ഒ ടി പി
രചന : ജോയ് നെടിയാലിമോളേൽ ✍ ഡിജിറ്റലായാലെല്ലാമായി,വീട്ടിലിരുന്നാൽ കാര്യം നേടാം!ഒടിപിയൊന്നടിച്ചുവിട്ടാൽ,വീട്ടിലിരുന്നും കാര്യം നേടാം!നെറ്റ് ബങ്കിങ്ങിൽ ഒടിപി,ബിവറേജാപ്പിൽ ഒടിപി,റേഷൻ വാങ്ങാനോടിപി-സർവ്വം മയമായ് ഒടിപി!വീട്ടുകവർച്ചകൾ കുറഞ്ഞുവന്നു-ഓൺലൈൻ മോഷണമേറിയതോടെ!പലവിധമെന്യെ കൈക്കലതാക്കിയ ഒടിപിയാൽ-ബാങ്കിലെ ബാലൻസില്ലാതാവും!സർക്കാർ ചിലവിൽ ഫോണും തോണ്ടി,മാസംന്തോറും വേതനമേറ്റിട്ടു-പഭോക്താവിനെ അക്ഷയിൽ വിട്ടി-ട്ടാശ്വാസത്തൊടു സമയംകൊല്ലും-സർക്കാർ ജോലികളഭികാമ്യം!സർട്ടിഫിക്കറ്റുകളക്ഷയവഴിയായ്-സ്പെല്ലിംങ് മിസ്റ്റേക്കനവധിയായി!ഡിജിറ്റലായി…
🌷 തെരുവു ഗായിക 🌷
രചന : ബേബി മാത്യു അടിമാലി✍ തെരുവിലൂടല്പം നടക്കവേ ഞാൻവഴിയരുകിലായ് കണ്ടു ഒരു കൊച്ചു ബാലികയെഏല്ലുന്തി കീറവസ്ത്രമുടുത്തവൾശ്രുതിമധുരമാം ഗാനശകലങ്ങൾ പാടികൈകൾ നീട്ടുന്നു നാലണ തുട്ടിനായ്കാതിനിമ്പമാം ആ സ്വരം കേൾക്കവേഅവളെ നോക്കി ഞാൻ തരിച്ചങ്ങുനിന്നുപോയ്ഇത്രസുഖദമാം ഗാനവീചികൾഎത്രമധുരമായ് പാടുന്നു പെൺകൊടിഎത്രയോ മണിമുത്തുകൾ നാടിതിൽആരോരുമറിയാതെ ഹോമിച്ചു…
നിശാഗന്ധി പൂത്തപ്പോൾ
രചന : പ്രിയ ബിജു ശിവ കൃപ ✍ എഴിലം പാലയിലെ ഇലകൾ ആടിക്കളിക്കുന്നു.അവൾ അവിടെയുണ്ടാകുംയക്ഷി….യാമങ്ങളിൽ പാതിരാക്കോഴി കൂവുമ്പോഴും നായകൾ ഓരിയിടുമ്പോഴും മനസ്സിലേക്ക് വരുന്ന ഘോര രൂപീണി….അവളെ കാണാനും സംസാരിക്കാനും കുറെ നാളായി ആഗ്രഹിക്കുന്നു. ഇന്നാണ് തരപ്പെട്ടത്. എല്ലാവരും കഥകൾ മെനഞ്ഞിരുന്നു.…
വിരഹം
രചന : രാജു കാഞ്ഞിരങ്ങാട്✍ സായന്തനം തീർത്ത വിരഹാഗ്നിതന്നിൽഇടറി വീഴുന്നു ഞാൻ പ്രിയേഹിമമണി ചിതറുന്നൊരമൃതായിനീയെന്നിൽനിറഞ്ഞു തുളുമ്പി നിൽക്കുന്നു ഇരുളിൽ നറുതിരിയാകും പനിമതിപോലെ നീ വന്നു നിന്നെങ്കിൽഹൃദയമാമിലത്തുമ്പിൽ ഹരിതകമായത്നീയായിരുന്നല്ലൊയെന്നുംനിർവൃതിയേകിടും വെയിലിൻ ചെറുകണംനീയായിരുന്നല്ലൊയെന്നും നീരലയായി നീ എന്നെ തഴുകിയുംചഷകത്തിൻവീര്യമായ് എന്നിൽ നിറഞ്ഞുംആളിപ്പടരുന്ന പ്രണയാഗ്നിയായതുംജ്വാലയായുള്ളിൽ നിറയുന്നു…
