ക്രിസ്മസ് ന്യൂ ഇയർ സമ്മാനമായി ഫൊക്കാന ഏർലി ബേർഡ് രെജിസ്ട്രേഷൻ ഡിസംബർ 31 വരെ മാത്രം.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷൻ ഓഗസ്റ്റ് 6., 7, 8 , 9 തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ വെച്ച് ഒരു ചരിത്ര കൺവെൻഷന് സാക്ഷിയാകാൻ പോകുന്നു. നിങ്ങളും അതിൽ…

18 മണിക്കൂർ പ്രസവവേദന

രചന : എഡിറ്റോറിയൽ ✍ ചോരയൊലിക്കുന്ന എന്റെ വയറ്റിൽ പേപ്പറുകൾ കിടന്നു – 18 മണിക്കൂർ പ്രസവവേദന എന്റെ ശബ്ദം കവർന്നെടുത്തു, പക്ഷേ എന്റെ കണ്ണുകൾ എല്ലാം കണ്ടു. ഞാൻ ഒരു അമ്മയായ നിമിഷം, ഞാൻ ഒരു ലക്ഷ്യമായി. ലിയാൻഡ്രോ ഒറ്റയ്ക്ക്…

പെൺകുട്ടികളെ ഇതിലേ..ഇതിലേ..

രചന : സുബി വാസു ✍ ഞാനൊക്കെ ജനിച്ച് വളർന്ന കാലത്ത് പെൺകുട്ടികൾക്ക് വീടുകളിൽ വലിയ പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. എല്ലാവർക്കും ആൺകുട്ടികൾ വേണം എന്നുള്ള ഒരു കാഴ്ചപ്പാട് ഉള്ളവരായിരുന്നു. ഞങ്ങൾ മൂന്നു പെൺകുട്ടികൾ ആയതുകൊണ്ട് തന്നെ ഒരുപാട് ചോദ്യങ്ങൾ നേരിട്ടു ജീവിച്ചതാണ്.…

മാനിഷാദ

രചന : മാധവ് കെ വാസുദേവ് ✍ കവിതയ്ക്കൊരു കഥയുണ്ട്കണ്ണീരിന്‍ ചുവയുണ്ട്വിരഹത്തില്‍ വേര്‍പ്പെട്ടപ്രണയത്തിന്‍ ചൂടുണ്ട്.നിണമുതിരും പ്രാണന്‍റെനോവിന്‍റെ കനലുണ്ട്അമ്പേറ്റു പിടയുന്നൊരുസ്നേഹത്തിന്‍ ചെന്നിണമുണ്ട്.അകലുന്ന ജീവന്‍റെതുടിനില്‍ക്കും താളത്തില്‍ചിരിക്കുന്ന മനമുണ്ടതിലൊരുകാട്ടാളരൂപവുമുണ്ട്.കവിതയ്ക്കൊരു കണ്ണുണ്ട്മിഴിനീരിന്‍ ഉപ്പുണ്ട്‌തീരത്തൊരു സന്ധ്യയിലഴിയുംമണ്‍പ്പുറ്റിന്‍ ജടയുണ്ട്അതിലുരുകും മനസ്സിന്‍റെഅണയാത്തൊരു തിരിയുണ്ട്.കവിതയ്ക്കൊരു നനവുണ്ട്അതിലൊഴുകും വാക്കുണ്ട്തടയുന്നൊരു നാവുണ്ട്അതുകേള്‍ക്കെ മാനം പോയൊരുകാട്ടാളമനസ്സുണ്ട്കവിതയ്ക്കൊരു മുഖമുണ്ട്മിഴിനീരിന്‍…

നിദ്ര

രചന : എൻ.കെ.അജിത് ആനാരി✍ ഇരുപന്ത്രണ്ടു മണിക്കൂർ ചേർന്നൊരുദിനമുണ്ടാക്കിയ ഭൗമഭ്രമണേഒരു പന്ത്രണ്ടിൽ കർമ്മം, ബാക്കിയിലു-യിരിനു വിശ്രമമേകീ ഭഗവാൻ തനുവിന് വിശ്രമമേകുമ്പോഴും തളരാ-തെന്നുമിടിക്കും ഹൃദയംദഹനം, ശ്വസനം എന്നിവയൊപ്പം മൃതി –കൂടാതവ നിർവിഘ്ന്യേന സൃഷ്ടിസ്ഥിതിയുടെ നൈരന്തര്യം സംഹാ-രത്തെ തൊടുമൊരു നാളിൽനിർത്താതതുവരെയോടിച്ചെല്ലാനുണ്ടു –മുറങ്ങിയുണർന്നെഴുന്നേല്പൂ ! ഊർജ്ജവ്യയത്താലല്ലോ…

