എക്കോ സീനിയർ അംഗങ്ങൾക്ക് സമർപ്പണമായി കലാവേദി അവതരിപ്പിച്ച സംഗീത സന്ധ്യ അവർണ്ണനീയമായി.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് നല്ല വേദികൾ ഒരുക്കുന്നതിനും ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ പ്രവർത്തിച്ചു വരുന്ന “കലാവേദി” എന്ന കലാ സംഘടന ECHO എന്ന സാമൂഹിക ചാരിറ്റി സംഘടനയിലെ “സീനിയർ വെൽനെസ്സ് പ്രോഗ്രാം” അംഗങ്ങൾക്ക് സമർപ്പണമായി നടത്തിയ…
കഥയല്ലിതുജീവിതം.. : പാഠം
രചന : ശ്രീലത രാധാകൃഷ്ണൻ.✍ “ഞാൻ പോയാൽ നിയ്യ് പഠിക്കും”.അയാൾ എപ്പോഴും അവളോട് പറയുമായിരുന്നു. ആദ്യം പോയത് അവളായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ…“ന്നെ ദൈവം കിടത്താതിരുന്നാൽ മതിയായിരുന്നു. നിന്നനിൽപ്പിൽ ആരെയും ബുദ്ധിമുട്ടിക്കാതെ പോണം”.അവളുടെ പ്രാർത്ഥന ദൈവം കേട്ടുകാണും അവൾ പോയത് ഉറക്കത്തിലായിരുന്നു. ഒരു…
നീയെവിടെ കണ്ണാ
രചന : സതി സുധാകരൻ പൊന്നുരുന്നി .✍ കണ്ണനെ കണ്ടുവോ കണ്ണനെകണ്ടുവോകണ്ണനാം ഉണ്ണിയെ കണ്ടോ നിങ്ങൾകോലക്കുഴൽവിളി നാദമായെന്നുണ്ണികൂട്ടുകാരൊന്നിച്ചു പോയതാണേതെരുവോരം തോറും അലഞ്ഞു നടന്നുഞാൻഎന്നുണ്ണിക്കണ്ണനെ കാണുവാനായ്കണ്ണനെ കാണാതെ ഉള്ളം പിടഞ്ഞു പോയ്കൈകാൽ തളർന്നു ഞാൻ വീണു പോയി.സ്വപ്നങ്ങൾ കണ്ടു കിടന്നൊരു നേരത്ത്കണ്ണനാം ഉണ്ണിയെന്നരികിലെത്തിപൊന്നിൻ…
മലയാളങ്ങൾക്കിടയിലെപച്ചത്തുരുത്ത്
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ മരതകം മിന്നുന്ന മലയാളകാന്തികൾമലയരയർ മൂളിയ മോഹനരാഗംമലയജയുക്തിയാനിർഗ്ഗളിക്കുമ്പോൾമലയാളമാനസം പ്രതിധ്വനിക്കുന്നു. മഞ്ജുളമായൊരു ഭൂമിക തന്നിലായിമാരുത മർമ്മരം ശൃംഗാരമാകന്ദംമേഘധ്വനികളാൽ മാരിയുതിരുമ്പോൾമയിലായിതാനന്ദനർത്തനമാടുന്നു. മിഹികാവൃതമാമലനിരനിരയൊത്തുമതിലുമില്ലാ പരശുരാമക്ഷേത്രത്തിൽമാനവമൂല്യങ്ങളായുയർന്നുയർന്ന്മാധവാരാമകേന്ദ്രനിതാനമായി. മോഹന കാനനം കാദംബരിയായിമല്ലികാനികുഞ്ജത്തിലായിരുന്ന്മാണിക്യരാഗങ്ങളാമോദമാകുമ്പോൾമൂർത്തമാംമാനസമലിഞ്ഞിടുന്നു. മധ്യമാവതിരസരാഗതരംഗിണിമൂളുന്നോരാനന്ദഭേരിയിലായിമുദിതമായൊരാമാനിനിയിലായിമുരജനാദമുഖരിതതന്ത്രിയായി. മോദമാമാരവമായഖിലവുമായതംമയൂഖരേണുവായലിഞ്ഞലിഞ്ഞ്മതിമുഖി തൻ്റെ ശ്രീവിലാസമായിമുക്താവലിയായന്ത്യമണിയായി. മുകുരമാനസമലങ്കാരകേളിയാൽമാറ്റൊലിയാകുന്ന പൂരമേളനത്തിൽമദമാത്സര്യഭേദങ്ങമില്ലാതൊഴുകിമെല്ലെമെല്ലെയായിസാഗരമലിയുന്നു. മോഹിനിഗാന…
നിലയ്ക്കാത്ത ചൂളംവിളികൾ.
