കാലവും കഥയും —

രചന : നീലകണ്ഠൻ ✍️ ചിലർകാലക്കേടിന്റെ കഥ പറഞ്ഞുചിലർകഥ കേടിന്റെ തോറ്റം പാടികാലം കഴിച്ചുകഥ പറഞ്ഞവർവേലയും പൂരവും കൊണ്ടാടിവാരവും ഉത്സവവും നടത്തിതേവാരവും ഓത്തൂട്ടുംഘോഷമാക്കിമുറജപവും വേദ ഘോഷങ്ങളുംപടിപ്പുരയും കടന്നുപോയിഎഴുത്തോല വിട്ട്താളിയോലയിൽ തേടി ,നവഗ്രഹങ്ങളും കർമ്മദോഷങ്ങളുംമുജ്ജന്മ പാപങ്ങളും തറവാട്ടു മഹിമ കളുംപകലുണ്ട്റാന്തലും ഓലച്ചൂട്ടും തെളിച്ച്കോലകങളിലും…

മേഘപ്പാളികൾ

രചന : ആർ. രഘുചന്ദ്രൻ ✍️ വെള്ളിമുകില്ലെന്ന് ചൊല്ലി കലഹിച്ചവൾവർണ്ണവില്ലെന്ന് ചൊല്ലി, കുപിതയാക്കി ഞാനുംകാർമുകിലിൻ ചേൽ ചേർന്ന നീ കണ്ണനെന്നോതിയുംനഗ്നമാം നെഞ്ചിൽ മുഖമർത്തിയ രാവുകളിൽരാമരൂപനെ, നീയെന്റെ ഭാഗ്യമാണെന്നവൾ…രാമായണക്കിളി പൈതങ്ങൾ, ഉണ്ടാകട്ടെയെന്നുംരാമ, രാമയെന്ന് ചൊല്ലും ഉഷഃ, ഉച്ച, സന്ധ്യ, നേരങ്ങളും..രാവ്, പകലുകൾ, ആർദ്രമാക്കിയ…

ചിറകു തേടുന്ന മൗനം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍️ ചിറകു തേടുന്ന മൗനംരാഗംമൂളുന്നപൂങ്കുയിലിന്നെന്തേപാടാൻ മറന്നുപോയിതാളംപിടിക്കുന്നപൂങ്കാറ്റുമിന്നെന്തേവഴിമാറിപ്പറന്നുപോയിഈണംപകരുന്നഏകാന്തനിമിഷങ്ങൾഇന്നെന്തേ പിണങ്ങിപ്പോയിവാക്കുകൾ മുറിയുന്നവാചാലതയെന്തെവിങ്ങിവിതുമ്പിപ്പോയിചിന്തയിൽ മുളക്കുന്നമൂകവികാരങ്ങൾകൺമുന്നിൽ കരിഞ്ഞുണങ്ങിഎന്നിനിക്കാണുമാസ്വപ്നങ്ങളൊക്കെയുംഎവിടെയോ നഷ്ടമായിചിറകുകൾ തേടുന്നമൗനക്കുരുവികൾപറക്കാതെ നടന്നകന്നുഅകലം തേടിയെൻമോഹപ്പൂത്തുമ്പിയുംഇന്നെന്നെ മറന്നുപോയിരാഗം പാടുന്നപൂങ്കുയിലിനിയെന്നുപാട്ടുമായ് കൂടെവരുംചിറകു മുളക്കുമെൻമൗനം പിന്നേയുംവാചാലമായെന്നുമാറും…?

പിന്തുടരുന്ന വളർത്തുദോഷങ്ങൾ

രചന : ആർച്ച ആശ ✍️ പല കാരണങ്ങൾകൊണ്ടുംഅച്ഛനമ്മമാർക്ക് നോക്കാൻ കഴിയാതെ,ഒരു വയസ്സിൽ താഴെയുള്ള ഒരു കുഞ്ഞിനെഅമ്മയുടെ കുടുംബം ഏറ്റെടുത്ത് വളർത്തി. കുഞ്ഞിനെ പൊന്നുപോലെ നോക്കിയഇളയമ്മയുടെ വിവാഹം കഴിയുന്നതുവരെആ വീട് അവൾക്ക് വീടായിരുന്നു. ഇളയമ്മ പോയതോടെആ വീട്ടിൽ അവൾ ഒറ്റപ്പെട്ടു. അപ്പോൾ…

മജീഷ്യൻ മുതുകാട് ഷോ “എംക്യൂബ്” – 6 ഞായറാഴ്ച വൈകിട്ട് 5:30-ന് ക്വീൻസ്ബൊറോ കോളേജിൽ; ലോകപ്രശസ്‌ത മാന്ത്രികൻ ടോണി ഹസ്സിനി മുഖ്യാതിഥി.

