ഞാനെന്നെതന്നെ
രചന : സെറ എലിസബേത് ✍️ ഞാനെന്നെതന്നെഎഴുതിവെക്കുന്നൊരിടമുണ്ട്—കാലത്തിന്റെ വിരലുകൾ തൊടാത്തഒരു അന്തർലിപി പോലെഅത് കടലാസ് അല്ല,ഒരു മനുഷ്യഹൃദയത്തിന്റെനിശ്ശബ്ദ ഗ്രന്ഥശാലഞാനെന്നെ ഒളിപ്പിക്കുന്നൊരിടം—വാതിൽ തട്ടാതെ തുറക്കുന്നഒരു ഹൃദയത്തിന്റെ ഉൾമുറിഒരേ മൃദുസ്പന്ദനത്തിൽഭയവും പ്രതീക്ഷയുംകൈകോർക്കുന്ന ഇടംനോവുകളെ അദൃശ്യമാക്കുന്നിടം—മറവിയാൽ അല്ല,രൂപാന്തരത്താൽ.അവിടെ മുറിവുകൾശ്ലോകങ്ങളായി പരിണമിക്കുന്നു ,കണ്ണീർ ഉപ്പുനീരല്ല,ആത്മാവിന്റെ തീർത്ഥജലംതകർച്ചകൾഅവിടെ അപമാനമല്ല—മണ്ണിൽ…
സുഷി ലിയോണിന്റെ സാമ്രാജ്യത്തിൽ
രചന : അനുമിതി ധ്വനി ✍️ എന്റെ അധോലോകനായികാ കഥാപാത്രം സുഷി ലിയോണിന്റെ സാമ്രാജ്യത്തിൽ ചെസ്സ് കളിയിൽ ആദ്യകരുനീക്കാവകാശം കറുപ്പ് കരുവുമായി കളിക്കുന്നയാൾക്കാണ്.വെളുപ്പിന്റെ വംശീയമേൽക്കൈ രാഷ്ട്രീയമായി അട്ടിമറിക്കാനുള്ള കളിനീക്കമാണത്.കളി ആരംഭിക്കുന്നതിനു മുമ്പേയുള്ള സുഷിയുടെ ഈ കരുനീക്കം.രാഷ്ട്രീയ നീക്കം. പ്രതീകയുദ്ധത്തിൻ്റെ ഘടനയ്ക്കുള്ളിൽപ്രതീകമാനമുള്ള തിരിച്ചിടൽ…
കാൺമാനില്ല
രചന : പ്രസീദ . എം.എൻ. ദേവു ✍️ ഓലക്കുടയുടെകാലിൽ പിടിച്ചൊരാൾഉമ്മറത്തേറി വന്നുമുത്തശ്ശനല്ലെഎന്നു ചോദിക്കുമ്പോൾമുറ്റം മറഞ്ഞു പോയി,കോലായവക്കിൻ്റെചാരെയിരുന്നൊരാൾചമ്രം പടിഞ്ഞിരുന്നുമുത്തശ്ശിയെന്നു ഞാൻനീട്ടി വിളിക്കവെവീടും നടന്നു പോയി,പാടവരമ്പിൻ്റെനെഞ്ചിലിരുന്നൊരാൾഓടിക്കിതച്ചു നിന്നുഅച്ഛേയെന്നു ഞാൻകൈകാട്ടി പായവെവയലും മരിച്ചു പോയി,അടുക്കളത്തിട്ടിൻ്റെമടിയിലുന്നൊരാൾപുകഞ്ഞു ചിരിച്ചിരുന്നുഅമ്മേയെന്നു ഞാൻകെട്ടിപ്പിടിക്കവെഅടുപ്പും തകർന്നു പോയി,കുഞ്ഞിപ്പെരയ്ക്കുഓലമെടയുന്നകൂട്ടരെ കണ്ടതില്ല,കുഞ്ഞനുറുമ്പുകൾകടിച്ചു മുറിക്കുന്നമണ്ണപ്പവും പോയ്മറഞ്ഞു.മാങ്കനി…
