കടുത്ത വേദനയിൽ

രചന : ജിഷ കെ ✍️ കടുത്ത വേദനയിൽ കടൽ പോലെഅന്തമില്ലാതെകവിതയിലേക്ക്ഒഴുകി നിറഞ്ഞകണ്ണു നീർച്ചാലുകൾ മുഴുവനും കാണാതെ പോയിരിക്കുന്നു…വരൾച്ചയുടെ വിണ്ട് കീറിയ ദേഹത്തെമരുഭൂമികളിൽ നിന്നും അടർത്തി യെടുത്ത്വരികൾക്കിടയിൽ നട്ട് വെച്ച്പെയ്യാത്ത മഴയെ ഉപാസിക്കുന്നആഭിചാരിണിയായഉന്മാദം ഉന്മാദ മെന്ന്ആർത്തട്ടഹസിക്കുന്നആ മന്ത്രവാദിനിയുടെമേഘങ്ങൾഓരോന്നുംനാട് കടത്തപ്പെട്ടിരിക്കുന്നു..കൊടും തണുപ്പിൽ ഉറഞ്ഞു…

ആമോസിനെ

രചന : വൈഗ ക്രിസ്റ്റി ✍️ ആമോസിനെഅവസാനമായി കണ്ടത്ശലഭങ്ങളുടെകല്ലറയ്ക്കരികിൽ വച്ചാണ്(അതോ പൂക്കളുടെയോ?)ആമോസ്ഒരു വിപ്ലവമാകുന്നുതുറന്നു പറയാനോതുറന്നു വയ്ക്കാനോ മടിക്കുന്നതെല്ലാംഎനിക്ക് ,അശ്ലീലമാകുമ്പോൾആമോസ്അവയെ ആഘോഷമാക്കുന്നുസത്യത്തിൽ ,അയാൾക്ക് ഒന്നുംഒളിവിൽ ചെയ്യാനാവില്ലആമോസ്ഇരുളിനെ തിരഞ്ഞു നടക്കുന്നുഒരിക്കലും കണ്ടെത്തുന്നുമില്ലആമോസ്വെളിച്ചമാകുന്നുഅപ്രിയങ്ങളുടെ ,അശ്ലീലങ്ങളുടെ വെയിൽഇരുട്ട്അയാളിൽ നിന്നുംഓടിയൊളിക്കുന്നുആമോസ്എൻ്റെ കാമുകനല്ലഎൻ്റെ തൃഷ്ണകൾക്കുമേൽഅയാളുടെ പേര്ആളിപ്പടരാറില്ലആമോസ്എൻ്റെ സുഹൃത്തല്ലഎൻ്റെ നിസ്സഹായതകൾ,എൻ്റെ രഹസ്യങ്ങൾ…

മരണത്തിലെ മതം

രചന : പ്രസീദ.എം.എൻ ദേവു ✍️ നിൻ്റെ മരണമറിഞ്ഞ്എത്തുന്നവരിൽഏറ്റവുംഅവസാനത്തെആളായിരിക്കണംഞാൻ,നിന്നെ കുളിപ്പിച്ചുകിടത്തുന്നതും,മൈലാഞ്ചിലയിട്ട്ഒരുക്കുന്നതും,ഒന്നുമെനിക്ക്കാണാനാവരുത്,പളളിക്കാട്ടിലേയ്ക്ക്ആളുകൾആനയിക്കുമ്പോളും,മണ്ണിട്ടു മൂടുമ്പോളും,തസ്ബീഹ്നമസ്ക്കാരത്താൽഎല്ലാവരുംകണ്ണടയ്ക്കുമ്പോൾ,നിന്നെ പൊതിഞ്ഞവെള്ളതുണിയിൽനിന്ന് ഒരു മുഴം തുണ്ട്ഞാനാരും കാണാതെ കട്ടെടുക്കും,ശേഷം തുന്നൽക്കാരിയല്ലാത്തഞാനെനിക്കായ്അപ്പോൾ തന്നെഒരു മുലക്കച്ച തുന്നും,ആ തുണി കൊണ്ട്അവർ പൊതിഞ്ഞു കെട്ടീട്ടുംനിൻ്റെ സ്വേദമൊറ്റുന്നിടമൊക്കെയുംഞാൻ ഒപ്പി വെയ്ക്കും,കൺ പീളയും,ഉമിനീരും,വിയർപ്പുപ്പും,ശുക്ലവും,എല്ലാമെല്ലാംഅതിൽ നനയും,ശേഷംപള്ളി കോലായിലെആളൊഴിഞ്ഞമൂലയിൽമുട്ടു കുത്തിമെഴുകുതിരി…

യമലോകത്തെ വിശേഷങ്ങൾ.. ഹാസ്യ കഥ.

