തൂലിക

രചന : കെ.ആർ.സുരേന്ദ്രൻ✍️. സുഹൃത്തേ,കൂട്ടിലടക്കപ്പെട്ട പക്ഷിഎത്ര പകലുകൾ,ഇരവുകൾചിറകിട്ടടിച്ച്കൂട് തകർത്ത്പുറത്ത് വരാൻശ്രമിച്ചാലുംപരാജയം രുചിക്കും.കൂട് തുറന്ന്മോചിപ്പിച്ചാലോ,സ്വാതന്ത്ര്യംകിനാക്കളിൽ പേറുന്നപക്ഷിഅനന്തവിഹായസിൽഅനായാസംപറക്കും.ദേശാതിർത്തികൾഅപ്രസക്തമാകും,ഭൂഖണ്ഡങ്ങൾമറികടന്നെന്ന് വരും.സ്വാതന്ത്ര്യത്തിന്റെകാഹളം മുഴക്കും.അത് അനുവദനീയമല്ല.സുഹൃത്തേ,നിനക്ക് മുന്നിലും, പിന്നിലും,വശങ്ങളിലുംലക്ഷ്മണരേഖകൾവരക്കപ്പെട്ടിട്ടുണ്ട്.നിനക്കൊരിക്കലുംമറികടക്കുന്നത്അനുവദനീയമല്ല,ഒരിക്കലും.നിനക്കൊരു തൂലികരാജകല്പനയാൽവരമായി ലഭിച്ചിട്ടുണ്ട്.ആ തൂലികയിൽനിന്നൂർന്ന് വീഴുന്നഉതിർമണികൾരാജാവിന്റെവാഴ്ത്തുപാട്ടുകളാവണം.രാജാവിന്റെഇല്ലാത്ത,തിളങ്ങുന്നനീളൻ കുപ്പായത്തെ,രത്നഖചിതമായകിരീടത്തെ,രാജാവിന്റെ റാണിയുടെസൗന്ദര്യത്തെ,പട്ടുടയാടകളെനീ ആവോളംവർണ്ണിക്കുക.മട്ടുപ്പാവിൽരാജാവിന്റേയുംറാണിയുടേയുംഉല്ലാസനിമിഷങ്ങളുടെചിത്രം വരയുക.രാജാവിനന്യമായപ്രജാവാത്സല്യത്തിന്സ്തുതിഗീതങ്ങൾരചിക്കുക.നടുവളച്ച് ,മുട്ടുകാലിൽരാജാവിന്റെപട്ടും വളയുംആനന്ദാതിരേകത്തോടെസ്വീകരിക്കുക.കോൾമയിർ കൊള്ളുക.സുഹൃത്തേ,പഴയ കഥയിലെകുട്ടിയെപ്പോലെ“നോക്കൂ, രാജാവ് നഗ്നനാണ്”എന്ന്…

ദർശനം

രചന : സി.മുരളീധരൻ✍️. മാനവന്നുള്ളിലും മണ്ണിലും വിണ്ണിലുംമന്നാകെയും ജീവജാലത്തിനുള്ളിലുംപിന്നെനാംകാണുന്ന വസ്തുവിലൊക്കെയുംമന്നിൽ നാം കാണാത്ത തെന്തുണ്ടവയിലുംഒന്നുണ്ടതെൻ്റെ ഹൃദയത്തിനുള്ളിലുംമിന്നുന്ന ശക്തിചൈതന്യം പരംപൊരുൾ!ദേവിയായി ദേവനായി വൈവിധ്യ രൂപമായിആവിയായി രൂപ മൊട്ടി ല്ലാത്തപോലെയുംമേവുന്നൊരോങ്കാരമേ സ്നേഹഭാവമായിമേവുന്നു മർത്യ മനസ്സിലോരോന്നിലുംഏകാഗ്രമേതിലോ, ദീപനാളത്തിലോ,മൂകമായി മിന്നും ഹൃദയത്തിനുള്ളിലോധ്യാനിക്കണം അൽപനേരമനുദിനംമൗനമായി, ദീപ്തമാക്കീ ടാനറിവിനെ.ഇത്രയും മാത്രം…