മനുഷ്യൻ
രചന : മോഹനൻ താഴത്തേതിൽ ✍️ മനുഷ്യനിതെന്തു പറ്റി? കഷ്ടംമനുഷ്യത്വം കൂപ്പുകുത്തിമനസ്സിൽ വിഷം നിറച്ചു, മെല്ലെമയങ്ങുന്ന ജീവിയായി !മന്ദസ്മിതം കാടുകയറി ,ഇന്ന്മാനവൻ മൗനിയായിമനസ്സിന്നു തടവിലായി, സർവ്വംമടിക്കാതെ തകർക്കയായിമനുഷ്യനെ ചതിക്കയായി, മനുഷ്യൻമനുഷ്യന്റെ ശത്രുവായിമതിമറന്നു നൃത്തമാടി, സ്വയംമരണത്തിന്നടിമയായിമനുഷ്യന്റെ ശത്രുവായി, മനുഷ്യൻമറന്നു പോയ് സനാതന ധർമ്മംമലയെ…
റിവാൾഡോ നീ മേഘരൂപൻ
രചന : രമേഷ് എരണേഴുത്ത് ✍️ ഇതൾ പൊഴിഞ്ഞ ഒരു പൂ പോലെനീ കൊഴിഞ്ഞു വീണെങ്കിലുംഎന്നിലെന്നും പ്രണയമായി നിറയുന്നുമേഘരൂപാ നിന്നിലെ കളഭ കാന്തികാനന കൂരിരുൾ പച്ച പുതപ്പിനുള്ളിലായികാലം തീർത്ത കരിംപാറ കണക്കെ ഇന്നും നീമനസ്സിൽ നിറഞ്ഞു നിൽപ്പൂനിൻ ശിരസ്സിൽ വിടരും മദഗന്ധപ്പൂക്കളിൽഒഴുകും…
വാക്കേറ്…..
രചന : ബിന്ദു കുറ്റിപ്പാല ✍️ വാക്ക്……പൊട്ടിയ ചില്ലു കഷ്ണങ്ങളേക്കാൾ മൂർച്ചയേറിയത് ……വാക്കേറിനാൽഹൃദയം കീറി മുറിഞ്ഞ്രക്തം വാർന്നു മരിച്ചവർസൗമ്യമായ് പിന്നെയുംപ്രതിവചിച്ചത്രേ…..സാരമില്ലഅറിവില്ലാഞ്ഞല്ലേ……വാക്കേറിനാൽമുറിവേറ്റ മറ്റുചിലർഅകത്തളങ്ങളിൽമൗനം കൊണ്ട്വൻമതിൽ തീർത്തു…..അവർക്കായിഅടുക്കളപ്പാത്രങ്ങൾ കലമ്പിവാതിലുകൾ ഞെട്ടി…..തെരുവോരങ്ങളിൽവെളിവുകെട്ട വാക്കുകൾലക്കില്ലാതെ വഴുതിവീണു…..മറ്റു ചിലരെപ്പോലെ ഞാനുംഅവയിൽ ചവിട്ടാതെചെളി പുരളാതെചവിട്ടടിമാറ്റി പുതുവഴി തിരഞ്ഞു …..സ്വയം നഷ്ടപ്പെട്ട…
സമാധാനം**
രചന : ശിഹാബുദ്ദീൻ കേരളപുരം ✍️ ഭൂമിതൻ നെഞ്ചിൽരക്തം ചൊരിയുന്നുഭൂമിയിൽ നിന്ന് രക്ഷപ്പെടുന്നുഏതെങ്കിലും രൂപമില്ലാ സ്വരൂപത്തെകൈയേന്തി പ്രാർത്ഥിക്കുന്നുശുദ്ധമായെന്ന് നടിച്ചു ഗമനംമാനവമാനസ്സങ്ങളേറെയും.ആ കരുംപാടുകൾമനസ്സിൽ നിന്ന് മറയുമോ?