ആർത്തവ വിരാമത്തോടടുമ്പോൾ ശാരീരിക മാനസിക നില ആകെ താറുമാറായി സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ചില്ലറയൊന്നുമല്ല ❗

രചന : ആമിരജി ✍️ 40 വയസിനു ശേഷം സ്ത്രീ ശരീരത്തിലെ ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവയുടെ ഉത്പാദനം കുറയുമ്പോഴാണ് സാധാരണയായി ആർത്തവവിരാമം ഉണ്ടാകുന്നത്…ഈ സമയം ശാരീരികമാനസിക മാറ്റങ്ങൾക്ക് വിധേയയായി അമിതചൂട്, വിയർപ്പ്, മൂഡ്സ്വിങ്സ്,യോനീവരൾച്ച, ഉറക്കക്കുറവ് തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ടിവരുന്നു…ഈ കാലയളവിൽ…

പുണ്യംഅച്ഛൻ

രചന : ബി_സുരേഷ്കുറിച്ചിമുട്ടം ✍️ ​ചുടുവെയിൽ തളർത്താത്ത തണൽമരമായിരുന്നച്ഛൻ,വരുംവരായ്കകളിൽ കാക്കും വൻമതിലായിരുന്നച്ഛൻ.ഇടറുന്ന പാദങ്ങൾക്ക് താങ്ങായിയെന്നും,ഇരുളിൽ വെളിച്ചമേകും കാവലാളായിരുന്നച്ഛൻ! ​നാളത്തെ പുലരിക്കായ് ഇന്നുരുകിത്തീരുന്ന,കരുതലിൻ നിശ്ശബ്ദ പ്രവാഹമായിരുന്നച്ഛൻ.തൻ സുഖം മറന്നുമക്കൾക്കായ്,തന്നായുസ്സുനൽകുന്ന ത്യാഗമാണെന്നുമച്ഛൻ! ​കഠിനമാം നോവുകൾ തൻ മാറിലൊളിച്ചുവെക്കും,കണ്ണീർക്കടലിലും കൗതുകമാകുമച്ഛൻ.തോൽക്കുമ്പോഴും തോൽക്കാത്തമനമോടെ,ക്ഷമതൻ പ്രതീകമാം പുണ്യാത്മാവാണച്ഛൻ! അരികത്തണഞ്ഞപ്പോഴൊന്നുമേഅറിയാതെ…

ഡോ. സതീഷ് കതുല ഇൻഡോഅമേരിക്കൻ പ്രസ് ക്ലബ് ചെയർമാൻ.

രചന : ജിൻസ്‌മോൻ സ്‌കറിയ ✍️ ഇൻഡോഅമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (ഐഎപിസി)പ്രൗഢ ഗംഭീരമായനേതൃത്വ സ്ഥാനാരോഹണവും അവാർഡ് ദാന ചടങ്ങും. ന്യൂയോർക്ക്, ജൂൺ 21: ഇൻഡോഅമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (ഐഎപിസി) ഡയറക്ടർ ബോർഡ് ചെയർമാനായി പ്രമുഖ ഡോക്ടറും എഴുത്തുകാരനും അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ…

ഫൊക്കാന കൺവൻഷനിൽ പുരുഷന്മാർക്കായി 56 കാർഡ് ഗെയിം മത്സരം; രജിസ്ട്രേഷൻ ആരംഭിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളിലൊന്നായ ഫൊക്കാനയുടെ (FOKANA) 2026 അന്തർദേശീയ കൺവൻഷന്റെ ഭാഗമായി പുരുഷന്മാർക്കായി ആവേശകരമായ 56 കാർഡ് ഗെയിം (Playing Cards – 56 Game) മത്സരം സംഘടിപ്പിക്കുമെന്ന് ഫൊക്കാന മെൻസ് ഫോറം…

കൊടും ചൂട് അസഹനീയമായി മാറുന്നു.