ഒച്ച

രചന : ജിബിൽ പെരേര ✍ കാലത്തിന്റെ ഒച്ചയായിഞാനൊരു കവിതയെ പറഞ്ഞയക്കുന്നു.കവിത കടലായ്തിരയായ്ലോകമനതീരങ്ങളെ തഴുകിയുണർത്തട്ടെകവിത കാറ്റായിമനുഷ്യന്റെ കനവുകൾക്ക് താളമിടട്ടെ.കവിത നക്ഷത്രമായിരക്ഷകരുടെ വരവറിയിക്കട്ടെകവിത രക്തമായ്ആസന്നമായ വിപ്ലവം പ്രഘോഷിക്കട്ടെകവിത മഴയായ്മണ്ണിൽ ജീവന്റെ സ്പന്ദനമാകട്ടെകവിത തൂവാലയായ്ഭൂമിയുടെ കണ്ണീരൊപ്പട്ടെകവിത ന്യായാധിപനായിനീതിക്ക് വേണ്ടി നിലകൊള്ളട്ടെകവിത ചുവന്ന റോസപ്പൂവായിപ്രണയത്തിന് കൂട്ടിരിക്കട്ടെകവിത…

താതബുദ്ധം

രചന : ബിജു കാരമൂട് ✍ മഹാസമുദ്രംതിരപ്പുറങ്ങൾപകുത്തു വായിപ്പൂനിതാന്ത സത്യംതുഷാരശുഭ്രംനിഗൂഢ ഗ്രന്ഥങ്ങൾസഹസ്രലക്ഷംഋതുക്കളാടിച്ചൊരിഞ്ഞ രേണുക്കൾഅടിഞ്ഞുകൂടിജലാധിവാസംവെടിഞ്ഞ മൺതിട്ട.ഇരിയ്ക്കെയച്ഛ൯-മടിത്തടത്തിൽഒരായിരം ചോദ്യംഉദിച്ചുനിൽക്കുംമഹസ്സുചൂണ്ടിത്തിരഞ്ഞു സന്ദേഹംഅതൊന്നുമൊന്നുംപറഞ്ഞതില്ലെ൯തണുത്ത മൂ൪ധാവിൽവിരൽത്തഴമ്പാലമ൪ത്തിയച്ഛ൯ പിള൪ന്നുലോകങ്ങൾശിരസ്സെരിച്ചുവപുസ്സെരിച്ചുരഹസ്യഭൂപാളം…..നിറഞ്ഞു തുള്ളിത്തുളുമ്പി നിന്നോരതീന്ദ്രിയാനന്ദംഅപാരശാന്തംനീലാകാശംഅനന്തസായൂജ്യംപ്രപഞ്ചവിസ്മയവേദാന്തത്തെപ്പൊതിഞ്ഞകാരുണ്യം…ഉദിച്ചതെല്ലാമൊടുങ്ങിയെത്തുംതമസ്സിനാഴത്തെവെളിച്ചമാക്കിത്തിരിച്ചയയ്ക്കും അനന്യസമവാക്യം….ചുരന്നവെട്ടംത്രിവ൪ണ്ണമായിത്തെളിച്ചുതാരങ്ങൾഅണുക്കളാലെ ചമയ്ച്ചെടുക്കുംവിരാടഗാംഭീര്യംവിരിഞ്ഞതാരാസരസ്സുനീന്തുംഅനാദിയാനങ്ങൾഅടുക്കിയെല്ലാം കൊരുത്തെടുക്കും ഗുരുത്വസാരള്യം…സമുദ്രകാലംതിളച്ചുവറ്റിക്കടന്നുപോകുമ്പോൾഅകംപുറംകൊണ്ടറിഞ്ഞതെല്ലാമിരുണ്ടദ്രവ്യത്തെ…നിരന്തരത്വംപിറന്നചേലിൽതിരഞ്ഞു സന്ദേഹംഇരിക്കയാണെ൯മടിത്തടത്തിൽഅതിന്നു ഞാനച്ഛ൯