ഇന്ന് വായിച്ചത്
രചന : മിനി അശ്വനി അഖിൽ ✍ രണ്ടു മുതിർന്ന മക്കളുടെ അമ്മ എന്ന നിലയിൽ .ഒരു പക്ഷെ അവരെക്കാൾ മുതിർന്ന ഒരു അമ്മ എന്ന നിലയിൽ എൻ്റെ അനുഭവത്തിൽ കാഴ്ചപ്പാടിൽ നിന്നും ആണ് പറയുന്നത്.ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ അതായത് അവർ…
ചാറ്റൽ മഴയത്ത്
രചന : എം പി ശ്രീകുമാർ ✍ “ചാറ്റൽ മഴയത്ത് പുള്ളിക്കുട ചൂടിനാട്ടുവഴി നീ പോകുമ്പോൾപൂമരക്കൊമ്പത്തെ പൂങ്കുയിൽ പാടീല്ലെ‘എന്തൊരു ചന്ത’ മാണെന്ന് !കൊച്ചു വെയിലന്ന് പൊൻ ചേല ദേഹത്ത്മെല്ലെയുടുത്തു തന്നപ്പോൾകുരവയിട്ടൊരു പൈങ്കിളി യുച്ചത്തിൽപാറിയിറങ്ങി വന്നീല്ലെഇടവഴിയിൽപ്പണ്ട് ഓണപ്പൂ നുള്ളവെപൂങ്കാറ്റു വന്നു പുൽകീല്ലെശ്രീകോവിൽ ചുറ്റുമ്പോൾ…
കളിയച്ഛന് പ്രണാമം
രചന : വാസുദേവൻ. കെ. വി✍ “കാട്ടുമുല്ലകൾ പൂക്കുന്നവനവീഥിയിലൂടവേവരുമോ കുങ്കുമം തൊട്ടസാന്ധ്യശോഭ കണക്കവള്‍?(കവി പി കുഞ്ഞിരാമന്‍ നായര്‍- തോണിപ്പുരയില്‍)വാക്കുകളുടെ മഹാബലിയെന്ന് കവിയെ വിശേഷിപ്പിച്ചത് കെ ജി ശങ്കരപ്പിള്ള.പദ സമ്പത്തിനൊപ്പം പ്രണയചാതുരിയും, കാൽപ്പനിക ബോധവും കൊണ്ട് കവിതയുടെ മായാജാലം തീർത്ത മലയാളഭാഷയുടെ കളിയച്ഛൻ.“കേമൻമാരോമനിച്ചാലുംചെവി…
ചെങ്കോലൻ
രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ ഋഷഭതനയനുത്തമൻവികലകുടിലചിന്തകൻമഹിതസമരസാക്ഷ്യമാ-യുദിച്ചരാജ്യഭക്ഷകൻ മതവിഷം പടർത്തുമീസമതഹരണശക്തികൾമനുജവിഭജനത്തിനായ്കടയറുക്കുമോർമ്മകൾ വണികവർഗ്ഗ സേവകൻമദമുറഞ്ഞ ഭീകരൻപ്രരോദനക്കണങ്ങളെതരളമായ് ശ്രവിപ്പവൻ നൊന്തസോദരങ്ങളെചുട്ടുതള്ളിയുച്ചമായ്‌വെന്ത മാംസഗന്ധവുംമന്ത്രിമന്ത്രമാക്കിയോൻ ആയിരങ്ങളാശയിൽപടുത്ത ക്ഷേമരാഷ്ട്രവുംആയിരം മുടക്കിയീ-ച്ചോരണത്തളങ്ങളായ് ഗാന്ധി കണ്ട സത്യവുംബാപ്പു നെയ്ത സ്വപ്നവുംവേരറുത്തെറിഞ്ഞു വിത്തു-കുത്തിയന്നമാക്കിയോൻ ഉണ്മയുണ്ടുവെണ്മയെ-പ്പുതച്ചസത്യ നീതിയിൽകല്മഷക്കറുപ്പിനാൽകാളിമ പടർത്തിയോൻ വ്രണിതഹൃദയവേദന-ത്തുടിയുണർന്ന വേദിയിൽഹൃദയരഹിത ചിന്തയെ-പ്പുണർന്ന കമലധാരകൻ…
അറിവകറ്റുന്നവർ!
