ക്രിസ്റ്റി ✍️ നടന്നു ക്ഷീണിക്കുവാനില്ലാത്തമരുഭൂമികൾ…ഉറക്കം കെടുത്തുന്നരാത്രിമഴകൾ …ഒരടി കൂടി വച്ചാൽപൊട്ടിത്തെറിക്കുന്ന മട്ടിലെൻ്റെഹൃദയമിടിപ്പുംനടക്കാനാളില്ലാത്തഇടവഴിയാകുന്നു ഞാൻഓർമ്മകളിൽമാത്രം ജീവിക്കുന്ന ഒരു ചാറ്റൽമഴ…പിന്നിലേക്ക് മാത്രം നടക്കുന്നഘടികാര സൂചികളുള്ളഒരു കുഞ്ഞു മുറിയിൽഞാനിപ്പൊഴും കാത്തിരിക്കുന്നുഇനിയുമെത്താത്തഎൻ്റെ ഭൂതകാലത്തെ ,എൻ്റെ ജനനത്തെഗർഭപാത്രത്തിലെ എൻ്റെ ഉറക്കത്തെ …അതിനുമപ്പുറംഎൻ്റെ പൂർവ്വജന്മത്തെ …കാലം…

വധത്തിൽ നിന്നും ഗാന്ധിജിയെ രക്ഷപ്പെടുത്താമായിരുന്നില്ലേ?

രചന : വലിയശാല രാജു ✍️ ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമാണ് 1948 ജനുവരി 30. എന്നാൽ, ഗാന്ധിജി വധിക്കപ്പെടുന്നതിന് കൃത്യം പത്തുദിവസം മുൻപ് നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ, ചരിത്രം ആവർത്തിച്ച് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: “നമുക്ക് ഗാന്ധിജിയെ രക്ഷിക്കാമായിരുന്നില്ലേ?”…

നിങ്ങൾക്കെൻ്റെ കൂടെ വരാനാകും ….♥️

രചന : സിന്ധു കൃഷ്ണ ✍️ നിങ്ങളാഗ്രഹിച്ചാൽനിങ്ങൾക്കെൻ്റെ കൂടെ വരാനാകും ….♥️പക്ഷേ …അതൊരിക്കലുംസന്തോഷത്തിൻ്റെപൂക്കൾ മാത്രംവിരിച്ചിട്ട വഴികളായിരിക്കില്ല…അവിടെനൊമ്പരത്തിൻ്റെമുള്ളുകൾ തട്ടിപാദങ്ങളിൽചോരപ്പൊടിഞ്ഞേക്കാം…പരിഹാസത്തിൻ്റെചീളുകളിൽ തട്ടിമനം മുറിഞ്ഞേക്കാം…സങ്കടത്തിൻ്റെപെരുമഴയേറ്റ്കവിൾത്തടങ്ങളിലെനനവൊരിക്കലുംവറ്റാതിരിക്കാം…ആകാശങ്ങൾസമാധാനത്തിൻ്റേതുമാത്രമായിരിക്കില്ല !എങ്കിലുംപ്രണയവർണ്ണങ്ങളുടെമഴവില്ലുകൾനമ്മുടെയാകാശത്ത്വിരിഞ്ഞു കൊണ്ടിരിക്കും…’സ്നേഹത്തിൻ്റെതണലിടങ്ങൾ നമ്മൾക്കായികാത്തിരിക്കുന്നുണ്ടാകും!പ്രത്യാശയുടെദീപമെൻ്റെഉൾകാമ്പിൽതെളിയുന്ന പോലെ,ഏതിരുട്ടിലുംപ്രകാശമായ്ഞാനുംനിങ്ങൾക്കൊപ്പമുണ്ടായിരിക്കും..അതു മാത്രമാണെൻ്റെവാക്ക് !♥️ഇനിനിങ്ങൾക്ക് തീരുമാനിക്കാംവരണമോയെന്ന്,കാരണംതിരഞ്ഞെടുപ്പുകൾനിങ്ങളുടേതുമാത്രമാണ്!ശുഭദിനം🌹♥️♥️♥️

പ്രാണൻ

രചന : പി.കെ. രവി (P.K.R) കൂടരഞ്ഞി ‘✍️ പ്രണയ രാവുകളിനിയുംഎൻ മനസ്സിലുണരുന്നു.മരണമില്ലാത്ത നിന്നോർമ്മകൾമധു നിറയും മലരായ് വിടരുന്നു.മനമുരുകി ഞാനൊരുകവിത കുറിക്കുന്നു.നിന്നാത്മാവുറങ്ങുന്നപർണ്ണശാലയിലന്നു ഞാൻമഷിത്തണ്ടു കൊണ്ടു നിൻ്റെമൃദുലമാം മേനിയിൽവർണ്ണ ചിത്രങ്ങൾ കോറിയിടവെചെങ്കമല മേനിയിൽസൂര്യദൃഷ്ടിയേൽക്കാതെകദളീദളമന്നു കുടയായ് ചൂടി.കരളിലലിഞ്ഞൊരോർമ്മകൾകവിളു നിറഞ്ഞൊഴുകുന്നു…കദനഭാണ്ഡം ചുമന്നൊരു ദിനംചിതയിലെരിഞ്ഞെന്നാത്മാവ്നിന്നരികത്തണയുംദിനമിങ്ങരികിലല്ലോ…..!!