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: കഴിഞ്ഞ അഞ്ചു വർഷമായി സ്റ്റേജ് ഷോകൾ നിർത്തി വച്ചിരുന്ന ലോകപ്രശസ്ത മാന്ത്രികൻ പ്രൊഫ. ഗോപിനാഥ് മുതുകാട് തൻറെ പുതിയ പ്രോജക്ടിന്റെ ധനശേഖരണാർധം അവതരിപ്പിക്കുന്ന ഷോ “എംക്യൂബ്” (M-CUBE – Majic-Mission-Melody) സെപ്റ്റംബർ 6 ഞായറാഴ്ച്ച ന്യൂയോർക്ക് ക്വീൻസ്ബൊറോ…

ആദർശമാർഗ്ഗികൾ

രചന : അഡ്വ : അനൂപ് കുറ്റൂർ ✍️ ആദിയോഗിതന്നാത്മീയദർശനംആധാരമായുൾകൊണ്ടധർമ്മംആർജ്ജിച്ചോരാചാരാരാധനയേആദരവോടെനേഞ്ചിലേറ്റാനായി.ആദ്യാന്തമെല്ലാമുപേക്ഷിച്ചവരായിആശയൊഴിഞ്ഞാദർശവാദികൾആളുന്നോരുള്ളഗ്‌നികെടുത്താതെആളാകാനായുളളച്ചിന്തയില്ലാതെ.ആശ്രയമേകുവാനുള്ളയിച്ഛയാൽആശയമായുള്ളോരുയറിവിനാലെആത്മപ്രഭാപൂരിതപ്രേരിതബിംബംആജീവനാന്തം ജ്വലിച്ചത്യാഗികൾ.ആരുമില്ലവർക്കൊരിക്കലുമന്യരായിആഢ്യരുമിരപ്പരുമെല്ലാമോരേപ്പോൽആദിത്യവർണ്ണം അടയാളധ്വജമാകെആളിയൊന്നിച്ചുയർത്തുന്നുജ്ജ്വലം.ആശിസ്സായൊരു ഗുരുപൂർണ്ണിമയിൽആറുയുത്സവങ്ങളിഴുകിച്ചേർത്തിതാആർക്കുമണഞ്ഞംഗമില്ലാതൊത്തുആഘോഷമാപ്പരം വൈഭവത്തിനായി .ആത്മനിഷ്ഠയോടെ സംഘസ്ഥാനിൽആസ്ഥയോടെയാരാധിച്ചീജന്മഭൂമിയേആരാധനയോടർച്ചിച്ച പൂക്കളായാഹാആത്മവീര്യമണയാത്ത ധന്യാത്മാക്കൾ.ആദ്യാന്തമുഴിഞ്ഞു വച്ചൊരാജീവിതംആധിയേറിനരകതുല്യമായിത്തീരിലുംആധേയമായതോയന്യക്ഷേമാർത്ഥംആനമനമോടടിമയായെരിഞ്ഞടങ്ങി.ആപനത്തിനൊട്ടുമാശയില്ലാതായവർആഹാര്യയാഢംബരയാർത്തിയില്ലാതെആർജ്ജവമായോരുവ്രതനിഷ്ഠയാൽആത്മജ്യോതിസ്സായിയുത്തമപ്രദീപനം.ആരോടുമൊരുദ്വേഷവുമില്ലാതാകെആയതായമാനസാന്തരത്താലെന്നുംആശ്വാസമായ സരിത്തിനേപ്പോലെആശ്രയിപ്പോർക്കതിശ്രദ്ധാലുവായി.ആകരപ്രണിധാനത്തിനായിയെന്നുംആത്മാനാത്മവിവേക ഗരിമയാലെആത്മീയപ്പരിവർത്തനവിപ്ലവത്തിൽആധാരമാക്കിയോരുയഭിമതിയാൽ.ആശ്രയിച്ചോർക്കവർ പാദപാദുകംആശ്വാസമാംകുളിർക്കാറ്റായൊഴുകിആശാസ്യമായോരുത്തമസേവയാൽആരാധ്യരാകിയ സ്വരാഷ്ട്രസേവകർ.ആനന്ദമോടേയവരേതുരാജ്യത്തിലുംആത്മാർത്ഥതയോടെ സ്വന്തമെന്നആദരവേറിയ കർമ്മഭൂമീയുപാസനആശ്രുപൂജയാലുള്ളോരപദാനമായി.ആരുമീശ്വരാംശമാണെന്നുന്മയാൽആനമനത്തോടെയുള്ളറിവിനാലെആദാനമായോരാദരവേറുമ്പോളോആരുമന്യരല്ലകമേയുറപ്പിച്ചനുനയം.ആരോപണത്തേയെല്ലാമതിജീവിച്ച്ആകുണ്ഠനമില്ലാതെയെതിരിട്ടവർആത്മപൂജയാലെന്നാലഭിമാനികൾആർജിച്ചോരു ഉത്തമശൃംഗേരിയിൽ.ആയുരാരോഗ്യസൗഖ്യത്തിനായിട്ടുആയാസമേറിയ യോഗമുറകളാൽആവർത്തിച്ചുള്ളഭഗീരഥപ്രവർത്തനംആയസമായോരു കായബലത്താലും.ആരെതിർത്താലുമാലക്ഷ്യത്തിലായിആദർശമാർഗ്ഗത്തിലായുഗ്രരൂപരായിആയുധമേന്താത്തയാത്മനിഷ്ഠയാൽആസന്നമൃത്യവിലുമമരരാത്തീർന്നിടും.ആര്യരായിയുത്തമഗുണശീലരായവർആലോചിച്ചുറപ്പിച്ചോരുപന്ഥാവിലായിആദർശാഗ്‌നിയാലെയാളിയാളിയന്ത്യംആദരവോടീയാഴിയിലെരിഞ്ഞടങ്ങുന്നു.