“വിശ്വസിക്കൂ…ഇതൊരുപെയിന്റിംഗ് ആണ് “

രചന : ഗിരീഷ് പെരുവയൽ✍️. “വിശ്വസിക്കൂ…ഇതൊരുപെയിന്റിംഗ് ആണ് “നാട്ടിലെ പേരുകേട്ട കലാസാംസ്കാരിക സന്നദ്ധ സംഘടനയാണ്പുഞ്ചവയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലധികമായി അതിന്റെ പ്രവർത്തനങ്ങളുടെ പ്രായോജകരും വിവിധതലത്തിലുള്ള ഉപഭോക്താക്കളും അനുഭവസ്ഥരുമാണ് ഗ്രാമവാസികളിലേറെയുംപ്രദേശത്തെ വിദ്യാർത്ഥികൾക്കായിവർഷംതോറും വിവിധ വിദ്യാഭ്യാസ സഹായങ്ങളും സംഘടന നൽകി…

ബ്ലാക്ക്‌ബേർഡ് ഗാനങ്ങൾ

രചന : ജോര്‍ജ് കക്കാട്ട് ✍️. സന്ധ്യാസന്ധ്യാ സന്ദേശവാഹകർമജന്ത മേഘങ്ങളുമായി നീങ്ങുന്നു.വളരെ മികച്ച സ്വരങ്ങൾ കേൾക്കാം,ഇവിടെ ഒരു മാന്ത്രികത പിന്തുടരുന്നു. കറുത്തപക്ഷികൾ നമ്മുടെ മേൽക്കൂരകളുടെപൊട്ടിയ ഓടിൽ അവരുടെ പാട്ടുകൾ പാടുന്നുകാറ്റ് അവരുടെ തൂവലുകളിൽ കളിക്കുന്നുഅപ്പോൾ അവ ഒരു ഫാൻ പോലെ കാണപ്പെടുന്നു.…

ലോക സംഗീത ദിനം.

രചന : അഫ്‌സൽ ബഷീർ തൃക്കോമല ✍️. 1979-ല്‍ അമേരിക്കന്‍ സംഗീജ്ഞനായ ജോയല്‍ കോയലാണ് ആദ്യമായി സംഗീത ദിനം ആഘോഷിക്കാൻ ആഹ്വാനംചെയ്തത് .ജോയല്‍ കോയലിന്റെ ഈ ആശയത്തെ ആദ്യമൊന്നും അമേരിക്കന്‍ ജനത ചെവികൊണ്ടില്ല .എന്നാല്‍ ആറുവര്‍ഷങ്ങള്ക്ക് ശേഷം ഫ്രാന്‍സില്‍ ഈ ആശയത്തിന്…

മിഥുനമഴ

രചന : എം പി ശ്രീകുമാർ ✍️. മിഥുനമഴ പെയ്യുന്നു മധുരം പകർന്നുമധുമാരി പൊഴിയുന്നു മാധവം പോലെ !ചടുലമഴ പെയ്യുന്നു കുടുകുടാ വീണ്ടുംതുടികൊട്ടി തുടികൊട്ടി പാടുന്ന പോലെചപലമഴ തരളമാം കൈകളാൽ മെല്ലെകുളിർവെള്ളം കോരിയൊഴിക്കും ചിലപ്പോൾപലപല താളത്തിൽ മിന്നിത്തിളങ്ങികിലുകിലെ തരിവള പോലെ കിലുങ്ങിതരളകപോലങ്ങളിളകി…

മഴയും പെട്ടന്നുള്ള വെള്ളപ്പൊക്കവും

രചന : അനിൽ മാത്യു .✍️. പണ്ട് ഇതുപോലെ മഴയും പെട്ടന്നുള്ള വെള്ളപ്പൊക്കവും ഉണ്ടാവില്ലായിരുന്നല്ലോ..ജൂണിൽ മഴ തുടങ്ങിയാൽ പിന്നെ നിർത്താതെ പെയ്ത് ചെറിയ രീതിയിൽ വെള്ളം എല്ലായിടത്തും ഒന്ന് കയറി ഇറങ്ങി പോകുകയെ ഉള്ളായിരുന്നു.ഓല മേഞ്ഞ,ഓല കൊണ്ട് നാല് ഭാഗം കെട്ടിയടച്ച,പലകപ്പാളികൾ…

