കൊന്തയണിഞ്ഞവർ
രചന : അഡ്വ: അനൂപ് കുറ്റൂർ✍ കൊന്തയണിഞ്ഞവരൂഴിയിലാകവെകാരുണ്യദീപം തെളിക്കുവാനായികർദ്ദിനാളേകിയയിടയലേഖനംകർത്തവ്യബോധത്തോടനുസരിപ്പു.കോരകകാന്തികളാരാമഭംഗിയാൽകാലേയുദിക്കുന്നുപാസനക്കായികമനീയമാകിയനോവേനയുംചൊല്ലികുമ്പിട്ടിരിക്കുന്നവർ മുട്ടുകുത്തി.കൈകളിലേന്തുന്ന കൊന്തയിലായിട്ടുക്രിയകളൊക്കെയും കെങ്കേമമായികൈവല്യത്തിനായുള്ളാരാധനയാലെകൈവശമുള്ളതു നിർമ്മലമായി.കണികകളായവയെങ്ങും പരത്തുന്നുകാണികളായവർക്കാശ്രയമായികനിവുകളായതു ചോദനയായിട്ടുകൂട്ടങ്ങളൊത്തൊരു ശാന്തിഗേഹം.കീർത്തികളേറിയകൊന്തകളൊക്കെയുംകൈമാറി കമ്പമോടുരുവാകുവാൻകുന്തിരിക്കത്തിൻ സുഗന്ധമോടെയതുകിനാവിലൂറുന്ന പാൽനിലാവായി.കൂട്ടപ്പെരുക്കത്തിൽ കൊട്ടിയും പാടിയുംകാന്തതയാലുള്ള കാഠിന്യത്താൽകൃതാർത്ഥതയോടെ യേശുവിനായിട്ടുകൈച്ചേർത്തുവച്ചുസ്തുതിചൊല്ലുവാൻ.കലാവതിയായുള്ള നൃത്തനാട്യങ്ങളിൽകുലങ്ങളിലുള്ളൊരാ കൈകളിലായികൃത്യതയാർന്നാർത്തനാദത്താലെകൊട്ടിഘോഷിക്കുന്ന പെരുമയിലായി.കൂടെകൂടെയവർ സന്ദർശനത്തിനായികേൾവിക്കായെത്തുന്നാലയത്തിൽക്രിസ്ത്യാനിയായൊരേസത്യത്തിലായികുളിർമതിയായെന്നുമലിഞ്ഞിടേണം.കേളീഗൃഹത്തിലാധിപത്യത്തിനായിക്രിസ് ത്വബ് ദമങ്ങു പ്രതിധ്വനിയായികരഗ്രസ്ഥമോടെ ;കന്യാവൃതമോടെകന്യാഗ്രഹമെല്ലാം പുൽത്തൊഴുത്തിൽ.കുത്തകപ്പാടത്തെ…
നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റത്തെക്കുറിച്ച് ഫൊക്കാന മീഡിയ സെമിനാറിൽ മാധ്യമപ്രവർത്തകരുടെ വേറിട്ട ചർച്ച
ശ്രീകുമാർ ഉണ്ണിത്താൻ ✍ ഫൊക്കാനയുടെ കേരള കൺവൻഷനോട് അനുബന്ധമായി നടന്ന മാധ്യമ സെമിനാർ കേരള ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയക്കാരൻ ആയിരുന്നില്ലെങ്കിൽ താൻ ഒരു മാധ്യമപ്രവർത്തകൻ ആകുമായിരുന്നെന്ന് ജയരാജ് (എംഎൽഎ) സദസ്സിനോട് പറഞ്ഞു.അമേരിക്കൻ മാധ്യമങ്ങളും മലയാള മാധ്യമങ്ങളും നിർമ്മിത…
ലിംഗസമത്വം വാക്കിൽ മാത്രമല്ല പ്രവൃത്തിയിലുമുണ്ടെന്ന് തെളിയിച്ച് ഫൊക്കാന കേരള കൺവൻഷൻ.