രചന : ജോർജ് കക്കാട്ട് ✍️ ഭൂഗർഭജലനിരപ്പ് താഴുന്നു.മരങ്ങൾക്ക് കുടിക്കാൻ ഒന്നുമില്ല.വേരുകൾ ആഴത്തിൽ നീണ്ടുനിൽക്കുന്നു, വെറുതെ,“ഇന്ധനം നിറയ്ക്കൽ” അസാധ്യമാണ്. മരങ്ങൾ ഞരങ്ങുന്നു,എല്ലാ അരുവികളും വരണ്ടുപോകുന്നു,വാടിപ്പോകുന്ന ഇലകൾ ദാഹത്താൽ നിലവിളിക്കുന്നു,പിന്നെ ഉടനെ ആകാശത്ത് നിന്ന് “മഞ്ഞ്” പെയ്യുന്നു. വയലുകൾക്ക് തീ പിടിക്കുന്നു,തീജ്വാലകളുടെ മതിലിനാൽ…

അച്ഛൻ

രചന : ശ്രീജിത്ത് ഇരവിൽ ✍️ മുറിയിലേക്ക് പോകുമ്പോൾ അച്ഛൻ മരിച്ചു കിടക്കുന്നു. കുലുക്കി വിളിച്ചിട്ടും കണ്ണുകൾ തുറന്നില്ല. പകച്ച് നോക്കിയിട്ടും അനക്കമില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ വീടിന് പുറത്തേക്ക് ഇറങ്ങി.തലേനാൾ ഉറങ്ങുന്നത് വരെ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. കിടക്കാൻ നേരത്ത്…

വൃദ്ധയോടുമിങ്ങനെ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ വിജനമായോരിടത്തലസമായിവിരാജിക്കുന്ന യൗവ്വനസഞ്ചാരിവ്യാകുലച്ചിത്തമല്ലാതുറച്ചെങ്ങുംവിളയാടുന്നുയ്യോസവാരിഗിരിഗിരി ! വാശിയോടിത്ഥമോതുന്നമ്മയോട്വേളി വേണ്ടിനി ഈ ജന്മത്തിലെന്ന്വാഹനമേറിയുല്ലസിച്ചോരോട്ടത്തിൽവീണിടം വിശാലമെന്ന വയ്പ്പുമായി. വിനയമേറുന്നയഭിനയക്കേളിയിൽവിദ്യാലയത്തിലായഭ്യസിക്കുമ്പോൾവിദ്വാനെന്നപരവിശേഷണത്താലെവർദ്ധിച്ചോരുഴപ്പുമായുള്ള കഥാഗതി. വള്ളിക്കുടിൽ തൊട്ട് കൊട്ടാരം വരേവിധേയമായോരു കലാപാഠവത്താൽവിളിക്കാതെവിടെയും കേറിച്ചെല്ലാൻവാലായുണ്ടനേകസൗഹൃദവലയങ്ങൾ. വാനോളമുയർന്ന അഭീഷ്ടുതത്താൽവേരോടുന്നുള്ളിൽ അഹന്താജ്ഞതവാതുറന്നാലാരേയും പുച്‌ഛിച്ചീടുംവാനരനേപ്പോൽ ഇളിച്ചു കാട്ടുന്നു. വിരുന്നുകാരനല്ല…

പ്രിയേ….നിനക്കിതാഒരു ഹൃദയ പുഷ്പം കൂടീ.

