ഇപ്പോൾ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി സമരത്തെ കുറിച്ച് ചിലത് പറയാതിരിക്കാനാവില്ല.
രചന : അന്ന ജോർജ് ലിജി ✍️ ഇപ്പോൾ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി സമരത്തെ കുറിച്ച് ചിലത് പറയാതിരിക്കാനാവില്ല. കാരണം ജനാധിപത്യപരമായ അവകാശ സമരമായി തുടങ്ങിയ സമരത്തിന്റെ ഗതിമാറി ആ സമരം ഇന്ത്യൻ ദേശിയതക്ക് എതിരെയുള്ള ഒരു ആസൂത്രിത സമരമെന്ന…
കവിതയല്ലിതു ജീവിതം
രചന : സുമംഗല സാരംഗി ✍️ അതിമനോഹരമായിഎഴുതി ചിട്ടപ്പെടുത്തിയൊരുകവിതയല്ല ജീവിതംചിലർക്കെങ്കിലും,അവഗണനയുടെ സംഗീതമാവോളംആസ്വദിച്ചിട്ടുള്ളതിനാൽഓർമ്മിക്കപ്പെടാനുള്ളതുംമധുരതരവുമായൊരുസംഗീതമായിരിയ്ക്കില്ലകദനമുരുക്കി സ്നേഹം വിളമ്പിസ്വത്വം പോലും നഷ്ടമായതിനാൽആകർഷകവും വായനക്കാർക്ക്അനുഭൂതിപകരുന്നതുമായഒരു നോവലുമായിരിയ്ക്കില്ലകദനക്കടൽ പലവട്ടംനീന്തിക്കടന്നതിനാൽഎഴുതപ്പെടാത്ത ചിന്തകളുംഎഴുതി പൂർത്തിയാകാത്തതുമായഒരു നീണ്ടകഥ മാത്രമാകുംഅവസാന പേജിൽഎന്നെന്നേയ്ക്കുമായിമറക്കപ്പെടേണ്ടഒരു ശോക ഗാനത്തിൻ്റെഅവസാന വരികൾ കുറിച്ചിട്ടുള്ളഒരു കുഞ്ഞു പുസ്തകം …..!
ഒക്ടോബർ 19 – അന്താരാഷ്ട്ര സ്തനാർബുദ ദിനം
രചന : സജീവ് ഓയൂർ ✍️ ലോകമെമ്പാടുമുള്ള സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന അർബുദങ്ങളിൽ ഒന്നാണ് സ്തനാർബുദം. ഒക്ടോബർ 19 അന്താരാഷ്ട്ര സ്തനാർബുദ ദിനമായും, ഒക്ടോബർ മാസം മുഴുവൻ ‘പിങ്ക് ഒക്ടോബർ’ എന്ന പേരിൽ ബോധവൽക്കരണ മാസമായും ആചരിക്കുന്നു. “നേരത്തെ കണ്ടെത്തുക,…
നാസ്തികൻ
രചന : ജോർജ് കക്കാട്ട് ✍️ ഞാൻ നോക്കിനിൽക്കുന്നുരാത്രിയിൽ ആ വിശാലമായ കടലിലേക്ക്തീരത്തേക്ക് അവിരാമം ഇരച്ചുകയറുന്നഅനന്തമായ ഒരു കറുത്ത പരപ്പ്തിരമാലകൾ ചോദിക്കുന്നില്ലനാം എവിടെനിന്നു വരുന്നു എന്ന്അവ വെറുതെ തകർന്നുതീരുന്നുആ മഹാസാഗരത്തിലേക്ക് തന്നെ മടങ്ങുന്നുനമ്മുടെ കാര്യവും അതുപോലെതന്നെനമുക്ക് മുകളിൽ നക്ഷത്രങ്ങൾ ജ്വലിക്കുന്നുനമ്മുടെ ചിന്തകൾ…
ആര്..?
രചന : സതീശൻ നായർ ✍️ അവൾ വരുന്നു സാവിത്രിയേച്ചീ..ആര്..?ശ്യാമ..!ങേ നേരാണോ..?മറുപടിയിൽ സന്തോഷത്തിൻറെ അലയടികൾ..സാവിത്രിയോട് വിളിച്ചു വച്ചയുടനെ ശ്രീജ ബാക്കിയുള്ള ബന്ധുക്കളേയും വിളിച്ചു കാര്യം പറയാനുള്ള തിരക്കിലായതിനാൽ സാവിത്രിയുടെ പ്രതികരണം അധികം വിസ്തരിച്ചു കേൾക്കാൻ നിന്നില്ല..ശ്യാമ കുറച്ചു വർഷങ്ങൾക്കു ശേഷമാണ് ഒരു…
ജാരൻ
രചന : ജിബിൽ പെരേര ✍️ ഇലകളില്ലാത്ത ഒരു മരംഉണങ്ങിയ ചില്ലകൾകൂടില്ലാതെ ഒരു കിളിആ കിളിയുടെചുണ്ടും ചിറകും കണ്ണുംആകെ കറുത്തത്അയാൾആ കിളിയുടെ ചിറകിൽമഴവില്ല് വരച്ചുചുണ്ടിൽചുവന്ന ചായം പൂശി.കണ്ണെഴുതി.മഴയിൽ കുളിപ്പിച്ചു.വെയിലാൽ തോർത്തി.അവളുടെഅമാവാസികളെ പൗർണ്ണമിയാക്കി.മരുഭൂമികളിൽ മരുപ്പച്ചകൾ നട്ടു.മുൾക്കാടുകളെ മുന്തിരിത്തോപ്പുകളാക്കി.ഇപ്പോൾ ആ മരത്തിൽനിറയെ ഇലകൾചില്ലകളിൽ പച്ചപ്പ്കിളിക്ക്…
90 കോടി കടം, വാതിലിൽ കടക്കാരുടെ തെറിവിളി, വീട് ജപ്തി; ഒടുവിൽ 4,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു ‘ബിഗ് ബി’ കഥ!
