“ചില” മനുഷ്യർ ശീലിക്കുക.

രചന : പ്രബിത പ്രകാശ്✍️. ഞാൻ കാശ് കൊടുക്കാഞ്ഞിട്ടല്ല സാറേഅവളത് വാങ്ങാഞ്ഞിട്ടാണ് കേസും കൊണ്ടിപ്പൊ വന്നേക്കുന്നത്……കഴിഞ്ഞ ദിവസം ചാലക്കുടിയിൽ നിന്ന് തൃശൂരിലേക്ക് KSRTC യിൽ യാത്ര ചെയ്യുകയാണ്. സാമാന്യം മഴയുള്ള എട്ടുമണി നേരത്ത് നനഞ്ഞു കുതിർന്ന് ബസിൽ വലതുവശത്തെ മൂന്നാം സീറ്റിൽ…

എന്റെ ആണിനെ

രചന : ഷിബിത എടയൂർ ✍️. എന്റെ ആണിനെഞാനീ വേലിതറിയിൽഊരിവെയ്ക്കുന്നു,മടുക്കുമ്പോൾഇടയ്ക്കഴിച്ചുവെക്കാൻഅയാളെന്റെഉടൽ പാകത്തിന്ഒട്ടിനിൽക്കുന്നുടുപ്പ്.എന്റെ ആണിനെകാഞ്ഞിരപ്പൊത്തിൽപാർത്തുവെയ്ക്കുന്നു,ഉള്ളിലഗ്നിപോൽആളിഅയാളെന്റെകാമനകളെപരസ്യപ്പെടുത്തുന്നു.അയാളെ ഞാൻചമ്മലക്കിളി കൂടിനടുത്ത്ചുറ്റിചുറ്റികാവലാക്കുന്നു,ചിലച്ചുകൊണ്ടവരെന്റെഏകാന്തതയിൽതത്തി നടക്കുന്നത്കിനാ കണ്ട്ഉറക്കമൊഴിഞ്ഞതാണ്.അയാളെ എന്റെവിശപ്പിനും വിയർപ്പിനുംഈടുവെക്കുന്നു,അത്രയും വേഗംതിരിച്ചെടുക്കാൻതോന്നിക്കുന്നൊരുമുതലുമെന്നിലില്ല.ഒന്നുപേക്ഷിക്കാൻ പോലുംഅയാളല്ലാതാരുമില്ലെന്നഉറപ്പിലാണ്ഞാൻ അയാളിൽഉടലാകുന്നത്. Nb : മഴയിൽ മനുഷ്യനു ചൂടു കൂടുന്നതാണ് കാരണം.

ഉറങ്ങുകയാണച്ചൻ…

രചന : രാജു വിജയൻ ✍️. ഞാനുണരുന്ന മണ്ണിലെന്നച്ഛൻഎന്നുമുണരാതുറങ്ങിടുന്നു…!ഞാനുറങ്ങുന്ന നേരത്തുമച്ചൻഒന്നുമറിയാതുറങ്ങിടുന്നു…! ഞാണു പോലെ ഞാൻ വിങ്ങിടും നേരംഞാറ്റു പാട്ടായുണർത്തിയോന്റെചുറ്റിനുമിന്നുലയുകയല്ലോഞാറ്റു മുൾപടർപ്പാകവെയും..! കൊച്ചു കിന്നാരമോതുവാനെത്തുംരാക്കുളിർ മഴ പെയ്ത്തുകളിൽഒട്ടുനേരമെന്നുൾത്തടക്കാടുംപൊട്ടിടുന്നുണ്ടറിഞ്ഞിടേണം…! ഒന്നു കാണുവാൻ മാത്രമെന്നച്ചൻഒന്നരികത്തിരിക്കുവാനും,തെല്ലുനേരം കയർപ്പതു കേട്ടാ –തേൻ മൊഴിച്ചിരി കാണുവാനും ആവുമോയെനിക്കീയൊരു ജന്മംആ തണലിലുറങ്ങുവാനുംആർദ്രമായൊരാ…

