പ്രണയസ്മരണകൾ
രചന : സുരേഷ് മങ്ങാട്ട് ✍️ വേനൽവിയർപ്പിന്റെചിത്രംവരച്ച കുപ്പായത്തിൽപ്രണയത്തിന്റെസ്മരണകളൊളിഞ്ഞുനോക്കുന്നു.പണ്ടൊരുപ്രണയപ്പകലിൽഅവളെനിയ്ക്കുസമ്മാനിച്ചയുടുപ്പ്,അവളെയോർക്കുമ്പോഴൊക്കെഞാനതിടാൻകൊതിയ്ക്കും.പ്രണയത്തിന്റെവേനലുകളവസാനിപ്പിച്ച്,മനസ്സിലൊരുതോരാമഴയുടെപ്രളയം തീർത്തവൾമറഞ്ഞു പോയിട്ടാണ്ടുകൾകുറേയായി.എന്നുമേപ്പോഴുമെൻഹൃദയംകൊതിയ്ക്കാറുണ്ട്,ആ ഉടുപ്പിനെയണിഞ്ഞുഞങ്ങൾ നടന്നവഴിയേ,ഓർമ്മകളെമേയ്ച്ചു നടക്കാൻ.ഇന്നെന്റെപിറന്നാളാണ്,ആ ഉടുപ്പിട്ടു ഞാൻ,വെയിൽ നനയ്ക്കുന്നയുടലുംഓർമ്മകളാൽനനയുന്ന മിഴികളുമായികാലത്തെ മായ്ക്കുന്നു.
മൂവായിരം വർഷത്തിനപ്പുറത്തേക്ക് നീളുന്ന കേരളത്തിൻ്റെ ഇരുമ്പുരുക്ക് പാരമ്പര്യം .ഭരതന്നൂരിലും മാങ്ങാട്ടും കണ്ടെത്തിയ പുരാതന ഇരുമ്പ് ഉരുക്ക് തെളിവുകൾ
രചന : ഋഷി ശിവദാസ് ✍️ തമിഴ് നാട്ടിൽ 5000 വർഷം പഴക്കമേറിയ ഇരുമ്പുനിർമ്മാണത്തിൻ്റെ തെളിവ് കൾ ലഭിച്ചു കഴിഞ്ഞു കേരളവും ഇക്കാര്യത്തിൽ ഒട്ടും പിന്നാലായിരുന്നില്ല . നിലവിൽ 3000+ വർഷം പഴക്കമുള്ള ഇരുമ്പുരുക്ക് വ്യവസായത്തിൻ്റെ തെളിവുകൾ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ…
നിന്നിൽ നിന്നും മറ്റൊരുവളിലേക്ക് ഇറങ്ങിപ്പോകുന്നതിന് മുമ്പ്
രചന : ജോബിൻ പാറക്കൽ ✍️ ഇനിയും വയ്യഞാൻ നിന്നെ മറന്നോട്ടേ ഐറിസ്?പരസ്പരം പറഞ്ഞ നുണകൾക്ക് ഇരുവശവും ഇരുന്ന്എത്ര വട്ടം നമ്മൾ പ്രണയിച്ചുകറുത്ത നൂല് കൊണ്ട് തുന്നിക്കെട്ടിയകണ്ണുകളാൽഎത്ര വട്ടം നമ്മൾ പരസ്പരം തിരഞ്ഞുഇനിയും വയ്യ ഐറിസ് …..അത്ര സുന്ദരിയൊന്നും അല്ല മേവകടൽനിറമുള്ള…
കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിൽ
രചന : ആശ റാണി ✍️ കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിൽ ഒരു ഹിന്ദുകുട്ടിയെ ഫുട്ബോൾ ഗ്രൗണ്ടിൽ നിന്നും കോച്ച് പുറത്താക്കി. കാരണം കുട്ടി കഴുത്തിൽ ഇട്ടിരിക്കുന്ന ഏലസ്സ് കെട്ടിയ രുദ്രാക്ഷം പോലുളള മാല ഊരി വയ്ക്കാൻ ഉളള നിർദേശം കുട്ടി തള്ളുകയും…
എന്റെ വട്ട് ചിന്തകൾ
രചന : സത്താർ പുത്തലത് ✍️ മനസ്സിനുള്ളിലെ ദുഃഖങ്ങളും വേദനകളും തട കെട്ടി നിർത്തിയ നദി പോലെയാണ്ഒന്നു പൊട്ടിയാൽ കുത്തിയൊലിച്ചു ഒഴുകുംജീവിതംഅതെത്രയും മനോഹരമാണെന്ന്പറയുവാനാവാത്തവരുടെത്കൂടിയാണീ ഈ പ്രപഞ്ചംമോഹങ്ങൾക്കും ഇഷ്ടങ്ങൾക്കുമിടയിൽ വിധികളാൽ ബന്ധസ്ഥരായ ഹതഭാഗ്യരായ എത്രമാത്രംമനുഷ്യരുണ്ട്, ഈ ഭൂമിയിൽസ്വപ്നങ്ങളും പ്രതീക്ഷകളും കെട്ടടങ്ങിയ ചാരവും പേറി…
കണ്ണാടിയിലെ മുഖം
രചന : ദിവാകരൻ പി.കെ. ✍️ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തിരക്കുപിടിച്ച തെരുവ്. വാഹനങ്ങളുടെ ഹോണടികളും ജനങ്ങളുടെ ബഹളങ്ങളും ചേർന്നൊരു ഭ്രാന്തമായ അന്തരീക്ഷം. അതിനിടയിലാണ് പ്രമാനന്ദ് തന്റെ വിലകൂടിയ ക്യാമറയുമായി നിൽക്കുന്നത്. ലോകമറിയുന്ന ഫോട്ടോഗ്രാഫർ. ലക്ഷ്വറി കാറുകളും ആധുനിക വസ്ത്രധാരണവും മാത്രം ഇഷ്ടപ്പെടുന്നവൻ.…
ചെമ്പഴന്തിയിൽ.