രചന : രഘുകല്ലറയ്ക്കൽ..✍ എഴുതാനക്ഷര മേറെ പ്രിയമോടെ മനസ്സിൽഎരിയുന്നാശയം പെരുകുമക്ഷര പദങ്ങളാലെഎഴുതുവാനേറെയുണ്ടെൻ മനസ്സിലെന്നാകിലുംഎത്തുന്നില്ല ഒരിറ്റും,ആർദ്രമാം പദാവലികളൊന്നുമേതൂലികത്തുമ്പിലായ് ചിന്തകളസ്ഥമിച്ചുവോ,തരളിതമോർമ്മയിലാർജ്ജമാം വീര്യമകന്നുവോആവും വിധമെത്രയാലോചിച്ചെന്നാലുമൊന്നുമേആവതില്ലെൻ മനമതിൽ തളിരിടാതകലുന്നു സന്തതം.ആശയാൽ ആശയം ആഘോഷങ്ങളൊന്നായിആവർത്തനമാകാതെ കാത്തിരിക്കുന്നു മനതാരിൽ ശൂന്യത!അതൃപ്തമല്ലാതക്ഷര ക്ഷീരപദത്തിൽ അലിഞ്ഞുഅക്ഷീണമേറെ ശ്രമിച്ചീടുകിലുമില്ല മനസ്സിൽആശയമറ്റാശ്രയമറിയാതെ ആകുമോർത്താൽആധിയാൽ മനം അസഹ്ഷ്ണുതയേറിടുന്നാകുലാൽ!അരക്ഷിതത്വം,…
കവിതയുടെ ‘ത്രയാ’ക്ഷരത്തിന് ഇന്ന് ജന്മദിനം!
കുറുങ്ങാട്ട് വിജയൻ ✍ ഓര്‍മ്മകള്‍ക്കെന്തു സുഗന്ധമെന്നുപറഞ്ഞ്…..മലയാളത്തിന്‍റെ നിളയില്‍ നീരാടുവാന്‍ വന്ന പൂന്തിങ്കള്‍…മലയാളത്തിന്‍റെ മാണിക്യവീണ……മലയാളത്തിന്‍റെ ശരദിന്ദു മലര്‍ദീപനാളം..മലയാളത്തിന്‍റെ മഞ്ഞള്‍ പ്രസാദം…..മാരിവില്ലിന്‍ തേന്‍മലര്‍ മാഞ്ഞുപോകില്ല…..രക്തശോഭമാം ആയിരം കിനാക്കളും പോയ്മറയില്ല…..ഓര്‍മ്മകള്‍ മേയുന്ന ഈ തിരുമുറ്റത്ത് ഒരുവട്ടമല്ല ആയിരം വട്ടം കാവ്യവസന്തമായി പ്രിയകവി മലയാളിയുടെ മനസ്സില്‍ നിറഞ്ഞു…
