ഊർജ്ജത്തുടിപ്പുകൾ🌹💧

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ഊർജ്ജിതമായൊഴുകിനീങ്ങുന്ന പുഴകൾ പോൽഊഴമെത്താൻ കാത്തിരിക്കുന്ന പുലരിപോൽഊഴിയിലാർജ്ജവത്തോടെ ജീവിക്ക!നാംഊഷ്‌മളമായിത്തുടരാൻ ശ്രമിക്ക!നാം. ഊഷരഭൂമിപോല,ല്ലരുണകിരണമായ്ഊർജ്ജത്തുടിപ്പുകളേകുന്ന ചിന്തകൾഊറ്റമേകട്ടെ!യാ തളരാത്ത ഹൃത്തിലായ്-ഊറിയെത്തീടട്ടെ യാർദ്രസലിലമായ്. ഊരമ്പലത്തിൽ വസിപ്പവരെന്ന പോൽ;ഊട്ടുപുരയിലിരിപ്പവരെന്ന പോൽഊണിലയൊക്കെ, മടക്കി!മാറേണ്ടവർഊഴംകഴിഞ്ഞകന്നകലേണ്ട യാത്രികർ. ഊനാതിരേകമാ ലോചിച്ചിടാതെ നാംഊർധ്വശ്വാസം വലിക്കുന്ന,യാ നാൾവരെഊഷകംപോലലിഞ്ഞാർദ്രമാം സൗഹൃദംഊതിത്തെളിച്ചുണർത്തീടാം നിരന്തരം.…

എന്തേ ഈ മലയാളികൾ ഇങ്ങനെ🤓

അവലോകനം : അരവിന്ദ് ശേഖർ✍️ ഉച്ച ഊണും കഴിഞ്ഞു ചാരുകസേരയിൽ കിടന്നു ഫോണിൽ തോണ്ടി ഇരിക്കുന്നു ഉള്ള ചവറു വാട്‍സ് ഗ്രുപ്പുകളിലുടെ എത്തി നോക്കി പോകുമ്പോൾ ചില ഗ്രൂപ്പുകളിൽ ചില ആളുകളുടെ പ്രതികരണങ്ങൾ കാണുമ്പോൾ നല്ല ചെവിക്കുറ്റിക്ക് അടികൊടുക്കാനും കുനിച്ചു നിർത്തി…

ഒന്നായി തോൽപ്പിക്കാം ഇന്നിൻ്റ ശത്രുവേ

രചന : ലാൽച്ചന്ദ് മക്രേരി ✍️ ആസുരതാണ്ഡ വമാടുന്നുണ്ടിവിടെനിരോധിത ലഹരിതൻ വ്യത്യസ്തമൂർത്തികൾയുവതതൻ മനസ്സിൻ്റെ ഉള്ളറകളിലവർസംഹാര താണ്ഡവമാടുന്നുണ്ടങ്ങിനെനിറമില്ലാ മണമില്ലാ ലഹരികളുടനീളംകുടുംബം തകർത്തിട്ട് മുന്നേറുകയാണിപ്പോൾബാല്യകൗമാരവും യുവതയുമൊക്കെലഹരിതൻ എരിയുന്ന തീയ്യിൽപ്പെട്ടിട്ട്ഈയ്യാംപാറ്റപോൽ പൊലിയുകയാണല്ലോ…..രാജ്യത്തിൻ ഭാവിതൻ വാഗ്ദാനങ്ങളാംബാല്യകൗമാരങ്ങളും യുവതയുമിവിടെവിഷച്ചോറു നിറഞ്ഞോരു തലച്ചോറുമായിഅക്രമകാരികളായ് മാറുന്നുവല്ലോനിത്യവും വാർത്തകളിലിടം പിടിച്ചീടുന്നുനിരോധിത ലഹരിതൻ അടിമകളായുള്ളയുവതതൻ…

