മരിച്ചു കഴിഞ്ഞാൽ
രചന : ജിഷ കെ ✍️ മരിച്ചു കഴിഞ്ഞാൽ നമുക്ക്എന്നും ഇത് പോലെരാവിലെ ഉണർന്ന്പരസ്പരം ജീവനുണ്ടോ യെന്ന്തൊട്ട് നോക്കേണ്ടതില്ല…നീ മരിച്ചു എന്ന് ഞാനുംഞാൻ മരിച്ചു എന്ന് നീയും എന്ന്ഉറപ്പുള്ളരണ്ട് ഉടലുകൾ ആദ്യംനമ്മൾ ഉണ്ടാക്കും..ആ നേരംനിന്റെ ശ്വാസത്തിന് ഏറ്റവും താഴെഎന്റെതെന്ന ഒരിളം ചൂട്ബാക്കി…
“നീർ മഴ
രചന : രാജു വിജയൻ ✍️ നിനച്ചിരിക്കാതെഒരു മഴ വരും നേരംനിനവു പൂത്തെന്റെകരൾ തളിർക്കുന്നു..നനുത്ത തെന്നലായ്മഴ പുണരവേതപിച്ച നെഞ്ചകംകനവു നെയ്യുന്നു..!ഉടഞ്ഞ ബാല്യത്തിൻനനഞ്ഞ നാളുകൾഉറിയിലെന്ന പോൽഎന്നുള്ളിലാടുന്നു…തിരികെയെത്താത്തകുറുമ്പുറുമ്പുകൾവരി വരിയായിഅരികു പറ്റുന്നു..വിശപ്പു മുറ്റിയദരിദ്ര ബാലനെൻവീട്ടു മുറ്റത്തെമാഞ്ചോടു പൂകുന്നു..ഉണങ്ങുവാൻ മടി-ച്ചുമറത്തിണ്ണഒരു ചെറു വെയിൽകാത്തിരിക്കുന്നു..പുകഞ്ഞു നേർത്തൊരെൻപുകക്കുഴലിലൂ-ടുരിയരി കഞ്ഞിവേവു കാക്കുന്നു..മഴ…
ഉപ്പുനോക്കുക..
രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ഉപ്പുണർവ്വേകുന്നു; സ്വൽപ്പമാഹാരത്തി-നൊപ്പമായീടുകിൽ രുചിഹൃദ്യമാക്കുന്നുപുറമേ വെളുത്തിരിക്കുന്നതെന്നാകിലും;അകമേയിരുളാക്കിടുന്നുദയ ജീവിതം. തിക്തമാമനുഭവ പാഠങ്ങളേകയാൽമർത്യവർഗ്ഗത്തിൻസ്വഭാവമതിനുള്ളിലും;സന്മനസ്സെന്നപോലല്‌പമായീടിലുംഒപ്പമെന്നുംചേർത്തിടാ,മഭികാമ്യവും. വിലതുച്ഛമാണെന്നറിയുന്നവർപോലും,നിലമെച്ചമാക്കാനടുപ്പിച്ചിടില്ലധികംനിലനില്പിനാവശ്യമാ,നല്ലതാംവശംപരിഗണിക്കുന്നു നാം പരിണയിച്ചീടുന്നു. വെളുപ്പിലല്ല! ഗുണശാലിയാംമനസ്സുപോ-ലല്‌പമലിഞ്ഞീടുകിൽ മാത്രം ഫലപ്രദംസ്നേഹപര്യായമായ്ത്തുടരുന്ന തോന്നലാ-ലതുനന്മയാകിലുമധികമാക്കേണ്ട നാം. സ്നേഹംനടിച്ചൊടുവിൽ ജീവിതം നശിപ്പിച്ച-വേദനാദുരിതഹൃദയങ്ങൾ നാം കാൺകയാൽമാതൃകാവഴികളിലൂടെനാം ചരിക്കുകിൽമാത്രമേ സുകൃതമായ്ത്തീരൂ സ്വജീവിതം. പുലരിയായ്…
മണിമേഖല
രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍️ ദേവദാസീ…….. സഖീകാവേരീ പൂം പട്ടണമഴകിനാൽ കടഞ്ഞെടുത്ത്അരുമയായ് പോറ്റുന്ന പെൺചന്തമേപട്ടുവില്ലീസുഞൊറിഞ്ഞടുത്തുംകനക കാഞ്ചിയഞ്ചുംമുത്തണിവടിവങ്ങൾ തെല്ലു കാട്ടിയുംവെണ്ണക്കല്ലൊത്ത മെയ്യഴകേനിൻ കൊല്ലുന്ന പുഞ്ചിരി തൊടുത്തുവിടുവതിതാർക്കു നേരെഝണഝണ ശിഞ്ചിതം പൊഴിച്ചുന്മാദ മൂർച്ചയിലാഴ്ന്നുകലമ്പിചിലമ്പിയ നൂപുരങ്ങൾനാണത്തിൽ പതിഞ്ഞ ലാസ്യതയാർന്നതിൻ ഹേതുവെന്ത്ചോളകുലപ്പെരുമ പോരിമ യേറ്റിയനൃപതനവനെ കണ്ടുവോ സഖീ…നീനിന്നിലനുരക്തനല്ലോ…
ആരായിരുന്നു നീ?
രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️ ആരായിരുന്നു നീ എനിക്കെന്ന് ഞാൻചോദിച്ചു കൊണ്ടേയിരിക്കുന്നു ഞാൻനീയെന്ന ദീപം അണഞ്ഞ നേരം. ഓളവും തീരവും പോലെ നമ്മൾപ്രണയത്തിൻ പ്രതീകങ്ങളായിരുന്നോ?അഗ്നിയായ് ജ്വലിക്കുന്ന എൻ്റെയുള്ളത്തിനേതണുപ്പിക്കും ശക്തിയാം ജലമായിരുന്നോ നീ ?ഞാനെന്ന ഭൂമിയേ തൊട്ടു തലോടാൻകൊതിക്കുന്ന ആകാശമായിരുന്നോ നീ? പകലെന്ന…
ബൈബിളിലെ – പ്രഭാഷകൻ:50:
രചന : ചൊകൊജോ ചൊവ്വല്ലൂര്✍️ (ബൈബിളിലെ – പ്രഭാഷകൻ:50: അഞ്ചു മതൽ പത്തു വരെയുള്ള വചനങ്ങൾ ‘യേശുവിന്റെ വിജ്ഞാനം’ എന്നാണ് അറിയപ്പെടുന്നത്. ഗ്രീക്ക് ഭാഷയിലാണ് വിവർത്തനം).എത്ര മഹത്വപൂർണ്ണം – അന്ന്.ഭാഗം: ഒന്ന്മേഘങ്ങൾക്കുള്ളിൽ വിരിയുന്നപ്രഭാതനക്ഷത്രം പോലെ!ആഘോഷ രജനിതന്നിലെ –ചാന്ദിനിയെപ്പോലെ..!ദേവാലയത്തിൻ മേലേ പ്രശാഭിക്കും –പകലോനെപ്പോലെ!വസന്തകാലത്തിൻ…
നിലാവിളക്ക്
രചന : കെ.ആർ.സുരേന്ദ്രൻ ✍️ സന്ധ്യ മറഞ്ഞിരിക്കുന്നു.തെരുവ് വിളക്കുകൾപണിമുടക്കിയിരിക്കുന്നു.എങ്കിലുംനിലാവിളക്ക് തെളിഞ്ഞിട്ടുണ്ട്.നിലാക്കംബളം നാടാകെ,കാടാകെ പടർന്നൊഴുകുന്നുണ്ട്..പുഴ ശാന്തമായൊഴുകുന്നുണ്ട്.നിലാവിളക്കിൻ വെട്ടത്തിൽമലരികളും, ചുഴികളുംവായിക്കാം.അടിയൊഴുക്കുകൾശക്തമാണെന്ന്,സൂക്ഷിക്കുകയെന്ന്ഒരശരീരി കാതിൽഎന്തിനോ മുഴങ്ങുന്നുണ്ട്.പാടശേഖരങ്ങൾകുളിർ കാറ്റിൽനിലാവിളക്കിന്റെ വെട്ടത്തിൽഹരിതം കൈവിടാതെസൂക്ഷിക്കുന്നുണ്ട്.മരങ്ങളുടെ പച്ചപ്പ്കളഞ്ഞുപോയിട്ടില്ല.ഉദ്യാനങ്ങളിൽഹിമബിന്ദുക്കളണിഞ്ഞബഹുവർണ്ണപ്പൂക്കൾകുളിർ കാറ്റിൽനൃത്തം ചെയ്യുന്നുണ്ട്.പൂക്കൾക്ക് നിറവുംസുഗന്ധവുംഅപഹരിക്കപ്പെട്ടിട്ടില്ല.മഞ്ഞ് പെയ്യുന്നുണ്ട്.മഞ്ഞിൻപുതപ്പ് ചുറ്റിഏകനായിഞാൻ നടക്കുന്നുഈ പാതയിലൂടെ..കുളിർന്ന് വിറക്കുന്നുണ്ട്.നിലാവിളക്കിന്റെ മഞ്ഞക്കംബളംഎല്ലാം കാട്ടിത്തരുന്നുണ്ട്.ഞാൻ മാനം…
എന്ത് കൊണ്ട് കേരളത്തിലെ വിത്തുകൾ ബഹിരാകാശത്ത് കൊണ്ട് പോയി ?
രചന : വലിയശാല രാജു ✍️ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (International Space Station – ISS) ചരിത്രപരമായ യാത്ര നടത്തിയ ഇന്ത്യയുടെ ശുഭാംശു ശുക്ല, ചില തദ്ദേശീയ വിത്തുകളും ഒപ്പം കൊണ്ടുപോയി. കേരളത്തിൽ നിന്നും ചിലതുണ്ടായിരുന്നു. ഈ വിത്തുകൾ വെറുമൊരു…
പ്രണയാർദ്രതീരം ..
രചന : സാജു തുരുത്തിൽ ✍️ പ്രണയാർദ്ര തീരം …..നിനക്കായ് ഒരുങ്ങി ഞാൻ നിന്നുനിന്റെ നീലക്കടമ്പിന്റെ ചാരെ …പറയാതെ പോകുവതെന്തേ .. കണ്ണാനീ പറയാതെ പോകുവതെന്തേ ….പ്രണയാർദ്ര തീരം ….എന്റെ..കരളുരുകുന്നു ……………………ഹൃദയത്തിൻ താളിൽമിഴി നീരു പടരുന്നു കണ്ണാനിന്റെ കനിവിന്റെ കരങ്ങളിൽകാതോർത്തിരുന്ന വിരഹിണി…
ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾജൂലൈ 4,5,6 (വെള്ളി, ശനി, ഞായർ) തീയതികളിൽ.
ഫാ : ജോൺസൺ പുഞ്ചകോണം ✍️ ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 4,5,6 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. ജൂൺ 29 ഞായറാഴ്ച്ച…