മനം സ്വയം സമാധാനിക്കുന്നോപാവം മനുപുത്രൻപാവം ആദാമിൻ പുത്രൻപാവമാം നവപുത്രന്മാരും…ചിന്തിക്കുന്നതിന്മുമ്പ് ചിന്തിക്കുകമനമേ നീ …മനസ്സമാധാനംഐക്യത്തിന്റെ –താക്കോൽകിണുങ്ങുംമുത്തുമണികൾ.ഒലിവ് ഓയിൽ വിളക്കുകൾസ്നേഹ…
എന്നെ മരണംമണക്കുന്നു
രചന : ദിവ്യ ജാനകി ✍️ എന്നെ മരണംമണക്കുന്നുഎന്നെ നാഗഗന്ധിമണക്കുന്നുഎന്നെ പൂത്തപാലമണക്കുന്നുമഴ മണക്കുന്നുഎന്നെ മരണംമണക്കുന്നു……..എന്നെ മരവിച്ചകൈകൾ തൊടുന്നുഎന്റെ ജാലകംകറുപ്പ് കീറുന്നുഎന്റെ കിളികൾപിടഞ്ഞു പാടുന്നുഎന്റെ ശബ്ദംഉടഞ്ഞു വീഴുന്നുഎന്റെ മച്ചകത്തിരുളിൻനിഴലുകൾ പയ്യെ വന്നുചേക്കേറി നിൽക്കുന്നുഎന്നെ മരണം മണക്കുന്നു……..പൂത്ത നെൽക്കതിർപാടത്തിനപ്പുറംകോതാമൂരികൾഉറഞ്ഞു തുള്ളുന്നുനെഞ്ചകംപൊട്ടുമുച്ചത്തിലാരോവിറകു കീറിഅടുക്കി വെക്കുന്നുഎന്റെ കണ്ണിൽഇരുട്ടു…
ഭക്ഷണത്തിലെ കൊലയാളികളായ ബാക്റ്റീരിയകൾ? രുചിക്കപ്പുറത്തെ ജീവൻ്റെ സുരക്ഷ.
രചന : വലിയശാല രാജു ✍️ ആഹാരം അമൃതാണ് എന്ന് വിശ്വസിക്കുന്ന മലയാളിക്ക്, അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഭക്ഷ്യവിഷബാധ മരണങ്ങൾ വലിയൊരു ഞെട്ടലാണ് നൽകുന്നത്. കൊല്ലത്ത് രണ്ട് ജീവനുകൾ പൊലിഞ്ഞ വാർത്ത കേവലം ഒരു അപകടമായല്ല, മറിച്ച് നമ്മുടെ ഭക്ഷണ സംസ്കാരത്തിൽ…
ആളുകൾ ഇത്ര വിചിത്രരായിരിക്കുന്നത് എന്തുകൊണ്ട്?
രചന : ജോർജ് കക്കാട്ട് ✍️ ദൈനംദിന ജീവിതത്തിൽ, ആകാശത്തെക്കുള്ള വഴിയിൽഅവർ തിടുക്കം കൂട്ടുന്നു, ഇനി മുകളിലേക്ക് നോക്കുന്നില്ലഓരോരുത്തരും സ്വന്തം നുകം ചുമക്കുന്നുവാക്കുകൾ പലപ്പോഴും വളരെ കഠിനമായി തോന്നുന്നുആത്മാവ് തണുത്തുറഞ്ഞതുപോലെതിക്കിലും തിരക്കിലും ഒരാൾ അർത്ഥം തിരയുന്നുഇരുണ്ട ആകാശത്ത് വേഗത്തിൽ വഴിതെറ്റുന്നുഒരു പുഞ്ചിരി…
