Category: പ്രവാസി

ഇന്നലെ ഇന്ന് നാളെ

രചന : വേണുക്കുട്ടൻ ചേരാവെള്ളി✍️ അത്തൽ പറഞ്ഞു കൊണ്ടിത്തിളായ്വന്നവർശാഖികൾ തല്ലിക്കൊഴിച്ചു മെല്ലെ വൃക്ഷത്തിനാധാരമെന്റെ പേർക്കെന്റെ പേർക്കാർപ്പൂ വിളിച്ചൂ രസിച്ചു മെല്ലെ ജാതി മതത്തിന്റെ വേരുകളൊക്കെയും ആഴത്തിലോട്ടങ്ങിറക്കി മെല്ലെ അമ്മിഞ്ഞ നൽകുവാനിടമില്ലാ വിധമെല്ലാപാൽ ഞരമ്പിലുമമ്പേ വിഷം നിറച്ചു അഭയമായ് നിലനിന്ന ഹരിത വർണ്ണത്തിനെ…

രാജു സക്കറിയക്ക് ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ കണ്ണീർ പ്രണാമം.

ശ്രീകുമാർ ബാബു ✍ ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ പ്രസിഡന്റും, സാമുഖ്യ പ്രവർത്തകനും, ആർ .വി ആബുലറ്റിന്റെ സ്ഥാപകനും ഫൊക്കാനയുടെ മുൻ ട്രഷറുമായ രാജു സക്കറിയയുടെ നിര്യാണത്തിൽ ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേസ് അഗാധ ദുഃഖം…

മകരവിളക്ക് ഉത്സവ പ്രഭയില്‍ അമേരിക്കയില്‍ ശബരിമല ക്ഷേത്രം.

സ്വന്തം ലേഖകൻ അമേരിക്കയിലെ വിവിധ ക്ഷേത്രങ്ങളില്‍ അയ്യപ്പപ്രതിഷ്ഠയുണ്ടെങ്കിലും കലിയുഗവരദായ സ്വാമി അയ്യപ്പന്‍ പ്രധാന പ്രതിഷ്ഠയായ ആദ്യക്ഷേത്രം ന്യൂയോര്‍ക്കിലെ വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റ് ക്ഷേത്രമാണ്. അയ്യപ്പ ഭക്തിയിലും വിശ്വാസത്തിലും ലയിച്ചു ജീവിക്കുന്ന അമേരിക്കന്‍ മലയാളികളുടെ ‘ഗുരുസ്വാമി’ പാര്‍ത്ഥസാരഥി പിള്ളയുടെ സ്വപ്ന സാക്ഷാത്ക്കാരമായ ക്ഷേത്രത്തിലെ…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാര നിശയിൽ ഡോ.ബാബു സ്റ്റീഫനെ ആദരിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് (ഐപിസിഎൻഎ) മാധ്യമ പുരസ്‌കാര നിശ കൊച്ചി ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ പ്രൗഢഗംഭീരമായി അരങ്ങേറി. അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരും കേരളത്തിലെ മാധ്യമ കുലപതികളും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംഗമിച്ച…

ഒരു പുസ്തകചിന്ത

രചന : ഹരിഹരൻ✍ ഒരുകണക്കിന് എൻ്റെ ഭാര്യ പറഞ്ഞതല്ലേ ശരി ?അറിവിൻ്റെ ഭണ്ഡാരം ആണ് പുസ്തകം എന്നുകരുതി വാങ്ങിവായിച്ച എല്ലാ പുസ്തകങ്ങളും ജീവിതകാലം മുഴുവനും ഇങ്ങനെ സൂക്ഷിച്ചുവെക്കണോ ?ഞാനും അങ്ങനെ ചിന്തിച്ചുതുടങ്ങി.ഈ വാങ്ങിക്കൂട്ടിയ പുസ്തകങ്ങളിൽ കൊള്ളാവുന്നവ വിരളം !അവയാണെങ്കിൽ ഈയ്യിടെ ഗ്രന്ഥശാലയിൽ/ക്ലാസ്…