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ ഒറ്റച്ചിറകുള്ളസ്വപ്നങ്ങളായിരു-ന്നെപ്പൊഴുമെന്‍റെ,മനസ്സിലാകേ….!ഒറ്റക്കു ജീവിതംജീവിച്ചുതീര്‍ക്കും,ലയത്തിലാണെപ്പൊഴു-മെന്‍റെ സ്വപ്നം…..!ഇടറുന്ന ജീവിതം,ഒരു,ഊന്നു വടിയുമായ്,പടികടന്നെത്തുന്നദുഃസ്വപ്നവും,തളരും ശരീരവും,തളരാമനസുമായ്,ഒരുവേള എന്നെ നീ,യാത്രയാക്കും….!തളരില്ല,ഞാനന്നുമെന്‍റെ,സ്നേഹത്തിന്‍റെ,പനീനീര്‍ ദളം ഞാന്‍നിനക്കുനല്കീ,ഇരുളിന്‍റെയാത്മാവിലേക്കുഞാന്‍,ശാന്തനായ്,ഒരുവേള മന്ദം,നടന്നു നീങ്ങും…..!ഇരുളിന്‍റെ,ഉള്ളില്‍നിന്നൊരുമാത്ര,അറിയാതെ,നിന്നെഞാനൊന്നുതിരിഞ്ഞുനോക്കും….!പതറുന്ന ഹൃദയത്തില്‍നിന്നൊരു പൂകൂടിപ്രിയതമേ…..ഞാന്‍ നിനക്കായി നല്കും…..

രണ്ടാംമൂഴം

രചന : എം.വി പ്രസാദ് ✍️ രണ്ടാമതായി ഞാൻ ….ഒന്നാമൻഅനർത്ഥ –ങ്ങൾക്കുമാത്രംജനയിതാവായി !……നാടും, വീടും,രാജഗേഹവും,എന്തിന്ഒരുചാൺഭൂമി പോലുംബാക്കിവെയ്ക്കാതെസർവ്വവുംചൂതിൽ തുലച്ച്വേട്ടവളുടെമടികുത്തഴിയ്ക്കാൻവിടൻമാർഅലറുംനേരവുംഅക്ഷന്ത്യപരാധം.,അർത്ഥഗർഭനിശബ്ദതപൂണ്ടവൻ!….അപ്പോഴും ‘വീരാട്ടാഹാസംമുഴക്കിവൈരികളുടെമാറുപിളർന്ന്രക്തംകുടിയ്ക്കുംഎന്ന്ശപഥംചെയ്തവൻഞാൻ ! …..പ്രണയപാരവശ്യത്താൽ….കരൾകാമത്താൽതുടിയ്ക്കുമ്പോഴും….ശരീരംജാമാതാവിൻ്റെസ്വാർത്ഥതയാൽഅഞ്ചുപേർക്കായ്പകുത്തസ്ത്രീത്വത്തിൻനിസഹായത !…..പ്രിയനെ …..ഹൃദയം നിൻ്റെപ്രണയത്തിൽസദാ….ദീപ്തമാകുമ്പോഴുംനിൻ്റെയൂഴംകാത്തുഞാൻവിവശയാകുന്നു…..എന്നകഥനംസമാഗതവേളയിൽകാതിൽ .സാന്ദ്രമായ്മുഴങ്ങുമ്പോളെൻകരവാളുകൊണ്ടെൻ്റെഹൃദയംപിളർക്കുവാൻപലവുരുതോന്നുന്നു…….

🍂 അടഞ്ഞ ജാലകം 🍂

രചന : രവനീഷ് രാമൻ ✍️ അടഞ്ഞ ജാലകപ്പാളിയിൽ ഇന്നുംമായാതെ കിടക്കുന്നു ചില വിരൽപ്പാടുകൾ;ആരോ ഒരിക്കൽ ലോകത്തെ നോക്കിനിന്നഇരുനയനങ്ങളുടെ ഓർമ്മപോലെ.മഴ പെയ്തിറങ്ങിയ രാത്രികളിൽചില്ലുകളെ തഴുകിയ തുള്ളികളുടെ സംഗീതം,ഇടനാഴികളിലൂടെ പാഞ്ഞുപോയകുട്ടിച്ചിരികളുടെ പ്രതിധ്വനിയായിഇന്നും ഇവിടെ മുഴങ്ങുന്നു.മുറ്റത്തെ മാവിൻ കൊമ്പുകൾക്ക്കാലപ്പകർച്ചകളുടെ കഥകളറിയാം;എന്നാൽ ഈ ജാലകം ഇന്നുംകാത്തിരിപ്പിന്റെ…