നരകത്തിലെ ലൈബ്രേറിയൻ

രചന : ജിഷ കെ ✍️. മരിച്ചു കഴിഞ്ഞാൽഎനിക്ക് നരകത്തിലെപുസ്തക സൂക്ഷിപ്പുകാരനാകണംഎന്നൊരാൾ ഭൂമിയിലെ ഇങ്ങേതലക്കൽ നിന്നും ഉറപ്പിക്കുന്നു…ഭൂമിയിൽ പുസ്തകങ്ങളൊക്കെയുംവായിച്ചു കഴിഞ്ഞതിനു ശേഷമാവുംഅങ്ങെനെയൊരു തീർപ്പിൽഅയാൾ എത്തിക്കാണുക…മരിച്ചു ചെന്ന് കഴിഞ്ഞാൽമനുഷ്യരെപ്പോലെപുസ്തകങ്ങളുംക്രൂശിക്ക പ്പെടുമോ എങ്കിൽഅവരോടൊപ്പമാണ്എനിക്കുംഅന്തിയുറങ്ങേണ്ടത്… കനത്തചട്ടകൾക്കിടയിലെമൃതമായപകൽ സത്യങ്ങളെഓരോന്നായിചോദ്യം ചെയ്യപ്പെടുന്ന ഇടത്താവണംഎന്റെ ഹൃദയം സൂക്ഷിക്കുപ്പെടേണ്ടത്…ഭൂമിയിൽ എണ്ണമറ്റ ആൾക്കൂട്ടങ്ങളുടെആരവങ്ങൾക്കിടയിൽ…

ദയയുള്ള സ്ത്രീകൾ വിഡ്ഢികളല്ല. അവർ നിഷ്കളങ്കരും അല്ല..

രചന : ജോര്‍ജ് കക്കാട്ട്✍️. ദയയുള്ള സ്ത്രീകൾ വിഡ്ഢികളല്ല.അവർ നിഷ്കളങ്കരും അല്ല .(തീർച്ചയായും സ്നേഹമുള്ള പുരുഷന്മാർക്കും ഇത് ബാധകമാണ് 😉)മിക്കവരും കാണാത്തത് അവർ കാണുന്നു.ആരാണ് വ്യാജൻ, ആരാണ് യഥാർത്ഥൻ എന്ന് അവർക്കറിയാം. ആരാണ് തങ്ങളിൽ യഥാർത്ഥ താൽപ്പര്യമുള്ളത്, ആരാണ് നടിക്കുന്നത് എന്ന്…

‘നമ്മൾ മാനവർ’

രചന : ഷാജി പേടികുളം.✍️. ജാതി മത ചിന്തകൾ ഓരോ മനുഷ്യമനസ്സുകളിലാണ് ചാരം മൂടിയ കനലുകളായി ഉള്ളത്. അത് കെടുത്താൻ നമ്മളോരോരുത്തരും വിചാരിച്ചാൽ സാധിക്കും. എന്നാൽ ആ കനലുകളെ അഗ്നിയായി പടർത്തുവാൻ അന്യർക്കു കഴിയും. അടിസ്ഥാനപരമായി മനുഷ്യർ നിത്യവും ജോലി ചെയ്തു…

പ്രണയത്തിൻ്റെ ചാരം

രചന : സെഹ്റാൻ ✍️. സിഗററ്റ് പോൽ പുകയുന്ന രാത്രി.ഏകാന്തതയുടെ കടുംചുവപ്പുകലർന്ന മദ്യം.ആകാശത്തുനിന്നുംനിരനിരയായിറങ്ങി വന്നസീബ്രാക്കൂട്ടം ഡൈനിംഗ് ടേബിളിലെജഗ്ഗിൽ നിന്നും വെള്ളം കുടിച്ച്അലസം വിശ്രമിക്കുന്നു.കർട്ടൻ വലിച്ചിട്ട് കാഴ്ച്ചയിൽനിന്നുമവയെ മറച്ചുകഴിയുമ്പോൾപൂച്ചയെപ്പോൽ പാദപതനശബ്ദംകേൾപ്പിക്കാതെ മെല്ലെമെല്ലെയതാഅവൾ!ചിതറിയ നീളൻമുടി.അധരച്ചുവപ്പ്.മാറിടങ്ങളിൽ നീലനക്ഷത്രങ്ങൾ.ആസക്തിയുടെ വെള്ളിമേഘങ്ങൾപെയ്ത്തിനൊരുങ്ങി ഇരുളുന്നു.പഞ്ഞിമെത്തയിൽ കടൽത്തിരകൾഅലതല്ലുന്നു.സീബ്രാക്കൂട്ടം തിരികെആകാശത്തേക്ക് മടങ്ങുന്നു.പ്രണയത്തിൻ്റെ ചാരംടീപോയിലെ…

