*വായന* *ദിനം*

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ മനസ്സിലൊരു നവപുലരിയേകുന്ന വായന:ജ്ഞാന, സംസ്കാരമേകുന്നതാം ചേതനസ്തുത്യ പാരായണമൊരു നിത്യസാധന;ഹൃത്തുണർത്തീടുമതിൻ സ്നേഹലാളന.ചിറകേകിടുന്നു ദയവാനിൽപ്പറക്കുവാൻചിരകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻമഹിതാശയാദർശമൊരുപോൽ നുകരുവാൻ വായിക്കൂ;മനസ്സുകൾ കരുണാർദ്രമാക്കുവാൻ.പുസ്തകമൊരു പോൽത്തെളിക്കുന്നു ചിന്തകംഉലകിലിന്നേവർക്കുമഭയമാം ജാലകംകമനീയ വാടിപോൽ നുകരുകീ സ്നേഹകംഗ്രന്ഥാലയങ്ങൾ നൽകുന്നാർദ്ര ജീവകം.സുകൃതമായിന്നു പലരൂപത്തിലാകയാൽവയന തുടരുന്നു മലയാളമണ്ണിതിൽകൃതികളിൽ…

തലയാട്ടം

രചന : ജി ബാലചന്ദ്രൻ ✍️ പോലീസ് ജീപ്പിന്റെ ശബ്ദം കേട്ടാണോ ഞാൻ ഉണർന്നത്? അതോ ഉറക്കത്തിൽ കേട്ടതാണോ?ഞാനാണോ കണ്ണാടി പൊട്ടിച്ചത്, ശ്രീഹരി ഓർത്തു. അല്ല അത് അനന്തൻ ആണ്. ലക്ഷ്മിയെ കെട്ടിപ്പിടിച്ചു നിന്ന… ഒരു രൂപം.ഘടികാരസൂചി ഓടുന്നില്ല, ചാടുന്നു. മൂന്നിൽ…

ആരുമല്ല

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️ സ്വപ്നമനോമയ, യാമങ്ങളിൽഅനന്താനന്ദനിദ്രാനുഭൂതീൽഅഖിലം മറന്നവളവനേംസ്വപ്നമനോരഥയാനങ്ങളിൽ ദീർഖസുഷുപ്ത്യാനുഭൂതികളിൽഅഖിലം മറന്നവനവളേംആത്മാവൊരനുഭൂതി സുന്ദരിആത്മാവൊരനുഭൂതി സുന്ദരൻ ഉണരുമ്പോൾമാത്രം നീയുംഞാനുംഭൂവിലുണരും മുമ്പനുഭൂതിഭൂമിവിടുമ്പോളായനുഭൂതിതമ്മിലറിയുവാനാവതില്ല അവളുമവൾതൻ സ്വപ്നവുംമാത്രംഅവനതിലൊരു കാര്യമില്ലസത്യമവൾക്കവനാരുമല്ലഅവ,നവൻ്റെ കൽപ്പനമാത്രംഅവളതിലെങ്ങുമേയില്ല സത്യമവളവനാരുമല്ലസ്വപ്നമനോമയ, യാമങ്ങളിൽസ്വപ്നമനോരഥ യാനങ്ങളിൽഅഖിലം മറന്നവനവളും!

പ്രസിദ്ധ ധ്യാനഗുരു ബഹു . ഡാനിയേൽ പൂവണ്ണത്തിലച്ചൻ നയിക്കുന്ന ധ്യാനം വാഷിംഗ്‌ടൺ ഡ്. സി. യിൽ!

ശ്രീകുമാർബാബു ഉണ്ണിത്താൻ ✍️ ബഹു . ഡാനിയേൽ പൂവണ്ണത്തിലച്ചൻ നയിക്കുന്ന വചനാഭിഷേകധ്യാനം മേരിലാൻഡിലുള്ള ലോറൽ പബ്ലിക് സ്കൂളിൽ വെച്ച് ജൂലൈ മാസം 18 മുതൽ 20 വരെ രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെ ക്രമീകരിച്ചിരിക്കുന്നു. ദൈവവചനം ആഴത്തിൽ പഠിക്കുവാനും…

നര ഭോജികൾ

രചന : സഫി അലി താഹ ✍️ ഒരു കൂട്ടം കുഞ്ഞുങ്ങളെ ഒരു ക്രൂരനായ സൈക്കോയും സംഘവും പലതരത്തിൽ കൊന്ന് ഓർഗാസം അടയുന്നത് കണ്ടാണ് കുറച്ച് നാളായി നേരം വെളുത്ത് ഇരുട്ടുന്നത്. ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്ന് ഞാൻ കരയാറുണ്ട്,ആഹാരംകയ്യിലെടുക്കുമ്പോൾകണ്ണ് നിറയാറുണ്ട്.ഏതൊരു രാജ്യമായാലും മതമായാലും…

ശാസ്ത്രം ജയിച്ചു ഞാൻ തോറ്റു

രചന : രാ ഗേ ഷ് ✍️ മഗല്ലൻ ഭൂമി ചുറ്റാൻ ഇറങ്ങും മുമ്പ്നാലാം ക്ലാസ്സിലെആദ്യ ക്രഷ് (ജിനി)അഞ്ചാം ക്ലാസ്സിൽ വച്ച്സ്കൂൾ മാറിപ്പോയി!(എന്തിന്, ഏതിന് എന്നത്ഇന്നും ചുരുളഴിയാത്ത രഹസ്യം).ഏഴാം ക്ലാസ്സിൽമഗല്ലൻ ഊരു തെണ്ടൽ കഴിഞ്ഞ്സ്വന്തം കടവിൽ കപ്പൽ അടുപ്പിച്ച്‘വന്ദേ മുകുന്ദ ഹരേ’…