രചന : ലാലിമ ✍️ സ്വർഗ്ഗത്തിൽ രാവിലെ തന്നെ ഓഫീസ് ജോലിയുടെ തിരക്കിൽ മുഴുകി ഇരിക്കുകയായിരുന്നു ചിത്രഗുപ്തൻ. അപ്പോഴാണ് ഒരപേക്ഷയുമായി അന്തേവാസിവാമദേവൻ കടന്നുവന്നത്. ഏകദേശം എൺപത് വയസ്സോളം പ്രായം വരും.സ്വഭാവ സർട്ടിഫിക്കറ്റിൽ ക്ലീൻ ഇമേജുള്ള ആളായതുകൊണ്ട് അയാൾക്ക് ഓഫീസിൽ നേരിട്ട് കടന്നു…

വായന

രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഋതുപരിണാമങ്ങളിൽ,നിന്റെരൂപപരിണാമങ്ങളെഞങ്ങൾ സാകൂതംവായിച്ചനാളുകളോർക്കാറുണ്ട്.മാനം നിന്നിലേക്ക്‌പെയ്തിറങ്ങുന്ന കാലത്ത്,നീ തളിരിടുന്നതും,പച്ചച്ചേലയുടുക്കുന്നതും,ജലാശയങ്ങൾനിറഞ്ഞുകവിഞ്ഞൊഴുകുന്നതുംഞങ്ങളുടെവായനയിൽഉൾക്കൊണ്ടിട്ടുണ്ട്.നിന്നിൽപൂക്കാലമെത്തുന്നതും,നീ വർണ്ണച്ചേലകൾമാറിമാറിയുടുത്ത്മനോഹാരിണിയാകുന്നതും,നിന്നെആഹ്ലാദവതിയാക്കുന്നതും,നിന്നെസമൃദ്ധിയുടെ നാളുകളിലേക്ക്ആനയിപ്പിക്കുന്നതുംഞങ്ങൾ വായിച്ചും,അനുഭവിച്ചുംഅറിഞ്ഞിട്ടുണ്ട്.നിന്നിൽ ശൈത്യംപെയ്തിറങ്ങുന്നതും,നീ ഞങ്ങളെശൈത്യത്തിന്റെപുതപ്പണിയിക്കുന്നതും,കുളിരണിയിപ്പിക്കുന്നതും,താരങ്ങൾ നിന്നിലേക്കിറങ്ങി,ക്രിസ്മസ് ലഹരിയിലാറാടിക്കുന്നതും,നിന്നിൽ പുളകം വിതക്കുന്നതും,ഞങ്ങളിൽ ആഹ്ലാദംവിതക്കുന്നതും,ഞങ്ങളുടെ വായനാനുഭവങ്ങളാണ്.നിന്നിലേക്ക്‌ സൂര്യൻകനലായിപെയ്യുന്നകാലവും,സൂര്യചുംബനങ്ങളിൽനീ വാടിക്കരിയുന്നതും,നിന്നെ ഊഷരയാക്കുന്നതും,ദാഹജലത്തിനായികൊക്കുപിളർത്തിനില്ക്കുന്നമഴയെ ധ്യാനിക്കുന്നവേഴാമ്പലാക്കുന്നതും,ഞങ്ങളുടെ വായനയിലേക്ക്പ്രവേശം നടത്തിയിട്ടുണ്ട്ഋതുപരിണാമങ്ങൾനിനക്ക് എന്തെന്ത്രൂപപരിണാമങ്ങളാണ്,വരുത്തുന്നതെന്നോർത്ത്ഞങ്ങൾഅതിശയിച്ചിട്ടുണ്ട്.കാലംഋതുപരിണാമങ്ങളെതകിടം മറിച്ച്,നിന്റെരൂപപരിണാമങ്ങളേയുംതകിടംമറിക്കുകയാണ്എന്നോർത്ത്ഞങ്ങളിന്ന്ദു:ഖാർത്തരാണല്ലോ….

അടുക്കളേൽ വിരിച്ച കീറത്തുണി

രചന : സബ്‌ന നിച്ചു ✍️ അടുക്കളേൽ വിരിച്ച കീറത്തുണികൂട്ടിപ്പിടിച്ച് അമ്മ ചക്കിയെ തട്ടിവിളിക്കും..ഓട്ടപുതപ്പ് ചുറ്റി ഓൾ തവളൻ്റെ കൂട്ട്മുട്ടുമ്മൽ കിടക്കും..ചക്ക്യേ.. ണീക്കുന്നുണ്ടോന്ന് ചോദിച്ച്അമ്മ തട്ടിൻ്റെ ഊക്കു കൂട്ടും..അടുപ്പിലെ പുക മൂക്കിൽകേറിചുമക്കുമ്പോൾസുഖിച്ചുറങ്ങാൻ പറ്റാത്തനരകമാണിതെന്നും പിറുപിറുത്ത്ഓൾ കണ്ണുതിരുമ്മും..മണ്ണുതേച്ച വലത്തെയടുപ്പിൽതേയിലവെള്ളവുംഇടത്തേയടുപ്പിൽഒരിക്കലും മാറാത്ത നുറുക്കുഗോതമ്പുംതിളച്ചുമറിയും..പല്ലിൽ ഉമിക്കരിയിടുമ്പോൾകണ്ണിൽ…