യുദ്ധവും സമാധാനവും

രചന : മംഗളാനന്ദൻ.✍️. 1)അശനിപാതംദൂരെനിന്നാരോ തൊടുത്ത മിസ്സൈലുകൾനേരെ മരണസന്ദേശമായെത്തുന്നു.കാരണമേതുമില്ലാതെ ദൈവത്തിന്റെപേരിൽ കുരുതി നടത്താനൊരുങ്ങുന്നു.ഇത്തിരി ശാന്തി കൊതിച്ച കാലത്തു നീഎത്തി വെറുക്കുമശനിപാതം പോലെ.ആരും ജയിക്കാത്ത യുദ്ധം തുടങ്ങുവാൻപോരിന്നൊരുങ്ങി വരുന്നു പോരാളികൾ.നേരിട്ടൊരിക്കലും കാണാത്തവരുടെപേരിലറിയാതെ വൈരം വളർത്തുന്നു.ഏതോ കപട ദൈവത്തിന്റെ കേവല-പ്രീതിനേടാൻ ബലിപീഠമുയരുന്നു.2).മൃഗവും മനുഷ്യനും.ഏതോ പരിണാമസന്ധിയിൽ…

രണ്ടു നെല്ലിക്കകൾ

രചന : ബിജു കാരമൂട് .✍️. ഈരണ്ടു നെല്ലിക്കകളുരുണ്ടുകയറിപ്പോയ്നാലുകാൽ കിടക്കതന്നടിയിലതിഗൂഢംകണ്ടിരുന്നാശങ്കയിൽചിരിച്ചു വാസുമ്മാവൻസുമതിയമ്മായിയോതലയിൽ നെല്ലിത്തളംതുളുമ്പീടാതെ ചുറ്റിപ്പിടിച്ചൂ വാസുമ്മാനെവാസുമ്മാൻ പട്ടാളത്തിൽപച്ചബുള്ളറ്റിൻമേലേലേയിലെ ലഡാക്കിലെകുളിരിൽ തൊട്ടാൽപൊള്ളും വെങ്കലവെടിയുണ്ടക്കഥയിൽ ചീറിപ്പാഞ്ഞുപാഞ്ഞുപോകവേയതാഈരണ്ടു നെല്ലിക്കളുരുണ്ടുകേറിപ്പോയി കട്ടിലിന്നടിവശംസാവധാൻ ചൊല്ലീ മാമൻ..കട്ടിലിൽ നിന്നും താഴേകാലുകുത്താനാവില്ലനിരത്തിക്കുഴിച്ചിട്ട മൈനുകൾകരയുദ്ധക്കൃത്യതയുന്നംവയ്ക്കും തോക്കുകൾകൈബോംബുകൾകഴിഞ്ഞയുദ്ധം കൊന്നപടയാളിപ്രേതങ്ങൾമാമനെക്കാണാൻ വരുംബന്ധുക്കൾ ശത്രുക്കളായ്ശ്രീകുമാരൻതമ്പിയെയോർമ്മിച്ചു കടന്നുപോയ്രണ്ടു നെല്ലിക്കകൾ…

അരണ്ട വെളിച്ചം

രചന : ബിജുകുമാർ മിതൃമ്മല.✍️. സമാധാനമായിരണ്ടടിക്കാൻഅരണ്ട വെളിച്ചത്തിൻതണൽ തേടി ഞാൻഎല്ലാ കോണുകളിലുംസമാധാനക്കേടിന്റെലഹരികൾഓരോ കഥകളുടെകെട്ടുകളഴിച്ച്മത്സരിച്ചു കുടിക്കുന്നസമാധാനപ്രിയർഇടയ്ക്ക് കരയുന്നുചിലർ ചിരിക്കുന്നുവീരപരിവേശംവിളമ്പുന്നുആർക്കിടയിലുംമറകളില്ല എല്ലാവരുംനഗ്നർ ഒരേ താളംഒരു വേള ജയിക്കാനുള്ളആവേശംപറയാനാവാത്ത കാര്യങ്ങൾനെഞ്ച് വിരിച്ച് പറഞ്ഞതിന്റെ ഹുങ്ക്ചിരിച്ചട്ടഹസിച്ച്ചെയ്യാനാവാത്തകാര്യങ്ങൾ സ്വപ്നം കണ്ട് വീരവാദമടിക്കുന്നുപാവങ്ങൾസമാധാനപ്രിയർഈ അരണ്ട വെളിച്ചത്തിനുംകരളിനും ഒരേ നിറമാണത്രെസമാധാനത്തിനായിഉരുകുന്ന കറുപ്പ്…