അടുക്കള വിപ്ലവം

രചന : ജോബിഷ് കുമാർ ✍️ അടുക്കളയിലവളുടെവിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾസവാള മുറിഞ്ഞു കണ്ണുനീർ തുളുമ്പിചട്ടിയിൽ തിളച്ചവെളിച്ചെണ്ണയിലിറങ്ങിയകടുകുകൾ ഉച്ചത്തിൽപൊട്ടിത്തെറിച്ചു ചാവേറുകളായിവിറകു കൊള്ളികൾതീകുന്തങ്ങൾ പോലെആഞ്ഞു കത്തിമുളകു പൊടി അടുപ്പിലെ തീയിൽ വീണുപ്രതിഷേധത്തിന്റെ ചുമയുയർത്തിസ്റ്റീൽ പാത്രങ്ങൾ പരസ്പരം ഏറ്റുമുട്ടിഅകലങ്ങളിലേക്ക് തെറിച്ചു വീണുമൺചട്ടികൾതലയോട് പോലെ തകർന്നു വീണുഉച്ചച്ചോറ് യുദ്ധഭൂമിയിലെചരൽക്കല്ലുകളായിഎല്ലാവരെയും…

കാർമുകിൽ കമ്പളം!!

രചന : രഘുകല്ലറയ്ക്കൽ. ✍️ കനവുകളേറെ കണ്ടങ്ങു കാർമുകിൽ,മൂടലാൽ,കാറ്റാലിരമ്പിയാ,വാനിലായ് ചുറ്റിയുണർന്നങ്ങുമെല്ലെ.കൗമുദിയാകെ,ക്കുളിരാർന്നിരവിലായ് തൂളികൾ,കരിമുകിൽ ചിറകിലായ് വിതറിയും മൂടലാൽ.കമനീയമരുമയാം ചന്ദ്രികാ രശ്മികൾ പ്രഭയാർന്നു,കനിഞ്ഞങ്ങിറങ്ങി, ധരിത്രിയെ ധന്യയുമാക്കിയോൾ.കാതരയവളൊരു പുഞ്ചിരിയാലേ, കണ്ണിമപൂട്ടാതെ,കണ്ടിരുന്നോമലാൾ പുകമഞ്ഞിനുള്ളിലാ പ്രകാശധാര.!കൂരിട്ടാക്കാൻ തുടിക്കുന്ന രാത്രിയും തോറ്റുപോയ്,കൗമതിയാളവൾ ഏറെ പ്രശോഭയാൽ ഭൂമിയെ,കൗതുകമാം, പകലൊത്തപോൽ പൂരിതമാക്കി,കാത്തവൾ രാത്രിയും…

🏵️ പാഥേയമില്ലാത്ത പഥികൻ🏵️

രചന : ബേബി മാത്യു അടിമാലി ✍️ പ്രിയമായിരുന്നവയൊക്കെപ്രണായാർദ്രമായവയൊക്കെകാലമാംനീലിമയ്ക്കങ്ങേച്ചെരുവിലെഓർമ്മകൾ മാത്രമായ് മാറിബാല്യകൗമാരങ്ങളെന്നിൽപടർത്തിയനൊമ്പരത്തിപ്പൂക്കളൊക്കെഎവിടെയോ മാഞ്ഞുപോയ്തിരികെ വരാത്തൊരാകാലത്തിനോടുകൂടിസായന്തനങ്ങളിൽഅലസമായ് അലയുന്നനരവീണ മേഘങ്ങൾപോലെഅലയുന്നു ഞാനുംജീവിത വഴികളിൽപാഥേയമില്ലാത്ത പഥികനായികാലമേ നിൻ്റെയീകളിയരങ്ങിൽഇനിയെത്ര വേഷങ്ങളാടണംഞാൻ?നിൻ്റെ പരീക്ഷണ വസ്തുവായിഎത്രനാളെത്രനാൾ ഇനിയെത്രനാൾ?

ഭാരമാണേലുംതലയിൽ..

രചന : അലി ചിറ്റയിൽ .✍️ ഭാരമാണേലുംതലയിൽ..ഭാരംകുറക്കുന്നു പോക്കറ്റിൽവീഴുന്ന നാണയത്തുട്ടുകൾ.പ്രാരാബ്ധങ്ങളെക്കാളുംഭാദ്യതയെക്കാൾ ഭാരമറ്റൊന്നിനുമുണ്ടോ?നടന്നുതീർക്കൂമെൻ ജീവിതമത്രയും .അറിയുന്നില്ലതാണ്ടിയദൂരമെത്രയെന്ന്..വഴിയോരങ്ങളിലെകുട്ടികൾകരഞ്ഞാലെ..സ്വന്തം വീട്ടിലെ കുട്ടികൾ ചിരിക്കൂ.ഓരോപാത്രങ്ങളും. ചിലവാകുമ്പോൾ..സ്വാന്തം വിശപ്പകലുന്നുവീട്ടിലടുപ്പ് പുകയുന്നു..നേരം മഗ്‌രിബിയോടടുത്ത് വീക്കിലേക്ക്.കയറിവരുന്ന വാപ്പാടെടുത്തേക്ക്കയറിവരുന്ന മക്കളും പേരക്കുട്ടികളും .മടിയിൽപൊതിഞ്ഞ കടല മുട്ടായിയും തേൻമുട്ടായിയുംഎടുത്തു മക്കൾക്ക് കൊടുക്കുമ്പോൾ.നടന്നദൂരം മറക്കുന്നു… ചുമന്നഭാരവുംമറക്കുന്നു…