രാവും പകലും

രചന : വിനയൻ ✍️ പുരമേയാനാവാതാരോപുറകിൽ നിൽക്കുന്നു.പുഴ പായും വഴിയിൽ തനിയേയൊഴുകിച്ചീയുന്നു.മഴ കൊള്ളാതമ്പലമുറ്റംപ്രണവം പാടുന്നു.ശിലമേലേ പാലും തേനുംവെറുതേ കളയുന്നു.ഒരു പള്ളിക്കെത്ര മിനാരംഎന്തൊരു സൗന്ദര്യംപിഴവില്ലാതെന്നും കേൾക്കുംബാങ്കിൻ മാധുര്യംപിഴവില്ലാതമ്മ നിറച്ചചോറും കറിയുംരുചികൂട്ടിത്തിന്നുന്നുണ്ണാ –നുള്ളകിടാങ്ങൾകറിയില്ലാ രുചിയും പോരാകരയാനും കഴിയുന്നില്ലവലയും കുഞ്ഞുള്ളവരല്ലവിലയും പോരാ.മറനീക്കുക മണ്ണിലിറങ്ങുകചെറുകാഴ്ചകൾ കണ്ടുതുടങ്ങുകകരിമീനും കണവക്കറിയുംരുചി…

“വിവാഹം കഴിഞ്ഞ ഒരു സ്ത്രീയെ പ്രണയിക്കാൻ അടിപൊളിയാണ്”എന്നൊക്കെ കേട്ടിട്ടില്ലേ?

രചന : രാധു ✍️ “വിവാഹം കഴിഞ്ഞ ഒരു സ്ത്രീയെ പ്രണയിക്കാൻ അടിപൊളിയാണ്”എന്നൊക്കെ കേട്ടിട്ടില്ലേ?എന്നാൽ ഒരു ഞാണിന്മേൽ കളിയാണ് ഈ extra marital affair…കരുതുന്ന പോലെ ഒട്ടും സിമ്പിൾ അല്ല..കൗമാരത്തിലെ പ്രണയം പോലെ അത്ര എളുപ്പമല്ല സംഗതികൾ..കൗമാരത്തിൽ അച്ഛനെയോ അമ്മയെയോ സഹോദരങ്ങളെയോ…

ഭയരസം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️ ഒരുനിമിഷംനിർത്തുമോ,മാനസവ്യാപാരംമനസ്സിൻ്റെ ഒരു കണം കടം തരുവാൻഎന്നുടെ മാനസയാനത്തിന്നരികിലായിസഹൃദയ നിനക്കു നല്ലയൊരിടമുണ്ട്യാനത്തിലൂടെ നാം പിന്നോട്ടു പിന്നോട്ടു പോകെഇരുളും പകലും വിതാനിച്ച കാലമതാഅദൃശ്യഭയത്തിൻ ഭയരസ വിഹ്വലതേൽമിന്നാമിനുങ്ങുകടെ,ഘോഷമഹായാനവുംമണ്ണട്ടകൾ മീളുന്ന ഭൗമസംഗീതികയുംരാത്രി സമ്പൂർണ്ണവുമിരുളുപൊതിയുംനേരംതിരിഞ്ഞും മറിഞ്ഞും കിനാവുകണ്ടൂ പൂർവ്വികൻദേവകിന്നര ഗന്ധർവ്വ ചാരണമഖിലംഎന്നുംനമുക്കുള്ളതായിരുന്നുപകലുകൾരാവുകൾ…

40 ഡിഗ്രി ചൂടിലൂടെ നടക്കുമ്പോൾ.

രചന : ജോര്‍ജ് കക്കാട്ട്✍️ -1-വിയർപ്പിൽ മുങ്ങിഎല്ലാ സുഷിരങ്ങളിൽ നിന്നും വിയർപ്പ് ഒഴുകുന്നു,അവളുടെ മുഖം ചുവന്നു തിളങ്ങുന്നു, മേക്കപ്പ് മങ്ങുന്നു,അവളുടെ മുടി നൂലുകളാൽ നിറഞ്ഞിരിക്കുന്നു,അവളുടെ കവിളുകൾ കടും ചുവപ്പാണ്.അവളുടെ വസ്ത്രങ്ങൾ ചർമ്മത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു,ഉടനെ എല്ലാ നാരുകളും വിയർപ്പിൽ കുതിർന്നിരിക്കുന്നു,അവ പ്ലാസ്റ്റിക് പാളികൾ…