മേല്‍വിലാസങ്ങള്‍

രചന : ശങ്ങൾ ജി ടി ✍ പുഴയുടെ രുചിയെന്തെന്ന്സമുദ്രത്തോടുതന്നെ ചോദിക്കണംതനിയേയിരിക്കുമ്പോള്‍താനേ പൊഴിയുന്ന കണ്ണീര്‍ക്കണത്തോടുതിരക്കേണ്ടിവരുംഅജ്ഞാത ദുഖങ്ങളുടെ രാസനാമങ്ങള്‍….കൊടുങ്കാറ്റുകളുടെ നാടും വീടുംചെറു കാറ്റുകളോടു ചോദിച്ചാലവപറഞ്ഞെന്നുവരും…ഓരോ പച്ചിലയിലുമുണ്ട്കൊടുങ്കാടുകളുടെ മേല്‍വിലാസങ്ങള്‍ഓരോ മണല്‍ത്തരിയിലുമുണ്ടാവുംമരുഭൂമിയുടെ ഇതുവരെ മറിച്ചുനോക്കാത്തവെയില്‍ താളുകള്‍…ഓരോ നാഡീമിടിപ്പിലുമുണ്ട്മഹാവിസ്ഫോടനത്തിലെഅടങ്ങാത്തയലയൊലികള്‍…മാറോടണയ്ക്കുന്ന ഓരോ സ്നേഹത്തിലും കാണാംഭഗുരുത്വ ബലരേഖകള്‍…പ്രപഞ്ചത്തിന്റഒറ്റ സ്പന്ദനത്തില്‍ത്തന്നെനാം കോടിവട്ടം…

സുബ്ദ്ര

രചന : ഉണ്ണി കിടങ്ങൂർ ✍ പച്ചമഴവില്ലിന്റെ വലയത്ത്കൃഷ്ണന്റെ ചിരി ചാർത്തിയമംഗല്യ ദിവസം—പുതുഗൃഹത്തിലേക്ക് കടന്നപ്പോൾസുബ്ദ്രയുടെ ഹൃദയംപൂർണചന്ദ്രമായി മിന്നി.എന്നാൽയുദ്ധത്തിന്റെ കറുത്ത കുതിരമുന്നിൽ സവിശേഷമാക്കിയ പാതയിൽ,അർജുനന്റെ അസ്ത്രശബ്ദംഅവളെ ദിനവും രാത്രിയുംഅകറ്റിപ്പിടിച്ചു.പാലനീയനായ അഭിമന്യുവിനെകൈകളിൽ തൂങ്ങിയുറങ്ങുമ്പോൾഅവൻ ഇല്ലാത്ത വീട്ടിലെഅവ്യക്തനിശ്ശബ്ദംസുബ്ദ്രയുടെ നെഞ്ചിൽതണുത്തൊരു മുറിവായി.ധൈര്യം—അവൾ ഒരിക്കലും പ്രഖ്യാപിച്ചില്ല;കണ്ണീർ—അവൾ ഒരിക്കലും ഒഴുക്കിയില്ല.പക്ഷേ,…

ലോകത്തിലെ ഏറ്റവും വലിയ ദേശാടനം?ഇണചേരലും പ്രസവവും എല്ലാം ഈ യാത്രയിലാണ്.

രചന : വലിയശാല രാജു✍ ഭൂമിയിലെ ഏറ്റവും അമ്പരപ്പിക്കുന്ന കാഴ്ചകളിൽ ഒന്നാണ് ആർട്ടിക് പ്രദേശത്തെ റെയിൻഡിയറുകളുടെ (കരിബൂ) ദേശാടനം. ലക്ഷക്കണക്കിന് മൃഗങ്ങൾ ഒരുമിച്ച്, മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു യാത്രയാണിത്. ഇത് വെറുമൊരു സഞ്ചാരമല്ല, മറിച്ച് ഭക്ഷണവും അതിജീവനവും ഉറപ്പാക്കാനുള്ള ഒരു വാർഷിക…