സല്ലയം

രചന : പ്രകാശ് പോളശ്ശേരി ✍ ഓർമ്മിക്കുമോ നീ സഖീ,ഇന്നീ വെറും പഥികനായ എന്നെ ,നീയുംചേർത്തുവച്ച നാളിൻ്റെ സുഗന്ധംമാറാതെ മാറ്റാതെ നിന്നിലുണ്ടെന്നാൽചേർത്തുവച്ച നാൾ മുതലെന്നിൽ നീയെന്നും,പേർത്തു പറയാതെ ഞാൻ ഹൃദിയാലെസ്വീകരിച്ചനൽമണിമുത്തുമാലയായി ശ്രീവത്സത്തിലുണ്ടെന്നാളിലുംഓർക്കുക സഖീ ഒരിക്കലെങ്കിലുംഓർക്കാതിരിക്കാനാവില്ലയൊരു നാളിലെങ്കിലുംനേർത്തുനേർത്തു പോകുമൊരുദേഹി ദേഹത്തിൽ നിന്നാ,നാളിലെങ്കിലുംഓർക്കാതിരിക്കാനാവുമോ,സ്വസ്തിക ബന്ധത്തിന്റെ…

മഴയോർമ്മകൾ

രചന : ജെസിത ജെസി ✍ വൈകുന്നേരം ഒരു കട്ടനൊക്കെ കുടിച്ച് വെറുതെ ഉമ്മറത്തെ കോലായിൽ ഇരിക്കുന്ന ഞാൻ. വെറുതെ ആകാശത്തേക്ക് നോക്കി. . അനന്തമായ ആകാശത്ത്‌ ചരട് പൊട്ടിയ പട്ടം കണക്കെ അലഞ്ഞു തിരിയുന്ന എന്റെ മനസ്സ്. പെട്ടെന്നാണ് ഞാനാ…

“ഉടയോനേ.. ഉടയോനേ…

രചന : ഷാ അലി ✍ “ഉടയോനേ.. ഉടയോനേ…ഉയിരുകാക്കണ കതിരോനേ….ഉള്ളു കത്തിക്കല്ലേ ടാ…ചങ്കു പൊള്ളിക്കല്ലേടാ..ആശ കെഞ്ചാൻആരുമില്ലാത്തോർക്ക്അരവയറിന് മുറി വയറിന്അരിതരാൻ പറയെടാ… “ഉച്ചി പൊള്ളിയ്ക്കുന്ന ഉച്ച സൂര്യനെകണ്ണുരുട്ടി നോക്കി കൈവിരിച്ച്ചാമിവേലു പാടുമ്പോതപ്പ് മുട്ടി താളം കൊട്ടി,‘പീലി’… മുറുക്കിച്ചുവന്നചിരി ചേർത്ത്ഉറക്കെ അലറും “അമ്മാ…..!”അവിടെനിന്നാ ചങ്കു…

” പാട്ടിപ്പാറു “…… ആഖ്യാന കവിത..

രചന : മേരി കുൻഹു ✍ ചേമ്പ്രക്കുന്നത്തേക്ക്പശുക്കളെ ഇനിമേലാൽകൊണ്ടു പോണ്ട മേയ്ക്കാനെന്ന്കാര്യസ്ഥൻ കരുണൻ നമ്പ്യാർകല്പിച്ചു , കന്നോളെമൊളയ്ക്കണ നേരത്ത്മൊളേൻ ചെക്കൻ,നീലനോട്കമ്മൂണിസ്റ്റിൻ്റെ പുത്തൻ ഊറ്റംപിടിപെട്ട ചെക്കൻ ഊതി വിട്ടുഊം…എന്നൊരു നീട്ടിമൂളൽച്ചോദ്യംവരുത്തൻ നസ്രാണികുന്ന് തീറു വാങ്ങിറബ്ബറ് വയ്ക്കാൻ പോണൂന്ന്കരുണൻനമ്പ്യാർപിന്നെ എസ്റ്റേറ്റ് ബംഗ്ലാവ് പൊന്തി.അടിച്ചു തളിയ്ക്ക്പാട്ടിപ്പാറു…