രചന: ശ്രീകുമാർ ഉണ്ണിത്താൻ ✍ ലിംഗസമത്വം വാക്കിൽ മാത്രമല്ല പ്രവൃത്തിയിലുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഫൊക്കാന കേരള കൺവൻഷൻ. ഫൊക്കാനയുടെ ശക്തമായ ഫോറങ്ങളിൽ ഒന്നാണു ഫൊക്കാനയുടെ വനിതാ ഫോറം എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി വിശേഷിപ്പിച്ചത്.അതുകൊണ്ടുതന്നെ വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ളയെ…
മതിലുകൾ
രചന: ലാൽച്ചന്ദ് മക്രേരി✍ വീട്ടുവളപ്പിലും വരമ്പിലൂടെയുമായിഞാൻപോയ വഴികളവ വിസ്മൃതിയിലായ്…വീട്ടിൻ്റെ പിന്നാമ്പുറത്തു നിന്നങ്ങോട്ടുമിങ്ങോട്ടും,ആമിനത്താത്തയും ചിരുതേടത്തിയുംകുശുമ്പും കുഞ്ഞായ്മയും സ്നേഹവുമൊക്കേ ….വിളിച്ചുപറഞ്ഞോരാ കാലവും ഓർമ്മയായ്.പരസ്പര സ്നേഹസ്സഹായസൗഹാർദത്തിൻനൻമയാം കാലമതും വിസ്മൃതിയിലായ്.വഴിപോകും വരമ്പുകളും ചെറിയൊരാ ഇടവഴിയുംഅതിർത്തി നിർണ്ണയിച്ചൊരാ കാലവും കാലമായ്.വഴിപോകും അതിർവരമ്പുകളതൊക്കേയുമിന്ന്…കൂറ്റൻമതിൽക്കെട്ടുകളായങ്ങു മാറി.വരിവരിയായ് കോൺക്രീറ്റു വീടുകളുയരുന്നു…വീടേക്കാൾ വലുതായ മതിലും…
കൂടപ്പിറപ്പുകൾ
രചന : അനിൽകുമാർ എം എ ✍️ കൂടപ്പിറപ്പുകളത്രേ നമ്മൾഒരമ്മയ്ക്കു ഉണ്ടായ മക്കളെപ്പോലെ ഒത്തൊരുമിക്കുന്നുഎന്നും ഒരേ വണ്ടിയിലെത്തുന്നുകണ്ടു കുശലം പറഞ്ഞുതങ്ങളിൽ സൗഹൃദം പങ്കുവെയ്ക്കുന്നു.ചിരിക്കുന്നു.കാണാത്തവരെ തെരയുന്നു.ഇവിടമൊരു വീടാണുവൃത്തിയാക്കാനുണ്ടു പലതുംവേഗം ചൂലെടുക്കുന്നുഅകവും പുറവുമൊരുപോലെഅടിച്ചും തുടച്ചും ഇവിടമൊരുദേവാലയത്തിൻ മണിമുറ്റമാക്കുന്നു നിങ്ങൾ.ജീവിതം തീരാത്ത ലഹരിയാണെന്നുംഈ പൂമുഖ വാതിലും…
മടിക്കുത്തിൽ
രചന : സ്മിതസൈലേഷ് ✍️ മടിക്കുത്തിൽഇലഞ്ഞിപ്പൂമണവിശപ്പുള്ളഒരു സന്ധ്യയെഞാനിപ്പോഴുംഒളിപ്പിച്ചു വെക്കുന്നുണ്ട്അതിന്റെ മുനയുള്ളകണ്ണുകളിലൂടെയാണ്എന്റെ മുന്നിൽഭൂമിയിലെ മുഴുവൻഅസ്തമയങ്ങളുംപീളക്കെട്ടിവാടി വീഴാറുള്ളത്..ഊറാംപുലി വിഷംപോലത്തെഉണങ്ങാമുറിവായിഅസ്തമയങ്ങൾഎന്റെ പേറ്റുപാടുകളിൽപൊറ്റ കെട്ടി കിടക്കുന്നുഈ കാവെത്രഇലമരണങ്ങളെകണ്ടതാണെന്ന്മഞ്ഞയായആസക്തികൾഎന്റെ നാവിലേക്ക്ഇലഞ്ഞിപഴമധുരങ്ങളെതൊട്ട് തേക്കുന്നുവിരക്തിയുടെകുന്നു കയറുമ്പോഴുംഎന്റെ മടിക്കുത്തിൽഇലഞ്ഞി വിശപ്പ് കത്തുന്നുഒരു തുള്ളി കവിതയുമില്ലാത്തവരൾച്ചയിലും നിന്ന്ഞാൻ പ്രണയത്തെ കുറിച്ച്പാടുന്നു..എല്ലാ ഞരമ്പിലുംപച്ച വറ്റിയഒരു കടൽഇലയെന്നുംകാവെന്നുംകാടെന്നുംഎന്നെപച്ച…
ജീവധാരകളെയറിയുക
രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍️ പേരാറും പെരിയാറും പമ്പയാറും ചാലിയാറും തേജസ്വിനിയുംകല്ലടയാറും അങ്ങനെയങ്ങനെ നീളുന്നു കേരള കോയ്മയിൽഅമൃതം പാറ്റും പുണ്യപയസ്വിനികൾനമ്മുടെ നാടിൻ രക്തഞരമ്പുകൾ പുണ്യവതികൾഅവർ പുണ്യവതികൾമലനാടാകിലതെന്ത്ഇടനാടാകിലതെന്ത്തീരഭൂമിയതാകിലെന്ത് കുളിരായൊഴുകാൻപുളകം ചൊരിയാൻഇവരുടെ കനിവുകൾ വേണം ഇവരെ നന്നായ്പോറ്റുക നമ്മൾമാമാങ്കംകോയ്മകളും ശിവരാത്രി പെരുമകളുംപുണ്യസ്വരൂപൻ മുത്തപ്പൻവാഴുംശ്രീയെഴും പറശ്ശിനികടവും…
വിഭവശാലകൾ
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ വിഷമാകെ നിറയ്ക്കും ഭക്ഷണംവില്പനയാക്കിയ ശാലകളേറെവിലയേറെ എടുക്കുന്നെന്നാൽവിരുതന്മാരതിൽമായംകലർത്തും. വിഭവങ്ങളനേകം അതിലായിവേറിട്ടൊരു രുചിയുണ്ടെന്നാൽവിലയിക്കുന്ന ചേരുവയാലെവയറാകെയതശുദ്ധമാക്കാൻ. വാടയേറുമതിലായിയെന്നാൽവാങ്ങാനെത്തുന്നോരറിയാതെവാരി വിതറും മധുരവുമതിലായിവിക്ഷേപിക്കുന്നോരെരിവുമേറെ. വിഷമതയേറിയപെറോട്ടയടിക്കുംവീറോടതു പരത്തിയൊരുക്കുംവിയർപ്പുമതിലായലിയിച്ചിട്ടിതാവേവാതതു തിന്നുന്നവർക്കായി. വേവിക്കാനുള്ള എണ്ണകളെല്ലാംവിശിഷ്ടമല്ലെന്നറിയണമേവരുംവീണ്ടും വീണ്ടുമുപയോഗത്താൽവേവിക്കുന്നതു വിഷമയമാകും. വേണ്ടാതനമതു വ്യാപാരത്തിൽവർധിക്കുന്നതു ലാഭത്തിന്നായിവഞ്ചകരങ്ങനെധനവാന്മാരായിവിലസുന്നുണ്ടതു നിങ്ങളറിഞ്ഞോ?…
അണയാത്ത കനലുകൾ 🔥
രചന : അൻവർ ഷാ ഉമയനല്ലൂർ✍️ നന്ദിയോടിന്നും തുളുമ്പുന്നു കണ്ണുനീർസ്പന്ദിച്ചിടുന്നുള്ളിലഴലാർന്ന സിരകളുംകരളാലെഴുതിടുന്നാർദ്രമീ വരികളുംനിഴലായി നിൽക്കുന്നഭയമാം ചിന്തയുംഹൃത്തിലായില്ലിന്നലിവിൻ പ്രഭാതവുംകൃത്യമായുണരുന്നയാ സ്വപ്ന മുകളവുംതാളത്തിൽ സ്പന്ദിച്ചയാ നല്ല കാലവുംകാത്തിരിക്കുന്ന യാ ബാല്യത്തളിരുമി –ന്നെല്ലാം തകർന്നുപോയണയില്ല കനലുകൾതൃണതുല്യമായിക്കരുതില്ലയെങ്കിലുംകരുതൽത്തലോടലെന്നോർത്തയാ നാളുകൾനാളങ്ങളായുളളിലാളുന്നു പിന്നെയുംതേൾകുത്തിടുന്നപോലുളളിൽ നിരന്തരംതാരാഗണങ്ങൾ പ്പൊലിഞ്ഞു വീഴുന്നതുംകേഴാതിരിക്കുവാനാകാത്തയാമനംകാനനവാസം നടത്തുന്നു പിന്നെയുംതേൻപുരട്ടിത്തന്നെയെയ്തതാ,മസ്ത്രവുംശസ്ത്രക്രിയകൾപോലോർക്കുന്നനുദിനംപാരിന്റെയോരോ…
ചാപിള്ള💐💐
രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍️ എന്റെ ഒടുങ്ങാത്തെ ഒരാഗ്രഹമായിരുന്നു…ഒരു പ്രാവശ്യമെങ്കിലും….ഒരു ജന്മം.. കൊടുക്കണമെന്ന്.കാരണംതന്നെകുറച്ചൊക്കെഅസൂയയും.പിന്നെ..എന്നോടൊപ്പം പഠിച്ച..എന്റെ സഹപാഠികളെല്ലാം ഒന്നും, രണ്ടുമല്ല….ഈ കാലയളവിൽ.. അഞ്ച് എണ്ണത്തിന് വരെ ജന്മം കൊടുത്തവിദ്വാൻമാരും ഈ കൂട്ടത്തിലുണ്ട്.ഹ ഞാൻ വെറുതെ..എന്തിന്..അസൂയപ്പെടണം..അവർക്ക് അതിന്.. കഴിവുമുണ്ട്ബൗദ്ധിക സമ്പത്തുമുണ്ട്..പിന്നെചുറ്റുപാടുകളും…. സാഹചര്യങ്ങളുംഇവിടെ..സൃഷ്ടി തുടങ്ങുവാനും ചിലസമയവും…