അവളൊരു മിഥ്യ✍🏻

രചന : പ്രിയ ബിജു ശിവകൃപ ✍️. “ഇന്നത്തെ രാവിന് ഏറെ പ്രേത്യേകതയുണ്ട് “കയ്യിലിരുന്ന വൈൻ ഗ്ലാസ്‌ കാലിയാക്കി മുൻപിലെ ടേബിളിലേക്ക് വച്ചിട്ട് ഡോക്ടർ രഞ്ജൻ മേനോൻ കസേരയിലേക്കിരുന്നു.” എന്താടോ “മനോഹർ ചോദിച്ചു” അതൊക്കെയുണ്ട് “പറഞ്ഞാൽ നിങ്ങൾ പേടിക്കും” പേടിയോ അതെന്താ…

ആദ്യം വന്നത്

രചന : വൈഗ ക്രിസ്റ്റി ✍️. അടുപ്പുകല്ലിനരികിൽ പിറന്നു വീണവളായിരുന്നുനല്ലനടപ്പിൻ്റെവിവിധ സർട്ടിഫിക്കറ്റുകൾകൈയിലുണ്ടായിരുന്നുഇടവക പ്രമാണിമാരുടെയുംഅയൽക്കാരുടെയുംകോൺടക്ട് സർട്ടിഫിക്കറ്റുകൾഅവൾ അടുക്കി വച്ചിരുന്നുഅയാൾഅവളെ അടുക്കളയിലേയ്ക്ക്അപ്പോയിൻ്റ് ചെയ്തുഅയാൾക്ക് വേണ്ടിഅവൾ ,വിവിധതരം രുചിക്കൂട്ടുകൾ ചമച്ചുഎന്നാലും ,പെട്ടെന്ന് തന്നെയയാൾക്ക്മടുത്തുഅയാളവളെ അടുപ്പുകല്ലിന്ബലി കൊടുത്തുപിന്നെയും കാത്തിരിപ്പിലേയ്ക്ക്ചാരിയിരുന്നുകുറേയേറെപ്പേർ അയാളുടെവഴിയിലൂടെ നടന്നെങ്കിലുംഅവർ ,മുന്നോട്ടുള്ള യാത്രയിലായിരുന്നുഅക്ഷമയുടെ വന്യമൃഗംഅയാളെ ഉപദ്രവിച്ചു…

മീൻ വാങ്ങാൻ പോയൊരാള് …

രചന : രാജേഷ് കോടനാട് ✍️. അടുക്കള ഭാഗത്തുനിന്ന്മുകളിലേക്ക്പുക ഉയരുന്നുണ്ട്മുറ്റത്തൊരു പൂവൻകോഴിചിറകടർത്തികഴുത്ത് വലിച്ചുനീട്ടി കൂവുന്നുണ്ട്ഒരു ചെയ്ഞ്ചിങ് റോസിൻ്റെഇതളുകൾ മഞ്ഞുരുകിഓറഞ്ച് നിറമാവുന്നുണ്ട്പൊടുന്നനെ ഒരു തെങ്ങിൻപട്ടവന്നു വീണ്മൂക്കു ചൊറിഞ്ഞു കൊണ്ടിരുന്നപൂച്ചയെ തുരത്തുന്നുണ്ട്അടുക്കളയിലൊരുത്തിചുക്കുവെള്ളത്തിന് വെച്ചഅണ്ഡാവിന് താഴെതീയൂതിക്കൊണ്ടിരിക്കുന്നുണ്ട്ആരോ ഒരാൾമടിച്ചു മടിച്ച്പടികേറി വരുന്നുണ്ട്മുറ്റത്തെത്തിതുറന്നിട്ട ജാലകത്തിനുള്ളിൽ കൂടിമിടിച്ചു മിടിച്ച്ഒരു ഹൃദയംഉള്ളിലേക്കെത്തി…