തീട്ടങ്കോരീടെ മോൻ

രചന : അശ്വനി ആര്‍ ജീവന്‍✍️ എല്ലാ ദിവസവും അച്ഛൻ വരുമ്പോൾമടിയിൽ എന്തെങ്കിലും കാണുംമുറുക്കിൻ്റെ ഒരു പാക്കറ്റ്,ചിലപ്പോ ഒരു പാർലേജി,അല്ലെങ്കിൽനാരാണേട്ടൻ്റെ കടേലെ ഉണ്ണിയപ്പംഅച്ഛനെ എപ്പോളുംഫെനോയില് മണക്കുംസർക്കാരാശുപത്രീലെ മൂത്രപ്പൊരഅച്ഛൻ്റെ മേത്ത് പറ്റിപ്പിടിച്ചിരിക്കുംഅച്ഛൻ നീട്ടുന്ന എല്ലാത്തിലുംഫെനോയില് മണത്തുഅച്ഛൻ ഉരുട്ടിയ ഉരുള മണത്ത്ഞാൻ മൂന്ന് പ്രാവശ്യം…

പാടേണ്ട പാട്ട്

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ പാടുകപാടുക പാട്ടുകാരാ,ആടൽമറന്നൊരു പാട്ടുകൂടികാടുംമലയും കടന്നുവന്നെൻമാടത്തിരുന്നൊരു പാട്ടുകൂടിപോയകാലങ്ങൾ മടങ്ങിയെത്താൻ,ആയിരംസ്വപ്നങ്ങൾ പൂത്തുനിൽക്കാൻനാടിൻ വറുതികളൊക്കെനീങ്ങാൻപാടേമറന്നൊരു പാട്ടുകൂടിആവണിമാസം പുലർന്നുവല്ലോ,മാവേലിത്തമ്പുരാനെത്തിയല്ലോഈടുറ്റൊരാ,മുളംതണ്ടുമീട്ടിപാടുകപാടുക പാട്ടുകാരാഇന്നിൻ വെളിച്ചത്തിൽ നിന്നുകൊണ്ടേ,മന്നിനെ വാരിപ്പുണർന്നുകൊണ്ടേ,ഒന്നിനെമാത്രം നിനച്ചുകൊണ്ടേ,പൊന്നോമൽപാട്ടുകൾ പാടൂവേഗംപുഞ്ചനെൽപ്പാടങ്ങൾ പൂത്തുലയാൻ,നെഞ്ചിൽ കവനപ്പൂങ്കാറ്റുവീശാൻജാതി,മതക്കറമാഞ്ഞുപോകാൻ,സാദരം കൈകൾകോർത്തൊന്നുചേരാൻനേരിൻ പ്രകാശംതെളിഞ്ഞുകാണാൻആരിലും സ്നേഹംനിറഞ്ഞുകാണാൻകൊല്ലാക്കൊലകളൊടുങ്ങിയെങ്ങുംനല്ലൊരുനാളെ പുലർന്നുകാണാൻമാനുഷരെല്ലാരു,മൊന്നുപോലെആനന്ദതുന്ദിലരായി മാറാൻജ്ഞാനത്തിൻ വെൺഛദംവീശിവീശി,വാനോളം പാറിപ്പറന്നുയരാൻനന്മതൻ…

പുസ്തകം

രചന : കമാൽ കണ്ണിമറ്റം✍️ അക്ഷരത്തുള്ളികൾകൂട്ടിടും വാക്കുകൾ,അർത്ഥതലങ്ങളായ്ചേർന്നവാക്യങ്ങളാൽ,നിറയുന്നതാളുകൾബന്ധിച്ചു പുസ്തകരൂപമായ്, വയനാ രീതിയായ്,കൂട്ടായ്, കുടുംബമായ്,വളർച്ചയായ്,വിളവായ് ,വളയാത്ത ജീവിതനേർപഥ രേഖയായ് തുടിക്കുന്നു നമ്മളിൽ!നിത്യമാമാനന്ദ നിർവൃതിദായക ഗുരുത്വ സങ്കല്പമായ്!വിജ്ഞാനശേഖരണ വിതരണോപാധി!ഗീതയായ്. ബൈബിളായ് രാമായണമായ്ഖുർആനും, മൂലധനവുമങ്ങനെ യങ്ങനെ ……!ആത്മമോക്ഷത്തിൻ്റെനേർപഥയാത്രയിൽപശിയ കറ്റീടുവാൻഅഷ്ടിപാഥേയമായ് !പുസ്തകമൊരു ചരിത്രം!സംഭവ സംഭാവനാ വിവരണത്താളായ്,തത്ത്വശാസ്ത്രങ്ങളായ്ശസ്ത്ര പ്രയോഗപ്രഹേളികക്കൂടുകളുടെമർമ്മം…