അമൻ,
രചന : സഫൂ വയനാട്✍️ ഓർമ്മകൾ വേദനകളാണെന്ന്നീ പറഞ്ഞതിൽ പിന്നെയാണ്ഞാൻ ഓർത്തെടുക്കാൻ ഒരോർമ്മപോലുല്ല്യാത്ത മനുഷ്യരെ പറ്റി ചിന്തിച്ചത്.പ്രിയപ്പെട്ടോരേ പോലും ചേർത്ത്വെക്കാൻ ആവാത്ത, താനാരെന്ന്പോലും ഓർമ്മല്ല്യാത്ത ആൾക്കാരെ,അന്നന്നു അപരിചിതത്വത്തിലേക്ക്ഊളിയിടണോരേ,അവർക്ക് ചുറ്റൂള്ളവേദനകളെ, പതറിയ നോട്ടങ്ങളെ,പറിച്ചെറിഞ്ഞാൽ മാറാത്ത നിസ്സഹായതയെ,അപ്പൊ നിക്ക് സ്നേഹിക്കുമ്പോഓർത്തെടുക്കാൻ പാകത്തിന്സ്നേഹിക്കണോന്ന് പറഞ്ഞുപഠിപ്പിച്ച ഉപ്പാപയെ…