ടെലിഫോൺ ബില്ല്

രചന : പണിക്കർ രാജേഷ്✍ ഭൂമിയിലേയ്ക്കുള്ള യാത്രയ്ക്കു തയ്യാറെടുക്കുന്ന യമരാജനുവേണ്ടി ഉറക്കമൊഴിച്ചു ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടിരുന്ന ചിത്രഗുപ്തൻ നരകകവാടത്തിലെ ടെലഫോൺ ബൂത്തിൽനിന്നുള്ള ബഹളം കേട്ടുകൊണ്ട് ബുക്കിൽ നിന്ന് തലയുയർത്തി നോക്കി. കഴിഞ്ഞദിവസത്തെ പുതിയ അഡ്മിഷനായ മൂന്നുപേർ കവാടത്തിലെ ബൂത്തിന് മുൻപിൽ നിൽപ്പുണ്ട്. ബൂത്തിലെ…

ചെമ്പകക്കാറ്റ്

രചന : ദിനീഷ് ശ്രീപദം✍ സായന്തനത്തിലെകുഞ്ഞിളങ്കാറ്റിന്ചെമ്പകപ്പൂവിൻ സുഗന്ധം!വിരഹാർദ്രയാമെൻറെകൺമണിയ്ക്കെന്നോട്തോന്നിയോരിഷ്ടസുഗന്ധം! മന്ദസമീരനെ മന്ദമന്ദം ഞാൻനെഞ്ചോടു ചേർത്തുപുണർന്നു,എന്നിലെ സങ്കൽപ്പസീമകൾകടന്നഞാനൊരുനിമിഷസ്വപ്നരഥമേറി….! പാതിവഴിയേയുള്ള ശശിയുമുഡുകന്യകളുമൊരുമാത്ര-യിരുകണ്ണും പൊത്തീ…! എന്നെതഴുകിയുണർത്തിയകന്നുപോയ് അവൾക്കരികി-ലേയ്ക്കായി പവനൻ, എൻ്റെമാനസച്ചിറകുകൾ വീശി….!! കാത്തിരിയ്ക്കുന്നുഞാനന്നുമിന്നുംചെമ്പകക്കാറ്റിൻ വരവുകാത്ത്…..!ആ ചെമ്പകം പൂക്കില്ലിനിയെന്നറിഞ്ഞിട്ടും;ചെമ്പകക്കാറ്റിൻവരവും കാത്ത്….!

പെൺ മാഹാത്മ്യം

രചന : ടിഎം നവാസ് വളാഞ്ചേരി✍ പെൺ മനസ്സിന്റെ നോവും നൊമ്പരങ്ങളും ക്ഷമയോടെ അറിയാൻ ശ്രമിച്ചാൽ മാത്രമേ വറ്റാത്ത നീരുറവ കണക്കെ ഒഴുകി വരുന്ന ആ സ്നേഹക്കടലിൽ നിന്നും സാന്ത്വനത്തിന്റെയും വാത്സല്യത്തിന്റെയും പ്രണയത്തിന്റെയും മുത്തുകൾ വാരിയെടുത്ത് ജീവിതം സന്തോഷ പ്രദമാക്കാൻ കഴിയൂ.…

ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തക്ക് ഹൂസ്റ്റണിൽ സ്വീകരണം.

ഫാ. ജോൺസൺ പുഞ്ചകോണം ✍ ഹൂസ്റ്റൺ : മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തായായി നിയമിതനായ അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തക്ക് ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്സ് ഇടവക സ്വീകരണം ഒരുക്കുന്നു.…

സാഗര കന്യക

രചന : സാബു കൃഷ്ണൻ ✍ ശ്ലഥബിംബങ്ങൾ ചിതറിയോരോർമ്മൾഅപാരതയിൽ കണ്ട സന്ധ്യകൾതിരകളിൽ ചിതറിയ ചിലങ്കകൾകാവ്യോപാസാനയിലുന്നിദ്ര നൃത്തം. കാലമസ്തമിച്ചാറാടി നിൽക്കുന്നുപൂഴിപ്പരപ്പിലുപവിഷ്ടനായിതിരകളെന്നുമാത്മ സങ്കീർത്തനംസ്വപ്നമേ,കാലപ്രവാഹമേ വിട. തുടുത്ത സന്ധ്യാമ്പരം ശംഖുംമുഖംകടലിൽ കണ്ണെറിയുന്നു കാമിനിആലസ്യമവളുടെ ചിരികണ്ടുശയനത്തിൽ സിന്ദൂരം തൊട്ടൊരോർമ്മ. ചെത്തിമിനുക്കിയൊരു പെണ്ണഴക്കരിങ്കല്ലിൽ കടഞ്ഞ നഗ്ന ബിംബംപുരുഷകാമനയ്ക്കാധാര ശിൽപ്പംഇവളാദി…