വൈറൽ മീഡിയ ✍️ ഒരു മനുഷ്യന് ജീവിതത്തിൽ എത്രത്തോളം താഴേക്ക് വീഴാൻ കഴിയും? ബാങ്ക് ബാലൻസ് പൂജ്യമായി, നിൽക്കുന്ന മണ്ണ് പോലും കൈവിട്ടുപോയി, വിശപ്പടക്കാൻ വീട്ടിലെ ജീവനക്കാരോട് വരെ പണം ഇരക്കേണ്ടി വന്ന അവസ്ഥ… അവിടെനിന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ…
🎨സിദ്ധിധാത്രി🎨
രചന : കൃഷ്ണമോഹൻ കെ പി ✍️ നവനവ പ്രതീക്ഷകളേകുന്നു സിദ്ധിധാത്രിനവരാത്രിയിതിന്നൊമ്പതാം ദിനത്തിങ്കൽപതിക്കു പാതിദേഹം ദാനം ചെയ്തവനുടെപാരമാം ശരീരത്തിൻ മാറ്റുകൂട്ടീടും ദേവിദാനദേവതേ,നീയോ ധൂസര വർണ്ണം പൂണ്ടുദാനവർക്കെതിരായി എപ്പൊഴും യുദ്ധം ചെയ് വൂആദി ദേവത തൻ്റെ അവതാരമാകും ദുർഗ്ഗേഅചലനന്ദിനിയാകും പാർവതീ നമസ്തുതേനീ മഹാസരസ്വതി,…
പിറവി
രചന : കെ.ആർ.സുരേന്ദ്രൻ ✍️ നീയറിയണം,എന്നിലൂടെ ഒരിക്കൽഒരു പുഴ നിറഞ്ഞൊഴുകിയിരുന്നു.കണ്ടൽക്കാടുകൾ നമിക്കുന്നഒരു പുഴ.നീയറിയണം,എന്നിലൂടെ ഒന്നിലേറെതോടുകൾ നിറഞ്ഞൊഴുകിയിരുന്നു.കൈതക്കാടുകൾ നെക്ലേസുകൾചാർത്തിയ തോടുകൾ.നീയറിയണം,എന്നിലൂടെ പാദസരങ്ങൾകിലുക്കി ഒന്നിലേറെഅരുവികൾ ഒഴുകിയിരുന്നു.സൗമ്യശാന്തമായ തടാകങ്ങൾനീലവാനക്കണ്ണാടികളായിമലർന്ന് കിടന്നിരുന്നു.നീയറിയണം,എന്നിൽ ഹരിത നിബിഡതകൾഅലങ്കാരങ്ങളായിരുന്നു,ഒരിക്കൽ പച്ചച്ചപാടങ്ങളുടെഅപാരത സൂര്യനെചുംബിച്ച് കിടന്നിരുന്നു.നീയറിയണം,എന്റെ മാനത്തൂടെഒരുനൂറ് പക്ഷികൾസംഗീതം പൊഴിച്ച്പാറിപ്പറന്നിരുന്നു.പാടവക്കുകളിൽ ധ്യാനബുദ്ധന്മാരായിഅസംഖ്യം കൊറ്റികൾതപസ്സുചെയ്തിരുന്നു.ഒളിയിടങ്ങളിലിരുന്ന് ചീവീടുകൾഗാനാലാപനം…
നിലവിളികൾ
രചന : കമല കുഞ്ഞിപെണ്ണ് ✍️ അകത്തളങ്ങൾ കടന്ന്,പൂമുഖങ്ങൾ കടന്ന്,തൊടികളും പാടങ്ങളും കടന്ന്,ദേശങ്ങളും കാതങ്ങളും കടന്ന്പിന്തുടരുന്നത് നിലവിളികളാണ്.എന്നിട്ടും, എന്നിട്ടും, തീ തിന്നുന്ന പക്ഷികൾകരുണയറ്റ പാട്ടുകൾ പാടുന്നില്ല.രക്തം തളംകെട്ടിയകഴുവേറ്റിത്തറകളിൽ,വിശപ്പിന് മരണശിക്ഷവിധിച്ച ഇടങ്ങളിൽ,മണ്ണിൽ പൊന്ന് വിളയുന്നകർഷകന്റെ നെഞ്ചിൽ,സമരങ്ങൾ ചിതറിവീഴുന്ന വഴികളിൽ…പിന്തുടരുന്നത് നിലവിളികളാണ്.എന്നിട്ടും, എന്നിട്ടും, തീ…
