പ്രണയമമൂഹൂർത്തം
രചന : ഷിബിത എടയൂർ✍ എനിക്കുപ്രണയമമൂഹൂർത്തമാകുമ്പോൾഅയാളെന്റെനെഞ്ചിൽ നിറയും.അഞ്ചരയടിയിൽഒത്തൊരുആൺകവിതമീശ തടവിഎന്നെ നോക്കിനിൽക്കും.നോട്ടമൊരൊന്നൊന്നരവീശുവല,കുടുങ്ങാതെ വയ്യപിടയ്ക്കലാണുള്ള്കരയ്ക്കിട്ടപോൽവിറയ്ക്കുന്നചുണ്ട്,ഇരയ്ക്കെന്നപോൽകോർക്കുന്നനോട്ടംനീളൻ കാൽവിരലിൽഎന്റെ ഇമ്മിണിപ്പെരുവിരൽകൊരുക്കുന്നതാണെനിക്ക്അയാളോടുള്ളപ്രേമം.ഉലച്ചുപോയകാറ്റിന്റെഗതിയിലേക്കാടിയകറുകത്തല തോൽക്കുംനെഞ്ചുരോമങ്ങളും,ഇന്നോളമെണ്ണിത്തീരാതുള്ളമറുകിന്റെആകാശവും,നിന്റെനെറുകിലിറ്റി –വീണെന്റെ കവിതചിരിയിലാറായുംമൗനത്തിൽ കയമായുംസ്നേഹത്തിലഴിമുഖംകാമത്തിലാഴിയും.നിന്നിൽതുടങ്ങിയൊടുങ്ങാൻഒരു തുള്ളിയാവുന്നു ഞാൻപ്രേമമേ….!