രചന : മംഗളാനന്ദൻ ✍️ ചെമ്പഴന്തിയിൽ വയൽ –വാരം വീടിനു മുന്നിൽകുമ്പിട്ടു നില്പൂ തൊഴു-കയ്യുമായെന്നോർമ്മകൾ.അറിയാമീനാടിന്റെപുണ്യമായ് മഹാ ഗുരുപിറവിയെടുത്തതാ-ണീയോലപ്പുരയ്ക്കുള്ളിൽ.മഹിയിലസ്മാദൃശർ-ക്കേകിയില്ലല്ലോ കാലംമഹനീയമാം സഹ-വാസത്തിനവസരം.എങ്കിലും മഹാത്മാവിൻപാദമുദ്രകളിന്നുംഅങ്കിതമായിക്കിട-ക്കുന്ന വീഥിയിലൂടെസഞ്ചരിക്കുവാൻ കൊതി-ച്ചെത്തി ഞാൻ, അടിയന്റെനെഞ്ചകത്തിലെ നിത്യ-ജ്യോതിസ്സാണെന്നും ഗുരു.ഇടതൂർന്നെങ്ങും ഫല-വൃക്ഷങ്ങൾ വളരുന്നതൊടികൾ, വയലുകൾ,കാലികൾ മേയുന്ന പുൽ-മേടുകൾ, പാവങ്ങളാംഗ്രാമീണർ പാർക്കുന്ന മൺ-വീടുകൾ,…
ശുഭദിനസന്ദേശ സചിത്ര കവിത
രചന : ശ്രീകല മോഹൻദാസ് ✍️ പണ്ട് പണ്ട് ഇതു പോലെ പള്ളിക്കൂടത്തിൽപോയിരുന്നൊരു ബാല്യകാലമുണ്ടായിരുന്നു..യൂണിഫോമില്ല പുസ്തക സഞ്ചിയില്ല കാലിൽ ചെരുപ്പില്ലനരച്ചു നിറം മങ്ങിയ ഏതെങ്കിലും നിറമുള്ളഒരു ട്രൗസറും കുപ്പായവും..അതു തന്നെ തിരുമ്മിത്തിരുമ്മി പിഞ്ഞിയിട്ടു മുണ്ടാകും..പരമാവധി രണ്ടു ജോഡി കുപ്പായമാണു ണ്ടാവുക…അത് ചിലപ്പോൾ…
🌹🌹സെപ്റ്റംബർ 21 – അന്താരാഷ്ട്ര സമാധാന ദിനം 🕊️♥️♥️
രചന : സജീവ് ഓയൂർ ✍️ യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിച്ച്, മനുഷ്യർക്കിടയിൽ സമാധാനവും ഐക്യവും വളർത്തുന്നതിനായി ഐക്യരാഷ്ട്രസഭ ആചരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിലൊന്നാണ് സെപ്റ്റംബർ 21, അന്താരാഷ്ട്ര സമാധാന ദിനം. ലോക സമാധാന ദിനം എന്നും ഇത് അറിയപ്പെടുന്നു. അക്രമമില്ലായ്മയുടെയും സമ്പൂർണ്ണ…
ചന്ദ്രലിപി ❦
രചന : ശ്രീകുമാർ കൈമുക്ക് ✍️ ഹിമശൃംഗനീലിമ ചൂടിയ കാശ്മീരഭൂവിൻ മടിത്തട്ടിൽ,കുങ്കുമപ്പാടങ്ങൾ സന്ധ്യയ്ക്കു കനകാംബരം നെയ്തിരുന്നൂ;ചിനാർദലങ്ങൾ കാറ്റിന്റെ ചെങ്കാൽച്ചിലമ്പിൽ ചുവടുവയ്ക്കെ,വിതസ്താതരംഗങ്ങൾ പാടിയതേതോ വിരഹാദികാവ്യം.ആ മണിമന്ദിരമധ്യേ വളർന്നവൾ യാമിനീപൂർണതിലക—ചന്ദ്രകലാതുല്യമായൊരു പേര്, ചണ്ഡികാദൃഢമായൊരു ചിത്തം;ശാസ്ത്രങ്ങൾ പലതും പഠിച്ചിട്ടും ശബ്ദാതീതം തേടിയ കണ്ണിൽഅറിയാത്തൊരു ജീവിതത്തിന്റെ അരുണോദയം…