രചന : ബിനു. ആർ.✍ കാണാകാഴ്ചകളിൽ അകലെ കാണാംകേൾവികളിൽ കാതങ്ങൾക്കലെകേൾക്കാം, കാലംപോൽ നീണ്ടുകിടക്കുംജീവിതവണ്ടിതൻ നിലയ്ക്കാ ശബ്ദ-മുഖരിതമാം ചൂളംവിളികൾ, പ്രതിരോധമില്ലാ ,പ്രതിരോധംതീർക്കും ആരോഗ്യകുന്നായ്മകൾ മാറ്റി വളഞ്ഞുപുളഞ്ഞവഴികൾ നേർരേഖയാക്കുവാൻ.എന്തിനോവേണ്ടിയലഞ്ഞയറംപറ്റിയജീവിതക്ലേശങ്ങൾ,പൊട്ടിച്ചിരി പൊട്ടിക്കരച്ചിൽ കലമ്പൽവഴിയിൽ കളഞ്ഞീടാൻ ചിന്തകളിൽതന്മയത്വ സമാധാനം ഇനിയെങ്കിലുംചന്തമോടെപുലർന്നീടാനീഘോഷഘോഷം.അനന്തമജ്ഞാതമവർണനിയമാംപദസഞ്ചയങ്ങളിലറിവിൻ മൂർത്തീദമാംതൂലികസഞ്ചരിച്ചീടവേ,ദൈവികസങ്കല്പംമനസ്സിൽ വിരിയവേ, കാലാതിർത്തികൾവഴിയേപിന്നിട്ടുപുറകോട്ടു പോകുന്നു.നിന്റെ പേരിന്നാശയ…
തൊട്ടാവാടി
രചന : ബിന്ദു അരുവിപ്പുറം✍ തൊടിയിലെ പെണ്ണൊരു തൊട്ടാവാടി,യിവൾപുഞ്ചിരിച്ചീടുമ്പോളെന്തഴക്!ഇടനെഞ്ചിൻ താളത്തിലകലാത്ത നോവുണ്ടോ,മിഴിയെന്തേ കൂമ്പുന്നു, ചൊല്ലിടാമോ?സ്നേഹത്തോടെൻ വിരൽ നിന്നെ തലോടുമ്പോ-ളിത്ര ചൊടിയ്ക്കുന്നതെന്തിനാവോ?കാഴ്ച്ചയിലേറെ മനോഹരിയെങ്കിലുംമുള്ളു പുതച്ചു നീ നിൽക്കയല്ലോ!മധുരിതമാകും കിനാവുകളൊക്കെയുംആ മയിൽപ്പീലിയിൽ മൂടിവെച്ചോ?ഇല്ല പരിമളമൊട്ടുമെന്നാകിലുംമലരുകളെത്രമേൽ മോഹനങ്ങൾ!അറിയാതെയാരാനും തൊട്ടുപോയെന്നാകി-ലാകെ പിണങ്ങിയപോലെയാവും.മൃദുലയാണെങ്കിലും സുന്ദരി നീ,മണ്ണി-ലോഷധിയാണെന്നറിഞ്ഞിടുന്നോൾ.