സ്വാതന്ത്ര്യം –

രചന : എം വി പ്രസാദ്✍️ പടക്കക്കാരൻ ,ശീമോനേട്ടൻ ,പതിവുപോലെ ഷാപ്പിലേക്ക് കുടിക്കാൻ ;തൊട്ടാവാടിയിൽ പൂച്ച നടക്കും പോലെ ,ഭൂമിയെ വേദനിപ്പിക്കാതെ ചുവടുകൾ മെല്ലെ മെല്ലെ വെച്ച് നടന്നു ഗ്രാമപാതയിലൂടെ……കള്ള് ഷാപ്പും; ചാരായഷാപ്പും ; ഭൂമി മലയാളത്തിൽഎല്ലായിടത്തും തോളോട് തോളുരുമ്മിയാണ് നിലകൊണ്ടിരുന്നത്…

നേരമായുണരുവാൻ…

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ 🌈നേരം പുലർന്നെന്നുണർത്തുന്നു ശ്രീലകംനേരിയ വെളിച്ചമോടുണരുന്നു ഗ്രാമ്യകംനേത്രാഞ്ജനമെഴുതി വാഴ്ത്തുന്നു കോകിലംനേര്യതണിഞ്ഞൊരുങ്ങുന്നെൻ കളത്രവും.നൈർമ്മല്യ ഹൃദയമോടിന്നുമെൻ മുത്തശ്ശിനാമംജപിച്ചിരിക്കുന്നൂ നവതിയിൽനവരമ്യ ദീപപ്രഭയാലനുദിനംനയനസുഖമേകുന്നുഷസ്സാർന്ന ജീവിതം.നേദിക്കുവാനുണർന്നില്ലെ,നിന്നാർദ്രകംനേത്രോന്മീലനായ് നിൽപ്പതാ, വാനിടംനേർവഴിയോർത്തുയർന്നീടുന്നു കൂജനം;നേരമായെന്നുണർത്തുന്നില്ലെ സാദരം ?നല്ലപാതിക്കുദയ സ്നേഹാർദ്ര വന്ദനംനന്മയാക്കുന്നതാണനുപമാനന്ദകംനാദമായറിയുന്നുദയ ഹൃദ്സ്പന്ദനംനാദസ്വരൂപിണീ,യുണരുന്നു കാവ്യകം.നൈർമ്മല്യ സുസ്മിതാനന്ദമാം വാനമേ,നൈമിഷകമാണെന്നുണർത്തുന്ന സൂനമേ,നൈസർഗ്ഗികാനന്ദമേകുമെൻ…

മൂഷികവംശം

രചന : രജിത. എൻ.കെ✍️ ഏഴിമലയിലെ എവിടെ നോക്കിയാലും വാക മരങ്ങളാണ്. വാകയുടെ സംസ്കൃതത്തിലുള്ള പേരാണ് മൂഷികം.കടൽ കടന്ന് വന്ന മഹിഷ്മതി ഗർഭിണിയായിരുന്നു. അവളുടെ ഭർത്താവ് യുദ്ധത്തിൽ മരിച്ചിരുന്നു.ഏഴിമലയിലെ വാക മരങ്ങൾക്കിടയിലെ കൊച്ചു കുടിലിൽ അവൾ പ്രസവിച്ചു. ആൺകുട്ടി.. അവനാണ് രാമഘടകൻ.അതാണ്…

രാഷ്ട്രഭാഷ..

രചന : സിദ്ദിഖ് പട്ട.✍️ കഴിഞ്ഞ ഉത്രാടം നാളിൽ വൈകുന്നേരം അഞ്ചേകാലിനാണ് എന്റെ മകൻ കടയിൽ നിന്ന് എന്നെ വിളിച്ച് ചോദിക്കുന്നത്,“ഇപ്പച്യേ, ഒരു ബംഗാളി ഇവിടെ വന്ന് 500 രൂപ ചോദിക്കുന്നുണ്ട്. ഞാൻ കൊടുക്കട്ടെ?” എന്ന്..അങ്ങിനെ ഒരു കാശ് ഞാൻ ഏതെങ്കിലും…