ഗാനം
രചന : ഷാജി പേടികുളം✍ ഇരവിൻ്റെ കൂട്ടിലെരാപ്പാടി പാടുന്നുരാപ്പൂക്കൾ മിഴിതുറക്കുമ്പോൾഏകാന്ത തീരത്തെശുന്യമാമിരുളിൽപ്രതിധ്വനിപ്പൂയക്ഷഗാനം പോലെരാപ്പാടിപ്പാട്ടിലലിഞ്ഞു രാത്രികരിമുകിൽ കാട്ടിൽവെൺ ചേലയുടുത്തൊരുചേലുള്ള പെണ്ണു നടപ്പൂഅവളുടെ ചെഞ്ചുണ്ടിൽപുഞ്ചിരി വിരിയുമ്പോൾവിരഹത്താൽ രാപ്പാടി പാടീരാവിൻ്റെ നെഞ്ചകം തേങ്ങിഇളങ്കാറ്റു വന്നു മെല്ലെനിശാഗന്ധിതൻ കാതിൽകിന്നാരം ചൊല്ലി മെല്ലെമുത്തമേകുമ്പോൾരാപ്പാടിപ്പാടീ വിരഹത്താൽ തേങ്ങീഇരവിൻ കയങ്ങളതേറ്റുപാടി
നന്മാർദ്രമാംഗ്രാമസ്മരണകൾ
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ജീവിതംപോ,ലിറ്റുനേർത്തതാണെങ്കിലുംഗ്രാമീണ വീഥികളേകുന്നൊരു സുഖംഎൻ സ്വച്ഛ സ്വപ്നകം വർണ്ണമാക്കുംവിധംപച്ചപ്പിനാൽ രമ്യമാക്കുന്നു ഗ്രാമ്യകം. താളത്തിലൊഴുകുന്നയോരോ സ്മരണയായ്വന്നെത്തിടുന്നു സ്വർഗ്ഗാർദ്രമാം കാഴ്ചകൾകുയിൽനാദമായിന്നുണരുന്നു കരളിലുംഅറിയുന്നതില്ലേ; നിറവാർന്ന മുകിലുകൾ ? തിടുക്കമില്ലാതെ, വളർന്നയാ നന്മകൾതുടിക്കുംകരളിൽ കുറിക്കുന്നു കവിതകൾചിറകുകളേകുന്നുവോ ഗ്രാമ്യപുലരികൾതളിർത്തുണർത്തുന്നില്ലേ-യാ, നല്ല സ്മരണകൾ…
സോപാനഗീതം
രചന : എം പി ശ്രീകുമാർ ✍ പടിഞ്ഞാറെകൊട്ടാരംതന്നിലമരുംപരബ്രഹ്മരൂപിണിപരമേശ്വരിപരമകാരുണ്യഭഗവതി തൃപ്പാദപത്മങ്ങൾ വണങ്ങിനടയ്ക്കൽ നില്ക്കെചന്ദ്രികപ്പുഞ്ചിരിപ്പൂമുഖമംബികെനെഞ്ചകത്താകെനിറയുന്നു.ചന്ദനചർച്ചിതെചാരുഗുണാംബുധെചെമ്പനീർശോഭിതെജഗദീശ്വരിചിന്തയിൽ വാക്കിലുംകർമ്മത്തിലുമമ്മെഅവിടുത്തെയിച്ഛകൾവിരിയേണംചന്തത്തിലൊഴുകുന്നജീവിതനൗകയെചന്ദ്രമുഖീ ദേവീനയിക്കേണം.പടിഞ്ഞാറെ കൊട്ടാരംതന്നിലമരുംപരബ്രരൂപിണിപരമേശ്വരി
ലേഖനം. (അരങ്ങുണരുമ്പോൾ)
രചന : ഷാനവാസ് അമ്പാട്ട് ✍ തെന്നിന്ത്യൻ സംസ്ഥാനങ്ങളായ കേരളവും തമിഴ്നാടും വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുകയാണ്.2026 മെയ് മാസമാണ് ഇരു സഭകളുടെയും കാലാവധി അവസാനിക്കുന്നത്.അടുത്ത തെരഞ്ഞെടുപ്പ് 2026 ൽ തന്നെ നടക്കാൻ സാധ്യതയുമുണ്ട്.തുടർ ഭരണമാണോ പുതു ഭരണമാണോ വരാൻ…
